Image

യാത്ര (കവിത: ദീപു ആര്‍.എസ്, ചടയമംഗലം)

Published on 24 January, 2021
യാത്ര (കവിത: ദീപു ആര്‍.എസ്, ചടയമംഗലം)
രാവുറങ്ങാതെ,
നോവിൻ  മൊഴികൾ പൂക്കാതെ
പകലിറമ്പിൻ വേനൽക്കനലിൽ
 നിലാവ്  പെയ്യുന്നൂ..

മൗനച്ചില്ലുടയുന്നൂ..

 ചിലമ്പുലയും  കാവിനുള്ളിൽ
കവിത കേൾക്കുന്നൂ..

 ദൂരേ
ശ്യാമ രാഗ സാന്ധ്യ മേഘം
പെയ്തൊഴിയുന്നൂ
വീണ്ടും  
യാത്ര തുടരുന്നൂ...

യാമ യവനിക മിഴിയടക്കും
ദേവ ഭൂമികയിൽ.

വേഷമഴിയും ജീവിതത്തിൻ
നാടകാങ്കണത്തിൽ..

പൂത്ത് കൊഴിയാനൊരു
മുല്ല പുഞ്ചിരിക്കുന്നു.
കരളിൽ തിര  മടങ്ങുന്നു
യമുനയിൽ മുരളിയടരുന്നു 
read also
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക