Image

ബാക്കി കോടതിയിൽ (ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്)

Published on 04 November, 2020
ബാക്കി കോടതിയിൽ (ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്)
ആരു ജയിച്ചാലും? കോടതിയിൽ കാണാം ബാക്കി !
തോൽക്കാൻ എനിക്കും മനസ്സില്ല.

പണ്ടത്തെ ആപ്തവാക്യം " ഒഹായോയും ഫ്‌ളോറിഡായും കിട്ടുന്നവർ അമേരിക്കൻ പ്രസിഡന്റ് " എന്നതായിരുന്നു.

പക്ഷേ തൊടുന്ന സകലത്തിലും റിക്കോർഡ് തകർക്കുന്ന പ്രസിഡന്റ് ട്രമ്പ് , ഒഹായോയും ഫ്‌ളോറിഡായും ടെക്‌സാസും ജോർജിയായും പെൻസിൽവേനിയായും കീഴടക്കിയിട്ടും, കിതച്ചു നിൽക്കെയാണ്. ബൈഡൻ ബഹുദൂരം മുമ്പിൽ എന്ന് കാണിക്കുന്നതിൽ മാധ്യമങ്ങൾ വിജയിച്ചു നിൽക്കുന്നു.

ആമയും മുയലും കളിപോലെയാകാം, ട്രമ്പ് ബൈഡൻ മത്സരഫലങ്ങൾ എന്ന് വെറുതേ മോഹിപ്പിച്ചു, ഒരിക്കലെങ്കിലും ബൈഡൻ ഒപ്പമോ ഓരോ വോട്ടിനെങ്കിലും ട്രമ്പ് മുന്നേറി കാണാൻ ലോകം കൊതിച്ച കുറെ മണിക്കൂറുകൾ ഉറക്കം ഇളച്ചിരുന്നത് മിച്ചം.

ഇപ്പോഴും വോട്ടുകൾ എണ്ണിത്തീർക്കാത്ത 7 സ്റ്റേറ്റുകൾ ഇരു കൂട്ടരുടെയും ഹൃദയമിടിപ്പുകൾ കൂട്ടി കൂട്ടി , കണക്കു കൂട്ടലുകൾ തെറ്റിച്ചുകൊണ്ടിരിക്കുന്നു. മാജിക്ക് നമ്പറായ 270 ലെത്താൻ ബൈഡനു വിസ്കോൺസിന് , മിഷിഗൺ, നെവാഡ എന്ന മൂന്നു സ്റ്റേറ്റുകൾ ഫലം പ്രഖ്യാപിച്ചാൽ മാത്രം മതി. അവ മൂന്നും ലഭിക്കാനും ബൈഡനു ഭാഗ്യമുണ്ട് താനും .

ബൈഡനും അതിന് പുറകെ തന്നെ ട്രമ്പും  പൂർണ്ണ വിജയം അവകാശപ്പെട്ടുകൊണ്ടു ടീവീ ചാനലുകളിൽ തിളങ്ങി നിന്നതും ലോകമാസകലം കണ്ടത് ശരി തന്നെ. പക്ഷേ ഇലക്റ്ററൽ കോളേജോ, കോടതി വിധിയോ വാ തുറക്കുന്നതുവരെ എല്ലാം മായ മായ !

എന്നാൽ കട്ടയ്ക്കു കട്ടയ്ക്കു നിൽക്കുമെന്നതിൽ ഒട്ടും സംശയിക്കേണ്ട, കാരണം ട്രമ്പിന് പെന്സില് വേനിയാ , ജോർജ്ജിയാ , നോർത്ത് കരോലിന തുടങ്ങിയ  മൂന്നു നാല് സ്റ്റേയ്റ്റ്‌കൾ തൂത്തുവാരിയെടുത്താൽ ബൈഡന്റെ തൊട്ടടുത്തു വരെ ചെന്നെത്താൻ സാധ്യതകൾ ഏറെയുണ്ട് താനും. അതിനിടെ പെൻസിൽവേനിയാ പോലെയുള്ള സംസ്ഥാനങ്ങളിൽ വെള്ളിയാഴ്ചവരെ വോട്ടെണ്ണൽ തുടരുമെന്നും , അതുവരെ റിസൽട്ട് ഒന്നും പുറത്തുവിടില്ലെന്നും ഡെമൊക്രാറ്റിക് ഗവർണർമാർ വാശി പിടിക്കുന്നത് , പ്രസിഡന്റ് ട്രമ്പിനെ ശുണ്ഠി പിടിപ്പിച്ചുകൊണ്ടിരിക്കുന്നു. 

വോട്ടു ദിവസമായ നവംബർ മൂന്നാം തീയതിക്ക് ശേഷം ഒറ്റ വോട്ടും സാധുവാക്കരുതെന്നും , എന്ത് വന്നാലും സുപ്രീം കോടതിയിൽ പോകുമെന്നും ഇന്നലെ രാത്രി തന്നെ പ്രസിഡന്റ് ഭീഷണി നൽകിയതിനാൽ , അടുത്ത ദിവസ്സങ്ങളിൽ ഒന്നും, രണ്ടു കൂട്ടർക്കും ഉറങ്ങാൻ സാധിക്കുമെന്ന് തോന്നുന്നില്ല. ലോകം ഉറ്റു നോക്കിക്കൊണ്ടിരുന്ന വൻ വിജയമോ, നാണം കേട്ട മൂക്കു കുത്തലോ കാണാൻ കഴിയാതെ നേരിയ നിരാശയിൽ നമ്മളെ തള്ളിവിട്ടിരിക്കുകയാണ്. പ്രവാചക ഗുരുക്കന്മാർക്കോ, കവിടി ജ്യോതിഷികൾക്കോ പ്രസിഡന്റ് ട്രംപിന്റെ വിധിയെ വരുതിയിൽ കൊണ്ട് വരുവാൻ സാധിക്കില്ല എന്ന് ഒരു റിക്കോർഡ് കൂടി പുതുതായി സൃഷ്ടിച്ചേക്കുമോ എന്ന് മാത്രമെ ഇനി കാണാനുള്ളൂ. 238 :213 എന്നീ രണ്ടു സംഖ്യകളിൽ നോക്കിയിരുന്നു കണ്ണ് കഴച്ചതിനാൽ ; ഇന്ന് രാത്രി എല്ലാം തല്ലിത്തകര്ത്തില്ലെങ്കിൽ , ഇനി വരുന്നയിടത്തു വെച്ചുകാണാം. 

പിന്നെ അന്തിമ വിധി എന്തായാലും അനുഭവിച്ചോളൂ , ഞാൻ ഈ നാട്ടുകാരനെയല്ല ..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക