നീലി (നോവൽ -ഭാഗം-4: ആർച്ച ആശ)

Published on 02 August, 2020
നീലി (നോവൽ -ഭാഗം-4: ആർച്ച ആശ)
ലോപ്പസ് പതുക്കെ എഴുന്നേറ്റ്  മുറിയിൽനിന്ന് പുറത്തേക്കിറങ്ങി.
ഗൗരിയെ കാണുന്നില്ല പതുക്കെ നടന്നു വേദനയുണ്ട്...എന്നാലും പിടിച്ചു നടക്കാം.ചോര കണ്ടറപ്പു തീർന്ന മനസിന് ഇതൊക്കെ എന്തുവേദന. പക്ഷെ ഇവിടെ കുറച്ചു ദിവസം കൂടി പിടിച്ചുനിൽക്കണം. ആ കൂറ പൊലീസുകാരൻ, അവന്റെ കയ്യിൽനിന്ന്
ഒരുവിധത്തിലാ രക്ഷപെട്ടത്. ഈ കാലിന് കുഴപ്പമുള്ളപ്പോൾ അവന്റെ മുന്നിൽപെട്ടാൽ ശരിയാവില്ല. ലോപ്പസ് ദേഷ്യത്താൽ പല്ലുറുമ്മി, മുഷ്ടിചുരുട്ടി ഭിത്തിയിലിടിച്ചു. ആ DYSP ബെന്നി അവനൊരുത്തൻ കാരണമാണ് ഇതൊക്കെ സംഭവിച്ചത്.
ഒക്കെ ഒന്നടങ്ങിയിട്ടു ഒരു വരവുണ്ട് മോനെ നിന്റെ കുടുംബത്തേക്ക്...കോളജിൽ പഠിക്കുന്ന നിന്റെ മോള് ഒരു ഉരുപ്പടി തന്നെയാണ് . അവടെ തള്ളേം ഒട്ടും മോശമല്ല.
നാവുകൊണ്ട് ചുണ്ടു നനച്ചൊന്നു കടിച്ചു.
അതിനു മുൻപ് ഒരു കാനനസുന്ദരിയോടൊത്തൊരു ഗാന്ധർവ്വം. ആഹാ ഓർക്കുമ്പോൾ തന്നെ എന്താ അനുഭൂതി.
ഈ പെണ്ണിനെ ആണിന് വേണ്ടി മാത്രം സൃഷ്ടിച്ച ദൈവമേ നിനക്ക് സ്തുതി....ഇപ്പോഴും എപ്പോഴും സ്തുതി.

കാച്ചെണ്ണയുടെ ഗന്ധം മൂക്കിലേക്ക് കയറി.
"എന്താണ് ഇനി കൈ കൂടി ഒടിക്കാൻ വല്ല പ്ലാനുമുണ്ടോ..?"

"ഏയ്..ഒന്നുല്ല.."

"എങ്കിൽ പോയ്‌ പല്ലു തേച്ചു വാ..."

"ഉം." പല്ലുതേച്ചു തിരിയുമ്പോൾ അവളുണ്ട് തോർത്തുമായി മുന്നിൽ.
തോർത്തു തന്നവൾ അകത്തേക്ക് പോയി.
 
അവളുടെ പുറകിൽ നിന്നുള്ള കാഴ്ച്ച എന്താ രസം. മുടി മെടഞ്ഞു ചുറ്റികെട്ടി വെച്ചിരിക്കുന്നു. പുറം കഴുത്തിലെ ചെറിയപൊട്ടു പോലുള്ള  മറുകിന്റെ കറുപ്പ് പൊന്നിൻ ചേലുള്ള ഉടലത് എടുത്തുകാണിക്കുന്നുണ്ട്.
ഹോ.!അവിടെ ചുണ്ടൊന്നു ചേർക്കാനായെങ്കിൽ.
തീരെ കനം കുറഞ്ഞ മേൽകുപ്പായത്തിലൂടെ അടിവസ്ത്രം തെളിഞ്ഞു കാണാം.
സാരിക്കിടയിലൂടെ ഒതുങ്ങിയ ഇടുപ്പ് നിറഞ്ഞുനിൽക്കുന്നു. മുന്താണി മുന്നിൽ തിരുകി വെച്ചിരിക്കുന്നു.എന്താ നിതംബത്തിന്റെ ഭംഗി.
ഹോ.!ജീവിതത്തിൽ ഇതുപോലൊരെണ്ണത്തിനെ ആദ്യാ കാണുന്നത്. ലോപ്പസ് കാണാത്ത പെണ്ണില്ല ഭൂമിയിൽ. ഇവൾ ആള് പുലിയാ.
ഗൗരിയെ ഓർത്തുനടന്നു കാല് വീടിന്റെ നടയിൽ തട്ടി ബാലൻസ്പോയി ഒന്നാടി നിന്നു ലോപ്പസ്. കാപ്പിയുമായി വന്ന ഗൗരി ആ കാഴ്ച്ച കണ്ട് ഓടിവന്നു ലോപ്പസിനെ പിടിച്ചു. മുറിഞ്ഞ വിരലിൽ നിന്നു  ചോരയൊഴുകുന്നുണ്ട്. ലോപ്പസിനെ കസേരയിലിരുത്തി ഗൗരി അകത്തേക്ക് പോയി കാല് കെട്ടിവെക്കാൻ തുണിയുമായി വന്നു. ഒന്നും മിണ്ടാതെ അത് വൃത്തിയായി ചെയ്തു.പക്ഷേ ചോര കണ്ടപ്പോൾ മുഖം തിരിച്ചു. എന്നിട്ട് ലോപ്പസിനു കാപ്പി കൊടുത്തു.

"പറഞ്ഞാൽ കേൾക്കണ്ടേ...ഞാൻ പറഞ്ഞതല്ലേ പുറത്തേക്കിറങ്ങേണ്ടന്ന്."ലോപ്
പസ് ഒന്നും മിണ്ടാതെ അവളെ നോക്കി....
"ഇനിയെങ്കിലും ഒന്നടങ്ങിയിരിക്കോ. ഞാൻ പോയ്‌ ആ വൈദ്യനെ വിളിച്ചു വരാ.അല്ലെങ്കിൽ ആ മീനു ഇപ്പോ വരും.അവളോട്‌ പറഞ്ഞുവിടാം."

അവളുടെ ആ സംസാരം ലോപ്പസിന് ഒട്ടും പിടിച്ചില്ല. ഒരു പീറപെണ്ണ്  എന്നെ നിയന്ത്രിക്കാൻ വരുന്നോ.
"ഉം." ലോപ്പസ് മൂളി,
ലോപ്പസിന്റെ മനസു വായിച്ചത് പോലെ ഗൗരി പറഞ്ഞു.

"ഇയാൾക്ക് ഇഷ്ടായില്ലെന്നു അറിയാം. എന്നാലും പറയും. എനിക്ക് വേണ്ടിയല്ലല്ലോ."  അത് പറയുമ്പോൾ വാക്കുകളിൽ ഇത്തിരി നൊമ്പരം കലർന്നോ.

"ഞാനിത്തിരി കപ്പപുഴുക്ക് എടുത്തിട്ട് വരാ
ഇയാൾക്ക് വിശക്കുന്നില്ലേ?."
മറുപടിക്ക് കാത്തുനിൽക്കാതെ ഗൗരി പോയി.
ലോപ്പസ് കസേരയിലേക്ക് തലചേർത്ത് ചാരിയിരുന്നു.
സാത്താനും ഓജോയും എവിടെയെത്തിക്കാണും ഇപ്പോൾ. രാവിലെ പുറപ്പെട്ടാൽ ഉച്ചയോടെ ഇങ്ങെത്താം.
മണ്ടൻമാർക്ക്  വഴിതെറ്റിപ്പോവോ. സാത്താൻ ഇത്തിരി വകതിരിവുള്ളവനാ.
അവന്മാര് വന്നിട്ട് വേണം പണിക്കരെ വിളിക്കാൻ. ആ എലോറയെ കാട്ടി കുറേ കൊതിപ്പിച്ചതാ ആ പണിക്കര്.

സാത്താൻ ഓജോക്ക് നേരെ തിരിഞ്ഞു.
"അതേ നിങ്ങൾ ഇതെവിടുന്നാണ്?."
കടക്കാരൻ റോഡിലേക്ക് ഇറങ്ങിവന്നു.

"ഞങ്ങളിത്തിരി ദൂരേന്നാ...."

"അല്ല നാരായണിക്കല്ല് ഭാഗത്ത് ആരെകാണാനാണ്.?" അത് ചോദിക്കുമ്പോൾ അയാളുടെ സ്വരം പേടികൊണ്ടടഞ്ഞിരുന്നു.

"ഒരു ഫ്രണ്ടിനെ കാണാൻ."

"അവിടെ ആ കയറ്റത്തിൽ ആദ്യം കാണുന്ന ഒന്നുരണ്ടു വീടുകളെ ഉള്ളൂ...പിന്നെ കുറച്ച് മേലേക്ക് കേറി ഇടത്തോട്ട് തിരിഞ്ഞാൽ നടന്നെത്തുന്നത്  കാട്ടിലേക്കുള്ള വഴിയിലേക്കാണ്. ആന ഇറങ്ങുന്നത് കൊണ്ടു കാട്ടിനുള്ളിൽ നിന്നും ആദിവാസികൾ കാടിറങ്ങി ഇങ്ങു പോന്നു. കാടിന്റെ അതിർത്തിയിൽ കൂര വെച്ചു താമസോം തുടങ്ങി.
അല്ല, അവിടെയിപ്പോ ആരാ ഫ്രണ്ട്. അവിടെ വേറെ വീടുകളൊന്നുമില്ലല്ലോ,പിന്നെ..?
"

അതിനു മറുപടി നല്കാതെ സാത്താൻ നടന്നു നീങ്ങി.

"ഇതെന്ത് കൂത്താണ്. എവിടുന്നെന്ന് ചോദിച്ചപ്പോൾ ദൂരേന്നാണെന്നു.ഇതെന്താ ആ നാടിന് പേരില്ലേ?." അയാളുടെ ശബ്ദത്തിൽ ഇഷ്ടക്കേടും ആകാംക്ഷയുമൊളിച്ചിരുന്നു.
"ആ പോ ചെല്ല് ചെന്നു കേറിക്കൊട്..."

നാരായണിക്കല്ല് ഭാഗത്തേക്കുള്ള റോഡ് ഒരു വലിയ കയറ്റമായിരുന്നു. ദിശാസൂചിക വെച്ചിട്ടുണ്ട്. അതവിടെ റോഡിന്റെ ഒരു വശത്തു റോഡിലേക്ക് വീണുകിടക്കുന്നു. ആ കിടപ്പുകണ്ടാലറിയാം ഇതുവഴി വാഹനങ്ങളൊന്നും പോകാറില്ലെന്ന്.
രണ്ടു സൈഡിലും റബ്ബർ മരങ്ങൾ.
വേലിപോലെ കടലാമണക്കിൻ മരങ്ങൾ. അതിന്റെ മണ്ട മുറിച്ചു കളഞ്ഞിട്ട്  കുരുമുളക് പടർത്തിയിരിക്കുന്നു. മൂപ്പെത്താത്ത തിരികൾക്കിടയിൽ ചുവന്നപവിഴം പോലെ കുരുമുളകുകൾ പഴുത്തു നിൽക്കുന്നു.

നടക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരമായി. അവിടേക്കുള്ള റോഡിലേക്ക് കയറുമ്പോൾ അവിടവിടെയായി മൂന്നാല് വീടുകൾ മാത്രമേ കണ്ടുള്ളൂ. മുകളിലേക്ക് കയറുന്തോറും ആ പരിസരത്തൊന്നും ആളനക്കമുള്ളതായി തോന്നുന്നില്ല.

"എന്റെ സാത്താനെ, ഈ ആന്ദ്രോ ഇതേത് പട്ടിക്കാട്ടിലാണ് പോയ്ക്കിടക്കുന്നത്?."

"ടാ ഓജോ, ഇവിടെ ആയതുകൊണ്ട് ആന്ദ്രോ രക്ഷപ്പെട്ടു.അല്ലെങ്കിൽ കാണാമായിരുന്നു."

"എന്നാലും ഇതിത്തിരി വല്ലാത്ത കല്ലായി പോയി."

"എന്തോന്ന് കല്ലെടോ..?"

"എന്റെ സാത്താനെ ഈ നാരായണിക്കല്ല്."

"നീ വേഗം നടക്ക്.ആന്ദ്രോയെ ഒന്നു കണ്ടുകിട്ടിയാൽ മതി."

"നടക്കുവല്ലേ..., അല്ല ഇനി ആന്ദ്രോ  ഇവിടെയെവിടെയാവുമുള്ളത്?.
ആരോടെങ്കിലും ഒന്നു ചോദിക്കാമെന്ന് വെച്ചാൽ പൊടിക്ക് പോലുമൊന്നിനെ കാണുന്നില്ല."

"ഉം, നമ്മുക്ക് നോക്കാം അല്ലാതെ പറ്റില്ലല്ലോ?.

"എന്റെ സാത്താനെ നടന്നു മടുത്തു ഇനി ഇത്തിരി നേരം ഇവിടെയിരിക്ക."

"ടാ, കുറച്ചുകൂടി കഴിഞ്ഞിരിക്കാം നീ ഒന്നു നടക്കോ."

"പറ്റില്ല. ഇനി ഒരടി നടക്കാൻ വയ്യ, ദാഹിച്ചു തൊണ്ടവരളുന്നു. ഇത്തിരി വെള്ളം കുടിക്കാൻ അടുത്തെങ്ങും ഒരു വീട് പോലുമില്ല."
ഓജോ റോഡരികിലെ ആ വലിയമരത്തിന്റെ ചുവട്ടിലേക്കിരുന്നു.
"നമ്മുക്ക് ഒരു കാര്യം ചെയ്താലോ...?"

"എന്താ...?"

"നമ്മുക്ക് ആ കടയിൽ പോയ്‌ വെള്ളം വാങ്ങിച്ചാലോ...?"

"ഏതു കടയിൽ?"

"ആ റോഡിലെ."

"വന്നവഴിയത്രെയും തിരിച്ചു നടക്കാനോ?,
നീയൊന്ന് പോയെ മണ്ടത്തരം പറയാതെ."

ഓജോ കൈമടക്കിൽ നിന്നും സിഗററ്റ് എടുത്തുകത്തിച്ചു. ഇതും തീർന്നോ. കാലിയായ സിഗററ്റ് പാക്കറ്റ് മുന്നിൽ തഴച്ചു നിന്ന പുല്ലുകൾക്കിടയിലേക്ക് വലിച്ചെറിഞ്ഞു.

"അതേ ആ പണിക്കർ ഇപ്പോൾ എവിടെയാവും സാത്താനെ?."

"അവൻ ഏതെങ്കിലും കള്ളക്കടത്തുമായി കറങ്ങുന്നുണ്ടാവും. അല്ലെങ്കിൽ അവന്റെ കൂടെയുള്ള ആ പെണ്ണില്ലേ എല്ലോറ"

"എല്ലോറ അല്ല സാത്താനെ എലോറ അതാ അവളുടെ പേര്"
"ആ അവടെ കൂടെ സുഖിക്കാരിക്കും. അവന്റെ ഒക്കെ ഒടുക്കത്തെ തലേവര.."
അമർഷത്തോടെ ഓജോ പകുതി വലിച്ചുതീർത്ത സിഗററ്റ്  മേടിച്ചു ചുണ്ടിൽവെച്ചു ഒരു പുകയെടുത്തു സാത്താൻ എഴുന്നേറ്റു.

"ഇരുന്നത് മതി. വാ എഴുന്നേൽക്ക്, പതുക്കെ നടക്കാ. ഒന്നാമത് ഈ സ്ഥലത്തിനെപറ്റി നമുക്കറിയില്ല. എത്രയും പെട്ടെന്ന് ലക്ഷ്യത്തിലെത്തണം."

"ഉം". ഓജോ ഇരുന്നുകൊണ്ട് കൈ നീട്ടി.സാത്താൻ  ആ കൈപിടിച്ചു പൊക്കി.


പെട്ടെന്നാണൊരു കാറ്റതുവഴി കടന്നുപോയത്. ഇലകൾ പൂവിതളുകൾ പോലെ പതിയെ പാറി വീണു.

"അതേ ഓജോ, സൂക്ഷിച്ചു നടക്കണം റോഡ് പുതച്ചു നിറയെ കരിയിലകൾ. അതിനിടയിൽ വല്ലോ പാമ്പോ മറ്റോ ഉണ്ടെങ്കിൽ."

"അയ്യോ പാമ്പോ...?"

"ആ പാമ്പ് . കാടാവുമ്പോൾ പാമ്പൊക്കെ കാണും. നോക്കി നടക്ക്."
ഓജോ വേഗത്തിൽ നടന്നു സാത്താന്റെ അരികിലെത്തി.

"സാത്താനെ നിക്ക് നിനക്ക് പേടിയാണെങ്കിൽ നമ്മുക്ക് ഒരുമിച്ചു നടക്കാം."

"ഉവ്വുവ്വ്...മനസിലായി"സാത്താൻ ഓജോയെ നോക്കി തലയാട്ടി. കള്ളച്ചിരിയോടെ ഓജോ തലതാഴ്ത്തി.
നമ്മുക്ക് രണ്ടു കമ്പൊടിക്കാ, എന്നിട്ട് കാടിളക്കി പോകാം.വല്ല ഇഴജന്തുക്കളുണ്ടെങ്കിൽ ഓടിപൊക്കോളും.

"സാത്താനെ അതുകണ്ടോ ദോണ്ടേ  ഒരു പെങ്കൊച്ച്..."
ഓജോ വിരൽ ചൂണ്ടിയിടത്തേക്ക് സാത്താൻ കണ്ണെറിഞ്ഞു. ശരിയാണ്. കൊച്ചിനെ കണ്ടാൽ പത്തു പന്ത്രണ്ടു വയസു തോന്നിക്കും.
"ഓജോ വന്നേ നമ്മുക്ക് അവളോട് ചോദിച്ചു നോക്കാം."

രണ്ടാളും വേഗത്തിൽ നടന്നു. ആ കുട്ടിക്ക് അരികിലെത്തി.

"ദേ കൊച്ചേ, ഒന്നു നിന്നേ..."
അപരിചിതരുടെ ശബ്ദം കേട്ട് കുട്ടി ഒന്നു ഞെട്ടി നിന്നിട്ട് തിരിഞ്ഞുനോക്കി. അവരെകണ്ടു പേടിച്ചോടാൻ തുടങ്ങി.
"അയ്യോ ഓടല്ലേ പെണ്ണേ..."
കുട്ടി ഇടയ്ക്ക് തിരിഞ്ഞു നോക്കി ഓടി. പെട്ടെന്ന് വഴിയിൽ കിടന്ന കമ്പിൽ കാലുതട്ടി  താഴേക്ക് വീണു. അവരവിടേക്ക് നടന്നടുത്തപ്പോൾ പേടികൊണ്ട് അവൾ  ഏങ്ങലടിച്ചു കരഞ്ഞുതുടങ്ങി.

"അയ്യോ മോള് കരയണ്ടാ.വാ എഴുന്നേൽക്ക്." സാത്താൻ അവളെ പിടിച്ചെഴുന്നേല്പിച്ചു.

"എന്താ മോളുടെ പേര്?.

"മീനു."ഭയം കൊണ്ടു വിറച്ചവൾ മറുപടി പറഞ്ഞു.

"മീനു ഒരുകാര്യം പറഞ്ഞു തരോ?.ഞങ്ങളിവിടെ ആദ്യാ."

ഉം.എന്താണെന്നുള്ള അർത്ഥത്തിൽ അവരെ നോക്കി.

"അതേ ഇവിടെ ഈ കാട്ടിൽ  ഒരരുവിയും അതിനടുത്ത് ഒരു വീടും ഉണ്ട് അറിയോ...?" ഓജോയുടെ ചോദ്യം കേട്ടവളുടെ മുഖമൊന്നു തെളിഞ്ഞു.
"ഉം. അത് ഗൗരിചേച്ചിയുടെ വീടാ.ഞാനവിടെ പാല് കൊടുക്കാൻ പോവാറുണ്ട്."

"ആണോ". ആന്ദ്രോ ഇതാ ഞങ്ങൾ അടുത്തെത്തി. സാത്താന്റെ മുഖം തെളിഞ്ഞു.
സാത്താനും ഓജോക്കും സമാധാനമായി.

"കൊച്ച് ഞങ്ങൾക്ക് ആ വഴിയൊന്നു പറഞ്ഞുതരാവോ?."

"ഉം. വാ ഞാനും അത് വഴിയാണ് പോകുന്നത്."

മീനുന്റെ പുറകെ ഓജോയും സാത്താനും നടന്നു.
നല്ല കാറ്റ് വീശുന്നുണ്ട്. ഇലമഴകൾ പൊഴിഞ്ഞു വീണുകൊണ്ടിരുന്നു. അവ തലയിലും ദേഹത്തും തഴുകി താഴേക്ക് വീണു കാല്പാദത്തിൽ ഞെരിഞ്ഞമർന്നു. നട്ടുച്ച നേരത്തും വെയിലെത്തി നോക്കാൻ മടിച്ചുനിൽക്കുന്നത് പോലെ മങ്ങിയവെട്ടം ഉള്ളിലൊളിപ്പിച്ചു കാട് പൂത്തുനിന്നു. പെട്ടെന്നാണ് കാറ്റിന്റെ ഗതി മാറിയത്. ഉള്ള വെളിച്ചം കൂടി കെട്ട്  കാട് കറുത്തു.
"അയ്യോ മഴ വരുന്നുണ്ട്...പെട്ടെന്ന് വാ" മീനു വേഗത്തിൽ നടക്കാൻ തുടങ്ങി.
ഈ കൊച്ചിന്റെ നടപ്പിന് എന്താ വേഗത. "ഇവിളിതെന്താ നടക്കുവാണോ അതോ ഓടുവാണോ...?" ഇതിന്റെ കാല് നിലത്തു മുട്ടുന്നുണ്ടോ അത്ര വേഗതയുണ്ട്." ഓജോ അണച്ചു കൊണ്ട് സാത്താനോട് പറഞ്ഞു.
അത് ശരിയാണെന്ന് സാത്താനും തോന്നി. മീനു പറക്കുകയാണെന്ന്. ആന്ദ്രോ ഉണ്ടായിരിക്കണം. ഇത്തിരി ചൂരും ചൊടിയുമുള്ള  കുട്ടികൾ പുള്ളീടെ ദൗർബല്യമല്ലേ. പിന്നെ തനിക്കും. കുട്ടികളുടെ കാര്യത്തിൽ താൽപ്പര്യമില്ലാത്തത് ഓജോക്ക് മാത്രം. ഓർമ്മകളെ തല്ക്കാലം കാറ്റിനൊപ്പം പറത്തിവിട്ട്   "ഒന്നു മിണ്ടാതെ വാടാ. മഴ വീഴുന്നതിന് മുൻപ് നമ്മുക്കവിടെ എത്തണം."

മീനൂന്റെ ഒപ്പമെത്താൻ രണ്ടാളും കഷ്ടപ്പെടേണ്ടി വന്നു. അപ്പോഴാണ് ഓജോക്ക് കലശലായ മൂത്രശങ്ക.
"സാത്താനെ ഞാനൊന്നും മുള്ളിയേച്ചു വരാ."
"ഒന്ന് പിടിച്ചു വെക്കട ഇത്തിരി നേരം. ഈ പെണ്ണ് പോയാൽ നമ്മുക്ക് ഈ കാട്ടിൽ വഴിതെറ്റും."
മീനു തിരിഞ്ഞു നോക്കി.കൂടെ അവരുണ്ടെന്നുറപ്പു വരുത്തി.
"ഇനി കുറച്ചൂടി  ഉള്ളൂ. ഗൗരി ചേച്ചീടെ വീടെത്താറായി."
"കേട്ടെല്ലോ.. നീ വാ.."
സാത്താൻ മീനുന്റെ  പുറകെ നടന്നു.  അവളെ നോക്കി വയസിലും വളർച്ചയുള്ള ശരീരം. ഇങ്ങനൊരു പരൽമീന്റെ കാര്യം ആന്ദ്രോയോട് പറയണം.

മീനൂന്റെ കണ്ണുകൾ തിരിഞ്ഞു സാത്താനെ നോക്കി തിളങ്ങി. അത്രയും കൊളുത്തി വലിച്ചൊരു നോട്ടം. അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. മരണം തോൽക്കും പുഞ്ചിരി.

തുടരും

നീലി (നോവൽ -ഭാഗം-4: ആർച്ച ആശ)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക