Image

ജയ് ശ്രീറാം (സുധീർ പണിക്കവീട്ടിൽ)

Published on 20 December, 2020
ജയ് ശ്രീറാം (സുധീർ പണിക്കവീട്ടിൽ)
ലഹരിക്കടിമയായി ഹിപ്പി വേഷം ധരിച്ച് ഹരേ രാമാ ഹരേ കൃഷ്ണാ പാടി രസിക്കുന്ന യുവാക്കളെ നോക്കി പഴയ  ഒരു ഹിന്ദി സിനിമയിലെ നായകൻ അവരെ ഉപദേശിക്കുന്ന വിധത്തിൽ പാടുന്ന ഒരു ഗാനമുണ്ട്. ദേഖോ ഓ  ദീവാനോ തും യെ കാം ന കരോ  , രാം ക നാം ബദനാം  ന  കരോ  അതിന്റെ ഏകദേശ പരിഭാഷ  ഏതാണ്ട് ഇതേപ്രകാരമാണ്. " ഹെ കിറുക്കന്മാരെ, നിങ്ങൾ ഈ പ്രവർത്തി ചെയ്യരുത്, രാമന്റെ പേരിനു കളങ്കം ഉണ്ടാക്കരുത്."  ആ പടമിറങ്ങി വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ഹിന്ദു മതത്തിലെ ഒരു വിഭാഗം ആളുകൾ രാമന്റെ പേരിനു കളങ്കം വരുത്തുകയാണ്. മറ്റ് അവതാരങ്ങളെ അപേക്ഷിച്ച് രാമന്റെ ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. യുവരാജാവായി അഭിഷേകം നടക്കേണ്ട അവസരത്തിൽ അത് നഷ്ടപ്പെട്ടു പതിന്നാലു വര്ഷം കാട്ടിലേക്ക് പോകേണ്ടി വന്നു. അവിടെ വച്ച് ഭാര്യയെ ഒരു രാക്ഷസൻ കട്ടുകൊണ്ടുപോയി. അവരെ രക്ഷപ്പെടുത്തികൊണ്ടുവരാൻ യുദ്ധം ചെയ്യേണ്ടി വന്നു. രാക്ഷസൻ കട്ടുകൊണ്ടുപോയ ഭാര്യയെ സ്വീകരിച്ചവൻ രാമൻ എന്ന ദുഷ്പേര് നാട്ടിൽ പരന്നപ്പോൾ അവരെ കാട്ടിൽ    ഉപേക്ഷിച്ചു. പ്രജകൾ അതിനോട് പ്രതികൂലമായും അനുകൂലമായും പ്രതികരിച്ചു. ഇപ്പോൾ രണ്ട് യുഗങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ പേരിൽ ഹിന്ദുസ്ഥാനിൽ കലാപം പൊട്ടിപ്പുറപ്പെടുന്നു.  ദയനീയമായി നിരപരാധികൾ കൊല്ലപ്പെടുന്നു. അധർമം മൂക്കുമ്പോൾ ധർമ്മം സ്ഥാപിക്കാൻ അവതരിക്കാറുള്ള അവതാരങ്ങളിൽ ഒന്നായ അവതാരം നിഷ്ക്രിയനായി നിൽക്കുന്നു. പക്ഷെ ജനം ആ അവതാരം ദൈവമാണെന്ന് സങ്കൽപ്പിച്ച് അക്രമങ്ങൾ അഴിച്ചുവിടുന്നു. അതുകൊണ്ട് ജയ് ശ്രീറാം എന്ന സ്തുതി അല്ലെങ്കിൽ ആ രണ്ട് വാക്ക് ഇന്ന് അപഹാസമാകുകയാണ്.

ഭാരതത്തിലെ ഹിന്ദുക്കൾ, മിക്കവാറും ഉത്തരേന്ത്യക്കാർ പരസ്പരം കണ്ടുമുട്ടുമ്പോൾ അഭിവാദനം ചെയ്യാറുള്ള "ജയ് ശ്രീറാം" എന്ന മന്ത്രം അല്ലെങ്കിൽ സ്തുതി ഇന്ന് ജനമദ്ധ്യത്തിൽ കോളിളക്കം സൃഷ്ടിക്കുന്നതായി നമ്മൾ വാർത്തകളിൽ വായിക്കുന്നു. ടാബ്റീസ് അൻസാരി എന്ന മുസ്ലിം ബാലനെ ഹിന്ദു തീവ്രവാദികൾ "ജയ് ശ്രീറാം" എന്ന് വിളിക്കാൻ നിർബന്ധിക്കുകയും അവൻ അവരെ അനുസരിക്കുന്നവരെ മർദിക്കുകയും ചെയ്തു.  വളരെ ലജ്ജാകരം. ഒരു മതത്തിലെ കുറച്ച്പേർ ചേർന്ന് ക്രൂരമായ പ്രവർത്തികൾ ചെയ്യുമ്പോൾ മൊത്തത്തിൽ ആ മതത്തിനു കളങ്കം ഏൽക്കുന്നു .  ഔരംഗസേബ് സിക്കുകാരോട് കാട്ടിയ ക്രൂരത മുസ്ലിം പൈശാചികതയായും കണക്കാക്കുന്നു. ത്രേതാ യുഗത്തിൽ ജീവിച്ചിരുന്നവെന്നു വിശ്വസിച്ചുവരുന്ന ഒരു രാജാവിനെ (ഇപ്പോൾ ദൈവമായി കരുതപ്പെടുന്ന) വന്ദിക്കാൻ ഒരു കൂട്ടം മതമൗലികവാദികൾ മതഭേദമെന്യേ മറ്റുള്ളവരെ നിർബന്ധിക്കുന്ന ദുരവസ്ഥ ഹിന്ദുസ്ഥാന്റെ ശാപമാണ്.

 എല്ലാ മതസ്ഥരും ഒരുമയോടെ കഴിഞ്ഞിരുന്ന ഒരു രാജ്യം പെട്ടെന്ന് മതസ്പർദ്ധക്ക്  വിധേയമാകുന്നു. ഓരോ വ്യക്തിയും അവന്റെ മതത്തെക്കുറിച്ച് ധരിച്ചുവച്ചിരിക്കുന്ന വിശ്വാസങ്ങൾ അവനു തന്നെ ഉപദ്രവമാകുന്നത് ദയനീയമാണ്.  അൻസാരി എന്ന മുസ്ലിം ബാലൻ ഓത്തുപള്ളിയിൽ വച്ചോ അല്ലെങ്കിൽ അവൻ തന്നെ ഖുർആൻ വായിച്ചോ മനസ്സിലാക്കിയതിനു വിപരീതമായി ഒന്നും ചെയ്യാൻ അവനു കഴിയില്ല. ഖുർആൻ അദ്ധ്യായം ഒന്ന് വാക്യം രണ്ടിൽ ഇങ്ങനെ പറയുന്നു: "സ്തുതി സർവലോക പരിപാലകനായ അല്ലാഹുവിനാകുന്നു"  .  ഖുറാനിൽ ദൈവത്തെ റബ്ബ്, അല്ലെങ്കിൽ റബ്ബി എന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്. ഈ അറബി വാക്കിനു തുല്യമായ പദങ്ങൾ മറ്റു ഭാഷയിലില്ല.  സൃഷ്ടികർത്താവ്, പരിപാലകൻ, അധിപൻ, പരിപോഷകൻ അങ്ങനെ ധാരാളം പര്യായപദങ്ങൾ ഈ വാക്കിനുണ്ട്.  അങ്ങനെ സർവശക്തനായ ഒരു ചൈത്യന്യത്തെ   വിശ്വസിക്കുന്ന ഒരാൾ മറ്റു മതത്തിലെ ഒരു ദൈവത്തിനോട് സ്തുതി പറയുക ചിന്താരഹിതം.

ഒരു കൃസ്തീയ വിശ്വാസിക്കും രാമനെ സ്തുതിക്കുന്ന ഒന്നും പറയാൻ കഴിയില്ല. കാരണം പത്തുകല്പനകളിൽ ഒന്നാമത്തെ കൽപ്പന ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു എന്നാണ്. അതുകൊണ്ട് അവർക്കും വളരെ വിമ്മിഷ്ടമുണ്ടാക്കുന്ന ഒരു  വിഷയമായിരിക്കും ഹിന്ദു സഹോദരന്മാർ ആവശ്യപ്പെടുന്നത്. ഹിന്ദുമതത്തിൽ ഏക ദൈവത്തെ ബഹുരൂപത്തിൽ  ആരാധിക്കുന്നത്കൊണ്ട് ഒരു ഹിന്ദുവിന് അസ്സലാം അലൈക്കും, ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ, സത്യശ്രീയാക്കാൽ, ജയ് ജിനേന്ദ്ര എന്നൊക്കെ പറയാൻ പ്രയാസമില്ല. ഹിന്ദുമതം (അങ്ങനെ മതമൊന്നുമില്ലെങ്കിലും) "നീ പാപിയാകുന്നുവെന്നു" പറയുന്നില്ല.  മറിച്ച് "അഹം ബ്രഹ്മാസ്മി" ഞാൻ ബ്രഹ്മമാകുന്നുവെന്നാണ്. അതുകൊണ്ട് അത് ധാരാളം സ്വാതന്ത്ര്യം നൽകിയിരുന്നു. എന്നാൽ ഇപ്പോഴത്തെ അവസ്ഥ വളരെ നിരാശാജനകമാകുന്നു. മതത്തിന്റെ തത്വസംഹിതകൾ മാറ്റിമറിച്ചും, തെറ്റിദ്ധരിച്ചും ഇപ്പോൾ തെരുവ് ഗുണ്ടായിസത്തിലേക്ക് അതിനെ വലിച്ചിഴക്കുമ്പോൾ എല്ലാ മതങ്ങളും ഉപേക്ഷിച്ച് മനുഷ്യൻ പരസ്പരം സ്നേഹിക്കയാണ് വേണ്ടത്. മഹാകവി ഉള്ളൂർ എഴുതിയപോലെ "ഒരൊറ്റമതമുണ്ടുലകിന്നുയരാൻ പ്രേമമതൊന്നല്ലോ".

ബൈബിളിൽ (ലൂക്കോസ് 17:20-21) ഇങ്ങനെ എഴുതുന്നു.ദൈവരാജ്യം എപ്പോൾ വരുന്നു എന്നു പരീശന്മാർ ചോദിച്ചതിന്നു: “ദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നതു;  ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറകയും ഇല്ല; ദൈവരാജ്യം നിങ്ങളുടെ ഇടയിൽ തന്നേ ഉണ്ടല്ലോ ”എന്നു അവൻ ഉത്തരം പറഞ്ഞു. എന്നാൽ ദൈവരാജ്യം ഇവിടെത്തന്നെയുള്ളപ്പോൾ പലരും മരണശേഷം അത് തേടുന്നതായി നമ്മൾ കാണുന്നു. ഇന്ന് ലോകം ആശങ്കയിലും ആശയകുഴപ്പത്തിലുമാണ്. ഏതു ശരി ഏതു തെറ്റ് എന്ന് അറിയാതെ എല്ലാവരും ജിജ്ഞാസയോടെ ഭാവിയിലേക്ക് ഉറ്റുനോക്കുന്നു. ആൾദൈവങ്ങളും, മതപുരോഹിതന്മാരും അരിക്കാശി നുവേണ്ടി അവരെ ചൂഷണം ചെയ്യുന്നു.

കാട്ടുമൃഗങ്ങൾ ആക്രമിക്കാൻ വരുമ്പോൾ ഓടി രക്ഷപ്പെടുകയോ, അവരോട് എതിർത്ത് നിൽക്കാൻ കഴിയുമെങ്കിൽ അവരെ വിരട്ടി ഓടിക്കയോ ചെയ്യാം. ഞാനല്ലാതെ മറ്റൊരു ദൈവത്തെ ആരാധിക്കരുതെന്ന് ആജ്ഞാപിക്കുന്ന ദൈവത്തിനു നിങ്ങളെ രക്ഷിക്കാൻ കഴിയില്ലെങ്കിൽ അദ്ദേഹത്തെ വിട്ട് സ്വന്തം ജീവൻ രക്ഷിക്കാൻ മനുഷ്യൻ ശീലിച്ചാൽ പ്രശ്നങ്ങൾ കുറയും. ഒരിക്കലും നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെടാത്ത ഒരു ശക്തിക്കുവേണ്ടി (ശക്തിയുണ്ടോ??) രക്തസാക്ഷിത്വം വരിക്കുന്നത് ബുദ്ധിശൂന്യതയല്ലേ ? മതത്തിനു വേണ്ടി മനുഷ്യൻ മരിക്കുകയില്ലെന്നു ഒരു പ്രതിജ്ഞ എല്ലാവരും എടുക്കേണ്ട കാലം അതിക്രമിച്ചു. ആ പ്രതിജ്ഞ പാലിക്കപ്പെടുമ്പോൾ മതപരിവർത്തനം നിന്നുപോകും. കുറെ പാവം മനുഷ്യരുടെ കഞ്ഞികുടി മുട്ടിപോകുന്നത്കൊണ്ട് അവർ ഇതിനെ നഖശിഖാന്തം എതിർക്കും. മരിച്ചശേഷം കിട്ടുന്ന സ്വർഗത്തിൽ വ്യാമോഹിച്ച് അഭിരമിക്കുന്ന പാവത്തന്മാർ അവരുടെ കൂടെ കൂടും. ഏതു മതവും സ്വീകരിക്കാനും അതിൽ വിശ്വസിച്ച് ജീവിക്കാനും മനുഷ്യർക്ക് സ്വാതന്ത്ര്യം ഇപ്പോഴും ഉണ്ടെങ്കിലും അത് തെരുവിലേക്ക് ഇറക്കരുതെന്നുകൂടി ഭരണഘടനയിൽ എഴുതിച്ചേർക്കേണ്ടതാണ്.
ഭാരതീയരുടെ ആചാരമര്യാദകളിൽ ഒന്നാണ് പരസ്പരം കണ്ടുമുട്ടുമ്പോൾ നമസ്തേ പറയുക എന്നത്. കൈപ്പത്തികൾ കൂട്ടിപ്പിടിച്ച് പതുക്കെ തലകുനിച്ചാണ് ഈ അഭിവാദനം കൈമാറുന്നത്.  ഇത് ഒരു ഹിന്ദു ആചാരമായി കണക്കാക്കുന്നതും ശരിയല്ല. നമസ്തെ എന്ന വാക്കിനു ഞാൻ നിന്നെ നമിക്കുന്നു എന്ന് അർത്ഥം പറയാം. പക്ഷെ ആ ഉപചാരവാക്കിന്റെ അർഥം ഞാൻ നിന്നിലെ പരമാത്മാവിനെ നമിക്കുന്നുവെന്നത്രെ. വിവരമില്ലാത്തവരും അത് മനസ്സിലാക്കാൻ വിസമ്മതിക്കുന്നവരും ഇത് അവരുടെ മതപ്രകാരം തെറ്റാണെന്നു പറഞ്ഞാൽ അത് ഒരു പ്രശ്നമാക്കാതിരിക്കുന്നതാണ് ആർഷഭാരതത്തിന്റെ സാംസ്കാരിക ഔന്ന്യത്യത്തിനു ഭൂഷണം.

ദൈവത്തെയല്ലാതെ ആരെയും നമിക്കില്ലെന്നു ഒരു മതഭ്രാന്തൻ പുലമ്പുകയാണെങ്കിൽ അവനെ വെറുതെ വിടുക. എന്തിനാണ് അങ്ങനെയുള്ളവർക്ക് പ്രാധാന്യം നൽകിപ്രശ്നങ്ങൾ പെരുപ്പിക്കുന്നത്.  രാമന്റെ ഭരണകാലം നീതിയും, സുരക്ഷയും സമ്പന്നതയും പ്രധാനം ചെയ്തിരുന്നു അതുകൊണ്ട് രാമരാജ്യം വരേണമേ എന്ന് ആഗ്രഹിക്കുന്ന ഭാരതീയൻ ഹിന്ദു രാമനെയല്ല മറിച്ച് അയോധ്യാഭരിച്ചിരുന്ന രാജാവിനെയാണ് ഉദ്ദേശിക്കുന്നെങ്കിൽ  "ജയശ്രീരാം" എന്ന് പറയുന്നതിൽ മതമില്ലെന്നു മനസ്സിലാക്കാൻ മറ്റൊരാൾ ശ്രമിക്കാത്തത് മതമെന്ന കറുപ്പടിച്ച് കിറുങ്ങിപ്പോകുന്നത്കൊണ്ടാണ്. പല മതക്കാരായ രാഷ്ട്രീയ കക്ഷികൾക്കുവേണ്ടി ജനം മുദ്രാവാക്യം വിളിക്കാറുണ്ടല്ലോ. എന്നാൽ ജയ്ശ്രീറാം എന്ന സ്തുതി ഒരു മുദ്രാവാക്യത്തിലേക്ക് അധഃപതിപ്പിക്കാതെ വിശ്വാസികൾ അതിന്റെ ഭദ്രത കാത്ത് സൂക്ഷിച്ചാൽ എല്ലാവര്ക്കും സമാധാനം. അഭിവാദനങ്ങൾക്ക് മതപരിവേഷം കൊടുക്കാതിരിക്കയാണ് പ്രതിവിധി. സുപ്രഭാതം, ശുഭസായാഹ്നം, ശുഭരാത്രി എന്നൊക്കെ മലയാളത്തിലും ഇതര  ഭാഷകളിലും വാക്കുകൾ ഉണ്ടല്ലോ.

ഈ അവസരത്തിൽ മതോന്മത്തരും സാധാരണ ജനങ്ങളും കൂടി മനുഷ്യന് ഒരു ഗുണവും ചെയ്യാത്ത ദൈവങ്ങൾക്ക് അവുധി കൊടുക്കുക. പിരിച്ച് വിടേണ്ട. അവുധിക്കാലത്തെ അവരുടെ പ്രകടനവും, പ്രവർത്തിയും തൃപ്തികരമെങ്കിൽ യഥാസ്ഥാനത്ത് വീണ്ടും നിയോഗിക്കാം. അതേസമയം ഇത്തരം ഉപചാരവാക്കുകൾ പറയാൻ ആരെയും നിർബന്ധിക്കരുത്. പ്രത്യേകിച്ച് അത് ഒരു മതത്തിന്റെ കൊടിയടയാളം പേറുന്നെങ്കിൽ.

ഏതോ യുഗത്തിൽ ജീവിച്ചിരുന്നു എന്ന് അവകാശപ്പെടുന്ന ഒരു അവതാരത്തിനുവേണ്ടി  കൊല്ലും കൊലവിളിയും നടത്തി ഭാരതഭൂമിയെ രക്തപങ്കിലമാക്കുന്ന ഭ്രാന്തന്മാർക്ക് ചങ്ങല പണിയാൻ ഭരണാധികാരികൾ സമയം വൈകിക്കാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം.

ശുഭം

പാലക്കാട് മുൻസിപ്പൽ കെട്ടിടത്തിൽ ബിജെപി പാർട്ടിക്കാർ അവരുടെ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി ജയ് ശ്രീറാം എന്ന ബാനർ തൂക്കിയതിന്റെ പ്രക്ഷോപണങ്ങൾ കേരളത്തിൽ. ഈ ലേഖനം ഒരു വര്ഷം മുമ്പ് വടക്കേ ഇന്ത്യയിൽ ശ്രീറാം സ്തുതിയുമായി ബന്ധപ്പെട്ട കലഹത്തിനോടനുബന്ധിച്ച് എഴുതിയത് ഈ അവസരത്തിൽ വീണ്ടും പ്രസിദ്ധീകരിക്കുന്നു.12-20-20.


Join WhatsApp News
കൈകേയി സിൻഡ്രം 2020-12-20 02:32:01
അനേകം വ്യത്യസ്ത ചിന്തകൾ നിറഞ്ഞ ഇ ലേഘനം വായിച്ചപ്പോൾ പല കാലഘട്ടങ്ങളിലേക്കും പല സംഭവങ്ങളിലേക്കും മനസ്സൊരു പിക്കിനിക്ക് നടത്തി; അവയുടെ ഒരു സംക്ഷിപ്‌ത രൂപം: ഹിന്ദുമതം എന്നൊരു മതം അടുത്തകാലം വരെ ഉണ്ടായിരുന്നില്ല. ദൈവത്തെപ്പറ്റി പരാമർശിക്കാത്ത തത്വങ്ങൾ മുതൽ ബഹുദൈവ വിശ്വസങ്ങൾ ഭാരതീയ ചിന്തകളിൽ ഉണ്ട്. അതിൽ ഏതാണ് ഹിന്ദുമതം? ഇന്ന് ഹിന്ദുമതം എന്ന് നമ്മൾ തെറ്റിദ്ധരിക്കുന്നതു അമ്പലമതമാണ്. വേദങ്ങൾ ആണ് ഹിന്ദുമതതിൻറ്റെ തുടക്കം എങ്കിൽ; ഋഗ്‌വേദയും യജുർവേദയും ഭാരതത്തിനു പുറത്തുള്ള അഫ്ഗാനിസ്ഥാൻ പ്രദേശങ്ങളിൽ എഴുതപ്പെട്ടവയാണ്. ഭാരതീയ തത്വചിന്തകളിൽ ചാർവാകം എന്ന നിരീശര വാദം ഉൾക്കൊള്ളുന്നു. ഭാരതത്തിൽ ഉൽഭവിച്ചവ എല്ലാ ഹിന്ദുയിസം എങ്കിൽ, ഇന്ത്യയിലെ ഇസ്ലാം, ക്രിസ്റ്റിയൻ വിഭാഗങ്ങൾ എല്ലാം ഹിന്ദുയിസത്തിൻറ്റെ ഭാഗമാണ്. കഥാപുരുഷനായ രാമൻ എന്നാണ് ചരിത്ര പുരുഷൻ ആയതു? ഇപ്പോൾ രാഷ്ട്രീയത്തിലും കാണാം കൈകേയി സിൻഡ്രം എന്ന പ്രയോഗം. അമേരിക്കയിൽ കുറെ ക്രിസ്തിയൻ വിഭാഗങ്ങൾ മത രാഷ്ട്രീയം കൊണ്ടുവരുവാൻ ശ്രമിക്കുന്നതുപോലെയാണ് ഇന്ത്യയിൽ ഹിന്ദുമത രാഷ്ട്രീയം. രണ്ടും ഒരുപോലെ അപകടകരമാണ്. കേരളത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് അമ്പേ പരാജപ്പെടുവാനുള്ള കാരണം കോവിഡ് മാത്രമല്ല. ദേ! വരുന്നു കുഞ്ഞാലി ചീഫ് മിനിസ്റ്റർ ആകാൻ എന്ന് കുഞ്ഞാലിഫോബിയ പരത്തുവാൻ ചങ്ങനാശേരി മെത്രാനും മറ്റു മെത്രാൻമാർക്കും കഴിഞ്ഞു, അതേറ്റുപാടി പല പത്രങ്ങളും. ഇസ്ലാം ഫോബിയയുടെ മറ്റൊരു അവതാരം. കോൺഗ്രസ്സിൻറ്റെ വോട്ട്ബാങ്ക് പൊട്ടിക്കുവാനും കറ തീർന്ന ക്രിസ്തിയാനികളെ താമരക്കു കുത്തുവാനും കുപ്പായക്കാർ പ്രേരിപ്പിച്ചു. ഇതിൻറ്റെ ദൂരത്തുള്ള അപകടം വളരെ സങ്കിർണ്ണമാണ്. R SS - തുടങ്ങിവെച്ച മത രാഷ്ട്രീയ ഫാസിസം നടപ്പിലാക്കാൻ ഇപ്പോൾ തടസ്സങ്ങൾ കുറഞ്ഞു. ഇന്ത്യയിലെ മുസ്ലീങ്ങൾ ഇന്ത്യൻ പൗരൻമാർ എന്നത് മറന്ന് ആദ്യം അവരെയെയും പുറകെ ക്രിസ്റ്റിയാനികളെയും തുടച്ചു നീക്കാൻ സാധിക്കും. അതി സൂത്രശാലികൾ ആയ കുപ്പായക്കാർ ജോസ്‌മോനെ ചുമ്മാതെ ൽഡിഫ് ലേക്ക് പറഞ്ഞുവിടുമോ?. ശക്തമായ മറ്റൊരു ബദൽ ദേശീയ പാർട്ടിയായി കോൺഗ്രസ്സ് നിലനിന്നാൽ മാത്രമേ വടക്കേ ഇൻഡ്യാക്കാരുടെ ഫാസിസത്തെ എതിർത്തുനിൽക്കാൻ സാധിക്കയുള്ളു. അള്ളാഹു അക്‌ബർ, ഈശോ മിശിഹായിക്കു സ്തുതി ഇവയൊക്കെ വിലക്കപെട്ടു ഇന്ത്യ മുഴുവൻ ജെയ് ശ്രീറാം മുഴങ്ങുമോ? -andrew
G. Puthenkurish 2020-12-20 03:47:18
മതവും രാഷ്ട്രീയവും വരുമ്പോൾ മനുഷ്യന്റെ വിവേചന ബുദ്ധി കുരങ്ങനിൽ നിന്നും വ്യത്യസ്തമല്ല എന്ന് പറഞ്ഞ മാർക്ക് ട്വൈനിന്റെ വാദത്തോട് എനിക്ക്, കാലം കഴിയും തോറും യോജിക്കാതിരിക്കാൻ കഴിയുന്നില്ല . പ്രത്യകിച്ച് ശ്രീ . സുധീറിന്റ് 'ജയ് ശ്രീറാം' വായിച്ചു കഴിഞ്ഞപ്പോൾ. മതം ഇന്ന് കാട്ടികൂട്ടുന്ന കോപ്രാഞ്ചങ്ങൾ എന്തൊക്കെയാണെന്ന്, അതിനകത്ത് നിന്നു കൊണ്ട് കാണാൻ കഴിയില്ല . അതിന് പുറത്ത് ഇറങ്ങി നിന്ന് കൊണ്ട് അകത്തെന്താണ് നടക്കുന്നത് എന്ന് കാണാൻ കഴിയണം. അതുകൊണ്ടായിരിക്കാം മതവും രാഷ്ട്രീയവുംകൂടിയായലത്തെ അവസ്ഥ മനസിലാക്കിയ നമ്മുടെ പൂർവ്വികർ അതിനെ വേർതിരിച്ചു നിറുത്തിയത് . കുറേക്കാലം അവർ വളരെ മര്യാദയ്ക്ക് പെരുമാറിയെങ്കിലും രാത്രിയുടെ യാമങ്ങളിൽ ഒത്തു ചേരാൻ തുടങ്ങി. അവർ രണ്ടുപേരും കൂടി ചേർന്ന് നടത്തുന്ന അഴുമതിയുടെ ഒരു വിലയിരുത്തലാണ് മാർക്ക് ട്വൈൻ നടത്തിയത്. അധർമ്മം പെരുകുമ്പോൾ ധർമ്മം സ്ഥാപിക്കാൻ അവതാരങ്ങൾ ഉണ്ടാകുമെന്ന് പറയുന്നത് ശരിയോ തെറ്റോ എന്ന് എനിക്കറിയില്ല . പക്ഷെ ഇന്ന് ചിലർ 'ഞാനാണ് തിരഞ്ഞെടുക്കപ്പെട്ടവൻ ' എന്ന് അവകാശപ്പെട്ടു , അധർമ്മത്തെ പെരുപ്പിക്കയാണ്. ഹ്യൂസ്റ്റനലിലെ പ്രശസ്ത പാസ്റ്റർ ജോവൽ ഓസ്റ്റിനു അമേരിക്കയിലെ മഹാമാരിയെ നേരിടാൻ വേണ്ടി ഉണ്ടാക്കിയ ഫണ്ടിൽ നിന്ന് (കെയർ ആക്ട് ) ലഭിച്ചത് 4.5 മില്ലിയൺ ഡോളറാണ് . 7 മില്ലിയൺ അമേരിക്കക്കാർ പട്ടിണിയിൽ, 12 മില്ലിയൺ ജോലിയില്ലാത്തവർ. ഇന്നും കോൺഗ്രസ്സിൽ ഇവർക്കൊക്കെ 600 ഡോളറിന്റ ചെക്ക് വച്ചെങ്കിലും അയച്ചുകൊടുക്കണോ എന്നതിനെ ചൊല്ലി യുദ്ധം നടന്നു കൊണ്ടിരിക്കുന്നു . ഇവരെല്ലാം മതത്തിൽ വിശ്വസിച്ചു കൊണ്ട് രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവരാണ് . ഇവിടെ നമ്മളുടെ കണ്മുന്നിൽ അധർമ്മം കൊടികുത്തിവാഴുമ്പോളാണ് ധർമ്മം പുനഃസ്ഥാപിക്കേണ്ടി അവതരിച്ച ഇവർ കെയർ ആക്ടിൽ നിന്നും 4.5 മില്ലിയൺ ഡോളറെടുത്തു 8 മില്ലിയൺ ഡോളറിന്റെ വീട്ടിലും 300000 വിലയുള്ള കാറിൽ സഞ്ചരിക്കുന്ന മറ്റൊരു അവതാര പുരുഷനായ ജോവൽ ഓസ്റ്റിനു കൊടുത്തത് . " ഏതോ യുഗത്തിൽ ജീവിച്ചിരുന്നു എന്ന് അവകാശപ്പെടുന്ന ഒരവതാരത്തിനു വേണ്ടി കൊല്ലും കൊലവിളിയും നടത്തി ഭാരതഭൂമിയെ രക്തപങ്കിലമാക്കാൻ ശ്രമിക്കുന്ന ഭ്രാന്തന്മാർക്ക് ചങ്ങല പണിയാൻ ഭരണാധികാരികൾ സമയം വൈകികാത്തിരിക്കട്ടെ എന്ന് നമ്മൾക്ക് പ്രത്യാശിക്കാം " ഇല്ല സുധീർ അവർക്ക് അതിന് കഴിയില്ല. കാരണം അവരിൽ ഒരാൾ തന്നെയാണ് ആ അവതാരം . കാലാകാലങ്ങളായി മനുഷ്യവർഗ്ഗത്തെ ചൂഷണം ചെയ്യുന്ന രണ്ടുവർഗ്ഗമാണ് മതവും രാഷ്ട്രീയവും . അതിൽ നിന്ന് നമ്മൾക്ക് മോചനം ലാഭക്കണമെങ്കിൽ മാർക്ക് ട്വൈൻ പറഞ്ഞതുപോലെ നമ്മളുടെ വിവേചന ബുദ്ധി കുരങ്ങന്റെ വിവേചന ബുദ്ധിയെ ഉല്ലംഘിക്കണം. അതിന് വായനക്കാരെ ബോധവത്ക്കരിക്കാൻ കഴിവുള്ള ഇത്തരം ഈടുറ്റ ലേഖനങ്ങൾ അത്യന്താപേക്ഷിതമാണ് . നന്ദി .
Earth without Religion 2020-12-20 10:58:11
ദൈവവിശ്വാസത്തിനു തുരങ്കംവെക്കുന്ന പ്രധാന സംഗതികളിൽ ഒന്ന്‌ ദൈവത്തിന്റെ പേരിൽ ചെയ്യപ്പെടുന്ന ദുഷ്‌ചെയ്‌തികളാണ്‌. ഇവകണ്ട്‌ മനസ്സുമടുത്ത്‌ പലരും, ‘മതം ഇല്ലായിരുന്നെങ്കിൽ ലോകം എത്ര നന്നായേനെ’ എന്നു ചിന്തിച്ചുപോകുന്നു- chanakyan
vayankaran 2020-12-20 16:27:58
സുധീ ർ, നിങ്ങൾ ഇത് എഴുതുമ്പോൾ കൊറോണ ഇല്ലായിരുന്നു. നിങ്ങൾ പറയുന്നു ദൈവത്തിനു അവുധി കൊടുക്കാൻ. ശരിയാണ് ജനം ദൈവങ്ങൾക്ക് അവുധി കൊടുത്തിട്ട് ഒരു വര്ഷം തികയുന്നു. കൊറോണയെ തടുക്കാൻ അത് ആവസ്യമായി വന്നു. അതുകൊണ്ട് ജനം മനസ്സിലാക്കാണം ദൈവത്തെ മനസ്സിൽ വച്ച് പ്രാർത്തിച്ചാൽ മതിഎന്ന്. എല്ലാ ആരാധനാലയങ്ങളും അടച്ചുപൂട്ടി മനുഷ്യർ പരസ്പരം സ്നേഹത്തോടെ കഴിയുക. യേശുദേവൻ പറഞ്ഞപോലെ ഗാന്ധി പറഞ്ഞപോലെ സ്വർഗ്ഗരാജ്യം ഇവിടെ വരട്ടെ. ഗാന്ധി രാമരാജ്യം എന്ന് പറഞ്ഞത് വർഗീയത ആയി കരുതരുത് നല്ലത് എന്ന അർത്ഥമാക്കാൻ ഒരു ഭാരതീയൻ ഉപയോഗിച്ച പ്രയോഗം എന്ന് മനസ്സിലാക്കുക. ശ്രീ ആൻഡ്രുസ് എഴുതുന്ന ലേഖനങ്ങൾ വായനക്കാരുടെ ശ്രദ്ധ ആകർഷിക്കുന്നത് അദ്ദേഹം സത്യം പറയുന്നത് കൊണ്ടാണ്. മതഭ്രാന്തന്മാർ അദ്ദേഹത്തെ എതിർക്കുമ്പോൾ മനസ്സിലാക്കുക യേശുദേവൻ വീണ്ടും ക്രൂശിക്കപ്പെടുന്നു. സുധീർ നിങ്ങളുടെ ലേഖനം നന്നായിരുന്നു. മതത്തേക്കാൾ ദൈവത്തെ ഇഷ്ടപ്പെടുന്നവർ ലേഖനം മനസ്സിലാക്കും. ശ്രീ പുത്തൻകുരിസിന്റെ കമന്റ് അസ്സലായി
Ninan Mathulla 2020-12-20 20:11:09
‘മതം ഇന്ന് കാട്ടികൂട്ടുന്ന കോപ്രാഞ്ചങ്ങൾ എന്തൊക്കെയാണെന്ന്, അതിനകത്ത് നിന്നു കൊണ്ട് കാണാൻ കഴിയില്ല . അതിന് പുറത്ത് ഇറങ്ങി നിന്ന് കൊണ്ട് അകത്തെന്താണ് നടക്കുന്നത് എന്ന് കാണാൻ കഴിയണം. അതുകൊണ്ടായിരിക്കാം മതവും രാഷ്ട്രീയവുംകൂടിയായലത്തെ അവസ്ഥ മനസിലാക്കിയ നമ്മുടെ പൂർവ്വികർ അതിനെ വേർതിരിച്ചു നിറുത്തിയത്’ . This is a quote from George Puthenkurush’s comment. I think it is true. I might not fully see it while I am a member of a Christian church, and Sudhir Sir can’t see it as long as he is a member of the Hindu religion and identify himself with the Hindu religion (Although occasionally he make some statement that apparently appear as against all religions). Again Sudhir Sir write that all have the right to believe any religion he/she wants but constitution need to specify that it need to be in the mind only and not in public (A BJP agenda). BJP and RSS can propagate ‘Khar vapasi’ and use tax funded government machinery including the court system of India to propagate Hindu religion (A Hindu Yogi is even the chief minister of a state) and persecute other religions, and do not support others spread their religion with words. What a contradiction! As long as he stays in the Hindu religion or has a soft corner towards Hindu religion in his heart’s inner core, he can’t see the atrocities done in India by ruling party. I might not see it in Christian religion also. As Puthenkuruzh said separation of Church and state is the wisest thing to follow. On the other hand what we see in India today is religion and politics join hands to make miserable life for many. What we see has nothing to do with God but pure power politics; using religion to grab power by manipulating ignorant people and their faith in religion to polarize people in to friends and enemies and grab power. Sudhir Sir will not see that as long as he is soft towards Hindu religion. Hope he and many others like him in the comment column see the truth.
നിരീശ്വരൻ 2020-12-20 22:13:34
കൊറോണ വൈറസ് സാധാരണ ജനങ്ങളെ കൊന്നു മൂടിയപ്പോൾ രക്ഷപ്പെട്ടത് രാഷ്ട്രീയക്കാരും മതനേതാക്കളുമാണ്. അമേരിക്കൻ പ്രസിഡന്റ് എന്ന നിലക്ക് ശാസ്ത്രത്തെ എതിർത്തു, ശാസ്ത്രജ്ഞമാരെ ചീത്ത വിളിച്ചു , കൊറോണ വൈറസ് ഒരു ഹോക്‌സാണെന്ന് കൊട്ടിഘോഷിച്ചു നടന്നവനെ കൊറോണ വൈറസ് കേറി കൊത്തിയപ്പോൾ, രാപ്പകൽ ഇല്ലാതെ കഷ്ടപ്പെട്ട് ശാസ്ത്രന്ജമാർ കണ്ടുപിടിച്ച 'മോണക്ലൊണൽ ആന്റിബോഡി' കുത്തിവച്ച് എഴുന്നേൽപ്പിച്ചു നിറുത്തി മാസ്ക് വയ്ക്കാതെ തുണിപറിച്ചു നിന്ന് വീണ്ടും പച്ചക്കള്ളം പറയത്തക്ക രീതിയിൽ പ്രാപ്തനാക്കി . പിന്നെ റൂഡി ജൂലിയനി എന്ന തട്ടിപ്പ്കാരനെ കൊറോണ കുത്തിയപ്പോൾ, കള്ളത്തരപ്രചാരണത്തിൽ കൂട്ട് പ്രതിയായ അമേരിക്കൻ പ്രസിഡണ്ട് 'മോണക്ലൊണൽ ആന്റിബോഡി' അയാൾക്കും ലഭ്യമാക്കി തീർത്തു. ഇതേ സമയത്ത് ഒരു മണിക്കൂറിൽ രണ്ടുപേരു വച്ച് സാധാരണക്കാരായ അമേരിക്കൻസ് മരിച്ചു കൊണ്ടിരിക്കുന്നു. ഇത് രാഷ്ട്രീയക്കാരന്റെ കഥ. ഇവരെ അധികാരത്തിലാക്കിയ ഇവാഞ്ചലിക്കൽ സഭയുടെ നേതാവായിരുന്നു ജെറിഫാൾ വെൽ ജൂനിയർ എന്ന ദൈവദാസൻ. അയാൾ സ്വന്തം ഭാര്യ പൂൾബോയിയുമായി രതിക്രീഡയിൽ ഏർപ്പെടുന്നതുകൊണ്ട് മറ്റൊരു സ്ത്രീയുമായി മദിരോത്സവം ആടുകയായിരുന്നു. ഇത് ഒരു കഥ ഇതുപോലത്തെ എത്ര കഥകൾ രാത്രിയുടെ യാമങ്ങളിൽ അരങ്ങേറുന്നത് കണ്ട് ഇവർ സൃഷ്ട്ടിച്ച ദൈവങ്ങൾ ഞെട്ടി ഇരുന്നു കാണും ? അത് ദൈവത്തിന് മാത്രം അറിയാവുന്ന ഒരു സത്യം ? ഇത്തരക്കാർക്ക് കൂട്ട് നിൽക്കുന്ന ചില വിവരം കെട്ടവന്മാർ, ഇത്തരക്കാരെ പിന്താങ്ങുനനവരെ എബ്രാഹാമിന്റ്റെയും, ഐസക്കിന്റെയും , യാക്കോബിന്റെയും മടിയിൽ ഇരുത്താം എന്ന് പറഞ്ഞു മോഹിപ്പിക്കുന്നത് . ഇവനെ എല്ലാം പോറ്റിപുലർത്തുന്നതും തടിപ്പിക്കുന്നതും, ഇവന്മാർ തന്നെ കാലങ്ങളായി വിഡ്ഡികളാക്കി ഇട്ടിരിക്കുന്ന ഇവരുടെ അടിമകളാണ് . ഇടയ്ക്ക്ക്കിടയ്ക്ക് ഇവർ ചങ്ങല പൊട്ടിച്ചു പോകാതിരിക്കാൻ, ചില മത തീവ്രവാദികൾ വെളിപാട് പുസ്തകങ്ങൾ വീണ്ടും വ്യാഖ്യാനിച്ചു ഇവന്റെയൊക്കെ തല പുണ്ണാക്കും . ഇല്ലാത്ത ഒരു ദൈവത്തെ ഉണ്ടാക്കി മനുഷ്യനെ ഭ്രാന്തുപിടിപ്പിക്കുന്ന വർഗ്ഗത്തെ ഒരു തരത്തിലും നേരെയാക്കാൻ പറ്റില്ല എഴുത്തുകാരാ. ഇപ്പോൾ കണ്ടില്ലേ നിങ്ങൾ സത്യം പറയാൻ തുടങ്ങിയപ്പോൾ, നിങ്ങൾ ഹിന്ദുവിനെയും ശക്തിയായി ചീത്തവിളിക്കുന്നില്ല, അതിൽ നിങ്ങൾ വിവേചനം കാണിക്കുന്നു എന്നാണ് ഒരു ക്രിസ്തു ഭക്തൻ എഴുതിയിരിക്കുന്നത്. ബീജെപ്പിയുമായ് കൂട്ടികെട്ടിയാൽ അത് നിങ്ങളെ നിർവീര്യമാക്കുമെന്ന് ഈ അശുദ്ധാത്മാവ് സ്വപനം കാണുന്നുണ്ട് . മതവും രാഷ്ട്രീയവും മനുഷ്യരാശിയുടെ രക്തധെമനികളിൽ കടന്നുകൂടിയിരിക്കുന്ന വാക്സീൻ ഇല്ലാത്ത വൈറസാണ് . അത് അനേകായിരുടെ ചൂടുള്ള രക്തം കുടിച്ചു തടിച്ചു കൊഴുത്തു, കാവി വസ്ത്രം ഇട്ട് ളോഹ ഇട്ട് നമ്മളുടെ കൂടെ സ്ഥിരം കാണും .
josecheripuram 2020-12-21 02:01:10
The main problem is that every religion teach that they are better than other religion. There is no teaching about religious tolerance by any religion. If you respect your religion you will respect other religion as well. In America, no Americans asks you, "Which Church you go" .But Malayalees do so.
വിവരം ഉള്ളവരുടെ കുറവ് 2020-12-21 12:21:34
രാമൻ ഒരു സാങ്കൽപ്പിക കഥാപാത്രം ആണെന്നും, രാമൻ ജനിച്ചത് അയോദ്ധ്യയിൽ അല്ല; വാല്മീകിയുടെ ഭാവനയിൽ ആണെന്നും മനസ്സിലാക്കാൻ ഉള്ള വിവരം ഉള്ളവരുടെ കുറവ് ആണ് ഇന്ത്യയുടെ ആപത്ത്. -ചാണക്യൻ
Ninan Mathulla 2020-12-21 18:17:34
As Chanakyan said, there is no historical evidence that Rama ever lived in India. Before Aryans came to India , they were in the Afghanistan area. Rama is the tradition they brought with them. Aryan traditions point to Central Asia from where they came-Uzbekistan area. Also, remember Taskhant and Lal Bahadur Sashrtri. In Velippadu Pusthaka Vyakhyanam, I have given an outline of World History and from where the people of most of the countries originated. From my thirty-five years of reading World history, I have come to the conclusion that Rama is the same as AbRam of Bible and Brhahmins derived from Abraham and Sita is a version of Sarah the wife of Abraham. So, this theory that India is the birthplace of Rama is imagination only, propagated for political purpose to claim India for Aryan/ BJP descendants. It is the same as Bush and some Americans call USA as the homeland (Homeland security). Abraham was born in the Ur of Chaldeans in present day Iraq. So, all this emotional issues of Ramarajyam, Ayodhya and Rama’s birth place have nothing to do with God but to grab power by manipulating religious and historical ignorance of ordinary people.
Sudhir Panikkaveetil 2020-12-21 18:37:58
The main problem is that every religion teach that they are better than other religion. There is no teaching about religious tolerance by any religion. അങ്ങനെയങ് പറഞ്ഞുകളയല്ലേ ശ്രീ ജോസ് സാർ. നിന്നെ പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക എന്ന് ബൈബിൾ പറയുന്നല്ലോ. അയൽക്കാരൻ കൃസ്ത്യാനിയാണെങ്കിൽ എന്ന് പറയുന്നില്ല. അതേപോലെ ഹിന്ദുമതത്തിൽ അനേകം ഉപദേശങ്ങൾ ഉണ്ട്. ഹിതോപദേശത്തിൽ പറയുന്നു ഒരാൾ നമ്മളോട് എങ്ങനെ പെരുമാറണം എന്ന് നമ്മൾ പ്രതീക്ഷിക്കുന്നപോലെ നമ്മൾ അങ്ങോട്ട് പെരുമാറണം. പിന്നെ വസുധൈവ കുടുംബഗം ( ഈ ലോകം മുഴുവൻ ഒരു കുടുംബം , അതായത് ഇത് എന്റെ സ്വന്തം മറ്റവൻ ആരുമല്ല എന്ന ചിന്ത വേണ്ടെന്നു) ലോകസ്ഥാമസ്ത സുഖിനോ ഭവന്തു .. അങ്ങനെ പോകുന്നു. പിന്നെ ഖുർആനിൽ നബി "അല്ലാഹുവിലും അന്തിമ വിധിയിലും വിശ്വസിക്കുന്നവൻ അയൽക്കാരനെ ബുദ്ധിമുട്ടിക്കരുതെന്നു" പക്ഷെ മുസ്ലീമുകളും അല്ലാത്തവരും കാഫിറിനെ കണ്ടാൽ കാച്ചി കളയുക എന്ന് ഖുറാനിൽ ഉണ്ടെന്ന ധാരണയിൽ കുഴപ്പങ്ങൾ ഉണ്ടാക്കുന്നു. When you meet the unbelievers, smite their necks.” 47:4 ഇതാണ് ആ കുഴപ്പക്കാരൻ വചനം. പക്ഷെ അതിന്റെയര്ഥം “അതിനാല്‍ യുദ്ധത്തില്‍ സത്യനിഷേധികളുമായി ഏറ്റുമുട്ടിയാല്‍ അവരുടെ കഴുത്ത് വെട്ടുക.” എന്നാണു ശരി . ശ്രീമാൻ ചാണക്യൻ അങ്ങേക്ക് ഒരു ബിഗ് സല്യൂട്ട്. അറിവുകുറവാണ് എല്ലാറ്റിനും കാരണം എന്ന താങ്കളുടെ കണ്ടുപിടിത്തം. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്നു ഒരു സന്യാസി പറയുകയുണ്ടായി. ജയ് ശ്രീറാം എന്ന ബാനർ അഥവാ തൂക്കിയെങ്കിൽ അത് രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കരുത്. മുസ്‌ലിം സഹോദരന്മാരുടെ വികാരം മനസ്സിലാക്കി പല വിട്ടുവീഴ്ച്ചകളും ഭാരതം ചെയ്തീട്ടുണ്ട്. വന്ദേമാതരം എന്ന ദേശീയഗാനത്തിൽ ദുര്ഗാദേവിയുടെ പരാമർശം ഉണ്ടെന്നു പറഞ്ഞു അത് മാറ്റി വേറൊന്നുണ്ടാക്കി. ബാബ്‌റി മസ്ജിദ് പൊളിച്ചത് ഇന്ത്യയുടെ ആത്മാവിനേറ്റ മുറിവെന്നു ചിലർ. അഖണ്ഡ ഭാരതം 1947 ൽ വെട്ടിമുറിച്ചപ്പോൾ ഭാരതമാതാ സന്തോഷിച്ചുവെന്നാണോ. മുസ്‌ലിം ആക്രമണസമയത്ത് അവർ ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിച്ചിരുന്നു. ഒരു പക്ഷെ ബാബ്‌റി മസ്ജിദ് അങ്ങനെയായികൂടെന്നില്ലല്ലോ. ഇസ്‌ലാം ഇന്ത്യയിൽ വന്നത് ഏഴാം നൂറ്റാണ്ടിലാണ് അതിനു മുമ്പ് രാമൻ ഉണ്ടായിരുന്നു. അദ്ദേഹം അവിടെ ജനിച്ചോ മരിച്ചോ എന്നന്വേഷിക്കുന്നത് എന്തിനു. കുറേപേരുടെ വിശ്വാസമല്ലേ. അങ്ങനെ കാര്യങ്ങൾ സ്‌നേഹപൂർവ്വം ചിന്തിച്ചാൽ മതമൈത്രി ഉണ്ടാകും. ബഹുമാനപ്പെട്ട റെവ. മാത്തുള്ള സാർ.. പേര് നോക്കി ഊഹങ്ങളും നിഗമനങ്ങളും ശരിയല്ല. ഞാൻ ജാതി-മത ചിന്തകൾക്കും ഇസംങ്ങൾക്കും മീതെയാണ്. സാധാരണ മനുഷ്യനായതുകൊണ്ട് അത് ആരും അറിയുന്നില്ല. അഭിപ്രായങ്ങൾ എഴുതിയ എല്ലാവര്ക്കും നന്ദി.
ഹേ മനുഷ എന്തൊരു പ്രതികാരം!- andrew 2020-12-22 00:44:21
Oh!; god created humans in his own image; then he chased them out of the garden for eating the fruit he created; Well; man revenged; man created gods in his own image in stones, in marbles, in wood, -in whatever he could. Now the birds are sitting on these gods and dropping their shit; what a revenge! ''ദൈവം മനുഷ്യരെ സൃഷ്ട്ടിച്ചു, ദൈവം സൃഷ്ട്ടിച്ച കനി തിന്നെരുതെന്നു കൽപ്പിച്ചു, അറിവിൻറ്റെ കനി തിന്ന മനുഷ്യരെ ദൈവം പുറത്താക്കി. അ മനുഷർ കല്ലിലും, തടിയിലും മാർബിളിലും അവൻറ്റെ രൂപത്തിൽ ദൈവങ്ങളെ സൃഷ്ട്ടിച്ചു. അവയുടെ തലയിൽ പക്ഷികൾ ഇന്ന് കാഷ്ഠിക്കുന്നു!. ഹേ മനുഷ എന്തൊരു പ്രതികാരം!- andrew
നിങ്ങളുടെ കുഞ്ഞു ദൈവം 2020-12-22 03:53:40
എന്തിനാണ് നിങ്ങൾ എന്നെ സൃഷ്ടിച്ചു അവിടേം ഇവിടേം പൂട്ടി ഇട്ടിരിക്കുന്നത് . എന്നെ വെറുതെ വിടൂ . എന്റെ കണ്മുന്നിൽ വച്ച് നിങ്ങൾ കാണിക്കുന്ന വഞ്ചന നെറികേട് എനിക്ക് ഇനി സഹിക്കാൻ പറ്റില്ല . എന്നെ സ്വാതന്ത്രനാക്കൂ. ഞാൻ നിങ്ങളുടെ ദൈവമല്ലേ പ്ലീസ്. എനിക്കും വളരണം എന്നാഗ്രഹം ഉണ്ട് എന്നെ തുറന്നു വീട് . നിങ്ങൾ കത്തിക്കുന്ന വിളക്കിന്റെ പുകയും കരിയും അടിച്ചിട്ട് , എന്റെ മുഖം കരിവാളിച്ചിരിക്കുന്നു . ഇപ്പോൾ നിങ്ങൾ എന്നെ കണ്ടാൽ അറിയില്ല . ഞാനൊരു കരുമാടി കുട്ടനായി മാറിയിരിക്കുന്നു . എനിക്ക് സ്വാതന്ത്യം വേണം. വേറെ ആരെ എങ്കിലും പിടിച്ചു ഈ നാറിയ ദൈവപ്പണി ഏൽപ്പിക്ക് . ആ എതൻ ഹാവ്വായുടെ മൃദലമായ ശാരീരത്തിൽ ഒട്ടിപ്പിടിച്ചു കിടന്നിരുന്ന കാലം! അവളോടുത്തുള്ള ക്രീഡാവിലാസം എല്ലാം നിങ്ങൾ പാമ്പുകൾ കേറി വൃത്തികേടാക്കി . എന്നെ വീട് പ്ലീസ്
Ninan Mathulla 2020-12-22 12:12:12
This is quote from Sudhir Sir’s comment. When we say I am above ‘ജാതി-മത ചിന്തകൾക്കും ഇസംങ്ങൾക്കും മീതെയാണ്’, other statements and actions point to the opposite and the soft corner in our mind. ‘അദ്ദേഹം അവിടെ ജനിച്ചോ മരിച്ചോ എന്നന്വേഷിക്കുന്നത് എന്തിനു. കുറേപേരുടെ വിശ്വാസമല്ലേ’. Can BJP/RSS and leaders of Hindu religion have the same attitude towards minority religions? ‘അങ്ങനെ കാര്യങ്ങൾ സ്നേഹപൂർവ്വം ചിന്തിച്ചാൽ മതമൈത്രി ഉണ്ടാകും’. ‘Matha maithri undakumo’? Can Sudhir Sir get an appointment with Prime Minister Modi or others to tell about the need for religious tolerance? Even if get appointment, will they listen or give any weight to it? Will they not mock such opinions? For them, politics and power is the priority. They don’t consult Sudhir Sir in deciding their policy. ‘പേര് നോക്കി ഊഹങ്ങളും നിഗമനങ്ങളും ശരിയല്ല’. ‘Peru nokkiyulla oohanghalalla’ I have listed reasons and evidence for the conclusion that Ram s derived from AbRam. Abram lived around BC 2000. Aryans came to India from BC 1700 to BC 1500. Bible says Abram send his children to the east when they grew up. India is one of the east countries they settled. Several history books compare the culture of India and Middle East and Central Asia. Several books suggest that the Asuras of Indian mythology the same as Assyrians of the Assyrian Empire, their kith and kin in ancient times (Genesis 25). Science admits that all the people of the world derived from single parents, and not evolved independently at different places. Persians are cousins of the Aryans of India and both are of the Aryan race. Father of Armenian history, Moses of Chorene has recorded in his ‘History of Armenia’ that Parthians (Persians) and Armenians as cousins and children of Abram. Josephus the Jewish historian has recorded that the name Africa came from the name of Abram’s son Apha mentioned in Genesis 25 as he conquered North Africa. If you see the similarity of Apha and Africa, you will notice the similarity of Abram and Ram and Brahmins. There is a rule in Maths (Geometry) - If two parallel lines are traverses by another line, the corresponding angles are supplementary. That means the sum total of corresponding angles are 180 degrees as the total degrees around a point are 360 degrees-a constant. You don’t need to measure the angles each time to come to that conclusion. The same logic or analogy can be applied here to come to the conclusion that Aryans of India are children of Abram as Persians are children of Abram is proved and Persians and Aryans of India are cousins and so Aryans are children of Abram. Due to time and space constraint other evidences and language similarities I can’t bring here. Thanks
കടിച്ചു മരിക്കുന്ന നീറുകൾ 2020-12-22 12:59:55
Fire ants are the reincarnation of Religious & political fanatics! കടിച്ചു മരിക്കുന്ന നീറുകൾ മത / രാഷ്ട്രീയ ഭ്രാന്തൻമാരുടെ പുനർജന്മ്മം ആവാം!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക