MediaAppUSA

പുരുഷ ജീവിതം (കവിത:രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 19 November, 2020
പുരുഷ ജീവിതം (കവിത:രാജന്‍ കിണറ്റിങ്കര)
പുരുഷജീവിതം
ഒരു പുസ്തകമാണ്
കീറിപ്പോയ
അവസാന പേജില്‍
ജീവിതത്തിന്റെ
ഉടലനക്കമുണ്ട്
തിരക്കിട്ട വായനയില്‍
മനസ്സില്‍ പതിയാത്ത
വൈകാരികതയടെ
കനല്‍ ചൂടുണ്ട്
ചില ഏടുകളില്‍
ഉള്ളിലൊരു
അഗ്‌നിപര്‍വ്വതം
ഇരമ്പുമ്പോഴും
പൊട്ടിയൊഴുകാതെ
അടക്കി പിടിച്ച
ലാവയില്‍
കത്തിയെരിഞ്ഞ
വരികളുണ്ട്...
വിരസമായ
അദ്ധ്യായങ്ങളില്‍
വിയര്‍പ്പില്‍ കുതിര്‍ന്ന്
മഷി പടര്‍ന്ന
അവ്യക്തമയ
ചില അക്ഷരങ്ങളുണ്ട്
ദീര്‍ഘ നിശ്വാസങ്ങളുടെ
മനക്കാറ്റില്‍
തുന്നലര്‍െന്ന്
പറന്നു പോകുന്ന
പ്രസക്തഭാഗങ്ങളില്‍
ഓടി തളര്‍ന്ന
യൗവനത്തിന്റെ
കണ്ണീര്‍ ചാലുകളുണ്ട്
മുഖചട്ടയും പുറംചട്ടയും
മങ്ങിയിട്ടും
ആരോ കുറിച്ച
അവതാരികയില്‍
സുന്ദരമായ
വായന പകരുന്ന
വ്യര്‍ത്ഥവാക്യങ്ങള്‍
നിറം മങ്ങാതെ..
അതെ
പുരുഷ ജീവിതം
ഒരു പുസ്തകമാണ്..
Happy Men's Day

പുരുഷ ജീവിതം (കവിത:രാജന്‍ കിണറ്റിങ്കര)
Jyothylakshmy Nambiar 2020-11-21 19:18:43
പുരുഷന്റെ ജീവിതത്തെ ഒരു പുഷ്ടകമായിക്കണ്ട് അതിലെ ഓരോ അവസ്ഥയേയും വിവരിച്ചിരിക്കുന്നത് മനോഹരം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക