Image

മുന്തിരിക്കൊയ്ത്തിനു പോകും മുമ്പേ.. (റുബാഇയ്യാത് ഒരു മുഖവുര) സുധീര്‍ പണിക്കവീട്ടില്‍

Published on 20 November, 2020
മുന്തിരിക്കൊയ്ത്തിനു പോകും മുമ്പേ.. (റുബാഇയ്യാത് ഒരു മുഖവുര) സുധീര്‍ പണിക്കവീട്ടില്‍
റുബായ് എന്ന പാഴ്‌സി (പാഴ്‌സി - എ.ഡി. ഒന്നാം നൂറ്റാണ്ടുമുതല്‍ ഇറാനില്‍ സംസാരിച്ചുവരുന്ന ഭാഷ) വാക്കിനു നാലുവരികളുള്ള കവിത "ചതുഷ്പതി' എന്നാണര്‍ത്ഥം. റുബാഇയ്യാത് അതിന്റെ ബഹുവചനമാണു. ഇതിന്റെ രണ്ടാമത്തെയോ നാലാമത്തെയോ വരിയില്‍ വായനക്കാരനെ ആകര്‍ഷിക്കുന്ന ഉദാത്തമായ ഭാവനയുടെ അല്ലെങ്കില്‍ കാവ്യരചനയുടെ മേന്മകാണാന്‍ കഴിയുമെന്നതാണിതിന്റെ പത്യേകത. ഒമര്‍ഖയ്യാം എന്ന പേരില്‍ വിശ്വവിഖ്യാതനായ "അബുല്‍ ഫതാഹ് ഒമര്‍ ഇബ്‌നു ഇബ്രാഹിം അല്‍ഖയ്യാമിയാണു  തേന്‍കിനിയും ഈ ചതുഷ്പദികളുടെ രചയിതാവു. പേര്‍ഷ്യയിലെ ജനങ്ങള്‍ അവരുടെ കുലത്തൊഴില്‍ പേരിനോട് ചേര്‍ത്തിരുന്നു. ''ഖയ്യാം" എന്ന വാക്കിനു കൂടാരം കെട്ടുന്നവന്‍ എന്നാണര്‍ത്ഥം. ആ വാക്കുപയോഗിച്ച് അദ്ദേഹം നാലുവരി കവിത രചിച്ചിട്ടുണ്ടു.അതിന്റെ വിവര്‍ത്തനം ഇങ്ങനെ-

ഖയ്യാം ശാസ്ര്തത്തിന്റെ കൂടാരം തുന്നി
ദുഃഖത്തിന്റെ തീയ്യടുപ്പില്‍ വീണുപൊള്ളി
വിധിയുടെ കത്രികകള്‍ കൂടാരത്തിലെ കയറുകള്‍ കഷ്ണിച്ചു
ആശയുടെ ദല്ലാള്‍ അവനെ വെറുതെ വിട്ടു

ഒമര്‍ഖയ്യാം 1048 മെയ് 18നു ഇറാനിലെ നൈശാപ്പൂരില്‍ ജനിച്ചു. തത്വശാസ്ര്തം, നീതിശാസ്ര്തം ചരിത്രം, ഗണിതം, വൈദ്യശാസ്ര്തം എന്നീ മേഖലകളില്‍ കഴിവു തെളിയിച്ച അദ്ദേഹം ആയിരത്തിലധികം ചതുഷ്പദികള്‍ എഴുതിയതായി കണക്കാക്കുന്നു. അന്നത്തെ സല്‍ജുക് രാജാവായ സുല്‍ത്താന്‍ മാലിക് ഷായുടെ ആവശ്യപ്രകാരം പേര്‍ഷ്യന്‍ ലൂണാര്‍ കലണ്ടര്‍ അദ്ദേഹം പരിഷ്കരിക്കുകയുണ്ടായി. എന്നാല്‍ റുബാ ഇയ്യാതിന്റെ രചയിതാവ് എന്ന പേരിലാണു അദ്ദേഹം കൂടുതലായി അറിയപ്പെടുന്നത്.

1859ല്‍ അതായ്ത് ഒമര്‍ഖയ്യാം മരിച്ചിട്ട് 728 വര്‍ഷങ്ങള്‍ക്ക്‌ശേഷം എഡ്വാര്‍ഡ് ഫിറ്റ്‌സ് ജെറാള്‍ഡ് ഈ ചതുഷ്പതികളെ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തപ്പോഴാണു റുബാ ഇയ്യാത് ലോകപ്രശസ്തി നേടിയത്. ഇതിന്റെ പുറകിലും ഒരു ചരിത്രമുണ്ടു. എഡ്വാര്‍ഡ് ഫിറ്റ്‌സ് ജെറള്‍ഡ് അദ്ദേഹം തയ്യാറാക്കിയ പരിഭാഷയുടെ ന്250 കോപ്പികള്‍ ഒരു ഷില്ലിങ്ങ് വിലയിട്ട് സ്വന്തം ചിലവില്‍ അച്ചടിച്ചു പ്രസിദ്ധീകരിച്ചെങ്കിലും ഒന്നുപോലും ചിലവാകാതെ രണ്ടുവര്‍ഷം കെട്ടിക്കിടന്നു. അവസാനം ഒരു പെനിക്ക് ചവറുകളുടെ കൂട്ടത്തില്‍ കടലാസ് വിലയ്ക്ക് വിറ്റുകളഞ്ഞ ആ അമൂല്യനിധി റോസെറ്റി, സ്പിന്‍ബോണ്‍, വില്യം മോറീസ് എന്നീ കവികള്‍ കണ്ടെത്തിയതോടെ സ്ഥിതിഗതികള്‍ വേഗം മാറുകയും ഗ്രന്ഥം പ്രശസ്തിയിലേക്കുള്ള കുതിപ്പിന്റെ ആദ്യത്തെ ചുവട് വയ്ക്കുകയും ചെയ്തു.

യുറോപ്പിലാകെ വലിയ ജനസമ്മതി നേടിയ ഈ കാവ്യം പിന്നീട് ലോകത്തിലെ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ഈ കാവ്യപുസ്തകത്തിലെ ചതുഷ്പദികള്‍ വായിച്ച് ഒമര്‍ഖയ്യാമിനെ ഒരു സുഖാന്വേഷണ തല്‍പ്പരനും ലൗകികസുഖങ്ങളില്‍ മുഴുകാന്‍ കൊതിക്കുന്നവനായും പലരും ധരിച്ചുവശായിട്ടുണ്ടു. സുഖവാദചിന്ത (Hedonism) അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നതായി വരികളില്‍ പ്രത്യക്ഷമായ സൂചനകളില്ല. എന്നാല്‍ അവയില്‍ അന്തര്‍ലീനമായ ഗൂഢാര്‍ത്ഥം അല്ലെങ്കില്‍ അദ്ധ്യാത്മദര്‍ശനത്തെപ്പറ്റി ചിന്തിച്ചവര്‍ കുറവാണു. എന്താണു ജീവിതം? നമ്മുടെ ജീവിതവും മരണവും നമ്മുടെ പരിധിയിലല്ലെങ്കില്‍ പിന്നെ അതിനിടയില്‍ വീണുകിട്ടുന്ന ഇടവേളകളെ ആഘോഷപൂര്‍ണ്ണമാക്കുകയെന്നു ഒമര്‍ഖയ്യാം പറയുന്നു. അതുകൊണ്ട് അദ്ദേഹം സുഖാന്വേഷണവാദിയാണെന്ന നിഗമനം പൂര്‍ണ്ണമായി ശരിയാകണമെന്നില്ല.

കാറ്റുള്ളപ്പോള്‍ പാറ്റുക, അല്ലെങ്കില്‍ അവസരങ്ങളെ കൈവിട്ടുപോകാതെ അനുഭവിക്കുക എന്ന തത്വത്തെ ചില ചതുഷ്പതികളിലും ഒമര്‍ഖയ്യാം പൊലിപ്പിക്കുന്നുണ്ടു. ഇതിനു റോമന്‍ കവി ഹോറസിന്റെ ലാറ്റിന്‍ ചൊല്ലു Carpe Diem'' നോട് സാദ്രുശ്യമുണ്ടു. ഇന്നിനെ കൈവശമാക്കുക എന്നാണു ഈ ചൊല്ലു ഉപദേശിക്കുന്നത്. ഭാവിയെ അവഗണിക്കുക എന്നര്‍ത്ഥമാക്കുന്നില്ല. ഭാവിയില്‍ എല്ലാം സുഗമമായി സംഭവിക്കുമെന്ന ഊന്നല്‍ കൊടുക്കാതെ വര്‍ത്തമാനകാലത്തെ പൂണ്ണമായി ഉപയോഗിച്ച് ജീവിക്കുക. ചതുഷ്പതികളിലെ  പൊതുവായ ആശയമിതാണെങ്കിലും ജീവിതം കുടിച്ച് മദിച്ച് അഘോഷിക്കാനുള്ളതാണെന്നര്‍ത്ഥമില്ല. വീഞ്ഞു ലഹരി പകരുന്ന മുന്തിരിച്ചാറാണെന്നുള്ള വാച്യാര്‍ത്ഥമെടുക്കുമ്പോള്‍ അത്തരം മാനങ്ങളില്‍ എത്തിച്ചേരാം. മറിച്ച്് വീഞ്ഞിനെ  ജീവജലം എന്നര്‍ത്ഥത്തില്‍ കാണുമ്പോള്‍ വരികളുടെന്അര്‍ത്ഥത്തില്‍ അടങ്ങിയിട്ടുള്ള തത്വചിന്തകളെപ്പറ്റി ഗ്രഹിക്കാം. അതേപോലെ വീഞ്ഞു പകരുന്നവന്‍ എന്നര്‍ത്ഥം വരുന്ന "സാഖീ'' എന്ന പ്രയോഗം വെറുമൊരു വീഞ്ഞുവീഴ്ത്തുകാരന്‍ എന്നതിലുപരി അതു സ്രുഷ്ടാവിനെക്കുറിച്ചാണെന്നു കരുതുന്നവരുണ്ടു.
ചതുഷ്പദികളില്‍ പലയിടത്തും മനുഷ്യനെ മണ്‍പാത്രത്തോടും സൃഷ്ടാവിനെ കുംഭാരനോടും താരതമ്യം ചെയ്യുന്നുണ്ടു. പേര്‍ഷ്യന്‍ കവിതകളിലെ വളരെ സാധാരണമായ ഒരു പ്രതീകമാണിതു. കുംഭാരനെപ്പോലെ ദൈവവും മണ്ണുകുഴച്ചു മനുഷ്യനെ ഉണ്ടാക്കുന്നു. അതുടഞ്ഞുചേരുന്ന മണ്ണില്‍ നിന്നും വീണ്ടുമവനെ സ്രുഷ്ടിക്കുന്നു. ഇതു സൂചിപ്പിക്കുന്ന ഒരു കഥയുണ്ടു. ഒരു പ്രവാചകന്‍ നടന്നുതളര്‍ന്നപ്പോള്‍ ഒരു സ്ഥലത്തുകണ്ട കിണറ്റില്‍നിന്നും വെള്ളം കോരികുടിച്ചു. വെള്ളത്തിനു നല്ല മധുരമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്‍ യാത്രയില്‍ ഉപയോഗിക്കാനായി കുറച്ചുവെള്ളം ഒരു മണ്‍കൂജയില്‍ കരുതി.  പിന്നീട് ആ മണ്‍കൂജയില്‍ നിന്നും കുടിച്ചപ്പോള്‍ വെള്ളത്തിനു കയ്പ്പായിരുന്നു. കൂജ എത്രയോ തവണ ഉടച്ചു വാര്‍ക്കപ്പെട്ടതാണു. അതു കൊണ്ടതില്‍ നശ്വരതയുടെ അംശം ചേര്‍ന്നിരിക്കുന്നു.

ഒമര്‍ഖയാമിന്റെ ചതുഷ്പദികളില്‍ പ്രസ്തുത ആശയം അദ്ദേഹം ഉള്‍പ്പെടുത്തിയിട്ടുണ്ടു. ചെയ്തുപോയ തെറ്റുകളെക്കുറിക്ലുള്ള പശ്ചാത്താപവും നാളെയെക്കുറിച്ചുള്ള ഉല്‍കണ്ഠയും അകറ്റാന്‍ പാനപാത്രത്തില്‍  വീഞ്ഞു നിറയ്ക്കുക. നാളെ എന്താകുമെന്നാര്‍ക്കറിയാം. ഈ വരികളെ വീഞ്ഞുകുടിച്ചു എല്ലാം മറക്കുക എന്ന അര്‍ത്ഥത്തില്‍ എടുക്കാം. അതുപോലെ ഇന്നു നല്ലപോലെ ജീവിക്കുക എന്നും അര്‍ത്ഥമെടുക്കാം. നേരത്തെ സൂചിപ്പിച്ചപോലെ വീഞ്ഞു എന്നത് ജീവജലമാണെങ്കില്‍ നന്മനിറഞ്ഞ ഒരു ജീവിതം ഇന്നു നയിക്കുക എന്നല്ലേ അര്‍ത്ഥമാക്കേണ്ടതു. വീഞ്ഞിന്റെ ലഹരിനുകരാന്‍,  പ്രണയത്തിന്റെ മാസ്മരികഭാവങ്ങള്‍ കണ്ടാനന്ദിക്കാന്‍ മധുശാലകളില്‍ നൃത്തം ചെയ്യാന്‍ ഒരപ്പക്കഷണവും, വൃക്ഷത്തണലും, പാടാനൊരു സുന്ദരിയേയും മോഹിക്കുന്നവര്‍ ചതുഷ്പദികളെ അതിന്റെ വാച്യാര്‍ത്ഥത്തില്‍ എടുക്കുന്നവരാണു.

നിലനില്‍ക്കാത്ത ഒരു ചലനമാണു ജീവിതം. അതാണു സത്യം. ബാക്കിയെല്ലാം നുണകളാണു. വിരിയുന്നപൂക്കള്‍ കൊഴിഞ്ഞുപോകുന്നു. ശോഭയോടെ വിരി ഞ്ഞു നില്‍ക്കുന്ന ക്ഷണികമായ മാത്രകള്‍ മാത്രം സത്യം. ജീവിതവും അതേപോലെ തന്നെ. മണ്ണില്‍നിന്നു മണ്ണിലേക്ക് മനുഷ്യന്റെ യാത്രകള്‍. അതിനിടയില്‍ ലോകമാകുന്ന വഴിയമ്പലങ്ങളില്‍ കൂട്ടിമുട്ടുന്നവര്‍ എന്തിനു കലഹിച്ചും പോരാടിയും അശാന്തിയോടെ കഴിയുന്നു. ഒമര്‍ഖയ്യാം മനുഷ്യജീവിതത്തിനു നേരേ ചൂണ്ടുന്ന ചോദ്യപലകകളാണീ  ചതുഷ്പദികള്‍. അതേസമയം അദ്ദേഹം ശുഭാപ്തിവിശ്വാസിയുമായിരുന്നു. കുണ്ടും കുഴികളുമുള്ള ഈ ലോകത്തിലെക്ക് നമ്മെ സ്രുഷ്ടിച്ചുവിടുന്ന ദൈവത്തനറിയാം നമ്മള്‍ക്ക് കാല്‍വഴുതുമെന്നും ആ കുഴികളില്‍ ഏതിലെങ്കിലും തെന്നിവീഴുമെന്നും. അതുകൊണ്ട് അദ്ദേഹം നമ്മെ ശിക്ഷിക്കുകയില്ല. മനുഷ്യര്‍ മാപ്പിരന്നാല്‍ ദൈവം ക്ഷമിക്കുമെന്നും ഒമര്‍ഖയ്യാം വിശ്വസിക്കുന്നതായി കാണാം.

എന്നാല്‍ മതാനുസാരിയായ ഒരു ദൈവം (പുണ്യഗ്രന്ഥങ്ങളില്‍ വിവരിക്കുന്നത്) ക്രൂരനോ കഴിവില്ലാത്തവനോ ആണെന്നു ഒമര്‍ഖയ്യാം ധരിച്ചിരുന്നതായി അദ്ദേഹത്തിന്റെ റുബാ ഇയ്യാതുകള്‍ വ്യക്തമാക്കുന്നുണ്ടു. ക്രൂരനായന്ഒരു ദൈവത്തിനേ മനുഷ്യനേ ബലഹീന നായി സ്രുഷ്ടിക്കാനും അവന്റെ വഴികളില്‍ പാപത്തിന്റെ കുഴികള്‍കുത്താനും അതില്‍ വീഴുമ്പോള്‍ അവനെ ശിക്ഷിക്കാനും കഴിയുകയുള്ളു. മനുഷ്യന്‍ ദൈവത്തിന്റെ കയ്യിലെ വെറും കളിപ്പാട്ടം.ന്ചതുരംഗപലകയിലെ കരു. തട്ടിക്കളിക്കുന്ന ഒരു പന്തു. ദൈവം മനുഷ്യന്റെ മാപ്പിനു വേണ്ടി ശ്രമിക്കണം. മനുഷ്യന്‍ ദൈവത്തിന്റെ മാപ്പിനുവേണ്ടിയല്ല എന്നുപോലും ധീരമായി ഒമര്‍ഖയ്യാം തന്റെ വരികളില്‍ പ്രകടിപ്പിക്കുന്നുണ്ടു.

മരണശേഷം ഉണ്ടെന്നു വിശ്വസിക്കുന്ന ഒരു ജീവിതത്തെക്കുറിക്ലും അദ്ദേഹം വിശ്വസിക്കുന്നതായി കാണുന്നില്ല. മനുഷ്യന്‍ ഒരു മണ്‍പാത്രമാണെന്നും വീഞ്ഞ് എന്നു പറയുന്നത് അവനിലെ ആത്മാവാണെന്നും അദ്ദേഹം സൂചിപ്പി ക്കുന്നു. വീഞ്ഞു ഇസ്ലാമിനു ഹറാമായിരിക്കെ ഇസ്ലാം മതവിശ്വാസിയായ ഒരു കവി എങ്ങനെ വീഞ്ഞിനെപ്പറ്റി പുകഴുത്തുന്നു എന്ന ചോദ്യം  പലരും ഉന്നയിച്ചിട്ടുണ്ടു. വീഞ്ഞു പ്രതീകാത്മകമാണെന്ന ഉത്തരമാണു എക്ലാവരും സ്വീകരിച്ചിട്ടുള്ളത്. വീഞ്ഞിനെ  ഇഷ്ക്-ഇ-ഇലാഹി (Ishq-e-ilahiå )അതായ്ത് അള്ളാവിനോടുള്ള സ്‌നേഹവും, ഷരാബ്-ഇ-തഹുറ (സ്വര്‍ഗ്ഗത്തില്‍ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന പരിശുദ്ധമായ വീഞ്ഞു) ആയും കരുതിപ്പോരുന്നു..

ഒമര്‍ഖയ്യാമിന്റെ തത്വചിന്തകളെ ചുരുക്കമായി ഇങ്ങനെ പറയാം. പ്രഭാതം പൊട്ടിവിടര്‍ന്നു. ആലസ്യത്തില്‍ മുഴുകി സമയം പാഴാക്കാതെന്ഉറക്കമുണരുക. കോഴി കൂവിയതു കേട്ടില്ലേ? കര്‍മ്മനിരതരാകുക. ക്ഷണികമാണീ ജീവിതം ഇവിടെ നിന്നും നിങ്ങള്‍ പുറപ്പെടുന്ന യാത്ര മടക്കമിക്ലാത്തതാണു. കഠോപനിഷത്തില്‍ (1.3.14) ഇങ്ങനെ ഒരു ആശയമുണ്ടു. ഉത്തിഷ്ഠത, ജാഗ്രത പ്രാപ്യവരാന്‍ നിബോധിത.പുതുവത്സരത്തിന്റെ നാന്ദിക്കുറിച്ചുകൊണ്ടു മരക്കൊമ്പുകള്‍ പൂവ്വണിഞ്ഞു. ഭൂമിദേവി നവയൗവ്വനത്തിന്റെ ചൈതന്യം പ്രകടമാക്കുന്നു. നഷ്ടപ്രഭാതങ്ങളെക്കുറിക്ല് ചിന്തിക്ലിട്ട് കാര്യമില്ല. ജീവിതത്തിന്റെ ചൈതന്യം പരിശുദ്ധമായ വീഞ്ഞില്‍ തുടിക്കുന്നു. പഴയകാലകവികള്‍ നിശ്ശബ്ദരായി അവര്‍ ഒന്നും പാടുന്നില്ല. എന്നാല്‍ രാപ്പാടി പാടിക്കൊണ്ടേയിരിക്കുന്നു. ശങ്കയും സങ്കോചവും വിട്ടു ആ പാനപ്പാത്രം കയ്യിലെടുക്കുക.

നിങ്ങള്‍ക്കിവിടെ ചുരുങ്ങിയ സമയമേയുള്ളു. നിങ്ങള്‍ എവിടെയായാലും സമയം നിങ്ങള്‍ക്കായിന്കാത്തുനില്‍ക്കുന്നില്ല. ഇതാണു സമയം. അതു ആസ്വദിക്കുക. എല്ലാ വെള്ളിയാഴ്ചകളിലും റുബാഇയ്യാത് വായിക്കാനുള്ള സമയവും ഇതാണു. പ്രശസ്തരും പ്രഗത്ഭരുമായ അനവധിപേര്‍ വിവിധഭാഷകളിലായി റുബാഇയ്യാത് തര്‍ജ്ജമ ചെയ്തിട്ടുണ്ടു. എന്റെ വിവര്‍ത്തനത്തിനു ഞാന്‍ ആശ്രയിച്ചിട്ടുള്ളത് എഡ്വാര്‍ഡ് ഫിറ്റ്‌സ്‌ജെറാള്‍ഡ് പേര്‍ഷ്യന്‍ ഭാഷയില്‍ നിന്നും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ക്രുതിയാണു. ഏകദേശം ഒമ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പു നടത്തിയ ഒരു എളിയ ശ്രമം. അന്നു ഒരു പത്രം ഇതു പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ തെറ്റുകളും അബദ്ധങ്ങളും കാണുന്ന വായനക്കാര്‍ ദയവായി അറിയിച്ചാല്‍ അവ തിരുത്താന്‍ എനിക്ക് സഹായകമാകും. പദ്യരൂപത്തെക്കള്‍ ഗദ്യരൂപത്തിലാണു വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഇതു ഖണ്ഡഃശ്ശ പ്രസിദ്ധീകരിക്കാന്‍ സന്മനസ്സ് കാണിച്ച ഇ-മലയാളി പത്രാധിപര്‍ ശ്രീ ജോര്‍ജ് ജോസഫിനു ഹാര്‍ദ്ദമായ നന്ദി രേഖപ്പെടുത്തുന്നു. ഇതു അമേരിക്കന്‍ മലയാളികള്‍ക്കുവേണ്ടി തയ്യാറാക്കിയതാണു. അവര്‍ക്കായി ഇതു സമര്‍പ്പിക്കുന്നു.

(തുടരും...കാത്തിരിക്കുക "മധുശാലകള്‍ തുറക്കുകയായ്')

ശുഭം

girish nair 2020-11-21 18:16:41
ശ്രീ സുധീർ സാറിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഇതിഹാസ വിവർത്തനത്തിന്റെ ബാക്കിഭാഗം വായിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ആമുഖം തന്നെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഇതിഹാസത്തിന്റെ ആഴത്തിലേക്ക് വെളിച്ചം വീശുന്നു, ഈ മഹത്തായ ശ്രമത്തിന് ശ്രീ. സുധീർ സാറിനെ അഭിനന്ദിക്കുന്നു!
Jyothylakshmy Nambiar 2020-11-21 19:09:55
വളരെ അറിവുപകരുന്ന പരമ്പര. ആകാംഷയോടെ കാത്തിരിക്കുന്നു.
Sudhir Panikkaveetil 2020-11-22 01:43:43
വായിക്കുകയും പ്രതികരിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി.
G. Puthenkurish 2020-11-22 02:32:55
വളരെ ക്ലേശകരമായ ഒരു ദൗത്യമാണ് ഭാഷാന്തരം ചെയ്യുക എന്നത്. എന്നാൽ സുധീറിന്റെ കയ്യിൽ അത് ഭദ്രമാണെന്നുള്ളതിൽ വായനാക്കാർക്ക് സംശയം ഇല്ല. പരിഭാഷ മറ്റൊരു ഭാഷയിൽ നിന്നാകുമ്പോൾ ഗ്രന്ഥകർത്തവ് വിഭാവനം ചെയ്‍തതിൽ നിന്നും അതിന്റ സാരാംശത്തിന് ഭംഗം വരാൻ സാധ്യതയുണ്ട് . എന്നാൽ ഇവിടെ പലരും അഭിപ്രായം രേഖപ്പെടുത്തിയതുപോലെ , വായനക്കാരിൽ അടുത്ത ഭാഗം വായിക്കാനുള്ള ആകാംഷ ജനിപ്പിച്ചുകൊണ്ടാണ് ഈ ലഖം അവസാനിക്കുന്നത്. ഇദ്ദേഹം വെറുതെ പരിഭാഷ നടത്തുന്നില്ല. വായനക്കാരെ കവിതയുടെ ആന്തരികമായ തലങ്ങളിലേക്ക് കൂട്ടികൊണ്ടുപോയി അതാര്യമായതിനെ സുധാര്യമാക്കുന്നു. ഞാനും മറ്റുള്ള വായനക്കാരെപ്പോലെ ‘ മധുശാല തുറക്കുമ്പോൾ അല്പം മധുനുകരുവാൻ അതിന്റെ വാതിക്കൽ ഉണ്ടായിരിക്കും.
Sudhir Panikkaveetil 2020-11-22 04:18:52
ബൈബിളും ഒമർഖയ്യാം - ഒരു പുതിയ അറിവ് ഒരു വായനക്കാരി വിളിച്ചു . അവർ പറഞ്ഞു ഈ മുഖവുരയിൽ എഴുതിയതെല്ലാം ബൈബിളിലെ സഭാപ്രസംഗിയിൽ ഉള്ളതാണെന്ന്. ബൈബിൾ അറിയുന്ന വായനക്കാർ ഇതേക്കുറിച്ച് അറിയിച്ചാൽ ഉപകാരം. ഒമർ ഖയ്യാം സഭാപ്രസംഗി വായിച്ചട്ടാണ് റുബാഇയാത് എഴുതിയത് എന്ന് എനിക്ക് പുതിയ അറിവായിരുന്നു. നല്ല കമന്റ് രേഖപ്പെടുത്തിയ ശ്രീ ജോർജ് പുത്തൻ കുരിശിനു നന്ദി.
Rabbit in the Moon 2020-11-22 12:13:36
We can find close similarities in different literature written in various regions of the globe in various times; that doesn't mean that one is a copy. Imagination is positive energy and so may find similarities. A believer can find what he is looking for in everything as seeing a Rabbit in the Moon. The believer can believe that atom fusion & Quantum Physics are in his 'Kithab'. So; forget about the co-relation of Proverbs or The Song of Songs to Rubaiyat. Remember; the Bible became popular only after the invention of the printing press. Hedonism was regarded as indecent or immoral by some with some kind of mental illness. All living things in this Earth including plants are Hedonists in nature. Only humans torture themselves or torture others & it is a mental illness which can be treated. Rubaiyat, as I have seen, is simply calling to the reality of the delicate life and so enjoy the present moment in its fullness. The morrow, the future is unknown & uncertain so enjoy the present in its fullness. In fact; that is my personal philosophy too. 'don't wait for future heaven, make your life a paradise, every moment of it; in its fullness. If you make your own life holy; you are in Paradise. The Paradise within you will spread around to all that is living under the Sun. and that is the only way for Peace on the Earth.- andrew
സഭാ പ്രസംഗി 2020-11-22 14:36:21
Ecclesiastes- the meaning of the word of Hebrew origin is- a teacher/ preacher to an assembly. It was a common style to attribute books to famous kings and so some regard that the book was written by Solomon. Solomon; as it is written had 1000 women around him & numerous domestic problems. So; does anyone think Solomon had time to write books!. Ecclesiastes is a collection of thoughts of several years and so it is assumed they were combined by some unknown author in the 3rd cent. BCE. The book narrates the following: the vanity of Life, but life to be enjoyed as a gift from god, the best time to enjoy life is from youth & trust & obey god. Life not centred in god is purposeless & meaningless, life is a gift from god and so should be enjoyed in its fullness with devoted gratefulness to god along with all other gifts he has provided for us. The book mostly reflects the guilt feeling of an old man whose life was meaningless because he himself did not rely on god. Now the readers & experts can compare Ecclesiastes & Rubaiyat when Sudhir Sir's great translation comes out. Enjoy!- andrew
വിദ്യാധരൻ 2020-11-22 16:51:20
സഭാപ്രസംഗിക്കകത്ത് ഒമർഖയാമിനെ കാണാൻ കഴിയുന്നെങ്കിൽ അത് നിങ്ങളുടെ എഴുത്തിന്റെ മഹത്വം. ഇനി ഉത്തമഗീതത്തിൽ കണ്ടാലും അതുഭുതപ്പെടാനില്ല . മലയാള വ്യാകരണവും അതിലെ 'ഉത്പ്രേക്ഷ' എന്ന അലങ്കാരവും നന്നായി അറിയാവുന്ന ഏതെങ്കിലും ഭക്തരിൽ പെട്ട സ്ത്രീയോ അല്ലെങ്കിൽ മത 'കറുപ്പ' ടിച്ച്‌ തലക്ക് മത്തു പിടിച്ചിരിക്കുന്ന ആരെങ്കിലുമായിരിക്കും ഇങ്ങനെ ഒരു അഭിപ്രായം രേഖപ്പെടുത്തിയത്. മതഭ്രാന്തർ യേശുവിന്റ ചിത്രത്തിൽ നിന്ന് കണ്ണീരൊഴുകുന്നതും പ്രതിമയിലെ നെഞ്ചിൻറ് ഭാഗത്ത് രക്തം ഒഴുകുന്നതും കാണുന്നതിൽ എന്ത് അത്ഭുതം. ഒരു എഴുത്തുകാരന് അവന്റെ രചനയിലൂടെ വിവിധ ചിന്താ തലങ്ങളിലേക്ക് വായനക്കാരെ എത്തിക്കാൻ കഴിയുമെങ്കിൽ അത് ആ എഴുത്തിന്റെ മഹത്വം തന്നെ. എന്റെ അഭിപ്രായത്തിൽ നിങളെ വിളിച്ച സ്ത്രീക്ക് ഉല്പ്രേക്ഷ അലങ്കാരത്തിലെ ' ആശങ്ക ' എന്ന രോഗം ഉള്ള ആളായിരിക്കും ഉത്പ്രേക്ഷ : "മറ്റൊന്നിൻ ധർമ്മയോഗത്താ- ലതുതാനല്ലോയോയിത് എന്ന് വർണ്ണ്യത്തിലാശങ്ക ഉത്പ്രേക്ഷാഖ്യായംലകൃതി " രണ്ടു വസ്തുക്കൾക്ക് പ്രകടമായ സാമ്യം വർണ്ണ്യം അവർണ്ണ്യമാണോയെന്നു ബലമായി ശങ്കിച്ചാൽ അത് 'ഉത്പ്രേക്ഷ ' - ഇവിടെ നിങ്ങളെ വിളിച്ച സ്ത്രീക്ക് സംഭാപ്രസംഗയിൽ കണ്ടത് തന്നെയാണ് 'റൂബാഇയ്യത് ഒരു മുഖാവരയിലും കാണാൻ കഴിയുന്നെതെങ്കിൽ അവരെ അഭിനന്ദിക്കുക . എന്തായാലും നിങ്ങളുടെ മുഖവര വളരെ നന്നയിരിക്കുന്നു . ഭാഷയിലും അതിന്റെ കെട്ടിലും മട്ടിലും . മറ്റുള്ളവരിൽ ഇതുപോലെയുള്ള ഒരു ഭാഷാന്തരത്തിന്റെ അടുത്ത ഭാഗവും വായിക്കാനുള്ളു വാഞ്‌ഛ ജനിപ്പിക്കാൻ കഴിയുന്നുവെങ്കിൽ അതിനെ ഒരു അനുമോദനമായി കരുതി രചന തുടരുക . ഞാനും മറ്റുള്ളവരെപ്പോലെ അടുത്ത ഭാഗം വായിക്കാൻ കാത്തിരിക്കുന്നു.
പ്രെഷർകുക്കർ മറിയാമ്മ 2020-11-22 17:45:12
പ്രെഷർകുക്കർ മറിയാമ്മ നഗര നിവാസി ആയിരുന്ന മരുമകളുമായി നാട്ടിൻപുറംകാരി അമ്മായിഅമ്മ പതിവിൻ പടി പോര് തുടങ്ങിയ കാലം. മരുമകൾ തൊട്ടതും പിടിച്ചതും എല്ലാം കുറ്റം. അങ്ങനെ ഇരിക്കെയാണ് മരുമകൾ പ്രെഷർ കുക്കർ വാങ്ങിയത്. അതിൻറ്റെ ഗുട്ടൻസ് തള്ളക്കു പിടികിട്ടിയില്ല. അടുപ്പിൽ ഇരുന്ന പ്രഷർ കുക്കറിൻറ്റെ അടുത്ത് അമ്മായിഅമ്മ ചെല്ലുകയും ഉടനെ അത് ചീറ്റുവാൻ തുടങ്ങി. തന്നെ ചീത്ത വിളിക്കാൻ മരുമകളുടെ പുതിയ തന്ത്രം എന്ന് കരുതി ' ഹാഹാ അവളെപ്പോലെ നീയും എൻ്റെ നേരെ ചീറ്റുമോ' എന്ന് അട്ടഹസിച്ചു അവർ പ്രെഷർ കുക്കർ എടുത്തു പുറത്തേക്ക് എറിഞ്ഞു. മനുഷ ശരീരത്തിൽ ഓരോ പ്രായത്തിലും ഉണ്ടാകുന്ന രാസ മാറ്റങ്ങൾ നിമിത്തം തോന്നലുകൾക്കും വിത്യാസം ഉണ്ടാകും. പ്രതേകിച്ചും സ്ത്രീകൾക്ക്. ഒരു പ്രതേക പ്രായം കഴിഞ്ഞ സ്ത്രീകളുമായി അധികം അടുപ്പം അവോയിഡ് ചെയ്യുന്നത് നല്ലതു ആണ്. ഭാര്യമാർക്ക് പ്രായം ആകുമ്പോൾ ചിലർ മലക്ക് പോകും തിരികെ വരില്ല, പുലി പിടിച്ചു എന്ന് നാട്ടുകാരും പറഞ്ഞു പരത്തും. ഞങ്ങളുടെ അയൽവാസി രാമൻ നായർ 1965 ൽ മലക്ക് പോയി, 6 പെൺമക്കൾ പുര നിറഞ്ഞു നിൽക്കുന്ന കാലം, രാമൻനായർ തിരികെ വന്നില്ല, പുലിപിടിച്ച നായരുടെ 40 അടിയന്തിരവും നടത്തി. 1977 ൽ മദിരാശിയിൽ ചെന്നപ്പോൾ രാമൻ നായരെ കണ്ടു, ചെറിയ ഒരു കട നടത്തുന്നു, പുതിയ ഒരു തമിഴത്തിയും ഉണ്ട് കൂട്ടിന്. ചിലർ കാശിക്കു പോകും, തിരികെ വരില്ല. താങ്കളുടെ രചന തപസ്സിനെ തടയുവാൻ ന്യൂയോർക്കിൽ ഉള്ള ആരോ ശത്രുക്കൾ വേഷം മാറി വന്നത് ആണ് സ്ത്രീ രൂപത്തിൽ. അതിനാൽ സ്ത്രീ ശബ്ദം കേട്ട് തപസ്സ് തെറ്റിക്കരുത്. ഏതോ പൊട്ടൻ കുപ്പായക്കാരൻറ്റെ വിഡ്ഢി പ്രസംഗം കേൾക്കുന്ന സ്ത്രീ ആവാം, ഇവർ എന്താണാവോ ചങ്ങൻപുഴയെ മറന്നോ? താങ്കൾ ഒമർ ഘ്യയാമിൻ കവിതകൾ പാടു, ഞാനും എൻ്റെ പ്രിയതമയും ചില്ലിൻ വെള്ള ഗ്ലാസിൽ സോമരസം നിറച്ചു കാത്തിരിക്കുന്നു. - ചാണക്യൻ *ps: where is our Mathulla? waiting for his comment
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക