HOTCAKEUSA

മൗനം (രേഖ ഷാജി, മുംബൈ)

Published on 06 July, 2020
മൗനം (രേഖ ഷാജി, മുംബൈ)
പറയാൻ  മടിച്ച പ്രണയത്തിൻ
നിശബ്ദ ഭാവമാണീ  മൗനം.
വാക്കുകൾ  മറുവാക്കുകൾ  തേടുന്ന നേരത്തെ  ആർദ്രമാം  ഭാവമാണീ  മൗനം.
എല്ലാം മറി ഞ്ഞിട്ടും അറിയാത്ത  ഭാവം  നടിക്കുന്ന  നിശബ്ദ  നിശ്വാസമാ ണീ  മൗനം.
സുര്യനെ  പ്രണയിച്ച സൂര്യകാന്തി  പൂവിൻ  അനുരാഗ  ലാസ്യ  മധുരമാണീ മൗനം.
നിർവികാ രാത യുടെ  നെടുവീർപ്പിന്  നടുവിലെ  കേവല  നൈമീഷിക  ഭാവമാണീ  മൗനം. അനശ്വര സ്നേഹത്തിൻ
അവാച്യമധുര  സ്മരണയാണീ  മൗനം.


രാജു തോമസ് 2020-07-07 06:40:34
ഭാവനയുണ്ട്, ഭാഷയുണ്ട്, പക്ഷേ ഇത് 'മൗന'ത്തിന്റെ കുറെ നിർവ്വചനങ്ങൾമാത്രമേ ആയുള്ളൂ, ഒരു കവിത ആയില്ല--ഈ മുഗ്ദ്ധചിന്തകൾക്കുമേൽ അടയിരിക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക