Image

സ്മരണകളിലെ ഗാന്ധിജി (രേഖാ ഷാജി)

Published on 02 October, 2020
സ്മരണകളിലെ  ഗാന്ധിജി (രേഖാ ഷാജി)
നക്ഷത്ര ശോഭപോൽ
വീണ്ടും  ജനിക്കുന്നു  ഗാന്ധിജി ഭാരതീയ മനസ്സിൽ.

അഹിംസയ്ക്കു
കൂട്ടായ്
സത്യത്തിൻ  നിഴലായി
സ്നേഹം  നിറച്ചു
സഹനം  നിറച്ചു
ധീരമായി  സ്വാതന്ത്രരാകാൻ
നമ്മെ  പഠിപ്പിച്ച
ഗാന്ധിജി.

വെളിച്ചമായി
ശക്തിയായി
തിളങ്ങിയ
ഗാന്ധിജി.

അസ്വാതന്ത്ര്യത്തിൽ
നീരസം  പ്രകടിപ്പിച്ച
ഗാന്ധിജി.

ശാന്തിവനത്തിലും
സബർമതി തീരത്തും
സ്‌നേഹസ്വാതന്ത്രത്തിൻ
മധുരഗീതം  പകർന്ന
ഗാന്ധിജി.

ലവണസ്വാദിന്   നികുതി  നിഷിദ്ധമാക്കിയ ഗാന്ധിജി.

ഖദർനുലിഴകളിൽ
ലാളിത്യത്തിൻ
വർണങ്ങൾ
വിതറിയ ഗാന്ധിജി.

സൂര്യനസ്തമിക്കാത്ത
സാമ്രാജ്യ സാരഥികളെ
സധൈര്യം അകലെയാക്കിയ
 ഗാന്ധിജി.

എന്നുമാഗാന്ധിജി
ഭാരത  ഹൃദയത്തിൽ
കെടാത്ത ദീപജ്വാലപോൽ
അണയാതെ  തെളിയുന്നു
നിത്യവും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക