Image

ആകാശം തൂക്കി വിൽക്കുന്നവർ ( ജോസ് കാടാപുറം)

Published on 23 August, 2020
ആകാശം തൂക്കി  വിൽക്കുന്നവർ ( ജോസ് കാടാപുറം)
സ്വതന്ത്ര ഇന്ത്യയുടെ അഞ്ചാമത്തെ ഇന്റർനാഷണൽ എയർപോർട്ട് തിരുവന്തപുരം- (TRV)പട്ടാപകൽ ബിജെപി യുടെ സ്വന്തം മുതലാളി അദാനിക്ക് വിൽക്കുന്നു തോന്നിവാസം എന്നല്ലാതെ എന്ത് പറയാൻ ..1935 ലാണ് ആദ്യ വിമാനം തിരുവന്തപുരം ഇറങ്ങിയത് അങ്ങനെ ഉള്ള ഒരു വിമാനത്താവളം ഒരു മുന്പരിചയവുമില്ലാത്ത അദാനിക്ക് വിൽക്കുന്നു തിരുവന്തപുരം ഉൾപ്പെടെ 6 വിമാനത്താവളങ്ങൾ ഒരേ മുതലാളിക്കു നൽകുന്നു ഒരു വിമാനതാവളം പോലും മറ്റു ബിഡ് നല്കിയവർക്കും കിട്ടിയില്ല ...ഇപ്പോൾ 170 കോടി രൂപ ലാഭമുള്ള വിമാനത്താവളം ആണ് തിരുവനന്തപുരം .30000 കോടി രൂപ കേന്ദ്ര ഗവ:ന് വിവിധയിനം ഫീസായി ഇവിടെ നിന്ന് ലഭിക്കുന്നു .എന്നിട്ടും ട്രിവാൻട്രം എയർപോർട്ട് വിയ്ക്കാൻ തീരുമാനിക്കുന്നു അദാനി ബിഡ് ഇടുന്നു അംബാനി ഇടുന്നില്ല ... അംബാനി ഇടുന്ന ബിഡിൽ അദാനി ഇടില്ല ... ചുരകത്തിൽ ഇന്ത്യ ഭരിക്കുന്നത് മോദിയും , അമീദ ഷായും , അംബാനിയും , അദാനിയുമായി നാലംഗ ഗ്രൂപ്പാണ് (4 പേരും ഗുജറാത്തു കാരാണ് എന്നോർക്കണം )ഗുജറാത്തിൽ 4500 കോടി മുടക്കി കേന്ദ്ര ഗവ . നിർമിച്ച എൽ എൽ ജി ടെർമിനൽ വെറും 750 കോടിക്ക് വാങ്ങി ഇതും തുച്ഛവിലകു ഇയാൾ കൈക്കലാക്കി , ഇന്ത്യൻ ഓയിൽ കോർപറേഷൻ ഇതിന്റെ ഇരട്ടിതുക ബിഡ് നൽകിയിരുന്നു അത് തള്ളിയിട്ടു അദാനിക്ക് എൽ എൽ ജി ടെർമിനൽ ഈയിടെ അദാനിക്ക് കൈമാറി .വിമാനത്താവളം 2005 ൽ കേന്ദ്ര ഗവ കേരള സർക്കാരിന് എഴുതി കൊടുത്ത ഉറപ്പു ഏതെങ്കിലും സമയത്തു പ്രൈവറ്റിസ് ചെയ്താൽ കേരള സർക്കാരിന് അവകാശം ഉണ്ട് എന്നാണ് . എന്നാൽ മുരട്ടു ന്യായം നാട്ടിലെ പരട്ട (അവിവേകികള് )മോഡി ഭക്തർ പറയുന്ന മറുപടി കെ എസ് ആർ ടി സി ഡിപ്പോയിലെ കക്കൂസ് വൃത്തിയില്ല , കെ ടി ഡി സി ഹോട്ടൽ നല്ലതല്ല എന്നൊക്കെ ..ജനിച്ച നാട്ടിലെ പൊതുമുതൽ നക്കാപ്പിച്ച വിലക്കു അദാനി മുതലാളി കൊണ്ടുപോകുമ്പോൾ കേരളത്തിലെ ബിജെപി കാർ തലയിൽ ചാണകം വച്ച് മൂടിയാൽ എന്ത് ചെയ്യും ...!!

കോവിഡിന്റെ മറവിൽ തിരുവനന്തപുരം വിമാനത്താവള വിൽപ്പനയ്‌ക്ക്‌ കൂട്ടുനിന്ന കേരളത്തിലെ ബിജെപി നേതാക്കൾ ജനങ്ങളോട്‌ മാപ്പ്‌ പറയണം തിരുവന്തപുരം വിമാനത്താവളം ബിജെപി ശിങ്കിടിയായ മുതലാളിയ്ക്ക് ചുളുവിലയ്ക്കാണ്‌ കേന്ദ്രം കൈമാറിയത്‌.കേരളം വിട്ടു നൽകിയ 653 ഏക്കർ ഭൂമിയിൽ നമ്മുടെ നികുതിപ്പണമുപയോഗിച്ച് പണി കഴിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്‌ത വിമാനത്താവളം നക്കാപ്പിച്ചാ കാശു നൽകി അദാനി ഗ്രൂപ്പ് വാങ്ങിയിരിക്കുകയാണ് .. മറ്റൊന്ന് കേരളത്തിന്റെ
അഭിമാനമായ വിമാനത്താവളത്തിന്റെ വിൽപനയ്ക്കെതിരെ ഒരക്ഷരം ശബ്ദിക്കാതെ വീതിച്ചു കിട്ടുന്ന കമ്മിഷൻ തുകയോർത്ത് വെള്ളമിറക്കുന്ന കേരളത്തിലെ ബിജെപിയ്ക്കെതിരെയും കേന്ദ്ര നേതാക്കളും മറുപടി പറയേണ്ട ചില ചോദ്യങ്ങൾക്കുള്ള ഉത്തരം അവർ മറയ്ക്കുന്നു . ഡൽഹി വിമാനത്താവളം 60 വർഷത്തെ പാട്ടത്തിന് കൊടുത്ത ഇടപാടിൽ എയർപോർട്ട് അഥോറിറ്റിക്ക് 163 കോടി നഷ്ടവും പാട്ടത്തിനെടുത്ത സ്വകാര്യ കമ്പനിക്ക് അത്ര തന്നെ ലാഭവും ഉണ്ടായി എന്ന സി.ഏ.ജി. കണ്ടെത്തിയത് തിരുവന്തപുരത്തു ആവർത്തിക്കില്ലെന്ന് എന്ത് ഉറപ്പാണ് ഉള്ളത് ?

മറ്റൊന്ന് കേരളത്തിന്റെ അഭിമാനമായ വിമാനത്താവളത്തിന്റെ വിൽപനയ്ക്കെതിരെ ഒരക്ഷരം ശബ്ദിക്കാതെ വീതിച്ചു കിട്ടുന്ന കമ്മിഷൻ തുകയോർത്ത് വെള്ളമിറക്കുന്ന കേരളത്തിലെ ബിജെപിയ്ക്കെതിരെയും കേന്ദ്ര നേതാക്കളും മറുപടി പറയേണ്ട ചില ചോദ്യങ്ങൾക്കുള്ള ഉത്തരം അവർ മറയ്ക്കുന്നു . ഡൽഹി വിമാനത്താവളം 60 വർഷത്തെ പാട്ടത്തിന് കൊടുത്ത ഇടപാടിൽ എയർപോർട്ട് അഥോറിറ്റിക്ക് 163 കോടി നഷ്ടവും പാട്ടത്തിനെടുത്ത സ്വകാര്യ കമ്പനിക്ക് അത്ര തന്നെ ലാഭവും ഉണ്ടായി എന്ന സി.ഏ.ജി. കണ്ടെത്തിയത് തിരുവന്തപുരത്തു ആവർത്തിക്കില്ലെന്ന് എന്ത് ഉറപ്പാണ് ഉള്ളത് ?

സ്വകാര്യവൽക്കരിച്ച ഡൽഹി വിമാനത്താവളത്തിൽ നിന്ന് ചട്ടങ്ങൾക്കും നിയമത്തിനും വിരുദ്ധമായി അന്താരാഷ്ട്ര യാത്രക്കാരിൽ നിന്ന് പാട്ടത്തിനു എടുത്ത കമ്പനി പിരിച്ചെടുത്ത 1481 കോടി തിരിച്ചു കൊടുക്കണമെന്ന സുപ്രീം കോടതി വിധിയെക്കുറിച്ച്  സംഘികൾക്ക് വല്ലതും പറയാനുണ്ടോ ഒന്നും പറയാനില്ല എന്നറിയാം .ഒരു ചായ കടക്കാരൻ ഏറ്റവും കുടുതൽ സന്തോഷിക്കുന്നത് അവന്റെ കടയിലെ എല്ലാ സാധനങ്ങളും വിറ്റു തീരുമ്പോഴാണ്.!!!!! കൂടുതൽ ഒന്നും പറയുന്നില്ല കേരളത്തിലെയും കേന്ദ്രത്തിലെയും ബിജെപി നേതാക്കളുടെ സ്വത്തു വളർച്ച നോക്കിയാൽ ഇതൊനൊക്കെ ഉത്തരം കിട്ടും......യഥാർത്ഥത്തിലുള്ള ഇന്ത്യ ഇന്ന് 30 ലക്ഷം കോവിട് രോഗികളുമായി    കിലോമീറ്ററുകളോളം നടന്ന് മുറിവേറ്റ കാലുകൾ നിലത്ത് കുത്താൻ കഴിയാതെ കരയുന്ന  ബാല്യങ്ങളുടേതു കൂടിയാണ് . ചിലരെങ്കിലും  പാട്ട കൊട്ടലും, ലൈറ്റ് തെളിയിക്കലും, ആകാശത്ത് നിന്ന് പൂവിതറുന്നതും പോലുള്ള കെട്ടുകാഴ്ചകളാണ് ഇന്ത്യയെന്ന്  തെറ്റിദ്ധരിക്കും. പട്ടിണിമാത്രം സഹയാത്രികനായി നിരത്തുകൾ നിറയുന്ന പലായകർമാത്രം ഉള്ള ഇന്ത്യ ഇന്ന് ആരുടെയും കരള്അലിയിപ്പിക്കുന്ന കഥകൾ മാത്രം .സാമ്പത്തികമായി സംഘികൾ ഭരിക്കുന്ന  ഇന്ത്യ ഇന്ന് പാകിസ്താതിനും ബംഗ്ളാദേശിനും പിറകിലായി കാരണം മറ്റൊന്നും   അല്ല   ഭരിക്കുന്ന മന്ദബുദ്ധികൾക്കു വേണ്ടത് പണക്കാർക് ഇന്ത്യ വിൽക്കുകയാണ്!  
ആകാശം തൂക്കി  വിൽക്കുന്നവർ ( ജോസ് കാടാപുറം)
Join WhatsApp News
Vayanakkaran 2020-08-23 19:06:17
തിരുവനന്തപുരം എയർപോർട്ട് പ്രൈവറ്റ് ആയതുകൊണ്ട് ആർക്കാണ് കുഴപ്പം? യാത്രക്കാരെ സംബന്ധിച്ചിടത്തോളം നല്ല സർവീസ് കിട്ടണം എന്ന് മാത്രമേയുള്ളൂ. ഗവണ്മെന്റ് ജോലിക്കാരാകുമ്പോൾ അതിന്റെ അഹങ്കാരവും ആരും ചോദിക്കാനില്ല എന്ന ധാർഷ്ട്യതയുമാണ്. ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽപോലും ഡ്യൂപ്ലിക്കേറ്റ് സാധനങ്ങൾ യാത്രക്കാർക്ക് വിറ്റു ഒറിജിനൽ മറിച്ചുവിറ്റു കാശുണ്ടാക്കുകയല്ലേ? ഇനി സ്വർണം കടത്താൻ പറ്റില്ലല്ലോ എന്നോർത്താണോ എൽ ഡി എഫ് വിലപിക്കുന്നത്? വിൽക്കാതിരുന്നെങ്കിൽ സ്വപ്നയെ നമുക്ക് എയർപോർട്ട് ഡയറക്ടർ ആക്കാമായിരുന്നു. അതു വലിയ നഷ്ടമായിപ്പോയി. ഇങ്ങനെ വിലപിക്കുന്നതിനുപകരം, പറ്റുമെങ്കിൽ കെ എസ ആർ ടി സി കൂടി ആരെങ്കിലും പ്രൈവറ്റുകാർ എടുത്തു നടത്താൻ പറയുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക