Image

കൊറോണയെ പ്രതിരോധിക്കാന്‍ മാധ്യമങ്ങള്‍ നടത്തുന്ന ശ്രമം അഭിനന്ദനാര്‍ഹം: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക

Published on 02 May, 2020
കൊറോണയെ പ്രതിരോധിക്കാന്‍ മാധ്യമങ്ങള്‍ നടത്തുന്ന ശ്രമം അഭിനന്ദനാര്‍ഹം: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക
ഹ്യൂസ്റ്റണ്‍: ലോകത്തെ പിടിച്ചുകുലുക്കിയ മഹാമാരിയായ കോവിഡിനെ പിടിച്ചുകെട്ടാനും തിരിച്ചു വരാതിരിക്കാനുമുള്ള പ്രതിരോധമതിലായി വാര്‍ത്താമാധ്യമങ്ങള്‍ മാറണമെന്ന് അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക. കൊറോണയെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല നടപടിയായ സാമൂഹിക അകലം പാലിക്കുന്നതു സംബന്ധിച്ച മുന്നറിയിപ്പുകളും ജാഗ്രതാ നിര്‍ദ്ദേശങ്ങളും നല്‍കാന്‍ കഴിയുന്നത് മാധ്യമങ്ങള്‍ക്കാണെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ അതു നിര്‍വഹിക്കാന്‍ മാധ്യമങ്ങള്‍ അച്ചുതണ്ടു ശക്തികളായി വര്‍ത്തിക്കണമെന്നും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് ഡോ. ജോര്‍ജ് എം. കാക്കനാട്ട് പറഞ്ഞു.

അമേരിക്കന്‍ ഐക്യനാടുകളില്‍ പരന്നുപിടിച്ച പകര്‍ച്ചവ്യാധിക്കെതിരേ ശക്തിയായി പോരാടാനും അതിനെ ജാഗ്രതയോടെയും മുന്നൊരുക്കങ്ങളോടെയും സമീപിക്കണമെന്നും അതാതു സമയങ്ങളില്‍ വാര്‍ത്തകളിലൂടെ അറിയിച്ച മാധ്യമധര്‍മ്മം പ്രശംസനീയമാണ്. ഓരോയിടത്തെയും വാര്‍ത്തകള്‍ വീട്ടിലിരുന്ന സ്‌റ്റേ അറ്റ്ം ഹോം ഉത്തരവുകള്‍ പാലിച്ചവരുടെ മുന്നിലേക്ക് എത്തിച്ചു നല്‍കിയെന്നത് പത്രധര്‍മ്മത്തിന്റെ കരുത്തു വെളിവാക്കുന്നു. ശരിയായ വാര്‍ത്തകള്‍ ശരിയായ സമയത്ത് എത്തിക്കുക എന്ന വെല്ലുവിളി നിറഞ്ഞ പോരാട്ടത്തിനൊപ്പമാണ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയെന്നും അതിന്റെ ധാര്‍മ്മികത എക്കാലത്തും നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താമാധ്യമങ്ങളെ പോലെ കോവിഡിന്റെ മുന്‍നിര പ്രവര്‍ത്തകരായ ആരോഗ്യപ്രവര്‍ത്തകരുടെ പ്രയത്‌നത്തെ കാണാതിരിക്കാനാവില്ലെന്ന് സെക്രട്ടറി സുനില്‍ െ്രെടസ്റ്റാര്‍ പറഞ്ഞു. സ്വന്തം ജീവന്‍ പണയം വച്ച് മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ച ഇവര്‍ക്ക് അഭിനന്ദനങ്ങള്‍. ഇക്കൂട്ടത്തിലേറെ മലയാളികളുണ്ട്. അവരുടെ ഉത്തരവാദിത്വത്തെ പ്രണമിക്കുന്നു, മലയാളത്തിന്റെ മഹിമ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ് ഇവര്‍ വിവിധ സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ ആഹോരാത്രം ജോലിചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങള്‍ സത്യസന്ധത പുലര്‍ത്തുന്നതില്‍ കൃത്യമായ അവബോധം ഉണ്ടാകണമെന്ന് ദേശീയ ട്രഷറര്‍ ജീമോന്‍ വര്‍ഗീസ് പറഞ്ഞു. പ്രത്യേകിച്ച്, കോവിഡ് 19 പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍. ഊഹാപോഹങ്ങള്‍ ഒഴിവാക്കണം, ജനങ്ങളുടെ പക്ഷത്ത് നിന്നും അവര്‍ക്ക് വിജ്ഞാനപ്രദമായ വാര്‍ത്തകള്‍ നല്‍കാനാവണമെന്നും അദ്ദേഹം പറഞ്ഞു.

സാംക്രമിക രോഗങ്ങളെക്കുറിച്ചു ജനങ്ങളില്‍ ബോധവത്ക്കരണം നടത്താന്‍ കൃത്യമായ ഇടപെടലാണ് മലയാള മാധ്യമങ്ങള്‍ നടത്തിയതെന്നു കൃഷ്ണ കിഷോര്‍ അഭിപ്രായപ്പെട്ടു. ഈ കൊറോണക്കാലത്തു അമേരിക്കയില്‍ നിന്നുള്ള ശരിയായ വാര്‍ത്തകള്‍ ലോകം മുഴുവന്‍ എത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ നിസീമമായ പ്രവര്‍ത്തനം എടുത്തു പറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഭാവിയില്‍ കേരള സര്‍ക്കാരുമായി സഹകരിച്ച് അമേരിക്കന്‍ മലയാളികള്‍ക്കുവേണ്ടിയുള്ള വാര്‍ത്തകളും വിശേഷങ്ങളും ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ വാര്‍ത്താക്കുറിപ്പിലൂടെ തത്സമയം അറിയിക്കണമെന്ന് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ തുടക്കം കുറിക്കുന്ന നൂതന ആശയങ്ങള്‍ക്ക് അംഗങ്ങളുടെ ഇടയില്‍ നിന്നും വളരെ ആവേശത്തോടു കൂടിയ പ്രതികരങ്ങള്‍ ഉണ്ടായി. ജയിംസ് വര്‍ഗീസ് കോവിഡ് 19 ന്റെ വര്‍ത്തമാനകാലത്തെ സാഹചര്യങ്ങളെക്കുറിച്ചു വിശദമായി സംസാരിക്കുകയുണ്ടായി. അംഗങ്ങളുടെ ഇടയിലെ കൂട്ടായ്മയേയും പ്രവര്‍ത്തന രീതികളെക്കുറിച്ചും വൈസ് പ്രസിഡന്റ് ബിജു കിഴക്കേകൂറ്റ് സംസാരിച്ചു. വാര്‍ത്തകള്‍ വളച്ചൊടിക്കാതെ സുതാര്യമായി ജനങ്ങളില്‍ എത്തിക്കുന്നതിനു കാര്യക്ഷമമായും നിഷ്പക്ഷമായും വാര്‍ത്താ പ്രക്ഷേപണം നടത്തണമെന്നും അംഗങ്ങള്‍ ഐക്യകണ്‌ഠേന തീരുമാനിച്ചു.

ജോയിന്റ് സെക്രട്ടറി ബിജിലി ജോര്‍ജ്, ജോയിന്റ് ട്രഷറര്‍ ഷിജോ പൗലോസ്, വിവിധ ചാപ്റ്റര്‍ പ്രസിഡന്റ്മാര്‍, മധു കൊട്ടാരക്കര, സണ്ണിമാളിയേക്കല്‍, ഫ്രാന്‍സിസ് തടത്തില്‍, ബിജു സക്കറിയ, ഷോളി കുമ്പിളുവേലി, ബിനു ചിലമ്പത്ത്, മനു തുരുത്തിക്കാടന്‍, വിനോദ് ഡേവിസ്, അലന്‍ ജോണ്‍, ഷാരണ്‍ സെബാസ്റ്റ്യന്‍, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മറ്റ് സജീവ അംഗങ്ങള്‍ എന്നിവരും സംസാരിച്ചു.
Join WhatsApp News
Abraham Thomas 2020-05-02 21:47:55
Enthu press club, ethu press club? Vaa poya kathy. Chumma.
Abraham Thomas 2020-05-03 08:39:38
Ea press club enthu cheythu ennu koodi para. Chumma..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക