-->

America

ഇതെന്‍ ഭാവന (ഗദ്യ കവിത: വാസുദേവ് പുളിക്കല്‍)

Published

on

നര്‍മ്മകവിതയെഴുതാന്‍ തുനിഞ്ഞാലും
കൈവിട്ടുപോയ കല്ലുപോലക്ഷരങ്ങള്‍
ചെന്നു പതിക്കുന്നവിടെയെന്നോ
അനുവാചകരിലുണര്‍ത്തും ഭാവമെന്തെന്നോ
അറിയില്ലല്ലോ കൃത്യമായ് നിര്‍ഭാഗ്യവശാല്‍.
കൊറോണാ കോറോണാ, കൊറാണാ
രാവും പകലും കൊാറോണാ ന്യൂസ്
കേട്ടു കേട്ടു മടുത്തപ്പോളൊരാള്‍
തല്ലിത്തകര്‍ത്തു സ്വന്തം ടിവി കോപത്താല്‍.
ഇതിഹാസത്തിലെ ശ്രീരാമാവതാരം പോല്‍
ഭൂഭാരം കുറക്കാന്‍ കൊറോണാവതാരം.
സംഹാരരുദ്രനായ് കൊറോണാ
തെരുതെരെ കൊല്ലുന്നു ജനങ്ങളെ.
രാമന്റെ വനവാസത്തിന്‍ കാരണം
"മന്ഥരയല്ല, കൈകേയിയല്ല, രാജാവുമല്ല
സാക്ഷാല്‍ വിഷ്ണുഭഗവാനീശ്വരന്‍'
കുരിശിന്‍ വഴിയില്‍ ചിന്തിച്ചാലും
മുന്നില്‍ നില്ക്കുന്നതീശ്വരന്‍ തന്നെ.
കൊറോണായെ പറ്റിയഴുതിയില്ലെങ്കില്‍
തന്നിലെ എഴുത്തുകാരന്നപമാനം
അവരവരുടെ സംഭാവനയുമായെത്തി
ഞാനുള്‍പ്പെടെ എഴുത്തുകാര്‍ നിരയായ്
കൊറോണായെ പറ്റി എഴുതിയെഴുതി
കൈ തളര്‍ന്നല്ലോ എഴുത്തുകാര്‍ക്ക്
എന്നിട്ടും എഴുതണമെന്നു മോഹം
എഴുതാനൊന്നുമില്ലല്ലോ പുത്തനായ്
എന്നു ഞാന്‍ വ്യസനിച്ചിരിക്കുമ്പോള്‍
എന്‍ഭാവന എന്നില്‍ ഉണര്‍ന്നു വന്നു.

അധികാരമത്തരായ് ലോകം വെല്ലാന്‍ ചൈന
കൊറാണാ സൃഷ്ടിച്ച്് വിപണിയിലിറക്കി
കൊറോണാ വൈറസ്സ് കുത്തിവെച്ച്
ആയിരക്കണക്കിനു കൊറോണാ വാഹകരെ
വിമാനത്തിലയച്ചു ലോകമെമ്പാടും
വന്‍ നഗരങ്ങളില്‍ കോറോണാ പ്രവാഹം
ലോകരാഷ്ട്രങ്ങളുടെ സമ്പദ് വ്യവസ്ഥിതി
തകര്‍ത്തതില്‍ ചൈനയുടെ പൊട്ടിച്ചിരി
സമ്പദ്‌വ്യവസ്ഥിതിയില്‍ ചൈനയുടെ മുന്നേറ്റം
ക്രൂരചിത്തം ചൈനീസ് സാരഥികള്‍ക്കെല്ലാം.
ലോകരാഷ്ട്രങ്ങള്‍ മനസ്സിലാക്കുന്നു വന്‍ചതി
രാഷ്ട്രത്തലവന്മാര്‍ കോപാകുലരായ് പല്ലിറുമ്മി
തുടച്ചു മാറ്റണം ചൈനയെ ഭൂമുഖത്തൂന്ന്
ചൈനക്കെതിരെ സംഘടിത യുദ്ധപ്രഖ്യാപനം
ലോകമഹായുദ്ധത്തിന്‍ മൂന്നാം പതിപ്പ്
യുദ്ധമതീവഭീതിയുണര്‍ത്തി ജനങ്ങളില്‍
ലോകരാഷ്ട്രങ്ങളുടെയാക്രമണത്തില്‍
തകര്‍ന്നു തരിപ്പണമായ് തറപറ്റി ചൈന
കയറ്റുമതിയില്ല ഇറക്കുമതിയില്ല
ചൈനയുടെ പൊട്ടിച്ചിരി ദീനരോദനമായ്
നിരന്തരം മുഴങ്ങി ലോകമെമ്പാടും
വേണ്ടതില്ല നമുക്കു വ്യാകുലഭാവമിനി
ലോകജനതക്കവാച്യമാം ആനന്ദം.

ഇതെന്‍ ഭാവനയെന്ന ചിന്തയില്‍ 
മുഴുകിയിരുന്നു ഞാന്‍ സ്വസ്ഥനായ്.

Facebook Comments

Comments

  1. Sudhir Panikkaveetil

    2020-04-19 11:26:06

    ശ്രീ വാസുദേവ് പുളിക്കൽ.. കൊറോണയെപ്പറ്റി എഴുതി അമേരിക്കൻ മലയാളി എഴുത്തുകാർക് കൈ തളരില്ല. അവർ എല്ലാവരും എഴുത്തുകാരാണ് . അതേപ്പറ്റി എഴുതിയില്ലെങ്കിൽ അപമാനം എന്ന് കരുതി അവർ എഴുതട്ടെ. സാർ അത് ചൂണ്ടിക്കാട്ടിയതുകൊണ്ട് എഴുത്ത് നിൽക്കാൻ പോകുന്നില്ല. കൊറോണ കാലത്തെ അമേരിക്കൻ മലയാള സാഹിത്യകാരന്മാരുടെ രചനകൾ എന്ന ഒരു പുസ്തകം ഇവിടത്തെ ലാന പോലുള്ള സാഹിത്യ സംഘടനകൾ പ്രസിദ്ധീകരിച്ച് അക്കാദമി അവാർഡൊക്കെ നേടുമെന്ന് മോഹിക്കാം.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ലേഖയും ഞാനും വിവാഹിതരായി (കഥ : രമണി അമ്മാൾ )

തേനും ജ്ഞാനിയും (തൊടുപുഴ കെ ശങ്കര്‍ മുംബൈ)

സംഗീതം ( കവിത: ദീപ ബി.നായര്‍(അമ്മു))

അച്ഛൻ (കവിത: ദീപ ബി. നായര്‍ (അമ്മു)

വീഡ് ആൻഡ് ഫീഡ് (കവിത: ജേ സി ജെ)

അച്ഛൻ (കവിത: രാജൻ കിണറ്റിങ്കര)

അച്ഛനെയാണെനിക്കിഷ്ടം (പിതൃദിന കവിത: ഷാജന്‍ ആനിത്തോട്ടം)

മൃദുലഭാവങ്ങള്‍ (ഗദ്യകവിത: ജോണ്‍ വേറ്റം)

പകല്‍കാഴ്ചകളിലെ കാടത്തം (കവിത: അനില്‍ മിത്രാനന്ദപുരം)

പാമ്പും കോണിയും : നിർമ്മല - നോവൽ - 51

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി (നോവൽ - 1)

ഭിക്ഷ (കവിത: റബീഹ ഷബീർ)

രണ്ട് കവിതകൾ (ഇബ്രാഹിം മൂർക്കനാട്)

സൗഹൃദം (കവിത: രേഷ്മ തലപ്പള്ളി)

കേശവന്‍കുട്ടിയുടെ രാഹുകാലം (കഥ: ഷാജി കോലൊളമ്പ്)

പിതൃസ്മരണകള്‍ (കവിത: ഡോ.. ഈ. എം. പൂമൊട്ടില്‍)

സമീപനങ്ങൾ (ഡോ.എസ്.രമ-കവിത)

അന്തിക്രിസ്തു (കഥ: തമ്പി ആന്റണി)

നീയെന്ന സ്വപ്നം...(കവിത: റോബിൻ കൈതപ്പറമ്പ്)

കവിയുടെ മരണം (കവിത: രാജന്‍ കിണറ്റിങ്കര)

അയമോട്ടിയുടെ പാന്റും മമ്മദിന്റെ മുണ്ടും (ഷബീർ ചെറുകാട്, കഥ)

രണ്ട് കവിതകൾ (എ പി അൻവർ വണ്ടൂർ, ജിദ്ദ)

ഖബറിലെ കത്ത്‌ (സുലൈമാന്‍ പെരുമുക്ക്, കവിത)

പച്ച മനുഷ്യർ (മധു നായർ, കഥ)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -14 കാരൂര്‍ സോമന്‍)

സ്വപ്നകാലം (കവിത: ഡോ. ഉഷാറാണി ശശികുമാർ മാടശ്ശേരി)

ജലസമാധി (കവിത: അശോക് കുമാർ. കെ)

നീലശംഖുപുഷ്പങ്ങൾ (കഥ: സുമിയ ശ്രീലകം)

നരഖം (കഥ: സഫ്‌വാൻ കണ്ണൂർ)

മരണം(കവിത: ദീപ ബി.നായര്‍(അമ്മു))

View More