MediaAppUSA

നമുക്ക് ചരിത്രം തിരുത്തിക്കുറിക്കാം, ഇതാണ് അവസരം (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 26 August, 2020
നമുക്ക് ചരിത്രം തിരുത്തിക്കുറിക്കാം, ഇതാണ് അവസരം (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഇന്ത്യന്‍ അമേരിക്കന്‍ വംശജ കമലാ ഹാരീസിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ ജോ ബൈഡന്‍ പ്രഖ്യാപിച്ചത് ലോകം അതിശയത്തോടെയാാണ് നോക്കിയത് . 55 കാരിയായ ഹാരീസിന്റെ പിതാവ് ജമൈക്കക്കാരനും മാതാവ് ഇന്ത്യാക്കാരിയുമാണെങ്കിലും അവരെ ഇന്ത്യന്‍ അമേരിക്കന്‍ ആയി തന്നെയാണ് നാം കാണുന്നത് . ഇത് ഇന്ത്യക്കാര്‍ക്ക് അഭിമാനത്തിന്റെ നിമിഷങ്ങള്‍. അമേരിക്കയുടെ ഭരണനിയന്ത്രണത്തില്‍ ഇന്ത്യക്കാരായ ആളുകകള്‍ക്കും പ്രാധിനിത്യം ലഭിച്ചേക്കാം എന്ന തോന്നല്‍ മറ്റു ലോകരാജ്യങ്ങള്‍ക്ക് മുന്‍പില്‍ ഇന്ത്യക്കാര്‍ക്ക് അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കാന്‍ ലഭിച്ച ഒരു അവസരമാണ് . ഈ അവസരം നാം പരമാവധി വിനിയോഗിക്കുകയാണ് വേണ്ടത്.

കമലാ ഹാരീസിനെ സംബന്ധിച്ചടത്തോളം അവര്‍ക്ക് കറുത്ത വര്‍ഗകാരിയായി അറിയപ്പെടാനായിരിക്കും ആഗ്രഹം . അമേരിക്കന്‍ രാഷ്ട്രിയത്തില്‍ അവര്‍ക്കു കൂടുതല്‍ പിന്തുണ കിട്ടുക കറുത്ത വര്‍ഗ്ഗക്കാരി എന്ന നിലയില്‍ തന്നെ ആയിരിക്കും. കാരണം 14 ശതമാനത്തോളം വരുന്ന കറുത്ത വര്‍ഗക്കാരും അത്രത്തോളം തന്നെ ഉള്ള ഒരു മിക്‌സ് കുമ്യൂണിറ്റിയും ഉള്ളപ്പോള്‍ ജന പിന്തുണ ഉള്ളടത്തെ രാഷ്ട്രീയക്കാര്‍ നില്‍ക്കു. ഇന്ത്യക്കാര്‍ ഒരു ശതമാനമേ വരു. എന്നിട്ടുകൂടി ഇന്ത്യക്കാര്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഒരു ശക്തിയായി ഉയര്‍ന്നു വരുന്നതില്‍ നാം അഭിമാനിക്കണം .

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ദക്ഷിണേഷ്യന്‍ വംശജയുമാണ് കമലാ ഹാരീസ്. നേരത്തേ കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട അവര്‍ നിലവില്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്റര്‍ കൂടിയാണ്. വിവിധ സ്ഥാനങ്ങളില്‍ കഴിവ് തെളിയിച്ച അവര്‍ ഈ സ്ഥാനത്തിന് എന്തുകൊണ്ടും അര്‍ഹതപ്പെട്ട വ്യക്തിതന്നെ .

ഇന്നിപ്പോള്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ എന്തെങ്കിലുമൊക്കെ താന്‍ ആകുന്നെങ്കില്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും കമല കൊടുക്കുന്നത് അമ്മ ശ്യാമളയ്ക്കാണ്. അഞ്ചാം വയസില്‍ അച്ഛന്‍ ഉപേക്ഷിച്ചു. അതിനു ശേഷം അമ്മയാണ് താങ്ങും തണലുമായി അവരെയും സഹോദരി മായയേയും വളര്‍ത്തിയത് . ഞാന്‍ ഒരു ഇന്ത്യകാരിയാണ് എന്ന് പരസ്യമായി പറയുന്നില്ലങ്കില്‍ കുടി അവരുടെ ഉള്ളിന്റെ ഉള്ളില്‍ അത് കാണാതിരിക്കില്ല.

1961-ല്‍ അമേരിക്കയില്‍ കുടിയേറിയ തമിഴ് ബ്രാഹ്മണ കുടുംബാംഗമായ ശ്യാമള ഗോപാലന്റെ മകള്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ആവുകയാണെകില്‍ അത് ചരിത്ര പിറവി തന്നെ ആയിരിക്കും.

കമലാ ഹാരിസിന്റെ പ്രസ് സെക്രട്ടറിയായി ഇന്ത്യന്‍ അമേരിക്കന്‍ സബ്രീനാ സിംഗിനെ (32) നിയമിച്ചു. മുന്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന സെനറ്റര്‍ കോറി ബുക്കര്‍, ന്യുയോര്‍ക്ക് മേയര്‍ മൈക്ക് ബ്ലൂംബെര്‍ഗ് എന്നിവരുടെ മാധ്യമ വക്താവായി സബ്രീന പ്രവര്‍ത്തിച്ചിരുന്നു. പ്രധാന രാഷ്ട്രീയ പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ പ്രസ് സെക്രട്ടറിയായി ഒരു ഇന്ത്യന്‍ അമേരിക്കനെ നിയമിക്കുന്നതു ആദ്യമായിട്ടാണ്. ഇതും ഈ വര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ ഇന്ത്യന്‍ അമേരിക്കന്‍ സാനിധ്യം വര്‍ധിപ്പിക്കാന്‍ ഇടയാക്കും .

ഇതിനിടെ ഇന്ത്യാക്കാരിയായ നിക്കി ഹേലി റിപ്പപ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷന്റെ ഉല്‍ഘാടന രാവില്‍ ആവേശകരമായ പ്രസംഗം ആണ് കാഴ്ചവെച്ചത് . ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ രാഷ്ട്രീയ നീക്കങ്ങളെ വാക്കുകള്‍കൊണ്ട് അമ്മാനം അടികൊണ്ടാണ് ഡൊണാള്‍ഡ് ട്രമ്പിനു നാലു വര്‍ഷം കുടി നല്‍കണം എന്ന് അമേരിക്കന്‍ ജനതയോട് അവര്‍ അഭ്യര്‍ത്ഥിച്ചത്. അവരുടെ പ്രസംഗം ലോക ശ്രദ്ധ ആകര്‍ഷിച്ചു.

ഞാന്‍ ഇന്ത്യന്‍ കുടിയേറ്റക്കാരുടെ മകളായി ആണ് അമേരിക്കയില്‍ വളര്‍ന്നത് എന്ന് വിവരിച്ചുകൊണ്ടാണ് അമേരിക്കയില്‍ വംശീയത ഇല്ല എന്ന് സ്ഥാപിച്ചെടുക്കാന്‍ അവര്‍ ശ്രമിച്ചത്. അവരുടെ പ്രകടനം മികവുറ്റതായിരുന്നു. അവര്‍ റിപ്പപ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷന്റെ ശ്രദ്ധാകേന്ദ്രവുമായി . അടുത്ത തെരഞ്ഞെടുപ്പില്‍ അവര്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ആയി വന്നേക്കാം. അതും ഇന്‍ഡ്യാക്കാരെ സംബന്ധിച്ചടത്തോളം അഭിമാനമാണ് . ചിലപ്പോള്‍ നമ്മളും ചരിത്രങ്ങള്‍ തിരുത്തി കുറിച്ചേക്കാം . അതിന് പാര്‍ട്ടിയുടെ ചിഹ്നത്തെക്കാള്‍ ഉപരി ഇന്ത്യന്‍ അമേരിക്കക്കാരായ ഇവരുടെ വിജയത്തിന് വേണ്ടി നാം പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്.

1950 മുതല്‍ ആണ് ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്കുള്ള കുടിയേറ്റം ആരംഭിക്കുന്നത് . അതിനു ശേഷം ലീഗല്‍ ആയും ഇല്ലിഗല്‍ ആയും ധാരാളം ഇന്ത്യക്കാര്‍ അമേരിക്കയില്‍ എത്തി. ആദ്യത്തെ ഒരു തലമുറ വളരെ കഷ്ട്ടപെട്ടു എങ്കില്‍ നമ്മുടെ രണ്ടാം തലമുറ അമേരിക്കയില്‍ എല്ലാം മേഖലകളിലും വിജയിക്കുന്നതായാണ് കാണുന്നത്. സാമ്പത്തിക രംഗങ്ങളില്‍ ഇന്ത്യക്കാര്‍ വളരെ വിജയമാണ് . നമ്മുടെ ആളുകളുടെ ശരാശരി വരുമാനം അമേരിക്കക്കാരുടെ വരുമാനത്തേക്കാള്‍ വളരെ വലുതാണ് . ആരോഗ്യ മേഖലയിലും ഐ റ്റി മേഖലയിലും ഇന്ത്യക്കാരുടെ ആധിപത്യം പ്രശംസിനിയമണ് . പണ്ട് ജൂതന്മാര്‍ക് അമേരിക്കയില്‍ ഉണ്ടായിരുന്ന ഒരു ആധിപത്യം ഇന്ന് ഇന്ത്യക്കാര്‍ കൈയടക്കുകയാണോ എന്ന് സംശയിച്ചാല്‍ കുറ്റം പറയേണ്ടതില്ല .

ഇന്ത്യന്‍ അമേരിക്കക്കാരായ ആര് അമേരിക്കയുടെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കു വന്നാലും നാം അവരെ പിന്തുണക്കണം. അവിടെ രാഷ്ട്രീയ പാര്‍ട്ടിയുടെ നിറം നോക്കേണ്ട. നമ്മുടെ മനസില്‍ ഇന്ത്യക്കാരെ വടക്കന്‍ എന്നും തെക്കന്‍ എന്നും എക്കെ തരം തിരിച്ചേക്കാം പക്ഷേ അമേരിക്കരുടെ മനസ്സില്‍ നമ്മെളെല്ലാം ഇന്ത്യക്കാരായി മാത്രമേ കാണുകയുള്ളു.

ബറാക്ക് ഒബാമ പ്രസിഡന്റ് ആയതിന് ശേഷം കറുത്ത വര്‍ഗ്ഗക്കാരില്‍ ഉണ്ടായ ആവേശം കുറച്ചുന്നുമല്ല. അവര്‍ കൂടുതലായി അമേരിക്കയുടെ സാമൂഹ്യ മേഖലകളില്‍ അംഗീകരിക്കപെടുന്നതായി കാണുന്നു . കറുത്തവര്‍ഗ്ഗക്കാരില്‍ ഒരു ആന്മവിശ്വാസം ഉണ്ടാക്കി എടുക്കാന്‍ ഒബാമക്കു കഴിഞ്ഞു എന്നത് സത്യമാണ്.

അതുപോലെ തന്നെ ഇന്ത്യക്കാരുടെ വിജയം നമ്മുടെ പിന്‍ തലമുറയ്ക്ക് ആവേശമാകട്ടെ. ഇനിയും നമ്മുടെ ആളുകള്‍ അമേരിക്കന്‍ രാഷ്ട്രീയത്തിലേക്കു വരട്ടെ. ഈ ഇലെക്ഷനില്‍ മത്സരിക്കുന്ന എല്ലാ ഇന്ത്യക്കാരെയും വിജയിപ്പിക്കാന്‍ പരമാവധി ശ്രമിക്കുക . നമുക്കും ചരിത്രം തിരുത്തി കുറിക്കാന്‍ കഴിഞ്ഞേക്കും .
NinanMathulla 2020-08-26 16:12:15
Good political analysis. We must be able to see beyond party politics although attraction to a particular party policies is desirable. We must vote depending on our conscience, and vote for a candidate if we can identify with the candidate.
Boby Varghese 2020-08-27 17:41:10
Even if Kamala is from home town, Kottayam, I will not support her. She wants to defund the police and abolish the police. If I have an emergency, I cannot get help from black panther army. I want more funding for the police.
Mathew V. Zacharia, New Yorker 2020-08-27 17:55:55
Kamala Harris: Pl.do not be fooled by her recent affinity towards indian ethinicity . Never supported of any Indian issues. Tulsi was far better. Mathew V. Zacharia, New Yorker
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക