HOTCAKEUSA

തിരുപ്പിറവി (രേഖ ഷാജി)

Published on 25 December, 2020
തിരുപ്പിറവി (രേഖ ഷാജി)
പൊൻതാരകങ്ങൾ
കണ്ണുചിമ്മി 
ലോകമൊരു  കാലി
തൊഴുത്തായി.
അതിലൊന്നിൽ നാഥനാം ഉണ്ണിഈശോ ജാതനായി.

അത്യുന്നതങ്ങളിൽ 
അവൻതൻ  മഹത്വം  ഏറ്റുപാടി.
ലോകം  ആഹ്ലാദ  ചിത്തരായി.

മാലാഖമാർ 
ആനന്ദനൃത്തമാടി.
പുൽക്കൊടിപോലും  പുഞ്ചിരിച്ചു.
മേഘങ്ങൾ പുഷ്പവൃഷ്ടി തൂകി.

ശാന്തി ഗീതങ്ങൾ
സ്വരങ്ങളായി.
ഡിസംബറിൻ  നീഹാരം നിർവൃതി അണഞ്ഞു  നിന്നു.

അവനിയിൽ  ആശ്വാസമേകുവാനായി 
പൈതലാം ഈശോ  പിറന്നുവല്ലോ.
സ്നേഹം  വിളമ്പുവാൻ
സ്നേഹം  നിറയ്ക്കുവാൻ
മനസ്സിൽ ജനിക്കണം ഒരു 
ഉണ്ണിയേശു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക