Image

ജീവിതസന്ധ്യ (കവിത: രാജൻ കിണറ്റിങ്കര)

Published on 05 December, 2020
ജീവിതസന്ധ്യ (കവിത: രാജൻ കിണറ്റിങ്കര)
നിഴലുടഞ്ഞ സന്ധ്യയിൽ
പകൽ
അശ്രു തൂകി നിന്നു
മൃതി പടരും ജീവനിൽ
കാലം സ്മൃതി
ഉണർത്തി മെല്ലെ
വഴിയിരുണ്ട യാത്രയിൽ
തണൽ
ഇലപൊഴിച്ചു ചാരെ
നിദ്ര നേർത്ത രാവിൽ
സ്വപ്നം
ചിറകടിച്ചുണർന്നു
വഴിവിളക്കിൻ
പടുതിരിയിൽ
കരിപുരട്ടി യാമം
മഴയുതിർന്ന രാവിൽ
നിലാപക്ഷി
ചിറകൊടിഞ്ഞ് പാടി
മൊഴി മറന്ന ചുണ്ടിൽ
മൗനം
വിതുമ്പലായി പെയ്തു
ഉടലുലഞ്ഞ ജീവിതം
കാലത്തിൻ
വരികളെണ്ണി നിൽപ്പൂ

Join WhatsApp News
രാജു തോമസ് 2020-12-05 15:29:07
നല്ല താളം! ഇങ്ങനെ വരിമുറിച്ച് എഴുതിയതിനാൽ ആശയം വേഗം പിടികിട്ടി . ഒരു കവിത കാണുമ്പോൾ, അതിലെ നാലഞ്ചു വരികൾ രണ്ടുമുട്ടുന്നുവട്ടം വായിച്ചുനോക്കുമ്പോൾ നമുക്കു മനസ്സിലാകും അതിൽ താളമുണ്ടോ, ഉണ്ടെങ്കിൽ വൃത്തമുണ്ടോ എന്നൊക്കെ. ഉണ്ട് എന്നാണെങ്കിൽ അത് ഉറച്ചങ്ങു വായിക്കുക, അങ്ങനെ ഈ കവിത വായിച്ച് ലാവണ്യപരമായി സന്തോഷിച്ചവനാണു ഞാൻ. പ്രബുദ്ധമാനസനും കാവ്യമർമ്മജ്ഞനുമായ ശ്രീ രാജൻ കിണറ്റിങ്കരയ്ക്ക് എന്റെ ഹാർദ്ദമായ അഭിനന്ദനങ്ങളും ആശംസകളും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക