Image

കോവിഡ് മണത്തറിയും, ഇറ്റലി നായ്ക്കളുടെ സേവനം ലഭ്യമാക്കുന്നു

Published on 29 January, 2021
കോവിഡ് മണത്തറിയും, ഇറ്റലി നായ്ക്കളുടെ സേവനം ലഭ്യമാക്കുന്നു
റോം : കോവിഡ് - 19 വൈറസ് ബാധിതരെ കണ്ടെത്താന്‍ ഇറ്റലി, പരിശീലനം ലഭിച്ച നായ്ക്കളുടെ സേവനം ലഭ്യമാക്കുന്നു. റോമിലെ ലിയനാര്‍ഡോ ഡാവിഞ്ചി ഫ്യുമിചിനോ രാജ്യാന്തര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം ഇവയുടെ കാര്യക്ഷമതാ പരിശീലനം നടത്തി. എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ മൂന്നില്‍ സുരക്ഷ ഉദ്യോഗസ്ഥരാണ് നായ്ക്കളെ രംഗത്തിറക്കിയത്. ആദ്യഘട്ടത്തില്‍ യാത്രക്കാരെ ഉള്‍പ്പെടുത്താതെയായിരുന്നു പരീക്ഷണം. ഉദ്യോഗസ്ഥര്‍തന്നെ യാത്രക്കാരായി നടിച്ചാണ് പരീശീലനത്തില്‍ പങ്കെടുത്തത്.

ആറു മുതല്‍ എട്ട് വരെ ആഴ്ചകളായി കര്‍ശന പരിശീലനം നല്‍കിയ നായ്ക്കളെയാണ് എയര്‍പോര്‍ട്ടില്‍ എത്തിച്ചത്. കോവിഡ് വൈറസ് ബാധിച്ചവരുടെ വിയര്‍പ്പില്‍നിന്നും ശരീരസ്രവങ്ങളില്‍ നിന്നുമുള്ള ഗന്ധത്തില്‍ നിന്നാണ് നായ്ക്കള്‍  വൈറസ് സാന്നിധ്യം തിരിച്ചറിയുന്നത്. ഹെല്‍സിങ്കി സര്‍വകലാശാലയില്‍&ിയുെ; ഇതുസംബന്ധിച്ച കാര്യമായ പഠനങ്ങള്‍ നടന്നിരുന്നു. 95% കൃത്യതയോടെ വൈറസ് ബാധിച്ചവരെ കണ്ടെത്താന്‍ ഈ നായ്ക്കള്‍ക്ക് കഴിയുമത്രേ. ഫെബ്രുവരി ആദ്യ ആഴ്ചയില്‍ത്തന്നെ എയര്‍പോര്‍ട്ടില്‍ പൂര്‍ണതോതില്‍ നായ്ക്കളുടെ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ പറയുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക