Image

ബെല്‍ഫാസ്റ്റില്‍ ഡാനിയേല്‍ കുളങ്ങര വിശുദ്ധബലിയര്‍പ്പിക്കും

Published on 30 May, 2012
ബെല്‍ഫാസ്റ്റില്‍ ഡാനിയേല്‍ കുളങ്ങര വിശുദ്ധബലിയര്‍പ്പിക്കും
ബെല്‍ഫെസ്റ്റ്‌: സീറോ മലങ്കര കത്തോലിക്കാ സഭ വിശ്വാസികള്‍ ഒന്നുചേര്‍ന്ന്‌ മേയ്‌ 30ന്‌ (ബുധന്‍) വൈകുന്നേരം അഞ്ചിന്‌ കോള്‍മിസിലേസ്‌ കത്തോലിക്‌ ചര്‍ച്ചില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു. യുകെയിലെ മലങ്കര കത്തോലിക്ക സഭയുടെ യുകെ ചാപ്ലെയിനും കോ-ഓര്‍ഡിനേറ്ററുമായ റവ.ഫാ. ഡാനിയേല്‍ കുളങ്ങര കാര്‍മികത്വം വഹിക്കും.

വിശുദ്ധബലിയെ തുടര്‍ന്ന്‌ പരിശുദ്ധ ദൈവ മാതാവിന്റെ വണക്കമാസം ആചരണത്തിന്റെ ഭാഗമായി സ്‌പിരിച്വല്‍ റിവൈവല്‍ മിനിസ്‌ട്രിയുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയുടെ ആരാധനയും ധ്യാനവും നടക്കും.

എല്ലാ വിശ്വാസികളെയും കുര്‍ബാനയിലേക്കും ധ്യാനത്തിലേക്കും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ചാപ്ലെയിന്‍ റവ. ഫാ. ഡാനിയേല്‍ കുളങ്ങര 07947563066, രാജു വര്‍ഗീസ്‌ (മിഷന്‍ കണ്‍വീനര്‍) 07578259632, തമ്പി തോമസ്‌ 07720350827.
ബെല്‍ഫാസ്റ്റില്‍ ഡാനിയേല്‍ കുളങ്ങര വിശുദ്ധബലിയര്‍പ്പിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക