Image

സി.എഫ് തോമസ് എംഎല്‍എ അനുസ്മരണം ഓസ്‌ട്രേലിയയില്‍

Published on 02 October, 2020
സി.എഫ് തോമസ് എംഎല്‍എ അനുസ്മരണം ഓസ്‌ട്രേലിയയില്‍


മെല്‍ബണ്‍: കേരള കോണ്‍ഗ്രസ് (എം)ന്റെ സമുന്നത നേതാവും മുന്‍ ചെയര്‍മാനുമായിരുന്ന ചങ്ങനാശേരി എംഎല്‍എയുമായ അന്തരിച്ച സി.എഫ് തോമസ് സാറിനോടുള്ള ആദര സൂചകമായി ഒക്ടോബര്‍ മൂന്ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് നാലിന് അനുസ്മരണ മീറ്റിംഗ് (സൂം) നടത്തുവാന്‍ പ്രവാസി കേരള കോണ്‍ഗ്രസ് (എം) ഓസ്‌ട്രേലിയ തീരുമാനിച്ചു.

പ്രസ്തുത മീറ്റിംഗിന്റെ ഉദ്ഘാടനം കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എംപി നിര്‍വഹിക്കും. മുഖ്യ പ്രഭാഷകനായി തോമസ് ചാഴികാടന്‍ എംപി പങ്കെടുക്കും. മീറ്റിംഗില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള ഓസ്‌ട്രേലിയയിലുള്ള എല്ലാ പ്രവര്‍ത്തകരും അനുഭാവികളും ഫോണില്‍ ബന്ധപ്പെടണമെന്ന് താല്‍പര്യപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജിജോ കുഴികളം :- +61424342372
സിജോ ഈന്തനാംകുഴി: +61402532041
ജിന്‍സ് ജയിംസ്:- +61423329001

റിപ്പോര്‍ട്ട്: ജോജോ മാത്യു

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക