MediaAppUSA

വാടക വീട്: രാജന്‍ കിണറ്റിങ്കര

രാജന്‍ കിണറ്റിങ്കര Published on 29 October, 2020
വാടക വീട്: രാജന്‍ കിണറ്റിങ്കര
മരണം
വീടൊഴിയുന്ന
വാടകക്കാരനെ
പോലെയാണ്
വിലപിടിപ്പുള്ളതെല്ലാം
ആദ്യം
മാറ്റിയിരിക്കും
പിന്നെ
വേണ്ടതും വേണ്ടാത്തതും
കെട്ടി പൂട്ടും
ഞണുങ്ങിയതും
ഉടഞ്ഞതു മൊന്നും
ഉപേക്ഷിക്കില്ല
പടിയിറങ്ങുമ്പോള്‍
പാതി ഒഴിഞ്ഞ
ചില വെള്ളക്കുപ്പികള്‍
യാത്ര പറയാനെത്തും
ഇളകാത്ത
തുരുമ്പുപിടിച്ച
ചില ഇരുമ്പാണികള്‍
മാത്രം
ഓര്‍മ്മകള്‍ പോലെ
അകത്തെ ചുവരുകളില്‍
അവശേഷിപ്പുകളായി

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക