Image

ചില്ലറക്കാരനല്ല ഈ കുമ്പളങ്ങിക്കാരന്‍: ഏറ്റവും കൂടുതല്‍ പേറ്റന്റുകള്‍ കരസ്ഥമാക്കിയ മലയാളി

Published on 01 August, 2020
ചില്ലറക്കാരനല്ല ഈ കുമ്പളങ്ങിക്കാരന്‍: ഏറ്റവും കൂടുതല്‍ പേറ്റന്റുകള്‍ കരസ്ഥമാക്കിയ മലയാളി

അമേരിക്കയുടേതടക്കം 85 അന്താരാഷ്ട്ര പേറ്റന്റുകളാണ് ചാള്‍സ് കണ്ണങ്കേരിലിന്റെ കണ്ടുപിടുത്തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത്.ഒരു പക്ഷെ ഏറ്റവും കൂടുതല്‍ പേറ്റന്റുകള്‍ കരസ്ഥമാക്കിയ മലയാളി ഈ കുമ്പളങ്ങി സ്വദേശി ആയിരിക്കാം.

ഇവയില്‍ പലതും ദൈനംദിന ജീവിതത്തോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്നതാണ് എന്നത് എടുത്തു പറയേണ്ട കാര്യമാണ്.

ആവശ്യങ്ങളെപ്പോലും ആര്‍ഭാടമായി കാണേണ്ടി വന്നിരുന്ന ബാല്യമാണ്, പുത്തന്‍ ആശയങ്ങളുടെ ലോകത്തേക്ക് ചാള്‍സിനെ കൂട്ടിക്കൊണ്ടുപോയത്. അവര്‍ക്ക് ഉള്ളതും തങ്ങള്‍ക്ക് ഇല്ലാത്തതും എന്താണെന്ന് കണ്ടെത്തുന്നതോടൊപ്പം പരിഹാരവും ചെറുപ്രായത്തില്‍ തന്നെ ഭാവനയില്‍ വളര്‍ത്തിയെടുത്തു. ചിന്തിച്ചും അനുകരിച്ചും നിരന്തരമായി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് അതുപോലൊന്ന് സൃഷ്ടിച്ചെടുക്കാന്‍ തന്നെക്കൊണ്ട് ആകുന്നു എന്ന തിരിച്ചറിവ്, വലിയ ആത്മവിശ്വാസം ഉണ്ടാക്കി. പല സൃഷ്ടികളും ഉദ്ദേശിക്കുന്നതിനുമപ്പുറം എത്തിയത് ആവേശം പകര്‍ന്നു. പരിമിതമായ സാമഗ്രികള്‍കൊണ്ട് ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ പ്രത്യേക കഴിവ് പ്രകടിപ്പിച്ചിരുന്ന ചാള്‍സ്, എപ്പോഴും വേറിട്ട് ചിന്തിച്ചു. പരീക്ഷണങ്ങളിലൂടെ അറിവും സര്‍ഗ്ഗവാസനയും ആത്മവിശ്വാസവും കരുത്താക്കി കണ്ടുപിടുത്തങ്ങളുടെ ലോകത്തേക്ക് സ്വയമറിയാതെ നടന്നടുത്തു.

ആവശ്യങ്ങളാണ് കണ്ടുപിടുത്തങ്ങളിലേക്ക് നയിക്കുന്നത്. നെസസിറ്റി ഈസ് ദി മദര്‍ ഓഫ് ഇന്വന്‍ഷന്‍. അവനവനിലെ ആവിഷ്‌കര്‍ത്താവിനെ കണ്ടെത്തുന്നതിനെക്കുറിച്ച് ഒരു പുസ്തകവും ചാള്‍സ് കണ്ണങ്കേരില്‍ രചിച്ചിട്ടുണ്ട് The Inventor In You. ഒരു പ്രശ്‌നത്തെ എങ്ങനെ നേരിടണം, പരിഹാരം കണ്ടെത്തണം എന്നുതുടങ്ങി ആശയം വികസിപ്പിച്ച് അതിലൂടെ നൂതനമായ ഒന്നിന്റെ പിറവിയിലേക്ക് എത്തിച്ചേരുന്ന വഴികള്‍ കൃത്യമായി രേഖപ്പെടുത്തിയ പുസ്തകം, പുതുതലമുറയ്ക്ക് വലിയ പാഠമാണ്. ഭാവന, പ്രചോദനം, സ്ഥിരോത്സാഹം എന്നീ ഗുണങ്ങള്‍ കൈമുതലാക്കി അദ്ദേഹം കണ്ടെത്തിയ വിജയത്തിന്റെ ഫോര്‍മുല മാതൃകയാക്കേണ്ട ഒന്നാണെന്നതില്‍ തര്‍ക്കമില്ല.
സ്വന്തം കഴിവുകള്‍ തിരിച്ചറിയാതെ പോകുന്നവര്‍ക്ക് ആ വാക്കുകള്‍ വഴിവിളക്കായി മാറും.

എല്ലാം കണ്ടെത്തിക്കഴിഞ്ഞു, ഇനി ഞാനെന്ത് കണ്ടുപിടിക്കാന്‍ എന്ന് ചിന്തിച്ച് കൈകെട്ടി ഇരിക്കുന്ന യുവാക്കള്‍ക്ക് മുന്നില്‍ പുതിയ കണ്ടെത്തലുകളുമായി തന്നോട് തന്നെ ഈ പ്രായത്തിലും മത്സരിക്കുന്ന ചാള്‍സിന്റെ ജീവിതത്തെ ഒരു ദൃഷ്ടാന്തമായി കണക്കാക്കാം. അമേരിക്കയിലെ മസച്ചുസെറ്റ്‌സ് സര്‍വകലാശാലയില്‍നിന്ന് കാര്‍ബണിക രസതന്ത്രത്തില്‍ (Organic Chemistry) ബിരുദാനന്തര ബിരുദം നേടിയ ശേഷം നടത്തിയ എന്‍ജിനീയറിങ്ങ് പഠനമാണ് അദ്ദേഹത്തിന് വഴിത്തിരിവായത്. പ്ലാസ്റ്റിക്കിനെക്കുറിച്ചായിരുന്നു പഠനം. ഇന്ത്യയിലും അമേരിക്കയിലും ആയി മൂന്നു വര്‍ഷം ഇതേ വിഷയത്തിന്റെ അധ്യാപകന്‍ ആയിരുന്നത് ഗഹനമായ അറിവ് നേടാനുള്ള അവസരമൊരുക്കി. പ്ലാസ്റ്റിക് - റബ്ബര്‍ വ്യവസായങ്ങളില്‍ 45 വര്‍ഷത്തെ ഗവേഷണ മികവും അനുഭവ പരിചയവും നേടിയത്, ലോകത്തെ മാറ്റിമറിക്കുന്ന പല കണ്ടെത്തലുകള്‍ക്കും കാരണമായിട്ടുണ്ട്.

സാധാരണക്കാരന്റെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ് അതിനുള്ള പരിഹാരം തേടി എത്തിച്ചേര്‍ന്നതുകൊണ്ടുതന്നെ, മനുഷ്യരുടെ ദൈനംദിന ജീവിതത്തിന് ഉപകരിക്കുന്നതാണ് കണ്ണങ്കേരിലിന്റെ കണ്ടെത്തലുകളില്‍  എല്ലാം തന്നെ. ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ജനജീവിതം കൂടുതല്‍ സുഗമമാക്കുക എന്നതിനാണ് അദ്ദേഹം മുന്‍ഗണന കൊടുത്തിട്ടുള്ളത്. ഇതിനെ അടിവരയിടുന്ന നിരവധി ഉദാഹരണങ്ങളുണ്ട് .

മനുഷ്യരില്‍നിന്ന് പരിശോധനയ്ക്കായി എടുക്കുന്ന സാമ്പിളുകള്‍ ബാക്ടീരിയയുമായി സമ്പര്‍ക്കം കൂടാതെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തുന്നത് അതിനുള്ള 'ഷിപ്പിംഗ് ബാഗ്' ചാള്‍സ് കണ്ടെത്തിയത് കൊണ്ടാണെന്ന് എത്രപേര്‍ക്കറിയാം? മരുന്ന് കണ്ടുപിടിക്കാതെ എയ്ഡ്‌സ് ഒരു മഹാമാരിയായി നിലനിന്ന സമയത്ത് ഈ കണ്ടെത്തല്‍ ചികിത്സാരംഗത്ത് വലിയ സഹായമായി. ഇതിന്റെ പേരിലാണ് ആദ്യ പേറ്റന്റ് ചാള്‍സിനെ തേടിയെത്തിയത്.

ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ പൊട്ടിച്ചു കളിക്കുന്ന ബബിള്‍ റാപ്പിന്റെ (Bubble wrap) ഏറ്റവും നൂതന സാങ്കേതിക വിദ്യ കണ്ടുപിടിച്ചതും ഇദ്ദേഹമാണ്. ആമസോണ്‍ പോലെയുള്ള ഉപഭോക്താക്കള്‍ ദിനംപ്രതി 100 ട്രക്ക് ബബിള്‍ റാപ്പാണ് വാങ്ങുന്നത്. സാധനങ്ങള്‍ ഏറ്റവും സുരക്ഷിതമായി എത്താന്‍ ഇവ ഉപകരിക്കും എന്നു ബോധ്യപ്പെട്ടതോടെയാണ് ഇത്രമാത്രം ഡിമാന്‍ഡ് വന്നത്. ഷിപ്പിംഗ് ചാര്‍ജ് ഇനത്തില്‍ ലക്ഷങ്ങളുടെ ലാഭമുണ്ടാക്കാന്‍ ഇങ്ങനെ നിസ്സാരമെന്നു തോന്നുന്ന കണ്ടുപിടുത്തം കൊണ്ട് സാധിക്കുന്നതിന്റെ പേരിലാണ് മറ്റൊരു പേറ്റന്റ്.

മലയാളി എന്‍ജിനീയര്‍സ് അസോസിയേഷന്‍ 2012 - ല്‍ Engineer of the year award നല്‍കി ആദരിച്ച ഇദ്ദേഹത്തിന്റെ മുന്നൂറില്‍പ്പരം കണ്ടെത്തലുകളില്‍ ചിലത് trade secret എന്ന പേരില്‍ സംരക്ഷിക്കപ്പെട്ടിട്ടുമുണ്ട്.

വിദ്യാഭ്യാസ യോഗ്യതയും കണ്ടുപിടുത്തവുമായി കാര്യമായ ബന്ധമില്ലെന്നാണ് ചാള്‍സിന്റെ പക്ഷം. അതിന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് ഔപചാരിക വിദ്യാഭ്യാസം നേടാതെ ശാസ്ത്രലോകത്തെ നക്ഷത്രമായി തിളങ്ങുന്ന തോമസ് എഡിസണെയാണ്. ഒരു ചട്ടക്കൂടിനുള്ളില്‍ നിന്ന് ചിന്തിക്കാതെ വീക്ഷണം വിശാലമാക്കുന്ന ആര്‍ക്കും പുതുതായി ഒന്ന് കണ്ടെത്താനാകുമെന്നാണ് കണ്ണങ്കേരില്‍ പറയുന്നത്. ഭാവനയും അറിവും ആത്മവിശ്വാസവും സമന്വയിക്കണം എന്നു മാത്രം.

വിധിയെ പഴിക്കുന്നതിനു പകരം മുന്നിലുള്ള സാധ്യതകള്‍ കണ്ടെത്താന്‍ കഴിഞ്ഞതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയതും വിജയത്തിലേക്ക് എത്തിച്ചതും.

see also

Bio

Charles Kannankeril was born in Kerala, India, where he received his bachelor's degree in chemistry. After coming to United States, he received a master's degree in organic chemistry from the University of Massachusetts. Charles was accepted to the doctorate program there, but decided to pursue the field of engineering to broaden his knowledge base. He received his second master's degree in engineering, from the same university, in the field of plastics.

Charles has over three years of teaching experience at universities both in India and the United States. He has worked in the plastics and rubber industries and has forty-five years of research and development experience in this area. Charles has held various positions in these fields, including Development Engineer, Senior Development Engineer, Senior Engineering Fellow and Director of Research &Development.

During his career he was granted a total of eighty-five US and International patents.  Currently, Charles has ten patent applications that are pending in the US patent office. Many of his inventions are also protected by trade secrets. Over the years, he invented and documented over 300 ideas for new products and processes.

In recognition of his contributions, Charles was inducted into Sealed Air Inventors Hall of Fame in 2004 and received the Engineer of the Year award from the Malayalee Engineer's Association in 2012.

By sharing his life and research experiences, Charles' goal is to inspire readers to be creative and to motivate them to set their goals high to make a meaningful contribution to society by creating a better way of life. 

What was the first patent about? 

My first patent was for a shipping bag for bio-hazardous human specimen.  This was created to avoid the bacteria contamination from the specimen during shipping and handling cycle and to protect the employees.  This product was created during the AIDS crisis to safely ship and handle the blood samples from the patients without the danger of exposure or contamination. This bag provided absorbent material to soak up the blood in case of accidental spillage and at the same time destroys the bacteria with the chemicals  provided inside the bag.  

Which patent has created products people use more? 

Most of my patents are for process which the consumers won’t see or use. Some of my product patents include:

This patent is for the new Bubble Wrap which is made flat and then gets inflated on demand. Most of the Bubble Wrap consumers use today are this type. This new technology helped our company save millions of dollars every year in shipping cost.  For example, one of our customers, Amazon, uses more than 100 trucks full of Bubble Wrap each day to package their products. By providing them flat Bubble Wrap which can be inflated instantly and on demand, saved them huge amounts of money for shipping and storage.  This new Bubble Wrap is also stronger and difficult to pop.

‘Produce Bag and Dispenser’ used in the super market is another product that I patented. These are the narrow bags in a roll used for fruits and vegetables that you see in a grocery store.  The consumer pulls these bags with one hand to separate from the roll and then it unfolds into a large bag.  Today more than 90% of all the grocery stores in the US uses this type of bags.

Insulation panel made from bubbles laminated to aluminum foils is another patented product used for many housing and construction industry.

Flame retardant and anti-static cushion packaging materials for the electronic industry, bubble cushion mailers for shipping delicate products are some of the other patented products familiar to the consumers.

One of my significant inventions, "High temperature resistant rubber tape formula that can withstand 3400°F" was not patented but instead kept as a trade secret. This product was tested for protecting NASA Space Shuttle during the re-entry to earth. This product is still manufactured successfully under Trade Secret agreement and is widely used by all the major electric power companies.  Nobody has been able to copy this formula, even 40 years after this invention. 

How many patents were converted in to products or services? 

About 70% of the patents were converted into products and processes. Many of the products and processes are used in the industry and the consumers won’t get to know them.  Remaining 30% of the patents are kept as picket fence to prevent the competition from competing with us. 

How did you start your career, by chance or deliberately? 

I started to work as a Development Engineer in a small company in Canada. I took a special interest in listening to the problems of customers.  Interacting with the customers helped me to understand their problem better. I realized that it is better  to provide the customer with what they really need rather what they want. This attitude eventually helped me to serve the customer better  by addressing the root of the problem.  With this goal in mind, I was able to create products that are new, better, useful and unique.

I believe, it is not how much one learn, but how one uses the  knowledge, is important. You  don’t have to be  highly educated to be an inventor. Many of the inventions were created by ordinary people without any special education or training and even by children at a very young age. Thomas Edison did not have any formal education. Many inventors dropped out of college before getting a degree. This does not mean that anybody with a higher education won’t become an inventor.  I worked with many MIT graduates from Boston. Contrary to my initial expectation, most of them did not contribute to the research team by coming up with their own inventions. They were too focused on the theoretical aspects of the problems and ignored the practical side. Only one person from that group made a significant contribution. Avoiding the tunnel vision and thinking outside the box is the key to any invention, and high education has little to do with this.  

Some details about your family here and in Kerala 

I was born in Kumbalanghy, Kerala.  Living with six brothers and four sisters and being the  tenth child was not easy.  At that time, we did not have electricity or running water in that island.  I grew up without much more than the essentials in Kerala. Instead of wishing for the kind of luxury and modern capabilities that others had, I created my own way by making the best use out of what I did have. When I saw or heard about the new technologies and advances outside, I often thought about how to experience and recreate what was missing. The best way I could do this was by imagining, imitating and improvising.  Early on, I started to set my goals high

and started doing things differently with the resources that were available to me. This attitude of experimentation and determination gave me the creativity, knowledge and confidence to become an inventor. 

ചില്ലറക്കാരനല്ല ഈ കുമ്പളങ്ങിക്കാരന്‍: ഏറ്റവും കൂടുതല്‍ പേറ്റന്റുകള്‍ കരസ്ഥമാക്കിയ മലയാളി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക