Image

വിരഹം (കവിത: റോബിൻ കൈതപ്പറമ്പ്)

Published on 09 June, 2020
വിരഹം (കവിത: റോബിൻ കൈതപ്പറമ്പ്)
മൊഴികൾ വറ്റിക്കുറുകുന്നൊരെൻ മന
മിഴികളിൽ നോക്കാതകന്നു നീ പോവുക

ചിതറുമോർമ്മകൾക്കിടയിൽ പിടയുമെൻ
കരളിലേക്ക്നോക്കാതെ മറയുക...

ഒടുവിലോർമ്മകൾ കൈപ്പുനീരാകുന്നു
കൊടിയ വിഷമായ് ഇഴഞ്ഞിഴഞ്ഞേറുന്നു

പിരിഞ്ഞു പോയീടു നീ പ്രണയ സാഫല്യമെ
അകലെയെങ്ങോ തിളങ്ങുന്ന തിങ്കളെ ..

അരികിലാരോ ചിരിപ്പുക്കൾ നീർത്തുന്നു
അവയിലാകുന്നെൻ മോഹവും മൗനവും

തെളിയുമോർമ്മകൾ മറവിയാൽ മൂടുക
വിധുരമെങ്ങോ മറഞ്ഞു പോയീടുക ..

ഇനിയൊരിക്കൽ വരാതെ നീ അകലുക
വഴിവിളക്കായ് തെളിയാതിരിക്കുക ..

ചിതലരിക്കുമെൻ ചിന്തകൾക്കിന്നു നീ
ചിതയൊരുക്കി തനിച്ചകന്നീടുക..

ചിതലരിക്കുമെൻ ചിന്തകൾക്കിന്നു നീ
ചിതയൊരുക്കി തനിച്ചകന്നീടുക

Join WhatsApp News
Sudhir Panikkaveetil 2020-06-11 14:37:02
നല്ല വരികൾ.... ( This was posted this morning but did not appear here)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക