ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവക മിഷന്റെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള ഇടവക മിഷന് കണ്വെന്ഷന് ഈ വര്‍ഷം സെപ്തംബര്‍ 17 മുതല്‍ 19 വരെ (വ്യാഴം മുതല്‍ ശനി വരെ) ട്രിനിറ്റി മാര്‍തോമ്മ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്. എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് യോഗങ്ങള്‍ ആരംഭിക്കും.
അനുഗ്രഹീത കണ്വെന്ഷന് പ്രസംഗകരായ പി.വി. ജോണ്‍ (ഫാമിലി ക്രിസ്ത്യന്‍ കൗണ്‍സിലര്‍,ഡാളസ്) പി.എസ് .തോമസ് (ഇന്ത്യന്‍ ഇവാഞ്ചലിക്കല്‍ മിഷന് മുന്‍ ജനറല്‍ സെക്രട്ടറി) ഡോ. ജോര്‍ജ് ചെറിയാന് ( മിഷന്‍സ് ഇന്ത്യ ജനറല്‍ സെക്രട്ടറി) എന്നിവര്‍ കണ്വന്ഷന് യോഗങ്ങള്‍ക്കു നേതൃത്വം നല്‍കും.
ദാനിയേലിന്റെ പുസ്തകം 3 : 17 18 ആധാരമാക്കി 'ഠവല ഞലശെഹശലിരല എമശവേ' (അചഞ്ചല വിശ്വാസം) എന്നുള്ളതാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്റെ ചിന്താവിഷയം.
കണ്വന്ഷന് ഗായകസംഘത്തിന്റെ നേതൃത്വത്തില്‍ ഗാനശുശ്രൂഷയോടു കൂടി യോഗങ്ങള്‍ ആരംഭിക്കും
കണ്‍വെന്‍ഷന്റെ തല്‍സമയ സംപ്രേക്ഷണം ംംം.്യീൗൗേയല.രീാ/ങമൃഠവീാമഘശ്ല ല്‍ ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്,
റവ. ജേക്കബ് .പി. തോമസ് (വികാരി ) 832 898 8699
റവ. റോഷന്.വി.മാത്യൂസ് (അസി.വികാരി) 713 408 7394
ഏബ്രഹാം ഇടിക്കുള (സെക്രട്ടറി) 713 614 9381