Image

മാന്ത്രിക വീട്: ബിന്ദു ടിജി കവിത ആലപിക്കുന്നു

Published on 22 May, 2020
മാന്ത്രിക   വീട്: ബിന്ദു ടിജി കവിത ആലപിക്കുന്നു

എഴുത്തുകാര്‍ സ്വന്തം ക്രുതി വായിച്ചവതരിപ്പിക്കുന്ന ഇ-മലയാളിയുടെ പുതിയ പംക്തിയില്‍ ആദ്യമായി കവയിത്രി ബിന്ദു ടിജി 'മാന്ത്രിക   വീട്' എന്ന തന്റെ കവിത വായിക്കുന്നു

ബിന്ദു ടിജി (ബിയാട്രിസ് ബിന്ദു) തൃശ്ശൂര്‍ സ്വദേശിനിയാണ്. കാലിഫോര്‍ണിയയില്‍ സ്ഥിരതാമസം. തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന്ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗില്‍ ബി ടെക്, എം ടെക് ബിരുദങ്ങള്‍ നേടി.

ഇലക്ട്രിക്കല്‍എഞ്ചിനീയര്‍ ആയി ജോലി നോക്കുന്നു. ആനുകാലികങ്ങളില്‍കവിത എഴുതുന്നു . അഭിനയം, ഗാനരചന തുടങ്ങിയ മേഖലകളിലും സജീവം. ബിന്ദു ടിജിയുടെ ക്രുതികള്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യുക: https://emalayalee.com/repNses.php?writer=106
രാസമാറ്റം എന്ന കവിതാ സമാഹാരത്തിനു ബാഷോ ബുക്സ്കവിതാപുരസ്‌കാരം, ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) യുടെ 2019 കവിതാ പുരസ്‌കാരം എന്നിവ ലഭിച്ചു.

തൃപ്രയാര്‍ ചെമ്മാപ്പിള്ളി സാഹിത്യ വേദിയുടെയുംതൃശ്ശൂര്‍ തീരം കലാ - സാംസ്‌കാരിക വേദിയുടെയും കവിതാപുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ഭര്‍ത്താവ് : ടിജി തോമസ്
കുട്ടികള്‍: മാത്യു തോമസ്, അന്നാ മരിയ തോമസ്

കവിത കേള്‍ക്കാന്‍ ക്ലിക്ക് ചെയ്യുക:https://www.youtube.com/watch?v=DgiqJTsGaTI&feature=youtu.be

Join WhatsApp News
Sudhir Panikkaveetil 2020-05-23 15:54:20
ബിന്ദു ടിജിയുടെ കാവ്യാലാപനം നന്നായിരിക്കുന്നു. നമ്മൾ വായിക്കുന്നതിനേക്കാൾ കവികൾ തന്നെ അവരുടെ കവിതകൾ ചൊല്ലിക്കേൾപ്പിക്കുന്നത് സുഖകരം. അതിനു വേദിയൊരുക്കിയ ഇമലയാളിക്കും അഭിനന്ദനം. ഇനിയും കവികളെയും കഥാകൃത്തുക്കളെയും കാണാനും കേൾക്കാനും കാത്തിരിക്കുന്നു.ശ്രീ രാജു മൈലാപ്രയുടെ ഹാസ്യശൈലി അദ്ദേഹത്തിന്റെ ശബ്ദത്തിൽ കേൾക്കുന്നത് രസകരമായിരിക്കും. എല്ലാ എഴുത്തുകാർക്കും നന്മകൾ നേരുന്നു.
വിദ്യാധരൻ 2020-05-23 18:13:34
ശ്വാസംമുട്ടി കഴിയുന്നു പലരും രക്ഷപ്പെടുമെന്ന വിശ്വാസത്തിൽ. അതിനിടയിൽ തല്ലിപൊട്ടിക്കും എത്ര എത്ര കണ്ണാടികൾ നമ്മൾ പക്ഷെ രക്ഷയില്ലൊരിക്കലും അമ്മയും അപ്പുവും, അമ്മൂമയും രക്ഷപെടാൻ അനുവദിക്കില്ല നമ്മെ ഇന്നെനിക്ക് സ്വാപ്നങ്ങൾ ഇല്ല ഉള്ളുതൊ ഈ നിമിഷം മാത്രം നാളെ വന്നില്ലെങ്കിലോ? അതുകൊണ്ടു ആസ്വദിക്കുന്നീ- നിമിഷം കൈവിട്ടു പോവുംമുമ്പേ.
പ്രതിവിധി 2020-05-23 22:55:18
ശരീരത്തിനെ കത്തിയും മരുന്നും കൊണ്ട് നേരെയാക്കാം, പക്ഷേ സമൂഹത്തിനെയോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക