Image

മോശയുടെ വഴികള്‍ (നോവല്‍ -12: ,സാംസി കൊടുമണ്‍)

Published on 26 September, 2020
മോശയുടെ വഴികള്‍ (നോവല്‍ -12: ,സാംസി കൊടുമണ്‍)
അദ്ധ്യായം ഇരുപത്തി മൂന്ന്

ഒരോ നിയമങ്ങളും വളരെ നാളത്തെ നിരീക്ഷണത്തിലും അതുമൂലമുണ്ട ായ ആലോചനയില്‍ നിന്നും ആണന്ന് വ്യക്തമാകുന്നു. മോശ അസാധാരണമായ കഴിവുകളും, ഇച്ഛാശക്തിയുമുള്ള ഒരു നേതാവായിരുന്നു. ഒരു ജനതയെ നിയമത്താലും ന്യായപ്രമാണങ്ങളാലും സ്വന്തം വരുതിയില്‍ നിര്‍ത്താന്‍ മോശക്കു കഴിഞ്ഞു. യഹോവ എന്ന ദൈവത്തില്‍ അവന്‍ ജനങ്ങളെ തളച്ചു. ഒരിക്കലും ജനങ്ങള്‍ക്കു കാണാന്‍ കഴിയാത്തവനും, എന്നാല്‍ മോശക്കുമാത്രം നിരന്തരം പ്രത്യക്ഷപ്പെടുന്നവനുമായ യഹോവ മോശയുടെ തുറുപ്പു ചീട്ടായിരുന്നു.ഒരു ഭരണകൂടത്തിനുള്ള എല്ലാ നിയമങ്ങളും മോശ ചിന്തിച്ചു. എവിടെനിന്നും മോശക്കിജ്ഞാനമൊക്കയും ഉണ്ട ായി. തീര്‍ച്ചയായും ഫറവോന്റെ കൊട്ടാരത്തില്‍നിന്നും കിട്ടിയതു തന്നെ. ആ ബാല്യകാല അറിവുകള്‍ അവനെ വ്യത്യസ്തനാക്കി. സ്വന്തം അമ്മയുടെ പാലുകുടിക്കുമ്പോള്‍ പോലും അവരെ അമ്മയെന്നു വിളിക്കാന്‍ കഴിയത്തവന്റെ വേദനകളും നിരാശയുമായിരിക്കാം അവനെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. തന്റെ വംശം അനുഭവിക്കുന്ന വേദനയും അവഗണനയും അവനെ ഒരു വംശിയ വാദിയാക്കി. അവന്‍ തന്റെ കുലത്തിന്റെ വാള്‍ അരയില്‍ ചുറ്റി. കൊട്ടാരത്തിലെ സൗഭാഗ്യങ്ങളില്‍ അവന്‍ മതിമറന്നില്ല. കൊട്ടാരത്തില്‍ തന്റെ വളര്‍ത്തമ്മ ഒഴികെ ആരും അവനെ സ്‌നേഹിച്ചില്ല. എല്ലാവരുടേയും കണ്ണില്‍ അവന്‍ ഒരു മിസ്രേമ്യനായിരുന്നു. ഫറവോന്റെ പുത്രന്മാര്‍ അവനെ നിരന്തരം അവഹേളിച്ചു. ഭാരതിയ ഇതിഹാസമായ മഹാഭാരതത്തിലെ കര്‍ണ്ണനെ സോളമന്‍ ഓര്‍ത്തു.

സീനായി മലകയറാന്‍ പോയവര്‍ക്കുവേണ്ട ി ബസില്‍ കാത്തിരിക്കുമ്പോള്‍ സോളമന്റെ മനസ്സ് മോശക്കു ചുറ്റും വട്ടമിടുകയായിരുന്നു. മോശയുടെ ചിന്തകളെ തിരിച്ചറിയാന്‍ ആ മനസ്സില്‍ കൂടി ഒരു തീര്‍ത്ഥ യാത്രചെയ്യുകയായിരുന്നു. മോശയുടെ ഇടയജീവിതം അവനെ ഒരു പുതിയ മനുഷ്യനാക്കിയിരിക്കാം. അവനിലെ നേതാവ് ആടുകളില്‍ നിന്നുമായിരിക്കാം ഉണര്‍ന്നത്. ഇടയന്റെ നീണ്ട വടിയില്‍ എങ്ങനെ അച്ചടക്കമില്ലാത്ത ആടുകളെ നിയന്ത്രിക്കാം എന്നവന്‍ പഠിച്ചു. ഒരു നേതാവിനുവേണ്ട തെല്ലാം അഭ്യസിച്ചു എന്നുറപ്പായപ്പോള്‍ മാത്രമാണവന്റെ ബലഹീനതകള്‍ തലനീട്ടിയത്. അവന്റെ കുലദൈവത്തോടവന്‍ പറയുന്നു: ഞാന്‍ വിക്കനാണ്, എനിക്ക് വേണ്ട തു പോലെ പറയാന്‍ അറിയില്ല. പിന്നെ അവന്‍ മരുഭൂമിയില്‍ ആടുകളോടു സംസാരിച്ചു. കുലദൈവം അവന്റെ കൂടെയുണ്ട ന്നവന്‍ സ്വയം വിശ്വസിപ്പിച്ച് ഉള്‍ക്കരുത്തുനേടിയവനായി, വിമോചകനായി.

മോശയുടെ നിയമം ശ്രദ്ധിച്ചാല്‍ ഒരു ആധുനിക സമൂഹത്തിനു വേണ്ട നിയമങ്ങള്‍ അതില്‍ കാണാം. പക്ഷേ പലതും പുതുക്കപ്പെടേണ്ട തായിട്ടുണ്ട ്. അപ്പോള്‍ അതൊരു ജനാധിപത്യ ഭരണക്രമത്തിനുതകുന്നതാകും. എന്നാല്‍ ഇന്നും പലരും മോശയുടെ ന്യായപ്രമാണങ്ങളെ പിന്തുടരുകയും, കാലോചിതമായ മറ്റങ്ങള്‍ക്കു വിധേയമാകാന്‍ വിസമ്മതിക്കുകയും ചെയ്യുന്നു. സത്യത്തില്‍ കാലം മാറിയിട്ടും, മനുഷന്‍ ഇന്നും മുവ്വായിരം നാലായിരം വര്‍ഷങ്ങള്‍ക്കു പിറകില്‍ തന്നെയാണ്. അല്ലെങ്കില്‍ ഇന്നും ഒരുകൂട്ടം ആളുകള്‍ ബലഹീനന്റെ വസ്തു വകകള്‍ കയ്യേറി സ്വന്തമെന്നവകാശപ്പെടുമോ? അവരുടെ ന്യായം തങ്ങളുടെ ദൈവം അവര്‍ക്ക് വാഗ്ദത്തം ചെയ്ത ഭൂമിയെന്നാണ്. മോശയുടെ യാത്രയും ആ വാഗ്ദത്ത ഭൂമിതേടിയായിരുന്നു. ഒരു കെട്ടു കഥയെ അല്ലെങ്കില്‍ ഒരു ഗോത്ര വിസ്വാസത്തിന്റെ തുമ്പും പിടിച്ചുള്ള യാത്ര. നാല്പതു വര്‍ഷത്തെ പ്രയാണത്തിനൊടുവില്‍ ബലഹീനരുടെ കിടപ്പാടം കയ്യേറി. പാലും തേനും ഒഴുകുന്ന വാഗ്ദത്ത ഭൂമി. സത്യത്തില്‍ മോശയുടെ ജീവിതം ഒരു പരാജയമായിരുന്നുവോ?. എന്നും പ്രയാണത്തിനു വിധിക്കപ്പെട്ടവന്‍. വാഗ്ദത്ത ഭൂമി ദൂരെ നിന്നുകാട്ടിക്കൊടുക്കുവാനല്ലാതെ അതില്‍ കാലു കുത്താന്‍ അവസരമില്ലാത്തവന്റെ നിര്‍ഭാഗ്യം. മോശയുടെ വംശാവലിയില്‍ എവിടെയോ കലര്‍പ്പുകള്‍ കാണും. അതായിരിക്കണം തന്ത്രപൂര്‍വ്വം മോശയെ യിസ്രായേലില്‍ പ്രവേശിപ്പിക്കാഞ്ഞത്. മോശയുടെ മക്കള്‍ ചിത്രത്തില്‍ നിന്നും മായിക്കപ്പെട്ടു. മോശക്കൊരു കല്ലറപോലും വിധിച്ചില്ല. അല്ലെങ്കില്‍ ചരിത്രത്തില്‍ തമസ്‌കരിക്കപ്പെട്ട താളുകള്‍ എവിടെയൊക്കയോ ഉണ്ട്.

ഒടുവില്‍ മലകയറാന്‍ പോയവര്‍ പറഞ്ഞതിലും അരമണിക്കുര്‍ വൈകി തിരിച്ചെത്തി. ഒരോരുത്തരുടെയും മുഖത്ത് ഞാന്‍ മോശക്കൊപ്പം മലകയറിയവന്‍ എന്ന ഒരു ഭാവം നിഴലിക്കുന്നതുപോലെ തോന്നി. അര്‍ദ്ധരാത്രിയുടെ നിഴലിനൊപ്പമുള്ള അവരുടെ യാത്രയില്‍ മരുഭൂമിയുടെ വെളിച്ചം കാവലായിരുന്നു. കുറെ കയറിക്കഴിഞ്ഞപ്പോള്‍ നടപ്പാതയുടെ വീതി കുറയുകയും കുത്തനയുള്ള പാറക്കല്ലുകള്‍ വെല്ലുവിളികളായി. വഴിയരുകില്‍ യാത്രാസഹായികള്‍, ഊന്നുവടികളും, ജാക്കറ്റുകളും വേണ്ട വരുണ്ടേ ാ എന്നു വിളിച്ചു ചോദിക്കുന്നു. എല്ലാം വാടക ഇനങ്ങളാണ്. മലകയറാന്‍ സഹായികളേയും വാടകക്കെടുക്കാം. ഒട്ടകങ്ങള്‍ സ്വയം നടപ്പതകള്‍ ഉണ്ട ാക്കി നിങ്ങളെ ഏറ്റവും മുകളിലെ കുന്നിനു താഴെവരെ എത്തിക്കുന്നു. ബാക്കി നിങ്ങള്‍ തന്നെ കയറി മോശക്കൊപ്പം നില്‍ക്കണം. മറ്റെല്ലാ ടൂറിസ്റ്റു കേന്ദ്രങ്ങളെപ്പോലെ ഇതും മറ്റൊന്ന്. ഏറ്റവും മുകളില്‍ മനുഷ്യനിര്‍മ്മിതമെന്നു തോന്നുന്ന ഒരു തറ, അവിടെ മുട്ടുകുത്താം. മലയെ വണങ്ങാം. സിനായി മലയില്‍ കയറിയവന്റെ ഗര്‍വ്വോട് തിരിച്ചിറങ്ങാം. സോളമന്‍ മലകയറിയ ഒരോരുത്തരേയും ശ്രദ്ധിച്ചു. എല്ലാവരിലും ഒരു ശാന്തി. ഈ യാത്ര ധന്യമായി എന്നൊരു തോന്നല്‍. ഏറ്റവും ഒടുവില്‍ ശാരീരിക അവശതകളെ മറന്ന് മലകയറിയ ദമ്പതികളും എത്തിച്ചേര്‍ന്നപ്പോള്‍ അച്ചന്‍ പ്രാര്‍ത്ഥിച്ചു. യാത്ര പിന്നേയും മോശക്കൊപ്പമായി.

വഴിയില്‍ മോശയ്ക്ക് യഹോവ മുള്‍പ്പടര്‍പ്പില്‍ പ്രത്യക്ഷപ്പെട്ട സ്ഥലം എന്നു പറഞ്ഞു ഒരു പള്ളിയും അതിനോടു ചേര്‍ന്ന കുറെ കെട്ടിടങ്ങളും കാണിച്ചു. ഒരു കെട്ടിടത്തോട് ചേര്‍ന്ന്, നാട്ടിലെ ബോഗന്‍വില്ലപോലെയുള്ള കുറെ ചെടികള്‍ പടര്‍ന്നു കിടക്കുന്നു. യഹോവ കത്തിച്ച മുള്‍പ്പടര്‍പ്പിന്റെ അനന്തര അവകാശികളാണവരെന്ന് അച്ചന്‍ പറഞ്ഞു. ഇത് ഇത്രയേ ഉള്ളോ എന്ന മട്ടില്‍ ചിലരും, ഭയഭക്തിയോട് ആ ഇലകളീല്‍ തൊടാന്‍ മറ്റു ചിലരും. മനുഷ്യന്‍ എന്നും അങ്ങനെയാണ്. എന്തു കേട്ടാലും വിശ്വസിക്കുന്ന ഒരു കൂട്ടര്‍, എന്തു പറഞ്ഞാലും സംശാലുക്കളായ മറ്റൊരുവര്‍. അച്ചന്‍ രണ്ട ു കൂട്ടരേയും നോക്കി ഉള്ളില്‍ ചിരിച്ചു. എന്നിട്ട് ആ കെട്ടിടത്തിനു പുറകിലായി ഒരു മല കാണിച്ചു പറഞ്ഞു അതാണു മോശ അമാലേക്യരുമായുള്ള യുദ്ധത്തില്‍ കൈ ഉയര്‍ത്തി നിന്ന മല. എല്ലാം ചൂണ്ട ിക്കാട്ടലുകളാണ്. ശരിയും തെറ്റും ഉണ്ട ാകാം. ഇവിടെയെല്ലാം കാലത്തിന്റെ പഴംത്തുണി ദ്രവിച്ചൊട്ടിയിരിക്കുന്നു.

ബസ്സ് മലകളും ചുരങ്ങളും താണ്ട ിമുമ്പെങ്ങോ കടന്നു പോയ കാലത്തെ കണ്ടെത്താന്‍ ശ്രമിക്കയാണ്.

സീനായി മലയിലെ നാല്പതു രാവും നാല്പതു പകലും മോശയുടെ ജീവിതത്തിലെ വലിയോരു അറിവിന്റെ കാലമായിരുന്നു. തന്റെ കൂടെയുള്ള ഒരോരുത്തരേയും തിരിച്ചറിഞ്ഞ കാലം. അങ്ങനെയാണൊരുരുത്തര്‍ക്കും ആവശ്യമായ നിയമങ്ങള്‍ എഴുതിയത്. ഒരോ നിയമത്തിലും ഒരോരുത്തന്റെ മുഖം പതിഞ്ഞിരുന്നു. നന്ദിയില്ലാത്തവരും, ഭോഗികളുമായുള്ള ഒരു ജനത. എന്നും വ്യഭിചാരത്തിനും, മോഷണത്തിനും വിചാരണ ചെയ്യപ്പെടുന്നവര്‍. നാനൂറു വര്‍ഷം അടിമത്തം പേറിയവര്‍ അതാണു ജീവിതമെന്നു കരുതുന്നു. തരം കിട്ടുമ്പോഴൊക്കെ അവര്‍ ബാലിന്റെ ദൈവത്തെ അന്വേഷിക്കുന്നു. അപ്പവും ഇറച്ചിയും അവരുടെ ദൗര്‍ബല്ല്യമായി. അതു കിട്ടാതെ വരുമ്പോള്‍ അവര്‍ തമ്മില്‍ തമ്മില്‍ പോര്‍വിളികള്‍ നടത്തുന്നു. അവര്‍ക്കുവേണ്ട ി നാല്പതു ദിവസം എഴുതിയും തിരുത്തിയും കൊണ്ട ുവന്ന നിയമ പുസ്തകത്തിനായി അവര്‍ കാത്തില്ല. താന്‍ മലമുകളില്‍ ഒടുങ്ങിപ്പോയി എന്നവര്‍ കരുതി. പുതിയ ദൈവത്തേയും നേതാവിനേയും അവര്‍ തിരയുന്നു. നിയമ പലക എറിഞ്ഞുടച്ചിട്ടും അവന്റെ കോപം അടങ്ങിയില്ല. താന്‍ എന്നും രണ്ട ാമനായി കരുതിയവന്‍, എന്നും തനിക്കൊപ്പം എന്നെണ്ണിയ തന്റെ അപ്പന്റെ മകന്‍ തന്നെ തനിക്കെതിരെ തിരിഞ്ഞിരിക്കുന്നു. അവന്റെ വിലാപവും പതം പറച്ചിലും താന്‍ വിശ്വസിച്ചോ? പക്ഷേ തനിക്കവനെ കൊല്ലാന്‍ കഴിയില്ലല്ലോ. അവന്‍ തന്റെ അപ്പന്റെ മകനായിപ്പോയില്ലെ. മോശയുടെ മനസ്സിലെ ചിന്തകളെ അറിഞ്ഞിട്ടെന്നപോലെ, സാറാ അവനരുകില്‍ മുട്ടുകുത്തിയിരുന്ന് അവന്റെ വലതുകരം ഗ്രഹിച്ച് അവനെ മെല്ലെ തലോടി. കുളിര്‍മ്മയുള്ള ഒരു അരുവിയില്‍ ഇറങ്ങിയതുപോലെ അവന്‍ തണുത്തു അവന്റെ കോപം ഇറങ്ങി.

സാറ അവനേയും കൂട്ടി കൂടാരത്തിലേക്കു നടന്നു. അഹറോന്‍ അപ്പോഴും മുട്ടുകുത്തിയിരുന്ന് മോശയുടെ ദയക്കായി കരഞ്ഞു. ജനമൊക്കേയും എന്തുചെയ്യണമെന്നറിയാതെ ചിതറി നടന്നു. മിര്യാമിന്റെ കണ്ണുകളില്‍ അസൂയയുടെ കനലുകള്‍ എരിയുന്നു. മോശയുടെ കൂടെ സാറയെ കാണുമ്പോഴൊക്കെ അവള്‍ അങ്ങനെയാണ്. മോശയോടുള്ള അവളുടെ ആഗ്രഹം അത്ര തീവ്രമാണ്. സുന്ദരനും ആരോഗ്യദൃഡഗാത്രനുമായവന്‍ ആരെന്നറിയാതെ അന്നേ തോന്നിയ ആഗ്രഹം. അവന്‍ തന്റെ അപ്പന്‍ മകനെന്നറിഞ്ഞപ്പോള്‍ ഞെഞ്ചിലൊരു നീറ്റല്‍. എന്നാലും ആദ്യപിതാക്കന്മാര്‍ മുതല്‍ ഒരേ അമ്മയിലും അപ്പനിലും പിറക്കാത്തവരെ ഭാര്യമാരാക്കിയിട്ടില്ലെ എന്ന ന്യായത്തില്‍ അവളുടെ ആഗ്രഹം ഉപേക്ഷിച്ചില്ല.

സാറാ... ഈ മലയുടെ അങ്ങേക്കര ആണ് ദൈവം നമുക്കായി തരാമെന്നു പറഞ്ഞ വാഗ്ദത്ത ഭൂമി. ഈ മലമുകളില്‍ ഞാനും എന്റെ ആടുകളുമായി വസിക്കുന്ന കാലത്ത് എത്രയോ അകലത്തായി ഞാനതു കണ്ട ിരിക്കുന്നു. പച്ചിലകളാല്‍ നിറഞ്ഞ ഇതുപോലെ മറ്റൊരു സ്ഥലം ഈ മരുഭൂമിയില്‍ വേറെ കാണില്ല. അവന്റെ കണ്ണുകളില്‍ തേനും പാലുമൊഴുകുന്ന കനാം ദേശം സാറ കണ്ട ു. നാല്പതു ദിവസത്തെ യതനകള്‍ക്കൊടുവില്‍ സാറായുടെ മടിയില്‍ തലവെച്ചവന്‍ ഉറങ്ങി. ഒരു കുട്ടിയെപ്പോലെ ഉറക്കത്തില്‍ ചിരിക്കുന്നു. സാറാ ഒരമ്മയെപ്പോലെ അവന്റെ മുടിയില്‍ തലോടി നെറ്റിയില്‍ ചുംബിച്ചു. അവളിലെ മാതൃത്വം തേങ്ങി. നൈയില്‍ നദിയിലെ ഞാങ്ങണപ്പുല്ലുകള്‍ക്കിടില്‍ ഒഴുകി നടന്ന ആ രണ്ട ുവയസുകാരന്‍ തന്റെ മടിയില്‍ കിടക്കുന്നു. അവളുടെ മുലക്കണ്ണുകള്‍ ചുരത്തി. ഏറനേരം അവന്‍ ഉറങ്ങി. ഏതോ ചാര്‍ന്മാര്‍ വന്നെന്ന കാവല്‍ക്കാരുടെ അറീപ്പു കിട്ടിയപ്പോള്‍ മാത്രമേ അവനെ ഉണര്‍ത്തിയുള്ളു.

ചാരന്മാര്‍ മൂന്നു പേര്‍ വന്നു. യജമാനനെ അങ്ങു പറഞ്ഞേല്‍പ്പിച്ച കാര്യങ്ങള്‍ ഞങ്ങള്‍ വിശദമായി തിരിക്കി. കനാന്യര്‍, അമോര്യര്‍, ഹിത്യര്‍, യെബുസ്യര്‍, ഹിവ്യര്‍, പെരിസ്യര്‍ എന്നിവരുടെ നാടാണത്. വളരെ പാവങ്ങളായ തടിമിടുക്കില്ലാത്ത കൃഷിക്കാരാണധികവും. അവരെ കീഴടക്കാന്‍ അധികം പാടുപെടേണ്ട ിവരില്ല. ഒരു ചെറുത്തു നില്‍പ്പിനുള്ള ആയുധങ്ങള്‍ അവര്‍ക്കില്ല. അവരുടെ ഭൂമിയോ പെന്നുവിളയുന്നതും. വാര്‍ത്തകേട്ട് മോശ ഉള്ളു തുറന്നു ചിരിച്ചു. പക്ഷേ ഒരു കാര്യം; ചാരന്മാര്‍ വീണ്ട ും പറഞ്ഞു. മലയടിവാരത്തിലുടെ അവിടെ എത്തിച്ചേരാന്‍ നന്നേ പ്രയാസം. നമ്മുടെ ജനം ഒക്കേയും അവിടെ എത്തിച്ചേരാന്‍ വേറെവഴി പോക്കേണ്ട ിവരും.
പിറ്റെദിവസം മോശ എല്ലാ ഗോത്ര മൂപ്പന്മാരേയും വിളിച്ചുവരുത്തി. അവര്‍ സമാപനകൂടാരത്തിലേക്കു നടന്നു. യിസ്രായേല്‍ ഒക്കേയും അവടെ തടിച്ചുകൂടി. അവരുടെ മുന്നില്‍ മോശ അഹറോനെ നിര്‍ത്തി. അഹറോന്റെ ഉള്ളില്‍ അശാന്തിയുടെ അലകള്‍ ആഞ്ഞടിക്കുന്നുണ്ട ായിരുന്നു. എന്തേ മോശ തന്നെ ഗോത്രത്തിനു പുറത്താക്കാന്‍ പോകുന്നുവോ? അവന്‍ ഭീതിയോട് മിര്യായുടെ കണ്ണുകളിലേക്കു നോക്കുന്നുണ്ട ായിരുന്നു. സാറയോ, എല്ലാം അറിയാവുന്നവളെപ്പോലെ എല്ലാവരേയും മാറി മാറി നോക്കി.

മോശ സമാഗമനകൂടരത്തിന്റെ ഒന്നാം പടിമേല്‍ കയറിനിന്ന് തന്റെ വടി ഉയര്‍ത്തി എല്ലാവരോടും ശാന്തരാകാന്‍ പറഞ്ഞു. ജനം ഭീതിയോട് മോശയെ നോക്കി. തലേരാത്രിയുടെ വിലാപവും, ചോരയുടെ ചൂരും അവര്‍ മറന്നിരുന്നില്ല. യോശുവായുടെ നേതൃത്വത്തില്‍, ലേവ്യര്‍ ഒരൊ കൂടാരത്തില്‍ നിന്നും മോശക്കെതിരു നിന്നവരെയൊക്കെ വാളാല്‍ ഛേദിച്ചു. കുറെപ്പേര്‍ താഴ്‌വരയുടെ അടിവാരങ്ങളില്‍ എവിടെയോ ലേവ്യരുടെ വാളെത്താത്തിടത്തേക്ക് ഓടിപ്പോയി, വിള്ളലുകളിലും വിടവുകളിലുമായി ഒളിച്ചു. ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ടവരുടെ വിലാപം മരുഭൂമിയുടെ ചൂടില്‍ ആരും ശ്രദ്ധിച്ചില്ല. പക്ഷേ അവരുടെ ഉള്ളം ഉരുകുകയായിരുന്നു. എന്തിനി യാത്ര. അവര്‍ ചിന്തിച്ചു. മിസ്രേമില്‍ തങ്ങള്‍ക്കെന്തായിരുന്നു കുറവ്...? പാലും തേനും ഒഴുകുന്ന ദേശമത്രെ... എവിടെ...? കുട്ടികളും, ഗര്‍ഭിണീകളും, വൃദ്ധരും എത്ര പേര്‍ ഈ യത്രയില്‍ മരണപ്പെട്ടു. നേരാം വണ്ണം അവര്‍ക്കുവേണ്ട ി ഒരു വിലാപം നടത്തുവാനെങ്കിലും കഴിഞ്ഞുവോ...? ആബീബ് മാസം ശപിക്കപ്പെടട്ടെ... മോശക്കെതിരെ ചിന്തിക്കുന്നവരുടെ മനസ്സ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നുണ്ട ായിരുന്നെങ്കിലും, നേരിട്ടെതിര്‍ക്കാന്‍ അവര്‍ ഭയപ്പെട്ടു.

മോശയുടെ വലതു ഭാഗത്ത് അഹറോനേയും, ഇടതു ഭാഗത്ത് യോശുവായേയും നിര്‍ത്തി. എന്നിട്ട് മോശ എല്ലാവരോടുമായി പറഞ്ഞു; ഇന്നുമുതല്‍ അഹറോന്‍ മഹാപുരോഹിതാനി ദൈവത്തിന് യാഗങ്ങളര്‍പ്പിക്കാനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അവനും അവന്റെ കുടുംബവും എന്നേക്കും ദൈവത്തിന്റെ പുരോഹിതന്മാര്‍ തന്നെ. മോശ അഹറോനെ അങ്കിവസ്ത്രങ്ങള്‍ അണിയിച്ചു. അധികാരത്തിന്റെ അംശവടിയും നല്‍കി. അവനെ അഭിഷിക്തനാക്കി. ലേവ്യ കുലമേ... നിങ്ങള്‍ യഹോവയുടെ ആലയത്തിന്റെ ശിശ്രൂക്ഷകരും, അഹറോന്റെ ദാസരും ആകുന്നു. നിങ്ങള്‍ യഹോവയുടെ ഇഷ്ടം ചെയ്തവരാകയാല്‍ യഹോവയ്ക്ക് പ്രീയപ്പെട്ടവര്‍ തന്നെ. പിന്നെ അവന്‍ യോശുവയോടായി പറഞ്ഞു. എനിക്കു ശേഷം നീ യിസ്രയേലിനെ നയിക്കണം. നിന്നെ യഹാവ തിരഞ്ഞെടുത്തിരിക്കുന്നു. യഹോവ അബ്രഹാമിനോടും, യിസഹാക്കിനോടും, യക്കോബിനോടും വാഗ്ദത്തം ചെയ്ത കനാന്‍ ദേശത്തേക്ക് നീ ഇവരെ നയിക്കും. ഇത് യഹോവയുടെ അരുളപ്പാടാകുന്നു. മോശ ഇതൊക്കേയും പറഞ്ഞതിനു ശേഷം എല്ലാവരേയും നോക്കി. ജനമൊക്കേയും മോശയുടെ തീരുമാനത്തെ അംഗീകരിച്ചവരായി നിന്നു.

മിര്യ പല്ലുകള്‍ ഇറുമ്മി അഹറോനെ നോക്കി. അഹറോന്‍ പുതിയ സ്ഥാനലബ്ദിയിലും, അങ്കി വസ്ത്രത്തിന്റെ പകിട്ടിലും മതി മറന്നു നില്‍ക്കവേ, എന്തേ മിര്യമാത്രം സന്തോഷിക്കുന്നില്ല എന്ന ചിന്ത തലയിലേക്കിരച്ചു കയറി. അഹറോന്‍ താന്‍ അകപ്പെട്ട കെണി മെല്ല തിരിച്ചറിഞ്ഞു. സര്‍വ്വസൈന്യധിപനില്‍ നിന്നും പ്രധാനപുരോഹിതനിലേക്കുള്ള ദൂരം വലുതാണ്. അഹറോന്റെ ചിന്തകളെ തിരിച്ചറിഞ്ഞിട്ടെന്നപോലെ , മോശ അഹറോനേയും കൂട്ടി സമാപനകൂടരത്തിലെ ഒരോതിരശീലകളും കടന്ന് ബലിപിഡത്തിനു മുന്നില്‍ എത്തി. അവിടെ ഒരു വയസിനു താഴെയുള്ള ഒരു കാളക്കുട്ടിയെ കെട്ടിയിരുന്നു. മോശ ബലിയുടെ നിയമങ്ങള്‍ പറഞ്ഞു. യഹോവയ്ക്കുള്ളതും പുരോഹിതനുള്ളതും നിയപ്രകാരം അവകാശം തിരിക്കേണ്ട തെങ്ങനെയെന്നു മോശ നിയമം വെച്ചു. അഹറോന്‍ ഹോമയാഗം അര്‍പ്പിച്ചു. യാഗപീഡത്തിന്മേല്‍ രക്തം തളിച്ചു ശുദ്ധികരിച്ചു. കാല്‍കുറങ്ങും, കൈക്കുറങ്ങും പുരോഹിതന്റെ അവകാശമായി. അഹറോന്‍ പല നഷ്ടങ്ങളെയും മറന്ന് ഇറച്ചിയിലെ രക്തക്കറയില്‍ കൈമുക്കി ചിരിച്ചു. മോശയും എന്തൊക്കയോ ഓര്‍ത്ത് ചിരിച്ചു.

സാറാ സമഗമനകൂടാരത്തിലേക്കു പോയ മോശയും അഹറോനും തിരികെ വരുവോളം കൂടാര വാതുക്കല്‍ തന്നെ നിന്നു. അവളുടെ മനസ്സില്‍ വലിയ ആശങ്കകള്‍ ഉണ്ട ായിരുന്നു. അഹറോന്‍ അധികാര മോഹിയാണന്നവള്‍ പലപ്പോഴായി തിരിച്ചറിഞ്ഞിരുന്നു. താന്‍ മോശയുടെ കിടപ്പറയില്‍ കടക്കുന്നതില്‍ അഹറോന്‍ അസ്വസ്ഥന്‍ ആയിരുന്നു. എപ്പോഴും അവന്റെ ചാരന്മാര്‍ തനിക്കു ചുറ്റും കറങ്ങുന്നുണ്ട ാവും. എന്നാലും അവനു മോശയെ ഭയമായിരുന്നതിന്നല്‍ തനിക്കെതിരെ അവന്‍ തിരിഞ്ഞില്ല. ഇന്നലെ മുഴുവന്‍ അവന്റെ ചാരന്മാരെ കൂടാരത്തിനരുകില്‍ വരാതെ കാക്കാന്‍ കഴിഞ്ഞു എന്നതിനാല്‍ മോശയുടെ പദ്ധതികളൊന്നും അവന്‍ അറിഞ്ഞിരുന്നില്ല. മോശയെ നാല്പതുനാള്‍ കാണാതിരുന്നപ്പോള്‍ അഹറോന്‍ സന്തോഷിച്ചു. ജനങ്ങളെ തന്റെ പക്ഷത്താക്കാന്‍ അവന്‍ അവര്‍ക്കുവേണ്ട ദൈവത്തെ ഉണ്ട ാക്കി മോശയുടെ ചുവടുകളെ ബലഹീനമാക്കാന്‍ ശ്രമിച്ചു. ഒടുവില്‍ പിടിക്കപ്പെട്ടപ്പോല്‍ അവന്‍ കരഞ്ഞു. മോശക്ക് അഹറോനെ കൊല്ലാന്‍ കഴില്ല. അതിന്നാല്‍ അവന്റെ അധികാരത്തെ വെട്ടിക്കുറച്ചു. യോശുവായെ സര്‍വ്വസൈന്യാധിപനാക്കി. എന്താണു നടക്കുന്നതെന്നറിയാതെ അഹറോന്‍ പെട്ടുപോയി. എന്നാലും സമാഗമന കൂടാരത്തില്‍ അവര്‍ തമ്മില്‍ കലഹിക്കുമോ എന്നു ഭപ്പെട്ടു. അവര്‍ തിരികെ വരുമ്പോള്‍ അഹറോന്റെ മുഖം പ്രസന്നവും, അകം അപ്രസന്നവുമായിരുന്നെന്നു സാറാ തിരിച്ചറിഞ്ഞു. ജനം മോശക്കും അഹറോനും സ്തുതി പറഞ്ഞ് അവരവരുടെ കൂടാരങ്ങളിലേക്കു പോയി.

മോശ തന്റെ കൂടാരത്തില്‍ കയറി. സാറയും അവനൊപ്പം ചെന്നു. അവന്‍ എഴുത്തു പലകയെടുത്ത് എഴുതാനിരുന്നു. അവന്റെ മുഖത്തെ തേജസ്സു വര്‍ദ്ധിക്കുകയും, അവന്‍ മറ്റൊരുവനായി മാറുന്നപോലെയും സാറയ്ക്കു തോന്നി. അവള്‍ മെല്ലെ അവന്റെ കൂടാരം വിട്ടു.

പത്തു കല്പനകള്‍ക്കു ചുവടെ അവന്‍ ആദ്യം ശാബദിന്റെ നിയമങ്ങള്‍ എഴുതി. ആറു ദിവസം വേലചെയ്യുക. ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയെ ആരാധിക്കുക. അന്നു നിന്റെ അടുപ്പ് പുകയാതിരിക്കട്ടെ. നിയമം ലംഘിക്കുന്നവനു മരണം ശിക്ഷവിധിച്ചു. പിന്നെയവന്‍ തിരുനിവാസത്തിന്റെ രൂപ കല്പന ചെയ്തു. ഒരോന്നും വളരെ കൃത്യതയോടെ അവന്‍ കുറിച്ചു. എന്നിട്ട് ജനത്തോട് പറഞ്ഞു: പൊന്ന്, വെള്ളി, താമ്രം, നീല നൂല്‍, ധൂമ്ര നൂല്‍, ചുവപ്പു നൂല്‍, കൊലാട്ടുരോമം, പഞ്ഞിനൂല്‍, ആട്ടുകൊറ്റന്റെതോല്‍, തഹശുതോല്‍, ഖദീരമരം....അങ്ങനെ ആവശ്യമുള്ളതൊക്കേയും അവന്‍ എണ്ണിയെണ്ണി വിവരിച്ചു. ഒരോ വ്‌സ്തുക്കളും എവിടെ എങ്ങനെ കൂട്ടിയോജിപ്പിക്കണമെന്നും അവന്‍ പറഞ്ഞു. അവന്‍ പറഞ്ഞതൊക്കേയും അവര്‍ ചെയ്തു. തിരുനിവാസത്തിന്റെ പണീ തുടങ്ങി. ഖദിര മരം കൊണ്ട ുതന്നെ അഞ്ചുമുഴം നീളത്തിലും, അഞ്ചു മുഴം വീതിയിലും ഹോമയാഗപീഠവും പണിയാന്‍ അവന്‍ കല്പിച്ചു. പിന്നിടവന്‍ ഒരോ യാഗങ്ങള്‍ക്കുമുള്ള നിയമങ്ങള്‍ എഴുതി. ഹോമയാഗവും, ഭോജനയാഗവും, സമാധാനയാഗവും, പാപയാഗവും എന്തിനെന്നും എങ്ങെനെയെന്നും അവന്‍ കുറിച്ചു.

പിന്നെ അവന്‍ ജനങ്ങളുടെ ആഹാരത്തെ സംബന്ധിച്ച് നിയമം ഉണ്ട ാക്കി. ഏതു മൃഗത്തെ ഭക്ഷിക്കാമെന്നും, ഏതെല്ലാം ദൈവത്തിന് അശുദ്ധമെന്നും അവന്‍ എഴുതി. സ്ത്രികളെ സംബന്ധിച്ചുള്ള നിയമങ്ങളില്‍, അവളുടെ ശുദ്ധികരണ കാലവും, പ്രസവശുശ്രൂഷയുടെ കാലവും, പ്രസവാനന്തര ശുദ്ധികരണ നിയമങ്ങളും രേഖപ്പെടുത്തി. വ്യഭിചാരത്തിനുള്ള കുറ്റ മോചനത്തിനായി അര്‍പ്പിക്കേണ്ട വഴിപാടുകളുടെ നിയമവും അവന്‍ എഴുതി. എല്ലാ കുറ്റങ്ങളും പുരോഹിതന്റെ അടുക്കല്‍ വരണം. ന്യായം അവന്‍ വിധിക്കും. ഒരൊ നിയമങ്ങളും സൂക്ഷമായ നിരീക്ഷണത്തിന്റേയും, വിചിന്തനത്തിന്റേയും ഭാഗമായിരുന്നു. ജനത്തെ അവന്‍ നിയമപാശത്തിന്റെ കണ്ണികളില്‍ കുടുക്കി. അവരെ ഒന്നായി കോര്‍ത്തു. അഹറോനു നഷ്ടമായി എന്നു കരുതിയ പ്രതാപം മറ്റോരു തരത്തില്‍ അവനിലേക്കു വന്നു. ജനം എന്നും ഏതെങ്കിലും ഒരു പാപത്തിന്റെ പാപയാഗവുമായി അവന്റെ അടുക്കല്‍ വരാന്‍ തുടങ്ങി. പ്രായമാകാത്ത കാളക്കുട്ടികളം ആട്ടുകൊറ്റന്മാരും അവന്റെ മേദസിനെ വര്‍ദ്ധിപ്പിച്ചു. മഹാപുരോഹിതന്റെ കുപ്പായത്തിന്റെ നിറപ്പകിട്ടില്‍ അവന്‍ യഹോവയുടെ പ്രതിപുരുഷനാനി. മിര്യാം അവനു ചുറ്റും വാര്‍ത്തകളും വിശേഷങ്ങളും എത്തിച്ചുകൊണ്ടേ യിരുന്നു.

മോശ എന്നും തന്റെ എഴുത്തു പലകയെ ചുംബിക്കും. ഓരോ നിയമങ്ങളും ക്രിത്യതയോടെ പിറന്നുവിഴുമ്പോള്‍ അവന്‍ ഉള്ളില്‍ ആഹ്ലാദിക്കും. ബലവാനും, ബലഹീനനും. അടിമയും , ഉടമയും അവന്റെ എഴുത്തു പലകയില്‍ ഓര്‍ക്കാപ്പെടാതിരുന്നില്ല. കണ്ണിനു പകരം കണ്ണും, പല്ലിനു പകരം പല്ലും നിയപുസ്തകത്തില്‍ എഴുതുമ്പോള്‍ അവന്‍ കരുതി ജനം ദൈവത്തെ ഭയന്ന്, സ്വയം നിയന്ത്രിക്കുമെന്ന്. എന്നാല്‍ ഒരോദിവസവും കുറ്റവും ശിക്ഷയും കൂടിക്കൊണ്ടേ യിരുന്നു.

ഇനിയും ഇവിടെ തങ്ങുന്നതു നല്ലതല്ല. ജനമൊക്കേയും താന്താങ്ങളുടെ ഇടം കണ്ടെ ത്താനുള്ള തീരക്കിലാണ്. അവര്‍ വാഗ്ദത്തഭൂമിയെ മറന്നു. യാത്രയുടെ ദുരിതം അവരെ മടുപ്പിച്ചിരിക്കുന്നു. എവിടേയും പരാതികളും പരിഭവങ്ങളുമാണ്. പലരും ഇവിടെ അവരുടെ കൂടാരം പണിയാന്‍ കൊതിക്കുന്നു. ഇനിയും വൈകിയാല്‍ അവര്‍ നിനക്കെതിരെ തിരിയും. അവരുടെ സ്വസ്ഥത നിനക്കെതിരേയുള്ള വാളായിരിക്കും. സാറാ ഒരു മുന്നറീപ്പെന്നപോലെ മോശയോടു പറഞ്ഞു. മോശ സാറയെ നോക്കി ചിരിച്ച് അവന്റെ നിയമ പുസ്തകം പീഠത്തില്‍ വെച്ചു. അവന്‍ സാറ പറഞ്ഞതിനോടൊക്കെ യോജിക്കുന്നുണ്ട ായിരുന്നു.

നീ എനിക്ക് നല്ല ആലോചനകളെ തരുന്നവളാകയാല്‍ യഹോവ നിന്നോടു കൂടെ ഉണ്ടെ ന്നു ഞാന്‍ അറിയുന്നു. പുറപ്പാടിന്റെ സമയം അടുത്തിരിക്കുന്നു. സമാപനകൂടാരത്തിന്റെ ബാക്കിയായ പണികള്‍ തീര്‍ന്നാല്‍ നമുക്ക് പുറപ്പെടണം. നമ്മുടെ ചാരന്മാര്‍ അറിയിച്ചതിന്‍ പ്രകാരം യാത്രയുടെ ദിശയില്‍ മാറ്റം വേണം. ഏതെല്ലാം വഴികളിലുടെ എന്ന തീര്‍ച്ചപ്പെടുത്തേണം. എത്ര നാള്‍ യാത്ര ചെയ്യേണ്ട ി വരുമെന്നും അറിയില്ല. ചിലപ്പോള്‍ പോകുന്ന വഴികളീല്‍ യുദ്ധം ആവശ്യമായി വന്നേക്കാം. മോശ തന്റെ ചിന്തകളെ സാറയോടായി പറഞ്ഞു.

മോശ യോശുവായെ വിളിച്ച്, എല്ലാ കുലങ്ങളിലും, ഗോത്രങ്ങളിലുമുള്ള തലവന്മാരെ വിളിച്ചുവരുത്തി, ഇരുപതു വയസിനുമുകളിലുള്ള പുരുഷന്മാരുടെ കണെക്കെടുക്കാനും, അവര്‍ക്കു വാളും വടിയും കൊടുത്ത് അവരെ യുദ്ധമുറകള്‍ പഠിപ്പിക്കാനും അവരോടു പറക എന്ന് കല്പിച്ചു. യോശുവ അങ്ങനെ തന്നെ ചെയ്തു. മോശ പുറപ്പാടിന്റെ ഒരുക്കങ്ങളിലായി. ഒരോ ഗോത്രങ്ങളും പാളയമിറങ്ങി കൂടാരമടിക്കേണ്ട മൂപ്പിളക്രമം ഒരോ ഗോത്ര മൂപ്പന്മാരുടേയും ചുമതലായി ക്രമീകരിച്ചു. രാത്രിയില്‍ അവന്‍ പാളയത്തില്‍ ആകെ ചുറ്റിനടന്നു. ജനം മടിയന്മാരും തീറ്റപ്രിയരുമായിരിക്കുന്നു. അവര്‍ അദ്ധ്വാനത്തിന്റെ ദിവസങ്ങള്‍ മറന്നിരിക്കുന്നു. എത്രയും പെട്ടാന്ന് ഈ ജനത്തിനായി താന്‍ സ്വപ്നം കണ്ട ആ ഭൂമിയില്‍ ഇവരെ എത്തിക്കേണം. തനിക്കതിനു കഴിയുമോ...?

മനസ്സില്‍ എവിടെയൊക്കയോ ആശങ്കയുടെ വിത്തുകള്‍ മുളയ്ക്കുന്നു. അതിനെ വളരാന്‍ അനുവദിക്കരുത്. ഇതുവരെയുള്ള യാത്ര ഉറച്ച മനസ്സിന്റേതാതിയിരുന്നു. ഇടയജീവിതം തന്ന പാഠങ്ങള്‍ വഴികാട്ടിയായി. പ്രതിസന്ധികളീല്‍ പുതുവഴികള്‍ കണ്ടെ ത്താന്‍ ഒരിടയന്‍ അറിഞ്ഞിരിക്കണം. കൂട്ടത്തില്‍ ഒന്നിനേപ്പോലും ചെന്നായ്ക്കള്‍ക്കു കൊടുക്കാതെ കാക്കണം. പുതിയ വഴികള്‍ തേടിപ്പോയ ചാരന്മാര്‍ തിരികെ വരും വരെ ഇവിടെ തുടരണം. ഇതോ ഞങ്ങള്‍ക്കു വാഗ്ദത്തം ചെയ്ത ഭൂമിയെന്ന് ജനങ്ങള്‍ ചോദിക്കുന്നു. അതോ ഈ മലയിടുക്കിലിട്ട് ഞങ്ങളുടെ സഹോദരങ്ങളെ വാളാല്‍ ഛേദിച്ചതുപോലെ ഞങ്ങളേയും ഇല്ലാഴ്മ ചെയ്യാന്‍ നീ ആലോചിക്കുന്നുവോ...? തനിക്കെതിരെ കലാപത്തിനിറങ്ങുന്നവരെ ഇല്ലാഴ്മ ചെയ്യുക എന്നത് ഏതൊരു സൈന്യാധിപനം ചെയ്യുന്ന യുദ്ധതന്ത്രം മാത്രമാണ്. കലാപകാരികളെ ഉന്‍മൂലനം ചെയ്യുകയും, ഒപ്പം പുതിയ നാമ്പുകള്‍ മുളയ്ക്കാതെ, ഭയത്തിന്റെ വിത്തുകളെ വിതയ്ക്കാനും കഴിയണം. അഹറോനെ എന്തേ വെറുതെ വിട്ടു. അതു സാറയുടെ ഉപദേശം ഒന്നു കൊണ്ട ു മാതമാണ്. നിന്റെ അപ്പന്‍ മകനെപ്പോലും വധിക്കുന്നവന്‍ എന്നിരിയ്ക്കെ ജനം ഒരിക്കലും നിന്നെ സ്‌നേഹിക്കില്ല. പകരം നിന്നോടവര്‍ക്കു ഭയമായിരിക്കും. അവള്‍ പറഞ്ഞതു ശരിയെന്നു തോന്നി. മോശ പലവിധ ചിന്തകളില്‍ ഒലിവുമരങ്ങള്‍ക്കിടയിലൂടെ നടന്നു. ആരൊക്കയോ മറവുകളിലും തിരിവുകളിലും ഒളിക്കുന്നു. എവിടെയും രഹസ്യങ്ങളാണ്. ജിവിതം എന്നും രഹസ്യങ്ങളുടേതാണ്. അവനു സാറയെ കാണണമെന്ന മോഹം മനസ്സില്‍ ഉണര്‍ന്നു. എല്ലാം ഒന്നു പങ്കുവെയ്ക്കാന്‍ അവന്‍ കൊതിച്ചു. സാറായുടെ ശിബരത്തിലേക്കവന്‍ നടന്നു. പക്ഷേ എസ്ര അപ്പോള്‍ അവനെതിരേ വന്നു.
(തുടരും)
മോശയുടെ വഴികള്‍ (നോവല്‍ -12: ,സാംസി കൊടുമണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക