ആരാണ് ഈ ലോകം സൃഷ്ടിച്ചത് എന്ന ഒരു ചോദ്യം ഉന്നയിച്ചാല്‍ അതിനുമതവിശ്വാസികളും അല്ലാത്തവരും വിഭിന്നങ്ങളായ പ്രതികരണങ്ങളുമായി മുന്നോട്ടുവരുന്നത് കാണാം. "സൃഷ്ടികര്‍ത്താവേ വിരിഞ്ചാപത്മാസന'- എന്ന് രാമായണത്തില്‍ പറയുന്നു. ഇവിടെ സൃഷ്ടികര്‍ത്താവ് ബ്രഹ്മാവാണ്. വിശ്വാസി എല്ലാ സങ്കടങ്ങളും ആവശ്യങ്ങളും സൃഷ്ടികര്‍ത്താവിന്റെ മുമ്പില്‍ അവതരിപ്പിക്കുന്നു,അവയുടെ നിവാരണത്തിനായി പ്രാര്‍ത്ഥിക്കുന്നു. "ശ്രീരാമനെ സൃഷ്ടിസ്ഥിതി പ്രളയഹേതുമൂര്‍ത്തെ' എന്നു വിശേഷിപ്പിക്കുന്നുണ്ട്. രാമനെ വിഷ്ണുവിന്റെ അവതാരമായി കണക്കാക്കുമ്പോള്‍ സൃഷ്ടി-സ്ഥിതി-ലയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം വിഷ്ണുവിനാണെന്ന് ധരിക്കേണ്ടിവരുന്നു.
"നീയല്ലോസൃഷ്ടിയും സൃഷ്ടാവായതും സൃഷ്ടിജാലവും,നീയക്ലോസൃഷ്ടിക്കുള്ളസാമഗ്രിയായതും'' എന്നാണ്'ദൈവദശക''ത്തില്‍ നാരായണ ഗുരുവിന്റെ കാഴ്ചപ്പാട്. ഇവിടെ ഏതെങ്കിലും മതത്തില്‍ സങ്കല്പിച്ചിരിക്കുന്ന,അല്ലെങ്കില്‍ ക്ഷേത്രത്തില്‍ ഉപാസനക്കായി വച്ചിരിക്കുന്ന ദേവതകളുടെ മൂര്‍ത്തികള്‍ "ഭയപ്പെടേണ്ട എന്നുപറയുന്നമാതിരിയും "വരം തരാം'' എന്നുപറയുന്നമാതിരിയും കൈപ്പത്തി ഉയര്‍ത്തി അനുഗ്രഹിക്കുന്നതായി കാണുന്ന ആരാധനാമൂര്‍ത്തിയല്ല നാരായണ ഗുരു പരാമര്‍ശിക്കുന്ന സൃഷ്ടികര്‍ത്താവ്. നീ എന്നു സംബോധനചെയ്തിരിക്കുന്നത് സൃഷ്ടിസ്ഥിതിലയത്തിനു ആധാരമായ നിസ്തുലമായ ശക്തിയെയാണ്. ബൈബിളില്‍ ദൈവം മനുഷ്യനെ തന്റെ രൂപത്തില്‍ സൃഷ്ടിച്ചിട്ട് അവന്റെ ഉള്ളിലേക്ക് തന്റെ ജീവശ്വാസം ഊിതിക്കയറ്റിയതായി പറയുന്നുണ്ട്. ക്രിസ്തുമതവിശ്വാസികളുടെ പഴയ നിയമത്തില്‍ദൈവം ആറുദിവസംകൊണ്ട് മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ഈ പ്രപഞ്ചത്തെമുഴുവന്‍ സൃഷ്ടിച്ചിട്ട് ഓരോരുത്തരും അവരവരുടെ വര്‍ഗ്ഗത്തെ പെരുക്കിക്കൊള്ളാന്‍ കല്പിച്ചതായും പറയുന്നു. ദൈവം പ്രപഞ്ചത്തെസൃഷ്ടിച്ചിട്ട് അതിന്റെ നിയന്താവും വിധികര്‍ത്താവുമായി മാറിനില്‍ക്കുന്നു എന്നതിനുപകരം, മനുഷ്യനില്‍മാത്രമല്ല സൃഷ്ടിക്കപ്പെട്ട ഓരോന്നിലും അതിന്റെ ചേതനയായിരിക്കുന്നത് ആത്മസത്യം തന്നെയാണെന്നതാണ് വേദാന്തികളുടെ നിലപാട്. പരമാത്മാവ് തന്നില്‍നിന്നുതന്നെ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചിട്ട് അതില്‍ അനുപ്രവേശിച്ചിരിക്കുന്നു എന്ന സങ്കല്പം ഉപനിഷത്തുകളില്‍ പലേടത്തും കാണാം. പ്രകൃതിയില്‍നടക്കുന്ന ആഗോളമായ സംഭവങ്ങളേയും മനുഷ്യശരീരത്തിലുള്ള ഒരു സിരയില്‍ നടക്കുന്നസ്പന്ദനത്തേയും ഒരു പോലെ ഒരു കര്‍മ്മപദ്ധതിയില്‍ ഇണക്കിവച്ചുകൊണ്ട് ചിന്തിച്ചാല്‍ സൃഷ്ടിയുടെ അന്തര്യാമിയായിരിക്കുന്ന ഈശ്വരന്റെസൃഷ്ടിസ്ഥിതിസംഹാരങ്ങളുടെ സംരചനാതന്ത്രവും ക്രിയാത്മകതയും മനസ്സിലാക്കാന്‍സാധിക്കും. ഇങ്ങനെ സൂക്ഷ്മപ്പരിശോധന നടത്തിയാല്‍ എത്രയെത്രസൃഷ്ടിസങ്കല്പങ്ങള്‍ കാണാന്‍ കഴിയും.
ഭഗവദ്ഗീത സൃഷ്ടിയുടെ വിശദീകരണത്തിനായി പ്രജാപതിയെ അവതരിപ്പിക്കുന്നു.ആരാണ് പ്രജാപതിയെന്നും വ്യക്തമാക്കുന്നു.
"സഹയജ്ഞാ പ്രജാ: സൃഷ്ട്വാപുരോവാച പ്രജാപതി
അനേനപ്രസവിഷ്യദ്ധ്വമേഷ വോ അസ്ത്വിഷ്ടകാമധുക്'
പ്രജാപതി യജ്ഞത്തോടുകൂടി പ്രജകളെ ആദ്യകാലങ്ങളില്‍സൃഷ്ടിച്ചിട്ട് ഈ യജ്ഞംകൊണ്ട് നിങ്ങള്‍മേള്‍ക്കുമേല്‍ വര്‍ദ്ധിച്ചാലുംഎന്നുപറഞ്ഞു. ഈ യജ്ഞങ്ങള്‍ ഇഷ്ടങ്ങളെത്തരുന്ന കാമധേനുവായിഭവിക്കട്ടെ എന്ന ഈ പ്രസ്താവ്യം പഴയനിയമത്തില്‍ദൈവം ആറുദിവസംകൊണ്ട് സൃഷ്ടിനടത്തിയതുമായി ചേര്‍ത്തുവച്ച് അതുതന്നെയാണോ ഗീതാമതമെന്ന്പരിശോധിക്കാം. ഈ പ്രപഞ്ചത്തിന്റേയും സകലജീവജാലങ്ങളുടേയും ഉല്പത്തിക്കും വര്‍ദ്ധനവിനും കാരണഭൂതനായി അവതരിപ്പിച്ചിരിക്കുന്നപ്രജാപതിയുടെ സര്‍ജ്ജനരഹസ്യം യജ്ഞമാണെന്ന് ഇവിടെ വ്യക്തമായിപറഞ്ഞിട്ടുണ്ട്. ഈ യജ്ഞമാകട്ടെ അവിരാമം തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നും തുടര്‍ന്നുപോകേണ്ടതാണെന്നും അതില്‍നിന്നാണ്പുഷ്ടിയും വര്‍ദ്ധനവും ഇഷ്ടകാമസാഫല്യവും ഉണ്ടാകുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ,അനന്തമായ കാലത്തില്‍കൂടി ശ്രംഖലാരൂപത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നജീവജാലങ്ങളുടെ ആവിര്‍ഭാവത്തിലും സ്ഥിതിയിലും വളര്‍ച്ചയിലും വര്‍ദ്ധനവിലും തിരോധാനത്തിലും ഒരുപോലെ എക്കാലത്തും പ്രവര്‍ത്തിക്കേണ്ടതായ "നിയതി''യെ പ്രജാപതി എന്നുവിളിക്കുന്നു. "നിയതി'' എന്ന ശുദ്ധമായശബ്ദത്തെപ്പോലും സൂക്ഷിക്ലുനോക്കി അര്‍ത്ഥം ഗ്രഹിക്കാതെ ചതുര്‍മുഖനായി, വിഷ്ണുവിന്റെ നാഭിപങ്കജത്തില്‍ ഇരിക്കുന്നബ്രഹ്മദേവനായി സങ്കല്പിക്കാന്‍ പുരാണേതിഹാസങ്ങളുടെ പരിചയംകൊണ്ട് നമ്മള്‍ ഒരുമ്പെട്ടേക്കാം. എല്ലാചരാചരങ്ങളിലും ആദ്യന്തരഹിതമായിവര്‍ത്തിച്ചുപോരുന്നസംരക്ഷണശക്തിയേയും പരിവര്‍ത്തനതത്ത്വത്തേയും സമഗ്രമായി അവതരിപ്പിക്കുന്ന ഒരു ആശയം മാത്രമാണ് പ്രജാപതി. അക്ലാതെസൃഷ്ടികര്‍ത്താവല്ല. ഓരോ ജീവിയിലും ചേതനയായിവര്‍ത്തിക്കുന്നത് ഈശ്വരചൈതന്യം തന്നെയാണ്.എന്നാല്‍, ഈശ്വരന്‍തന്നെയാണ് സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍നടത്തിക്കൊണ്ടിരിക്കുന്നത് എന്ന ബോധം അജ്ഞാനം ഒഴിയുന്നതുവരെ വ്യക്തികള്‍ക്ക് ഉണ്ടാകുന്നില്ല. മതവിശ്വാസികള്‍ക്ക് സൃഷ്ടാവായിട്ടല്ലാതെദൈവത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.ദൈവമെന്നാല്‍ ആര് അല്ലെങ്കില്‍ എന്ത് എന്ന ചോദ്യത്തിന് ഈ കാണുന്നതെല്ലാമാണ് എന്ന് മറുപടിപറയുമായിരിക്കും.പഴയനിയമത്തില്‍ ആറുദിവസംകൊണ്ട് സൃഷ്ടിനടത്തി എന്നുപറയുന്നദൈവം ക്രിസ്തുമത സങ്കല്പമനുസരിച്ചുള്ള ആരാധനാമൂര്‍ത്തിയാണെങ്കില്‍ ആ ദൈവത്തെ ഇവിടെ പറയുന്ന പ്രജാപതിയോട് താരതമ്യപ്പെടുത്തിയാല്‍ യാഥാര്‍ത്ഥ്യത്തോട് അടുത്തുചെച്ചാന്‍സാധിക്കും. പഴയനിയമവും ഗീതയും എല്ലാം ആലങ്കാരികമായ ഭാഷയില്‍ ശാസ്ര്തസത്യത്തെ കവിതനിറഞ്ഞ ഒരു കഥപോലെ അവതരിപ്പിക്കുന്നു എന്ന വസ്തുത കണക്കിലെടുക്കുന്നത് നന്നായിരിക്കും.
യജ്ഞംകൊണ്ട് ദേവന്മാരെ വര്‍ദ്ധിപ്പിച്ചാലും ആ ദേവന്മാര്‍ നിങ്ങളേയും വര്‍ദ്ധിപ്പിക്കട്ടെ. അന്യോന്യം വര്‍ദ്ധിപ്പിക്കുന്നവരായിട്ട് പരമമായ ശ്രേയസ്സിനെ പ്രാപിക്കുകഎന്ന്ഗീതയില്‍ തുടര്‍ന്നുപറയുന്നു.
"ദേവാന്‍ ഭാവതനേനതേദേവോഭാവയന്തു വാ:
പരസ്പരം ഭാവയന്ത ശ്രേയഃ പരമവാപ്‌സ്യഥ'
നാം ഇന്ദ്രവരുണാദികളെ യജ്ഞംകൊണ്ട് പ്രീതിപ്പെടുത്തണമെന്നും അവര്‍ അതില്‍ സന്തുഷ്ടരായിനമ്മേ വര്‍ദ്ധിപ്പിക്കുന്നു എന്നും പറയേണ്ടിവരികയാണെങ്കില്‍ "അത്ഭുതപ്രപഞ്ചത്തിലെ ആലീസിന്റെ ലോക''ത്തില്‍നിന്നും ഒട്ടും ഭിന്നമല്ല വ്യാസന്റെ ലോകം എന്നുപറയേണ്ടിവരും. എന്നാല്‍, ആര്, എങ്ങനെയുള്ള യജ്ഞം, ഏതു ഉദ്ദേശ്യത്തോടുകൂടി, ഏതുഭാവനയോടുകൂടി എപ്രകാരം നടത്തുന്നു എന്നുള്ളതിനെ ആശ്രയിച്ചിരിക്കുന്നു അതിന്റെ സ്വീകാര്യതയും അസ്വീകാര്യതയും. കര്‍ഷകന്‍ ഫലവൃക്ഷങ്ങളേയും വിളവുകളേയും തന്റെഅദ്ധ്വാനവും ശ്രദ്ധയും നല്‍കി കാത്തുപോരുന്നു. അവയൊക്കെ അവനേയും സന്തുഷ്ടിയുള്ളവനാക്കുന്നു. ഒരുവന്‍ പണിപ്പെട്ട് ജ്ഞാനം സമ്പാദിക്കുന്നു.
ജ്ഞാനം അവനെധന്യതയുള്ളവനാക്കൂന്നു. അവന്‍ ആര്‍ജ്ജിച്ച ജ്ഞാനം സഹജീവികളിലേക്ക്പകര്‍ന്നു കൊടുക്കുന്നു. ഇങ്ങനെ എവിടെയെല്ലാം പാരസ്പര്യമുണ്ടോ അവിടെയെല്ലാ ത്യാഗവും ശ്രദ്ധയും ദാനവും ഉള്‍ക്കൊള്ളുന്നതായ കര്‍മ്മം ഉണ്ടാകുന്നു. യജ്ഞത്തില്‍ യാജ്ഞികന്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു മൂല്യത്തെവേറൊരുവനായി ഉപേക്ഷിക്കുന്നു. ഒറ്റപ്പെട്ടു നിന്നുകൊണ്ട് ഒരുവനും യജ്ഞം ചെയ്യുന്നില്ല. തനിക്ക് ഉണ്ടായിരിക്കുന്നപാരസ്പര്യത്തെ യാജ്ഞികന്‍ വ്യക്തമായി കാണുന്നു. സ്വാര്‍ത്ഥമതികളായവരുടെ സ്വകാര്യജീവിതത്തില്‍ നാം കാണുന്നത്ഇതിന്റെഅഭാവമാണ്. സ്വാര്‍ത്ഥമതിതനിക്ക് പ്രിയങ്കരമായ ഒന്നിനേയും ത്യജിക്കാന്‍ തയ്യാറല്ല. ജീവിതത്തില്‍ പാരസ്പര്യം ഇല്ലാതെ ഏകപക്ഷീയമായ ഭോഗജീവിതം കാമിക്കുകയും ചെയ്യുന്നു.
പ്രജാപതി യജ്ഞത്തോടുകൂടി സൃഷ്ടിച്ചു എന്നുപറയുന്നിടത്ത് ഒരു സൃഷ്ടാവോ യജ്ഞത്തില്‍ നിന്നും അന്യമായി ഒരു യാജ്ഞികനായ പ്രജാപതിയോ ഉള്ളതായി കരുതേണ്ടതില്ല. ഏതു യജ്ഞത്തിലും അതുനടത്തുന്നവന് ഇഷ്ടമായഫലത്തിന്റെപ്രാപ്തിയുണ്ടാകണം. യാജ്ഞികന്‍ സാധിക്കുന്നത്‌സ്വന്തം ഇഷ്ടത്തിന്റെലബ്ധിമാത്രമല്ല, താന്‍ ഇഷ്ടപ്പെടുന്നത് വേറൊരാള്‍ക്കുകൂടി ലബ്ധമാക്കിക്കൊടുക്കുകയാണ്. ഈ അര്‍ത്ഥത്തില്‍ നാം ചുറ്റുപാടുമൊന്നു കണ്ണോടിച്ചാല്‍ പ്രപഞ്ചം മുഴുവന്‍ ഒടുങ്ങാത്തതും സങ്കീര്‍ണ്ണവുമായ ഒരു യജ്ഞഭൂവായി കാണാന്‍ കഴിയും.
സ്ഥിതിഗതിപോലെ വിരോധിയായസൃഷ്ടി
സ്ഥിതിലയമെങ്ങൊരു ദിക്കിലൊത്തുവാഴും
ഗതിയിവമൂന്നിനുമെങ്ങുമില്ലൊതോര്‍ത്താല്‍
ക്ഷിതിമുതലായവ ഗീരുമാത്രമാകും (നാരായണഗുരു)
ഒരു വസ്തുസ്ഥിതിചെയ്യുമ്പോള്‍ ചലിക്കുന്നില്ല, ചലിക്കുമ്പോള്‍ ആ വസ്തുസ്ഥിതി ചെയ്യുന്നുമില്ല. ഇങ്ങനെ സ്ഥിതിയും ഗതിയും ഒരേ സമയത്ത്‌ചേരാത്തുപൊലെ സൃഷ്ടി, സ്ഥിതി, ലയം എന്നിവയ്ക്ക് സ്വതന്ത്രമായനിലനില്പ്പില്ല. ഇതോര്‍ത്താല്‍ ഭൂമിമുതലായവ വെറും വാക്കുകള്‍ മാത്രമാണെന്ന് ബോധ്യമാകും. സൃഷ്ടിസ്ഥിതിലയത്തിന് അസ്തിത്വമുണ്ടാകണമെങ്കില്‍ അവ ആത്മാവിന്റെ ഏകതയുമായിതാദാത്മ്യം പ്രാപിക്കണം. അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ ശ്ശോകത്തില്‍ പറഞ്ഞതുപോലെ അവവെറും വാക്കുകളായി അവശേഷിക്കുകയേ ഉള്ളൂ.
ബ്രഹ്മാവില്‍ സൃഷ്ടിയും വിഷ്ണുവില്‍സ്ഥിതിയും ശിവനില്‍ലയവും അധിഷ്ഠിതമായിരിക്കുന്നു എന്ന വിശ്വാസത്തില്‍പ്രണവ (ഓങ്കാരം)ത്തിലെ അ, ഉ, മ എന്നി മൂന്നക്ഷരങ്ങളായി ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നിവരെസങ്കല്പിച്ച് സൃഷ്ടിസ്ഥിതിലയത്തോട് ബന്ധപ്പെടുത്തുന്നുണ്ട്. ത്രിമൂര്‍ത്തികളില്‍ വിഷ്ണുവിനാണ് മുഖ്യസ്ഥാനം എന്നുതോന്നിപ്പിക്കുന്ന വിധത്തിലാണ് പുരാണേതിഹാസങ്ങളിലെ രചനാവിധാനം. അധര്‍മ്മം നടമാടുമ്പോള്‍ ധര്‍മ്മം പുനഃസ്ഥാപിക്കുന്നതിനായിവിഷ്ണൂവിന്പ്രാധാന്യം നല്‍കിക്കൊണ്ട് ബ്രഹ്മാവും ശിവനും പരിവാരങ്ങളും അഭയം പ്രാപിക്കുന്നത്‌വിഷ്ണുവിനെയാണ്. വിഷ്ണു അവരുടെ താല്പര്യമനുസരിച്ച് കാലാകാലങ്ങളില്‍ അവതാരമെടുത്ത് ധര്‍മ്മത്തെ പുനഃസ്ഥാപിക്കുന്നതായിട്ടാണ് പുരാണേതിഹാസങ്ങളിലും ഗീതയിലും മറ്റുംവായിക്കുന്നത്. എന്നാല്‍,പ്രാഗ് വൈദികകാലം മുതല്‍ശിവന്‍വളരെപ്രാധാന്യത്തോടെ ആരാധിക്കപ്പെട്ടിരുന്നു. വിദേശത്തുനിന്നും സിന്ധുനദീതീരത്തെത്തിയ ആര്യന്മാര്‍ വൈഷ്ണവ ദൈവങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഭാരതീയരായ ദ്രാവിഡരെ തെക്കോട്ടുതള്ളിമാറ്റി തങ്ങളുടെ സംസ്കാരം പരിപോഷിപ്പിക്കാന്‍ ശ്രമിക്കുകയും സര്‍വ്വഗുണോത്തമനായ ശിവനെ തമസ്സിന്റേയും നാശത്തിന്റേയും ദേവതയായിതരം താഴ്ത്തുകയും വേദത്തിലെരുദ്രന്റെ സ്ഥാനം കൊടുക്കുകയും ചെയ്തു. രുദ്രന്‍ എന്നാല്‍ രോദിക്കുന്നവന്‍. രോദിക്കുന്ന ശിവനെപ്പറ്റി അവര്‍ സാഹിത്യമുണ്ടാക്കി. സംഹാരം ക്രൂരമാണല്ലോ. അതുകൊണ്ട് ജനങ്ങളുടെ കാഴ്ചപ്പാടിലും ശിവന്‍ രുദ്രനായിരിക്കാം.
സൃഷ്ടിസ്ഥിലയങ്ങളുടെ പുരാണേതിഹാസങ്ങളിലെ വിശദീകരണം ശാസ്ര്തലോകത്തിനും മനുഷ്യന്‍ പരിണാമത്തിലൂടെ ഉണ്ടായി എന്നുവിശ്വസിക്കുന്നപരിണാമവാദികള്‍ക്കും സ്വീകാര്യമായിരിക്കുകയിക്ല. ദൈവം ഇച്ഛിച്ചതുകൊണ്ടൊന്നുമല്ല സൃഷ്ടി ഉണ്ടായത് എന്നാണ് അവരുടെ വാദം. ഏതോ ഒന്നിന്റെ പൊട്ടിത്തെറിയില്‍ നിന്ന്ദിവസം ഉണ്ടായത്രെ.ദിവസം എന്നുപറയുന്നത് പൊട്ടിത്തെറിക്കു ശേഷമുണ്ടായതാണ്. എന്താണ്‌പൊട്ടിത്തെറിച്ചതെന്ന് അവരോട്‌ചോദിക്കരുത്. അമേരിക്കാക്കരുടെ കണക്കനുസരിച്ച് ആയിരം കോടി വര്‍ഷങ്ങള്‍ക്കുമുമ്പായിരുന്നുവത്രെ ബിഗ് ബാംഗ് (്വദ്ധദ്ദ ്വന്റ ദ്ദ ) എന്നുപറയുന്ന പൊട്ടിത്തെറി ഉണ്ടായത്. പിന്നേയും അനേകകോടിവര്‍ഷങ്ങള്‍ക്കുശേഷം സൗരയൂഥം ഉണ്ടായി.അത്രയും നാള്‍ വേണ്ടിവന്നുഭൂമി എന്ന ഗ്രഹം രൂപം പ്രാപിച്ചുവരാന്‍.കാലാന്തരത്തില്‍ ബാക്ടീരിയ എന്ന ജീവിരൂപം ഉണ്ടായി.അങ്ങനെപോയി അനേകവര്‍ഷങ്ങള്‍.പിന്നീടാണ് ജീവനില്‍ ലിംഗഭേദം ഉണ്ടാകുന്നത്. അങ്ങനെപരിണമിച്ച് പരിണമിച്ച് രണ്ടുകാലില്‍ എഴുന്നേറ്റ്‌നില്‍ക്കുന്ന കുരങ്ങന്റെ രൂപത്തിലുള്ള ജീവികളുണ്ടായി. അതുപരിണമിച്ചു മനുഷ്യനായി.ശാസ്ര്തജ്ഞന്‍ പ്രമാണികമായ അന്വേഷണം നടത്തുന്നതിന് അഭ്യൂഹങ്ങളെചോദ്യം ചെയ്യുന്നപതിവുണ്ട്. സംശയമാണ് ശാസ്ര്തജ്ഞന്റെ സമീപനരഹസ്യം. ശാസ്ര്തജ്ഞന്‍ വസ്തുനിഷ്്ടയേയും തത്ത്വനിഷ്ടയേയും സമന്വയിപ്പിച്ച് ഒരു രീതിവിധാനം ഉണ്ടാക്കുന്നു.രീതിവിധാനം എന്നുപറഞ്ഞാല്‍ ശാസ്ര്തീയമായി ചിന്തിക്കുന്നതില്‍ പാളിച്ചവരാതെ ഒരു ചിന്താക്രമം വ്യവസ്ഥ ചെയ്തുവയ്ക്കുന്നതാണ്.
സൃഷ്ടിബീജ സങ്കലനത്തിലൂടെയല്ലാതെ ഉണ്ടാവുകയില്ല എന്ന് അവര്‍ ഉറച്ചുവിശ്വസിക്കുന്നു. എന്നാല്‍ വേദാന്തിയാകട്ടെ, പരമാത്മസത്യത്തില്‍നിന്നും അഭിന്നമായി എല്ലാറ്റിനേയും ദര്‍ശിക്കുന്നു. അതിന് ഒരു തരത്തിലൂമുള്ള പരിണാമവും സംഭവിക്കുന്നില്ല. ഭഗവദ്ഗീതയില്‍പറയുന്നു,
"ന ജായതേ മ്രിയതേവാ കദാചിന്നായം
ഭുത്വാഭവിതാ വാ ന ഭൂയഃഅജോ
നിത്യഃ ശാശ്വതോ അയംപുരാണോ
ന ഹന്യതേ ഗന്യമാനേശരീരേ'
ആത്മാവ് ഒരുക്കലും ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല.ഉണ്ടായിട്ട് ഇല്ലാതായിതീരുന്നുമില്ല. ഇത് അജയവും നിത്യവും ശ്വാശതവുമാണ്. ശരീരം ഹനിക്കപ്പെടുമ്പോള്‍ ഇത് ഹനിക്കപ്പെടുന്നില്ല. സൃഷ്ടിസ്ഥിതിലയങ്ങളെപ്പറ്റി സങ്കല്പിക്കുമ്പോള്‍തന്നെ, പ്രപഞ്ചസൃഷ്ടി ഏതോ ഒരു കാലത്ത്‌നടന്നു എന്നും, എത്രയോ കാലം ഇതുനിലനില്‍ക്കുമെന്നും, ഇനി ഒരു കാലത്ത് ഇത് ഇല്ലാതായിത്തിരുമെന്നും, കാലത്തെ അടിസ്ഥാനമാക്കിവച്ച് നാം സങ്കല്പിച്ചുപോകാറുണ്ട്. എന്നാല്‍ ഈ സൃഷ്ടി സ്ഥിതിലയങ്ങളാകുന്ന സംഭവങ്ങളാണ് കാലബോധം നമ്മളില്‍ ഉളവാക്കുന്നത് എന്ന തത്വം നാം അറിയുന്നതേയില്ല. ഈശ്വരഭക്തിയില്‍ നിന്ന്‌സൃഷ്ടിയുടെ ഉല്പത്തിപറഞ്ഞുതുടങ്ങുന്ന മതവിശ്വാസികളും ബിഗ് ബാംഗ് എന്നുവിളിക്കുന്ന പൊട്ടിത്തെറിയില്‍ നിന്ന് സൃഷ്ടിയുടെ ആരംഭം എന്ന അഭ്യൂഹം വച്ചുപുലര്‍ത്തുന്ന ശാസ്ര്തജ്ഞന്മാരും പരിണാമവാദികളും അവരവരുടെ വിശ്വാസത്തില്‍ ഉറച്ചുനിന്ന് സംതൃപ്തരാകട്ടെ.
*****