Image

മതചിഹ്നങ്ങള്‍ പേറി നടക്കുന്നവര്‍ (ലേഖനം: സാം നിലമ്പള്ളില്‍)

Published on 28 September, 2020
മതചിഹ്നങ്ങള്‍ പേറി നടക്കുന്നവര്‍ (ലേഖനം: സാം നിലമ്പള്ളില്‍)
ആത്മവിശ്വാസമില്ലാത്തവരെ കണ്ടാലറിയാമോ? അറിയാമെന്നാണ് എന്റെ അഭിപ്രായം. അവരുടെ മുഖത്തേക്കൊന്ന് നോക്കിയാല്‍മാത്രം മതി. ആ മുഖത്ത് ചൈതന്യം ഉണ്ടായിരിക്കത്തില്ല, വികാരം ഉണ്ടായിരിക്കത്തില്ല, ഒരു മരപ്പാവയുടേതുപോലിരിക്കും. ഇങ്ങനെയുള്ളവരെ നിങ്ങളും കണ്ടിരിക്കും. അടുത്തിടെ കേരളത്തില്‍ പോയപ്പോള്‍ അത്തരത്തിലുള്ള അനേകംപേരെ ഞാന്‍ കണ്ടു, റോഡില്‍ ബസ്സില്‍ ട്രെയിനില്‍. അതില്‍ ഭൂരിപക്ഷവും യുവജനങ്ങളായിരുന്നു, വിദ്യാര്‍ഥികള്‍, ഉദ്യോഗാര്‍ഥികള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ ചാവേര്‍പടയാളികള്‍. അവര്‍ തന്നോടുതന്നെ സംസാരിക്കയും ചിരിക്കുകയും ചെയ്യുന്നതുകണ്ടു, പൊട്ടന്മാരെപോലെ.  അവര്‍ ഉണര്‍ന്നിരിക്കുന്ന സമയത്തെല്ലാം ഫോണിലായിരുന്നു.
മൊബൈല്‍ഫോണ്‍ വ്യാപകമായതിന്റെ ഒരുഗുണം ഞാന്‍ മനസിലാക്കി. മലയാളിയുടെ വായില്‍നോട്ടം ഇപ്പോഴില്ല. എല്ലാവരും കുനിഞ്ഞിരുന്ന് ഫോണിലെ കോമഡികള്‍കണ്ട് രസിക്കയാണ്. ഒരുദിവസം ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍ എന്റെ എതിര്‍വശത്ത് വന്നിരുന്നു. അവന്‍ വന്നപ്പോള്‍മുതല്‍ കുനിഞ്ഞിരുന്ന് ഫോണിലെ കാഴ്ച്ചകള്‍ കാണുകയായിരുന്നു. ഏകദേശം ഒരുമണിക്കൂര്‍ യാത്രയില്‍ അവന്‍ ഒരിക്കല്‍പോലും തല ഉയര്‍ത്തി നോക്കിയില്ല. അത്യാവശ്യത്തിനുമാത്രം ഫോണ്‍ ഉപയോഗിക്കുന്ന എന്റെ വായില്‍നോട്ടത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ലാത്തതുകൊണ്ട് ഞാന്‍ ചെറുപ്പക്കാരനെ വീക്ഷിച്ചു. ആ ട്രെയിന്‍ യാത്രയില്‍ അവന്‍ എന്നെയോ അടുത്തിരുന്ന മറ്റ് യാത്രക്കാരെയോ കണ്ടില്ല. പഴയ വായില്‍ നോട്ടമായിരുന്നു നല്ലതെന്ന് എനിക്കുതോന്നി. എന്റെകൂട്ടുള്ള വല്യപ്പന്മാരും വല്യമ്മമാരും ലോകത്തെ വീക്ഷിക്കുന്നവരായിരുന്നു. ഇപ്പോഴും അവര്‍ ലോകത്തെ കാണുന്നുണ്ട്. അവരുടെ മുഖത്ത് ചൈതന്യം ഉണ്ടായിരുന്നു. പ്രായം അവരുടെ മുഖത്തെ വിരൂപമാക്കിയിരുന്നില്ല.. ഇന്ന് പതിനെട്ടുവയസുള്ള വല്യപ്പന്മാരെയും വല്യമ്മമാരെയും എവിടെയും കാണാം.

മതചിഹ്നങ്ങള്‍ പേറിനടക്കുന്ന മനുഷ്യരെ എനിക്ക് വെറുപ്പാണ്. അവരുടെ മതവിശ്വാസത്തെ ചോദ്യംചെയ്യുന്നില്ല. അവര്‍ ആരാധനാസ്ഥലങ്ങളില്‍ പോയി പ്രാര്‍ഥിച്ചുകൊള്ളട്ടെ. പക്ഷേ, അതിനുവെളിയില്‍ അവര്‍ മനുഷ്യരെപ്പോലെയാകണം. അവര്‍ പ്രതിനിധീകരിക്കുന്ന മതത്തിന്റെ അടയാളങ്ങള്‍ പ്രദര്‍ശ്ശിപ്പിക്കുന്നത് അല്‍പത്തമാണ്., ആത്മവിശ്വാസമില്ലായ്മയാണ് കാണിക്കുന്നത്. നെറ്റിയില്‍ ചന്ദനംതേച്ച് കൈത്തണ്ടയില്‍ അനേകം ചരടുകള്‍ കെട്ടി നടക്കുന്നവര്‍. കുരിശുമാല പ്രദര്‍ശ്ശിപ്പിക്കുന്നവര്‍ വട്ടത്തൊപ്പിവെച്ച് ഊശാന്‍താടിയുമായി നടക്കുന്നവര്‍,.ഇവരെല്ലാം വെറുപ്പുളവാക്കുന്ന കാഴ്ച്ചയാണ് നല്‍കുന്നത്, പ്രത്യേകിച്ചും ചെറുപ്പക്കാര്‍. നിനക്ക് നിന്നെതന്നെ വിശ്വാസമില്ല എന്നതിന്റെ അടയാളമാണ് ഇതൊക്കെ. നീ ധരിച്ചിരിക്കുന്ന അടയാളങ്ങള്‍കൊണ്ട് നിന്റെ ദൈവത്തിന് നിന്നെ രക്ഷിക്കാനാകില്ല.
ഭാരത സ്ത്രീകള്‍ പൊട്ടുതൊടുന്നത് അവരുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുമെന്നാണ് എന്റെ അഭിപ്രായം. അതൊരു മതചിഹ്നമായി എനിക്ക് തോന്നിയിട്ടില്ല. പക്ഷേ, അതിന്റെമുകളില്‍ ചാരംകൂടി പുരട്ടിയാല്‍ വെറുപ്പുളവാക്കുന്ന കാഴ്ചയാണ്. സുന്ദരികളായ മുസ്‌ളീം പെണ്‍കുട്ടികള്‍ തലമുതല്‍ പാദംവരെ കറുത്തതുണികൊണ്ട് മൂടി  മുഖംമാത്രം പ്രദര്‍ശ്ശിപ്പിച്ചുകൊണ്ട് കാക്കയെപ്പോലെ നടക്കുന്ന കാഴ്ച്ച അരോചകമാണ്. പെണ്‍കുട്ടികള്‍ അവരുടെ സൗന്ദര്യം മറ്റുള്ളവര്‍ കാണണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതിനാണ് അവര്‍ അണിഞ്ഞൊരുങ്ങുന്നത്. അവരെ കറുത്ത വസ്ത്രംകൊണ്ട് മൂടി വെളിയിലേക്ക് വിടുന്ന രക്ഷിതാക്കള്‍ വലിയദ്രോഹമാണ് കുട്ടികളോട് ചെയ്യുന്നത്.

നീ ഇന്നമതക്കാരനാണെന്ന് വിളിച്ചുകൂവേണ്ട കാര്യമുണ്ടോ. മനുഷ്യനാണെന്ന് അഭിമാനിക്കുന്ന കൂട്ടത്തിലാണ് ഞാന്‍. മതത്തിന്റെ പിന്തുണ എനിക്കാവശ്യമില്ല. ചത്താല്‍ എവിടെ കുഴിച്ചുമൂടുമെന്നല്ലെ. അതിന് പബ്‌ളിക്ക് ശ്മശാനങ്ങളുണ്ടല്ലോ. ഇന്നിപ്പോള്‍ ക്രിമേഷന്‍ സൗകര്യങ്ങള്‍ എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളില്‍പോലുമുണ്ട്. അമേരിക്കയിലിപ്പോള്‍ ശവശരീരം കെമിക്കല്‍സ് ഉപയോഗിച്ച്  ദ്രാവകരൂപത്തില്‍ കുപ്പിയിലാക്കി ബന്ധുക്കള്‍ക്ക് കൊടുക്കുന്ന പുതിയരീതിയുണ്ടെന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. കുപ്പിയിലുള്ള അപ്പനെയോ അമ്മയെയോ വട്ടില്‍കൊണ്ടുപോയി ഫ്രീസറില്‍ സൂക്ഷിക്കയോ തോട്ടില്‍ ഒഴുക്കയോ ചെയ്യാം. പരിസര മലിനീകരണം ഉണ്ടാകാത്തവിധത്തില്‍ എവിടെങ്കിലും ചെറിയൊരു കുഴിയെടുത്ത് മൂടിയാലും മതി. നിങ്ങള്‍ക്ക് മതത്തിന്റെ കെട്ടുപാടുകളില്‍നിന്ന്  അകന്ന് സ്വതന്ത്രമായി ജീവിക്കാമെന്നാണ് ഇത്കാണിക്കുന്നത്.

സ്വതന്ത്രമായ ജീവിതത്തിന്റെ സുഹം ആസ്വതിക്കുന്നവനാണ് ഞാന്‍. ഒര ചങ്ങലക്കും എന്നെ ബന്ധിക്കാന്‍ സാധ്യമല്ല. ഒരുമതത്തിനും എന്നെ നിയന്ത്രിക്കാനാകില്ല. ദൈവം ഇല്ലെന്ന് ഞാന്‍ പറയില്ല. അതൊരു വ്യക്തിയാണെന്ന് തോന്നുന്നില്ല. നമുക്ക് മനസിലാക്കാന്‍ സാധിക്കാത്ത ഒരു ശക്തിയാണത്. ഹിന്ദുവിനേയും മുസ്‌ളീമിനേയും ക്രസ്ത്യാനിയേയും പിന്നെ ലോകത്തില്‍ ഏതെല്ലാം മതക്കാരുണ്ടോ അവരെയെല്ലാം നിയന്ത്രിക്കുന്ന ഒരേയൊരു ശക്തി. ആ ശക്തിയെ ആരാധിക്കുന്നതുകൊണ്ട് പ്രത്യേക ഗുണമൊന്നും കിട്ടാന്‍പോകുന്നില്ല. നിങ്ങളുടെ പ്രാര്‍ഥന ആശക്തി കേള്‍ക്കില്ല. പക്ഷേ, നന്മതിന്മകളെ തിരിച്ചറിയാന്‍ ആ ശക്തി നിങ്ങളെ സഹായിക്കും. അങ്ങനെയൊരു ശക്തിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നത് ഏതെങ്കിലും പുരോഹതന്‍ പഠിപ്പിച്ചിട്ടോ ബൈബിള്‍ വായിച്ചിട്ടോ അല്ല. ഈ പ്രപഞ്ചത്തിലേക്ക് നോക്കിയപ്പോള്‍ മനോഹരമായ ഭൂമിയും അതിലെ മരങ്ങളും കിളികളും മറ്റ് ജന്തുജാലങ്ങളും മനുഷ്യന്‍ എന്ന അത്ഭുതജീവിയേയും കണ്ടപ്പോള്‍ യുക്തിവാദികള്‍ പറയുന്നതുപോലെയല്ല കാര്യങ്ങളെന്നുതോന്നി. ഇതെല്ലാം സൃഷ്ടിച്ച ഒരു ശക്തിയുണ്ട്. അതിനെ നിങ്ങള്‍ക്ക് വേണമെങ്കില്‍ ദൈവമെന്ന് വിളിക്കാം, ആരാധിക്കാം., അല്ലാതെയുംആകാം. അതിന് ഒരു മതത്തിന്റെയോ പട്ടക്കാരന്റെയോ പൂജാരിയുടെയോ മുല്ലാക്കയുടെയോ ആവശ്യമില്ല. ചാരം നെറ്റിയില്‍ പൂശിയതുകൊണ്ടോ കുരിശുമാല കഴുത്തില്‍ അണിഞ്ഞതുകൊണ്ടോ തലയില്‍ വട്ടത്തൊപ്പിയും ഊശിന്‍ താടിയും വെച്ചതുകൊണ്ടോ നിങ്ങള്‍ക്ക് നല്ലതൊന്നും സംഭവിക്കാന്‍ പോകുന്നില്ല. ബുദ്ധിയുള്ളവരുടെ മുന്‍പില്‍ പരിഹാസ്യരായി തീരുകയേയുള്ളു. സ്വര്‍ക്ഷവും നരകവുമുണ്ടെന്നുപറഞ്ഞ് നിങ്ങളെ ഭയപ്പെടുത്തുന്ന പുരോഹിതന്മാരോട് പോയി പണിനോക്കാന്‍ പറയണം. അങ്ങനെയൊരു സംഗതിയില്ല.

അമേരിക്കയില്‍ പള്ളീലച്ചന്മാര്‍പോലും ളോഹധരിച്ചുകൊണ്ട് നടക്കാറില്ല. അവര്‍ സാധാരണക്കാരെപ്പോലെ പാന്റ്‌സും ഷര്‍ട്ടും ധരിച്ചുകൊണ്ടാണ് നടപ്പ്. ഇവിടെ പുരോഹിതന്മാരുടെ ദൗര്‍ലഭ്യം അനഭവിക്കുന്നതുകൊണ്ട് കേരളത്തില്‍നിന്നും ഇറക്കുമതി ചെയ്യുകയാണ് പതിവ്. അവരും ഇവിടെവന്നാല്‍ ളോഹയൂരി പെട്ടിയില്‍ വെയ്ക്കും. അത്രയും നല്ലത്. ചന്ദനക്കുറി തൊടുന്നവരെയും ഊശാന്‍താടി വെച്ചവരെയും കാണാറേയില്ല. അമേരിക്കക്കാരുടെ കണ്ണില്‍ പരിഹാസ്യരായി തീരുമെന്നുള്ളതുകൊണ്ടാണ് അവര്‍ മനുഷ്യരാകാന്‍ ശ്രമിക്കുന്നത്.. കേരളം എന്ന് ഇതുപോലൊരു അവസ്ഥയിലെത്തും? ഇരുപത്തൊന്നാം നൂറ്റാണ്ട് കഴിഞ്ഞാലും അങ്ങനെയൊന്ന് സംഭവിക്കുമെന്ന് തോന്നുന്നില്ല. പിറന്നുവീഴുന്ന കുഞ്ഞിന്റെ മനസിലേക്ക് വര്‍ക്ഷീയവിഷം കുത്തിവെയ്ക്കുന്ന  രക്ഷിതാക്കള്‍ ഉള്ളടത്തോളംകാലം അത് സംഭവിക്കത്തില്ല.

അമേരിക്കയിലിരുന്നുകൊണ്ട്  കേരളത്തിലെ കാര്യങ്ങള്‍ എന്തിനാ എഴുതുന്നതെന്ന് ചിലര്‍ ചോദിക്കാറുണ്ട്., ഇവിടുത്തെ കാര്യങ്ങള്‍ പരാമര്‍ശ്ശിച്ചാല്‍ പോരെയെന്ന്. ജന്മഭൂമിയെ മറക്കാന്‍ സാധിക്കാത്തതുകൊണ്ടാണന്ന് ഉത്തരം.

സാം നിലമ്പള്ളില്‍.
samnilampallil@gmail.com.

Join WhatsApp News
വിദ്യാധരൻ 2020-09-28 03:01:37
നിങ്ങളുടെ അവസാനത്തെ വാക്കിൽ തുടങ്ങട്ടെ 'നാട്ടിലെ കാര്യം എന്തിനാണ് പരാമർശിക്കുന്നത് ഇവിടുത്തെ കാര്യം പരാമർശിച്ചാൽ പോരെ " അതെ എനിക്കും അങ്ങനെ ചോദിക്കണമെന്നായിരുന്നു ആദ്യത്തെ ചിന്ത . എന്നാൽ അല്പം സാവകാശത്തിൽ ചിന്തിച്ചപ്പോൾ, അതിൽ വല്യയ അർത്ഥമില്ല എന്നു തോന്നി. കാരണം കേരളത്തിൽ പോയിരുന്നു അവിടുത്തെ ജനങ്ങളെ നോക്കി എഴുതിയാലും ഇവിടെയിരുന്ന് ഇവിടുത്തെ ജനങ്ങളെ നോക്കിയാലും പ്രശ്നം ഒന്നായതുകൊണ്ട് വ്യത്യാസം ഒന്നുമില്ല. എല്ലായിടത്തും ജനം ഇന്നും ആരുടെ മുഖത്തും നോക്കാറില്ല . എല്ലാം തല കുമ്പിട്ട് കീഴോട്ട് നോക്കിയിരുപ്പാണ് . എന്നിട്ട് കുത്തോട് കുത്ത്. നിങ്ങൾ പറഞ്ഞത് ശരിയാണ് . അതുകൊണ്ട് സ്ത്രീകളുടെ ചന്തിക്ക് വിശ്രമം കിട്ടിയിരിക്കുകയാണ്‌ . മറ്റൊരു കാര്യം മതം . അത് ഒരു ഭ്രാന്തായി മാറിക്കൊണ്ടിരിക്കുകയാണ്. എല്ലാം മനുഷ്യരും ഭ്രാന്തരാണെന്നാണ് മിക്ക മനഃശാസ്ത്രജ്ഞരുടെയും പഠനങ്ങളിൽ നിന്ന് മനസിലാകുന്നത് . പക്ഷെ അളവു മാറിയിരിക്കും . നിങ്ങൾ പറഞ്ഞ ഒരു സത്യത്തോട് യോചിക്കാതിരിക്കാൻ പറ്റുന്നില്ല . അതായത് മതത്തിന്റെ പിന്നാലെ പായുന്നവർ ആത്മവിശ്വാസം ഇല്ലാത്തവർ ആണെന്നുള്ള സത്യത്തോട് . മനുഷ്യൻ ദൈവത്തെ തേടാൻ തുടങ്ങിയിട്ട് വളരെ കാലങ്ങളായി . അവന്റെ ഭയമാണ് അവനെകൊണ്ട് ദൈവങ്ങളെ സൃഷ്‌ടിച്ചതും അവരെ പൂജിക്കാൻ പ്രേരിപ്പിച്ചതും. ശബരിമലയിൽ പോകുന്നവൻ , അതിന്റെ ശ്രീകോവിലിൽ എഴുതി വച്ചിരിക്കുന്ന 'തത്ത്വമസിയുടെ ' അർഥം ( നീ ഏതൊന്നിനെ തിരയുന്നോ അത് നീ തന്നെ ) മനസ്സിലാക്കിയിരുന്നെങ്കിൽ പിന്നെ ഒരിക്കലും അവിടെ പോകില്ലായിരുന്നു . 'നിന്നിൽ തന്നെ സ്വർഗ്ഗരാജ്യം " എന്ന് യേശു പറഞ്ഞതിന്റെ അർഥം അറിഞ്ഞിരുന്നെകിൽ ജനങ്ങൾ വിശുദ്ധ സ്ഥലം സന്ദർശിക്കാൻ പോകില്ലായിരുന്നു . വയലാർ പാടിയതുപോലെ " ഈ മനോഹര ഭൂമിയിൽ " നിന്ന് പോകാൻ ഒരിക്കലും ഒരുത്തനും മനസ്സില്ല . അവനു ഇവിടെ തങ്ങി നില്ക്കാൻ മാർഗ്ഗമുണ്ടായിരുന്നെങ്കിൽ അവൻ അത് ചെയ്തേനെ. ഇവന്റെ ഭയവും ഒടുങ്ങാത്തെ ദുരയും മനസിലാക്കിയ കുബുദ്ധികളാണ് മതം എന്ന ആശയവയും, മരണാന്തര ജീവിതവും, പുനർജന്മവും , പുനരുദ്ധാനവും എല്ലാം കൂടി കൂട്ടി കലർത്തി മതം എന്ന വ്യവസായത്തിന് രൂപ കല്പന നൽകിയത് . ഇന്ന് സാമൂഹത്തെ ദുഷിപ്പിക്കുന്നതിൽ ഏറ്റവും വലിയ പങ്കു വഹിക്കുന്നവിവരാണ് മതവും രാഷ്ട്രീയവും . രണ്ടുംകൂടി ചേർന്ന് മനിഷ്യജീവതം നരകിപ്പിക്കുകയാണ് . ജെറി ഫാൾവെൽ ജൂനിയർ എന്ന വ്യക്തി ട്രംപിനെ സപ്പോർട്ട് ചെയ്ത ഇവാഞ്ചലിക്കൽ ഗ്രൂപ്പിന്റെ അധിപനായിരുന്നു . പകൽകാലം മുഴുവൻ താങ്കൾ പറഞ്ഞ , മന്ദബുദ്ധികളായ അവന്റെ അനുയായികളോട് ദൈവരാജ്യത്തെ കുറിച്ചും അവിടെ അവർക്കായി കത്തിച്ച വിളക്കുമായി കാത്തിരിക്കുന്ന കന്യകമാരെ കുറിച്ചും ഒക്കെ പറഞ്ഞു അവരിൽ നിന്ന് പത്തിൽ ഒന്ന് പിടുങ്ങി , രാത്രിയുടെ യാമങ്ങളിൽ മധുചഷകത്തിൽ നിന്ന് 'കറുത്ത വെള്ളം ' നുകർന്ന്, അങ്ങകലെ പൂൾ ബോയിയുടെ കൂടെ രതിയിൽ ഏർപ്പെട്ടിരിക്കുന്ന ഭാര്യയുടെ ലീലവിലാസങ്ങൾ കണ്ട് ലിംഗോദ്ധാരണം വരുത്തി അന്യസ്ത്രീയുടെ ഉടുതുണി പറിച്ചു അവരെ പ്രാപിക്കുന്ന ജെറി കുട്ടനെ കാണുമ്പോൾ, നിങ്ങളുടെ നിരീക്ഷണത്തോട് യോജിക്കാതിരിക്കാൻ കഴിയുന്നില്ല . ഇവരെയെല്ലാം വിലക്ക് വാങ്ങിയ പേരും കള്ളനാണ് ട്രംപ് . അനധികൃതമായി സമ്പാദിച്ച പണം, ഇഷ്ടമുള്ള സ്ത്രീകളെ വിവാഹം കഴിക്കുക മൊഴിചൊല്ലുക, കാണുന്ന സ്ത്രീകളുടെ പാവടക്കുള്ളിലും അവരുടെ ഗുഹ്യഭാഗത്തു കയ്യിട്ട് രോമങ്ങൾ വലിച്ചു പറിക്കുക, കൂടാതെ സ്റ്റോർമി ഡാനിയേലിനെപ്പോലെയുള്ള വെപ്പാട്ടികൾ വേറെ. രാഷ്ട്രീയവും മതവും ചേർന്ന് ത്മവിശ്വാസം നഷ്ടപ്പെട്ട ഭക്തരുടെ നെഞ്ച് മഞ്ചമാക്കി നടത്തുന്ന ഏറ്റവും വലിയ ലൈംഗിക മധുരോത്സവം . മരണം ഒരു സത്യമാണ് . അതെത്തുമ്പോൾ സ്വീകരിക്കാൻ തയാറായി ഇരുന്നു കൊള്ളുക . മതവും രാഷ്ട്രീവും ഒന്ന് തന്നെ . രണ്ടിനും യാതൊരു ധാർമ്മിക കടപ്പാടും സമൂഹത്തോടില്ല . അവർക്ക് മരണത്തെ തടയാനോ, അവരുടെ ദൈവങ്ങൾക്ക് പുനർജന്മമോ പുനരുദ്ധാനോമോ തരാനോ കഴിയില്ല . ആത്മവിശ്വാസം ഇല്ലാത്തവരും മന്ധബുദ്ധികളെയും ഒരു ആനയെ പാപ്പാൻ മെരുക്കി കൊണ്ട് നടക്കുന്നതുപോലെ മെരുക്കി അവരുടെ ആജ്ഞാനുവർത്തികളാക്കും . അതിന്റെ ഏറ്റവും വലിയ നാടകമാണ് അമേരിക്കയിലെ വിഡ്ഢി ക്രിസ്ത്യാനികളും (നമ്മുടെ നോട്ടത്തിൽ ) ഏറ്റവും വലിയ തട്ടിപ്പുകാരൻ ട്രംപും ചേർന്ന് തകർക്കുന്നത് . മില്ലിയൻസ് ഓഫ് ഡോളർസ്‌ ഉണ്ടാക്കുന്ന ട്രംപ് കഴിഞ്ഞ അനേക വർഷമായി അങ്കിൾ സാമിന് കൊടുത്ത ടാക്സ് $ 750. പമ്പരവിഡ്ഢികളായ അവന്റെ മലയാളി അനുയായികൾ അടക്കം, ഇതിൽ നല്ലൊരു ശതമാനം തീവൃവാദികളും ആത്മവിശ്വാസമില്ലാത്ത ക്രിസ്ത്യാനികളുമാണ് . ജീവിതത്തിൽ, പരാജയപ്പെട്ടവരും , അമേരിക്കൻ സ്വപ്നത്തെ പൂർണ്ണമാക്കാൻ കഴിയാത്തവരും , സ്ഥാനമാനങ്ങൾക്കും അംഗീരത്തിനുമായി ഓടി നടക്കുന്നവരുമാണ് ഇവർ. ഇവരോട് സംവദിക്കാൻ പോകുന്നത് പാറയിൽ തലയിട്ടടിക്കുന്നതുപോലെയാണ് . ഇവർ സന്യാസിമാർ പട്ടക്കാർ മുള്ളാമാർ തുടങ്ങിയവരെ കാണുമ്പോൾ . അവരുടെ കാലുകൾ വളയുകയും തോളത്ത് കിടക്കുന്ന മുണ്ട് കയ്യിൽ എടുത്ത് പിടിച്ചു കൈകൾ കൂപ്പി നിൽക്കുകയും ചെയ്യും . എഴുതിയാൽ തീരാത്തതാണ് ഈ അടിമകൾ കാട്ടികൂട്ടുന്ന മൗഢ്യതയുടെ കഥ . " പഴയ പീലാത്തോസിന്റെ കോടതിയിൽ പതറാതെ നിന്ന ക്രിസ്തുവോ, ഒരു കർദ്ദിനാളല്ല കുറ്റപത്ര ചുരുളുമായി ആയിരം കർദ്ദിനാൾമാർ വന്നാലും ഭൂമി സൂര്യനെ ചുറ്റി തിരിയും എന്ന് പറഞ്ഞ ഗലീലിയോ ഒരിക്കൽ കൂടി വന്നിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചു പോകയാണ് . വിദ്യാധരൻ
Sudhir Panikkaveetil 2020-09-28 12:36:34
ശ്രീ സാം നിലംപള്ളി- നല്ല നിരീക്ഷണം. മതവും ജാതിയും അന്തസ്സിന്റെ, അതുമൂലം കിട്ടിയേക്കാവുന്ന ആനുകൂല്യത്തിന്റെ ഒരു മറ മാത്രം. ദൈവം അവിടെ ഇല്ലെന്നു അറിയുന്നവർ ഉണ്ട്. വടക്കേ ഇന്ത്യയിൽ ആളുകൾ പറയുന്നത് കേൾക്കാം. അയാൾ ബ്രാഹ്മണനാണ് അയാളോട് ദയ കാണിക്കുക. അതേപോലെ കോപം വരുമ്പോൾ നീ ഈഴവൻ, പറയൻ , പുലയൻ എന്നൊക്കെ വിളിച്ച് ഒരാളോട് ദ്വേഷ്യം തീർക്കാം. അമേരിക്കയിൽ എഴുത്തുകാരനെന്ന നടിച്ച് നടക്കുന്ന ഒരാളും പണ്ടത്തെ ഒരു കവിയും കൂടി കുമാരനാശാൻ ഒരു ഈഴവൻ അല്ലേ എന്ന് പറഞ്ഞു പരിഹസിച്ചത് ന്യയോർക്കിലെ വ്യക്തിത്വം ഉള്ള എഴുത്തുകാർ ഓർക്കും. സംഗതി സത്യമെങ്കിലും ജാതി ചോദിക്കരുത് എന്ന് പഠിപ്പിച്ച ഗുരുവിന്റെ ശിഷ്യനായിരുന്നു കവി എന്ന് ഓർക്കാമായിരുന്നു. അതേപോലെ ഒരു സവർണ്ണ കുമാരൻ അവർണനായ ഒരു മധ്യവയസ്കനോട് അവനെ റ്റാം..മ്പു..രാ..ൻ എന്ന് വിളിക്കാൻ ആവശ്യപ്പെടുകയും നീ പോടാ ചെക്കാ എന്ന് അവർണ്ണൻ തിരിച്ചു പറയുകയും ചെയ്തപ്പോൾ പണ്ടത്തെപോലെ അവർണ്ണനെ അടിക്കാൻ അവനു കഴിയാതെ വന്ന നിരാശയിൽ അയാളുടെ ജാതി വിളിച്ച് അധിക്ഷേപിച്ച് ആശ്വസിച്ചു.. അതുകൊണ്ട് മത ചിഹ്നങ്ങൾ ആളുകൾ ധരിക്കുന്നത് ദൈവത്തെ പ്രീതിപ്പെടുത്താനല്ല മറിച്ച് സ്വയം അന്തസ്സ് വർധിപ്പിക്കാനാണ്. പണ്ട് താഴന്ന ജാതിക്കാർക്ക് ചന്ദനം തൊടാൻ പാടില്ലായിരുന്നു. ഇപ്പോൾ ആ ജാതിപിശാചിനെ ഒരു പരിധിവരെ ചങ്ങലക്കിട്ടതുകൊണ്ട് എല്ലാവരും ഒരേപോലെ ആകാൻ നോക്കുന്നു പിന്നെ ശ്രീ നിലംപള്ളി കണ്ട കേരളം പണ്ട് ഒരു ഭ്രാന്താലയം ആയിരുന്നു. വട്ടുള്ളവർ ഇപ്പോഴും ഉണ്ടാകുമല്ലോ. എന്ത് പറഞ്ഞാലും എഴുതിയാലും ജനം എന്ന ശങ്കരൻ തെങ്ങിൽ നിന്ന് ഇറങ്ങുകയില്ല. അനാദികാലം മുതൽ മനുഷ്യൻ ഈശ്വരനെ പൂജിക്കുന്നു, വിശ്വസിക്കുന്നു പക്ഷെ വിശ്വാസം മനുഷ്യർക്ക് നേരെയുള്ള അതിക്രമവും ചൂഷണവും ആകുന്നു എന്ന് മനുഷ്യർ മനസ്സിലാക്കാതിരുന്നാൽ അവൻ കൊള്ളയടിക്കപെടുക തന്നെ ചെയ്യും. സാം സാർ, സാർ എഴുതുക. ബോധവത്കരിക്കുക..അഭിനന്ദനം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക