HOTCAKEUSA

കള്ളന്മാര്‍ കപ്പലിലും കരയിലും-(രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 16 December, 2020
കള്ളന്മാര്‍ കപ്പലിലും കരയിലും-(രാജു മൈലപ്രാ)

'ഫൊക്കാനാ, ഫോമ' തുടങ്ങിയ 'ഒരു കുടക്കീഴില്‍' സംഘടനകളും, മറ്റു ചില പൊങ്ങച്ച സംഘടനകളും നമ്മുടെ കൊച്ചു കേരളത്തില്‍ ചെയ്തു പോരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും അഭിനന്ദനം  അര്‍ഹിക്കുന്നു.
ഒരു തിരിവെട്ടം തെളിക്കുവാനായാല്‍ അത്രയുമായി.
എന്നാല്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം കാര്യക്ഷമമായാണോ നടത്തുന്നത്-അതോ 'പബ്ലിസിറ്റി സ്റ്റണ്ട്' എന്ന പ്രഹസനമോ?

ഉദാഹരണത്തിന് സൗജന്യ മെഡിക്കല്‍ ക്യാപ്- സൗജന്യമല്ലേ, ഒന്നു നോക്കിക്കളയാം എന്നൊരു മനോഭാവത്തോടു കൂടി പല സാധുക്കളും ഈ ക്യാംപില്‍ എത്തുന്നു. വിദഗ്ദ ഡോക്ടറന്മാരുടെ ഒരു 'മെഡിക്കല്‍ ബോര്‍ഡ്' അവിടെ തമ്പടിച്ചിട്ടുണ്ട്. ഓരോരുത്തരെ പരിശോധിച്ചിട്ട് രോഗനിര്‍ണ്ണയം നടത്തുന്നു. ബ്ലഡ് പ്രഷര്‍, പ്രമേഹം എന്നീ രണ്ടു കാറ്റഗറിക്കാണു രോഗനിര്‍ണ്ണയപ്പട്ടികയില്‍ ഒന്നാം സ്ഥാനം. പിന്നെ ഹാര്‍ട്ട്, കിഡ്‌നി, ലിവര്‍ സംബന്ധമായ മറ്റു ചില രോഗങ്ങളും. അതുവരെ ഓടിച്ചാടി നടന്നു, ചുമട്ടു ചുമ്മിയും, പറച്ചു കിളച്ചും, നിലമുഴുതും ഒരു കുഴപ്പവുമില്ലാതെ ജീവിച്ചു പോന്ന സാധുക്കളെ രോഗികളാക്കിയിട്ട് - രോഗികളോടും, ഡോക്ടര്‍ന്മാരോടുമൊപ്പമുള്ള പടമെടുത്ത് പത്രത്തില്‍ കൊടുത്തിട്ട് ഭാരവാഹികള്‍ മടങ്ങുന്നു. യാതൊരുവിധ തുടര്‍ച്ചാ ചികിത്സാ സംവിധാനവുമൊരുക്കാതെ.

പാവങ്ങള്‍ എങ്ങിനെയെങ്കിലും ജീവിച്ചു പോന്നേനേ! രോഗികള്‍ എന്ന ലേബല്‍ കിട്ടിയതോടെ അവര്‍ക്കുകിതപ്പും, അണപ്പും, തളര്‍ച്ചയുമാണ്. കേരളത്തില്‍ ഇഷ്ടം പോലെ നല്ല ഒന്നാന്തരം സര്‍ക്കാര്‍ ആശുപത്രികളുണ്ട്. അവിടെ മിക്കവാറും രോഗങ്ങള്‍ക്ക് സൗജന്യ ചികിത്സയുമുണ്ട്. അതുകൊണ്ട് ഈ ഉഡായിപ്പുമായി നാട്ടില്‍പോയി, ചുമ്മാതിരിക്കുന്നവന്റെ, വേണ്ടാത്ത സ്ഥലത്ത് ചുണ്ണാമ്പു പുരട്ടിയിട്ടു പോകരുതേ ഭാരവാഹികളേ!

ഒരു ദരിദ്ര കുടുംബത്തിലെ അംഗങ്ങളെ മുഷിഞ്ഞ വസ്ത്രവുമണിയിച്ച്, തകര്‍ന്നു വീഴാറായ ഒരു കുടിലിന്റെ മുന്നില്‍ നിര്‍ത്തി ഭാരവാഹികള്‍ അവരോടൊപ്പം നില്‍ക്കുന്ന ഫോട്ടോ എടുക്കുന്നു. 'നിങ്ങള്‍ക്കും, നിങ്ങളേപ്പോലെയുള്ള മറ്റു നൂറു പേര്‍ക്കും ഞങ്ങള്‍ സൗജന്യമായി ഉടന്‍ തന്നെ മണിമാളിക പണിതു നല്‍കുന്നതാണ്'-എന്നൊരു മോഹനവാഗ്ദാനവും നല്‍കി അവര്‍ മടങ്ങുന്നു. പടം പത്രത്തില്‍ അച്ചടിച്ചു വരുമെന്നു പ്രത്യേകം പറയണ്ടല്ലോ!

'ലോക കേരള സഭാ' എന്ന ഒരു വെറും 'വെയ്‌സ്റ്റു' സംഘടനയുണ്ട്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള പ്രവാസികളെ പ്രതിനിധീകരിച്ച് കുറേ ഡെലിഗേറ്റ്‌സ് പറന്നെത്തുന്നു. പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കുന്നു- മൂന്നു നേരവും ബഡാ ഘാനാ പീനാ- എം.എ ല്‍.എ. എന്നൊരു ബഹുമതിപ്പട്ടവും അവര്‍ക്കുണ്ട്. 282 ഡെലിഗേറ്റ്‌സിനു വേണ്ടി ഭക്ഷണത്തിനു മാത്രം ചിലവാക്കിയത് അറുപതു ലക്ഷം രൂപാ- മസ്‌ക്കറ്റ് ഹോട്ടല്‍, അപ്പോളോ ഡിമോറാ, ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ തുടങ്ങിയ മുന്തിയ ഹോട്ടലുകളില്‍ താമസസൗകര്യമൊരുക്കുന്നതിന് ഇരുപത്തി മൂന്നു ലക്ഷം രൂപാ/-പ്രതിനിധികളുടെ സ്റ്റാറ്റസിനൊത്തു പുതിയ കസേരകള്‍ വാങ്ങിയതിനു ലക്ഷക്കണക്കിനു രൂപാ- കോടികള്‍ മടുക്കി നടത്തിയ ഈ മാമാങ്കം കൊണ്ട് ഈ ഭൂമി ദുനിയാവിലെ ഒരൊറ്റ മലയാളിക്കെങ്കിലും ഒരു ഓട്ട ചക്രത്തിന്റെ പ്രയോജനമുണ്ടായോ? ഏതായാലും ഇതിന്റെ പേരില്‍ ഉപ്പുതിന്നിട്ടാണോ ്എന്നറിയില്ല, ഒരു ഉന്നതന്‍ തുടര്‍ച്ചയായി വെള്ളം കുടിക്കുന്നുണ്ട്.

ഇങ്ങിനെയൊക്കെ കാടുകയറി ചിന്തിച്ചത് ഇന്നലെ പുറത്തു വന്ന ഫോമ-മലപ്പുറം വില്ലേജ് പ്രോജക്ട് അട്ടിമറിക്കാന്‍ ശ്രമം, കള്ളന്‍ കപ്പലില്‍ തന്നെയോ? എന്ന വാര്‍ത്ത വായിച്ചപ്പോഴാണ്-ഒരേക്കര്‍ വസ്തു ഫോമയ്ക്കു നല്‍കിയ ആ നല്ല മനസ്സിനെ ഞാന്‍ ആദരിക്കുന്നു. ആ സ്ഥലം വീടുകള്‍ നിര്‍മ്മിക്കുന്നതിനു അനുയോജ്യമാണെന്നു കണ്ടെത്തിയത് കണ്ണുപൊട്ടന്മാരാണോ? വാര്‍ത്തയോടൊപ്പം ചേര്‍ത്തിരിക്കുന്ന ഫോട്ടോകള്‍ കണ്ടാല്‍ കഷ്ടം തോന്നും. നാലുകാലില്‍ കെട്ടിപ്പൊക്കിയ കോഴിക്കൂടുപോലുള്ള വീടുകള്‍(ഇ്‌പ്പോള്‍ കേരളത്തിലെ കോഴിക്കൂട്, കാലിത്തൊഴുത്തും മറ്റും ഹൈ-ടെക് ആണ്)
സാമൂഹ്യവിരുദ്ധര്‍ മാന്തിയില്ലെങ്കില്‍ തന്നെയും, നല്ലൊരു മഴ പെയ്താല്‍, അതിനു പിന്നിലുള്ള കുന്നിന്‍ ചരുവിലേക്കു ഒലിച്ചു പോകുവാനുള്ള ബലമേ ഈ തൂണുകള്‍ക്കുള്ളൂ എന്നാണ് ആ ഫോട്ടോകള്‍ കണ്ടപ്പോള്‍ എനിക്കു തോന്നിയത്- എന്തെങ്കിലും ചെയ്യുകയാണെങ്കില്‍ വൃത്തിക്കു ചെയ്യണം. അല്ലയെങ്കില്‍ വേണ്ടയെന്നു കാ്ച്ചണം.
കള്ളന്‍ കപ്പലില്‍ തന്നെ എന്നു മനസ്സിലാക്കിയ സ്ഥിതിക്ക്, ഇനിയുള്ള ഫോമാ കണ്‍വന്‍ഷനുകള്‍ 'ക്രൂയിസ് ഷിപ്പില്‍' വെച്ചു നടത്താതിരിക്കുന്നതാണ് നല്ലത്- കള്ളന്മാര്‍ക്കെല്ലാം ഒരുമിച്ചു കൂടാന്‍ ഒരവസരം ഒരുക്കിക്കൊടുക്കരുതല്ലോ?
ആകയാല്‍ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവനൊക്കെയും, പാറമേല്‍ വീടുപണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു. വന്മഴ ചൊരിഞ്ഞു. കാറ്റടിച്ച്-അതു പാറമേല്‍ അടിസ്ഥാനമുള്ളതാകയാല്‍ വീണില്ല.

എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യാത്തവന്‍ ഒക്കെയും മണലിന്മേല്‍ വീടു പണിത മനുഷ്യനോടു തുല്യനാകുന്നു. വന്മഴ ചൊരിഞ്ഞു. നദികള്‍ പൊങ്ങി. കാറ്റ് ആ വീടിന്മേല്‍ അടിച്ചു-അതു വീണു- അതിന്റെ വീഴ്ച വലിയതായിരുന്നു.
വിധി
ഒരു കാര്യം ചെയ്യുന്നതിനു മുമ്പായി രണ്ടു വട്ടം ആലോചിക്കുക
കോടതിയെ സമീപിച്ച പുരുഷന്‍.
സാര്‍- എനിക്കു വിവാഹമോചനം വേണം. കഴിഞ്ഞ എട്ടുമാസമായി ഭാര്യ എന്നോടു എന്തെങ്കിലും സംസാരിച്ചിട്ട്'
കോടതി: ഒന്നു കൂടി ആലോചിച്ചിട്ടു പോരേ? ഇക്കാലത്ത് ഇങ്ങനെ ഒരെണ്ണത്തിനെ കിട്ടുവാന്‍ വലിയ പ്രയാസമാണ്.

കള്ളന്മാര്‍ കപ്പലിലും കരയിലും-(രാജു മൈലപ്രാ)കള്ളന്മാര്‍ കപ്പലിലും കരയിലും-(രാജു മൈലപ്രാ)കള്ളന്മാര്‍ കപ്പലിലും കരയിലും-(രാജു മൈലപ്രാ)
josecheripuram 2020-12-16 13:50:45
I always read what you write. Once in a while I comment. You write the facts as it is without taking any sides. Many years ago Priests use to gather kids&make them close their eyes, take pictures&collect money from Charity orginisations abroad, featuring that,all these blind kids are being taken care by the Priests.Is FOMA,FOKKANA follwing them.
Jacobson 2020-12-16 14:20:18
Please don't put us in shame by placing a foundation stone encrypted with the words 'Donated by American Malayalees.'
Mathew V. Zacharia, New Yorker 2020-12-16 15:12:46
Raju Myelapra: worthwhile to ponder. Charity comes from the heart. Mathew V. Zacharia, New Yorker
Realtor 2020-12-16 15:59:14
As we say in the real estate business, "It is location, location and location. That's what matters." നല്ല ഒന്നാംതരം ലൊക്കേഷൻ.
നീതിക്ക് വേണ്ടി നിലകൊള്ളുന്നവൻ 2020-12-16 21:22:00
ശ്രീ മൈലപ്ര, താങ്കൾ ധൈര്യമായി എഴുതൂ. താങ്കളുടെ കൂടെ നീതിക്കായി നിലകൊള്ളുന്ന ഞാനുണ്ട്. പക്ഷേ ഞാൻ പേര് വെളിപ്പെടുത്തുന്നില്ല. കാരണം ഈ ഫോട്ടോ തൊഴിലാളികൾ സംഘടനാനേതാക്കൾ എന്നെ വന്ന് തെറി വിളിക്കും തല്ലിക്കൊല്ലും. ഒരു പൈസ കൊടുത്തിട്ട്, 8 ലക്ഷം കൊടുത്തു എന്ന് പറഞ്ഞു ക്രെഡിറ്റ് എടുക്കുന്നവരാണ്. ഇവരുടെ പരസ്പരം ചൊറിയലും ഒക്കെ മീറ്റിങ്ങുകളിലും വാർത്തകളിലും തെളിഞ്ഞു കാണാം. അവരുടെയൊക്കെ ഒരു സ്വാന്ത്വന സംഗീതവും രാഷ്ട്രീയക്കാരുടെ നിന്നുള്ള ഫോട്ടോയെടുപ്പ് ഒക്കെ അപലപനീയമാണ്. പ്രിയ പ്രിയ എഴുത്തുകാരൻമാരെ, സത്യം എഴുതൂ.
Fomaa Lover 2020-12-16 18:06:23
Stop your non-sense Mr Mylapra What f.... You know about American organizations വെറുതെ ഊള കോമഡി പറഞ്ഞു വല്ല മൂലയിൽ ഇരിക്ക് ഈ പ്രായത്തിൽ ഒരു civil engineer വന്നിരിക്കുന്നു pillar അളക്കാൻ
RAJU THOMAS 2020-12-16 21:46:54
I especially liked the Biblical tone of the concluding dread warning to the unbelievers. You know so much more of the saving Truth than all the prophets and ... at large these days that I pray that you form a mega church, and I will sing 'Hallelujah' to you.
Country Carpenter 2020-12-16 22:42:29
Dear homa lover. You don't need a civil engineering degree to measure and calculate the strength of a pillar. Just by looking at the photos, one can understand the strength and structure of the houses. I wonder if it was built by the same engineering group, who built Palarivattom Bridge. I agree with Mylapra's serious observation about the pathetic condition of these houses.
Mini Thomas 2020-12-18 04:32:28
ശ്രീ മൈലപ്ര ചേട്ടാ, എന്തൊരു കഷ്ടമാണ് ഇത്. നല്ല പ്രവർത്തി ചെയ്യുന്ന ആൾക്കാരെ ചെളിവാരിയെറിയാതെ അഥ്യമായിട്ടു സ്വന്തം ആയി എന്തെങ്കിലും ഒരു പുണ്യ പ്രവർത്തി ചെയ്തു കാട്ടു. ചേട്ടൻ എത്ര സെന്റ് സ്ഥലം വെറുതെ കൊടുത്തുട്ടുണ്ട് ? എത്ര പാവങ്ങളെ സഹായിച്ചിട്ടുണ്ട് ? സകാതാവം തോന്നുന്നു ചേട്ടനോട് . കഷ്ടം, ദൈവമേ ഇങ്ങനെയും ആൾക്കാർ ഇപ്പോഷും ഉണ്ടല്ലോ. ഇത്രയും പ്രായമായില്ലെ ചേട്ടാ, ഇനിയെങ്കിലും മറ്റുള്ളവർ ചെയ്യുന്ന നന്മകളെ കുറ്റം പറയാതിരിക്ക്‌ . നന്മകൾ എപ്പോഴും നന്മകൾ തന്നെയാണ് . അതിന് വലുതെന്നോ ചെറുതെന്നോ വിത്യാസം ഇല്ല. കണ്ണ് തുറക്കൂ , ഒരു മനുഷ്യനായി ജീവിക്കാൻ ശ്രമിക്കു. ദൈവത്തിന്റെ മുന്നിൽ കണക്ക് പറയേണ്ടി വരും.
Rosamma Sebastian 2020-12-18 06:41:44
വിമർശനങ്ങൾ എന്നും സ്വാഗതം അർഹിക്കുന്നതാണ്. എന്നാൽ മറിച്ചൊന്നു ചിന്ദിച്ചാൽ എത്രയോ പേർക്ക് ഗുണകരമായ നന്മയാണ് ഫോമാ ഈ ഭവന പദ്ധതിയിലൂടെ നടപ്പാക്കുന്നത്. പ്രളയാനന്തരം ഇനിയും എത്രയോ പേർ ഭവനരഹിതരായി നമ്മുടെ നാട്ടിലുണ്ട്. നമ്മിലെത്രപേർ ഈ പറയുന്ന ഒരേക്കർ പോയിട്ട് ഒരു സെന്റ് സ്ഥലം എങ്കിലും ദാനം ആയിട്ട് നൽകിയിട്ടുണ്ടോ. പോട്ടെ ആരെങ്കിലും കൊച്ചിൻ മറൈൻഡ്രൈവിൽ വീടുണ്ടാക്കി പാവങ്ങൾക്ക് നൽകിയിട്ടുണ്ടോ?വിമർശിക്കാം കുറ്റപ്പെടുത്താം പക്ഷേ അതിലും എത്രയോ വലിയ അനീതിയാണ് കള്ളൻ അവിടെ കാട്ടിയത്. ഒരു ഭവനം വയ്ക്കുവാൻ എത്രമാത്രം കഷ്ടപ്പാട് ഉണ്ടെന്ന് നമുക്ക് ഓരോരുത്തർക്കും അറിയാം. അപ്പോ വീടിന്റെ വലിപ്പ ചെറുപ്പത്തിൽ അല്ല കള്ളനു താല്പര്യം, മറിച്ച് അതിനെ എങ്ങനെയും നശിപ്പിക്കുക എന്നതാണെന്ന് കുഞ്ഞുകുട്ടികൾക്കു പോലും മനസ്സിലാകും. കുടുംബത്തിൽ പിറന്ന ആരെങ്കിലും ചെയ്യുന്ന പണിയാണോ അത്. ശീതീകരിച്ച മുറിയിൽ കഴിയുന്ന നമുക്ക് ഒരുപക്ഷേ ആ വീടുകളുടെ മഹാത്മ്യം അറിയില്ലായിരിക്കാം. പക്ഷേ അത് ജീവിതം വീണ്ടും പടുത്തുയർത്താൻ പാടുന്നവരുടെ ആശയും പ്രത്യാശയും ആണ്. എന്തിനാണ് പാവങ്ങളുടെ പ്രാക്ക് വാങ്ങിച്ചു കൂട്ടുന്നത്.. ഒരു കൂരയ്ക്കു വേണ്ടി അലയുന്ന അവസ്ഥ കള്ളന് വരാതിരിക്കട്ടെ..
Supporter 2020-12-18 14:19:37
Even the ladies, who usually don't react to the content of any articles, expressed their contempt about your negative approach in this article regarding the fomma housing projects. Usually, the ladies write their opinion in English, but to my surprise they took the time and effort to write these letters in Malayalam, so that it will get full attention from the readers.
വിദ്യാധരൻ 2020-12-18 17:29:39
ഇദ്ദേഹം ഫോമ ഫൊക്കാന എന്നീ സംഘടനകൾ നടത്തുന്ന പ്രവർത്തിയെ ആക്ഷേപഹാസ്യത്തിലൂടെ കീറിമുറിച്ചപ്പോൾ കണ്ടത് ആ പ്രവർത്തിയുടെ പിന്നിൽ ഒളിചിരിക്കുന്ന ദുരുദ്ദേശ്യത്തെയാണ് അപഹസിച്ചെതെന്നാണ് .അല്ലാതെ ആ പ്രവർത്തിയിലൂടെ അതനുഭിച്ചവർക്ക് കിട്ടിയ നന്മയെ അല്ല . ഇദ്ദേഹം ബൈബിൾ വാക്ക്യം ഉപയോഗിച്ചിട്ടുള്ളത്കൊണ്ട് ഞാനും ഒരെണ്ണം ഉപയോഗിക്കാൻ പോകുകയാണ്. " (ബൈബിൾ പണ്ഡിതർ ക്ഷമിക്കുക) " നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ കപടഭക്തിക്കാരെപ്പോലെ ദേവാലയങ്ങളിലും റോഡരികിലും നിന്ന് പ്രാർത്ഥിക്കരുത് . അവർ മറ്റുള്ളവർ കാണേണ്ടതിന് അങ്ങനെ ചെയ്യുന്നു" ഇവിടെ, ജീസസ്, പ്രാർത്ഥനയുടെ അല്ലെങ്കിൽ പ്രവർത്തിയുടെ ഉദ്ദ്യശ്യത്തിന് 'പൊങ്ങച്ചം' എങ്ങനെ ദോഷം ചെയ്യാമെന്ന് വ്യക്തമാക്കുന്നു. സാഹിത്യപ്രസ്ഥാനങ്ങളിലും അമിതമായ പ്രാധാന്യം 'അവാർഡുകൾക്ക് കൊടുക്കുമ്പോൾ " അത് സാഹിത്യത്തിന്റെ പരിശുദ്ധിയെ കളങ്കമാക്കുന്നു. ലാഭം ഉണ്ടാക്കാൻ പാലിൽ വെള്ളം ചേർക്കുന്നതുപോലെ. അമേരിക്കയിലെ സാഹിത്ത്യ പ്രവർത്തകരെയും സാമൂഹ്യം പ്രവർത്തരകരെയും അവരുടെ വാക്കുകളിൽ കൂടിയും പ്രസംഗങ്ങളിൽകൂടിയും പിന്നെ അവരുടെ ശരീരശാസ്ത്രത്തിലൂടെയും അടുത്തും അകലെനിന്നും ഈ മലയാളിയുടെയും മനസ്സിലാക്കാൻ മിക്കവർക്കും കഴിഞ്ഞിട്ടുണ്ട് .(അതിൽ ഈ-മലയാളി വഹിക്കുന്ന പങ്ക് അഭിന്ദനാർഹമാണ്.) അപ്പോൾ വളരെ ശ്രദ്ധിച്ചുവേണം കൈകാലുകൾ പൊക്കാനും അംഗചേഷ്ടകൾ കാട്ടാനും . ഇവിടെ ഇദ്ദേഹത്തിന്റെ ആക്ഷേപഹാസ്യത്തെ വ്യക്തിപരമായ ഒരു വിമർശനമായി കണക്കിലെടുക്കാതെ സാമൂഹ്യപ്രവർത്തനങ്ങൾ ഏറ്റവും ആത്മാർത്ഥമായി നടത്തപ്പെടാനുള്ള ആഗ്രഹത്തിൽ നിന്ന് ജനിച്ച ശ്രമമായി കരുതുക. ഇദ്ദേഹത്തിന്റെ ഈ രചന 'ആക്ഷേപഹാസ്യമെന്ന ' സാഹിത്യശാഖയുടെ ഉദ്ദേശ്യത്തെ സഫലീകരിച്ചിരിക്കുന്നു. അഭിനന്ദനം 'എമ്പ്രാൻ ഇത്തിരി കട്ടുഭുജിച്ചാൽ അമ്പല വാസികൾ ഒക്കെ കക്കും' പ്രവർത്തി ഉദ്ദേശ്യശുദ്ധിയുള്ളതാകുമ്പോൾ അത് നന്മയായി ഭവിക്കും . അല്ലാത്തവയിൽ കളകൾ ധാരാളം കാണും . വിദ്യാധരൻ
കണ്ണൻ 2020-12-22 01:05:25
മലയാളികളുടെ കാര്യം എല്ലാകാലത്തും ഒരു പോലെ തന്നെ. എന്തിലും കുറ്റം ചികഞ്തെടുക്കാൻ അവർക്കുള്ള മിടുക്കു അപാരം 😄. ആരെങ്കിലുമൊക്കെ കൊടുക്കുന്നെങ്കിൽ കൊടുക്കട്ടെ, ആർക്കെങ്കിലും വേണമെങ്കിൽ വാങ്ങട്ടെ. ഇതിന്റെ പുറകിൽ കളിക്കുന്ന അധികാരത്തിലഇരിക്കുന്നവരുടെ കളികളാണ് പുറത്തു വരേണ്ടത്. എന്തായാലും കോഴിക്കൂടെന്നുള്ള വിശേഷണം ഇത്തിരി ക്രൂരമായി പോയി. അങ്ങനെയാണെങ്കിൽ പണിത എല്ലാ വീടുകളും കോഴികൂടുകളാണോയെന്ന് അന്വേഷിക്കണം. ഇതിലൊക്കെ സൂക്കേട് കൂടിയവനാണ് കോഴിക്കൂടിന്റെ മൂട് മാന്തിയ അല്ലെങ്കിൽ മാന്തിച്ച മരമാക്രി. അവന്റെ ഒക്കെ കാലാണ് തല്ലിയൊടിക്കേണ്ടത് 😂. അവൻ/അവർ സമൂഹത്തിനു തന്നെ വിപത്താണ്. അമേരിക്കൻ വിവരദോഷികളുടെ പര്ക്രമങ്ങൾ നാട്ടിലെ പട്ടിണിപാവങ്ങളുടെ ശിരസ്സിൽ ചവിട്ടിയാകുന്നത് ശരിയല്ലെന്നാണ് ഈയുള്ളവന്റെ അഭിപ്രായം. എന്തായാലും എന്റെ പണമൊന്നും ഇതിനു കൊടുത്തിട്ടില്ല. ഇനിയൊട്ടു കൊടുക്കാൻ പോകുന്നുമില്ല. ഇതൊക്കെ വായിച്ചു നോക്കിയപ്പോൾ ഒരു അഭിപ്രായം പറഞ്ഞു അത്രയേ ഉള്ളു. ഇതിന്റെ സത്യാവസ്ഥ അറിയാൻ എല്ലാവരെയും പോലെ എനിക്കും താല്പര്യമുണ്ട്. മാളത്തിൽ ഒളിച്ചിരിക്കുന്നവർ പുറത്തു വരുമോ. സത്യങ്ങൾ തുറന്നു പറയുമോ? അതോ അടുത്ത തന്ത്രങ്ങൾ മെനയുകയായിരിക്കുമോ? ഒരഭ്യർത്ഥനയുണ്ട്, നിങ്ങളുടെയൊക്കെ വൃത്തികെട്ട പൊളിട്ടിക്സിനു നാട്ടിലെ പട്ടിണി പാവങ്ങളെ കരുവാക്കരുതേ 🙏🙏🙏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക