MediaAppUSA

വിവാദ സ്ത്രീകളും, മറിഞ്ഞു വീണ മന്ത്രിക്കസേരകളും (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 11 July, 2020
വിവാദ സ്ത്രീകളും, മറിഞ്ഞു വീണ മന്ത്രിക്കസേരകളും (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
കേരള മന്ത്രിസഭയുകളുടെ ചരിത്രം പരിശോധിച്ചാല്‍ എല്ലാ മന്ത്രിസഭകളുടേ കാലത്തുംസ്ത്രികള്‍പലപ്പോഴുംപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്നതാണ്. ഒരു സ്ത്രീ, പ്രത്യേകിച്ച് സുന്ദരി, ഉണ്ടെങ്കില്‍ ഏതു കേസും കത്തിക്കയറും. അടുത്ത തെരഞ്ഞെടുപ്പില്‍പ്രതിപക്ഷത്ത് ഇരിക്കുന്നവര്‍ക്ക് അത് ഗുണം ചെയ്യാറുമുണ്ട്. ഇത്ഏറ്റവും നന്നായി അറിയാവുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ചുമതല ഏറ്റപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ഇപ്പോള്‍ അക്ഷരം പ്രതി സത്യമാവുകയാണ്.

'ചില അവതാരങ്ങള്‍ എന്റെ അടുത്തയാളെന്ന് പറഞ്ഞ് രംഗപ്രവേശം ചെയ്യും. അതും അഴിമതിയാണ്. അത്തരം അവതാരങ്ങളെ കരുതിയിരിക്കണം. അവരെ നിങ്ങള്‍ വിശ്വസിക്കരുത് ' സോളാര്‍ കേസ് വിവാദങ്ങള്‍ കത്തിനിന്നസമയത്താണ്മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണത്തിലേറിയത്.

അതും തിളങ്ങി നിന്നഅന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെപ്രതി സ്ഥാനത്തു നിര്‍ത്തി പരമാധി വ്യക്തിഹത്യ ചെയ്ത് നാണം കെടുത്തിയാണ്വന്നത് എന്ന് അദ്ദേഹത്തിനും നന്നായിഅറിയാമായിരുന്നു. അത്തരമൊരു വീഴ്ച ഉണ്ടാവാതിരിക്കാന്‍ കരുതലോടെയിരിക്കണംഎന്ന മുന്നറിയിപ്പ്ഏവര്‍ക്കും നല്‍കിയിരുന്നു .

പക്ഷേ ഭരണംഅവസാനിക്കാന്‍ കുറച്ചുനാളുകള്‍ ബാക്കിനില്‍ക്കെമുഖ്യമന്ത്രി തന്നെ താന്‍ പറഞ്ഞകാര്യങ്ങള്‍മറന്നു പോയോ എന്ന് സംശയിക്കുന്നു.അതോ ഇത്കേരളത്തില്‍ പതിവ് സംഭവമോ ? എന്തെങ്കിലുംപ്രശ്‌നങ്ങള്‍ ഉള്ളപ്പോള്‍ മാത്രമാണ്ഇതൊക്കെ വാര്‍ത്തകള്‍ ആവാറുള്ളൂ. സോളാറിന്റെ തനിയാവര്‍ത്തനം ആണ് ഇപ്പോള്‍ നടന്ന സ്വര്‍ണക്കടത്ത് കേസ്. രണ്ടും മുഖ്യമന്ത്രിയുടെ ഓഫിസിനെ പ്രതി സ്ഥാനത്തു ആണ് നിര്‍ത്തിയത്.

വലിയ അഴിമതിയാണ്സ്വര്‍ണക്കടത്ത് കേസിലും നടന്നിട്ടുള്ളത്.സോളാറില്‍ മുഖ്യപ്രതിയായി സരിതാ നായരെന്ന പോലെ സ്വര്‍ണക്കടത്തില്‍ സ്വപ്ന സുരേഷ് എന്ന സുന്ദരിയും . ബിജു രാധാകൃഷണനു പകരം സരിത്. ഉന്നത ബന്ധങ്ങളുടെ കഥകളും സമാനം തന്നെ . രണ്ടുപേരും മുഖ്യമന്ത്രിയുടെഓഫീസിലെ നിത്യ സന്ദര്‍ശകര്‍ .ഇരുകേസുകളിലും തമ്മില്‍ ഒറ്റനോട്ടത്തില്‍ സമാനതകളേറെയാണ്.

കേരള സര്‍ക്കാര്‍ കോവളത്തൊരു രാജ്യാന്തര ബഹിരാകാശ കോണ്‍ക്ലേവ് സംഘടിപ്പിച്ചപ്പോള്‍, അതില്‍ പങ്കെടുത്തഐഎസ്ആര്‍ഒയില്‍ ഉന്നത സ്ഥാനീയനുംമുഖ്യമന്ത്രിയുടെ ഉപദേഷ്ടാവും ആയ എം.സി. ദത്തന് ഉപഹാരം നല്‍കാന്‍ നിയോഗിക്കപ്പെട്ടത് സ്വപ്ന സുരേഷ് ആയിരുന്നു എന്ന് പറയുബോള്‍ തന്നെ നമുക്ക് മനസിലാവുമല്ലോ അവര്‍ക്ക്ഉള്ള പിടിപാട് .പത്താം ക്ലാസ് പോലും പാസാകാത്തഒരാളുടെ കൈയില്‍ നിന്നും അവാര്‍ഡ് വാങ്ങേണ്ടി വന്ന കഥയും കേരളാ ജനതയെ തന്നെ ഞെട്ടിച്ചു .ഇതല്ലാം കുട്ടിവായിക്കുബോള്‍നാം അറിയാത്തനിരവധി കഥകള്‍ ഇനിയും ബാക്കിയുണ്ടായേക്കാം.

മുന്‍പ്വന്‍ വിവാദം ഉയര്‍ത്തിയ ഐഎസ്ആര്‍ഒ ചാരക്കേസിലും വനിതകള്‍ ഉണ്ടായിരുന്നു.അന്ന് മാലദ്വീപ് സ്വദേശിനിമറിയം റഷീദയയിരുന്നു താരം . അവരെ പറ്റി എരിവും പുളിയുമുള്ള ധാരാളം കഥകള്‍ നാം കേട്ടതാണ്. കോണ്‍ഗ്രസിന്റെ അനിഷേധ്യനായ നേതാവ് കരുണാകരന് മുഖ്യമന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ട വന്ന കേസ് കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നു. അന്ന് പ്രതിപക്ഷത്തേക്കാള്‍കൂടുതല്‍ ഇത്ഒരു വിവാദം ആക്കാന്‍നേതൃത്വം നല്‍കിയത് ഉമ്മന്‍ചാണ്ടി ഗ്രൂപ്പ് ആയിരുന്നു എന്നത് സത്യമാണ് .

ചാരക്കേസില്‍ കരുണാകരന് കിട്ടിയ അതേ നാണയത്തില്‍ ഉമ്മന്‍ചാണ്ടിയെ കാത്തിരുന്നത് സോളാര്‍ കേസായിരുന്നു. സരിതാ എസ് നായര്‍ എന്ന യുവതി യുഡിഎഫ് സര്‍ക്കാരിനെ വിവാദചുഴിയിലാക്കിയത് 2015 ലായിരുന്നു.

അതിന്മുന്‍പ്ഐസ്‌ക്രീം പെണ്‍വാണിഭക്കേസും കേരളം ഏറെ ചര്‍ച്ച ചെയ്ത വിഷയമാണ്. കേരളത്തില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയ സംഭവത്തില്‍ പിന്നീട് കുഞ്ഞാലിക്കുട്ടിയ്ക്ക് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരികയും ചെയ്തു. കേസ് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചതായി പെണ്‍കുട്ടികള്‍ മൊഴി നല്‍കി. ഇവര്‍ മൊഴി പിന്നീട് തിരുത്തി. കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കി വീണ്ടും മൊഴി നല്‍കി.

പിന്നീട് കേസിലെ വിവാദനായിക റജീനയുടെ വെളിപ്പെടുത്തലുകള്‍പുറത്തുവിട്ടതോടെ കാര്യങ്ങള്‍ രാഷ്ട്രീയമായി. അന്ന് അത് തെരഞ്ഞെടുപ്പ് വിഷയമാക്കിയഇടതുപഷം അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിയിക്കുകയും ചെയ്തു.

പിണറായി സര്‍ക്കാരിന്റെ അവസാന വര്‍ഷത്തില്‍പ്രതിഛായയെ വെല്ലുവിളിക്കും വിധം പൊങ്ങിവന്നിട്ടുള്ള സ്വര്‍ണ്ണക്കടത്ത് കേസ് ഇടതുസര്‍ക്കാരിന്തല വേദനയായിരിക്കുന്നുഎന്ന കാര്യത്തില്‍യാതൊരു സംശയവും ഇല്ല. മുഖ്യ മന്ത്രിയുടെ ഓഫീസ് ഇന്ന് സംശയത്തിന്റെ നിഴലില്‍ ആണ്. സ്വപ്നാ സുരേഷ് എന്ന സുന്ദരിയുമായി ബന്ധപ്പെട്ട് അനേകം അണിയറ കഥകള്‍ പൊന്തി വരുമ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാന കാലത്ത് ഇടതുപക്ഷം ആഘോഷിച്ച സരിതാ കേസിനോടുള്ള സമാനതകള്‍ഏറെ. ചാരക്കേസ് കരുണാകരനെ വീഴിച്ചപ്പോള്‍ ചിരിച്ചവരാണ് സോളാര്‍ കേസില്‍ വീണത്.

സരിതയെ വെച്ച് രാഷ്ട്രീയം കളിച്ചവര്‍ക്ക് തിരിച്ചടിയായി സ്വപ്നയും മാറുമ്പോള്‍ കേരളരാഷ്ട്രീയത്തില്‍ വിവാദസ്ത്രീകളും മറിഞ്ഞു വീണ മന്ത്രിക്കസേരകളും ഒരു തുടര്‍ക്കഥ ആവുകയാണോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക