രണ്ടുരണ്ടുണ്ടയും കോലും
ചേർന്ന കേവലവരയായ്
മഹാത്മാവിനെ വെടിഭ്രാന്തർ
കവലച്ചുമരിലൊട്ടിയ്ക്കുന്നൂ.
ഭിത്തിയിലടരും വട്ടക്കണ്ണടയാൽ,
മഹാത്മാവ്, സത്യാന്വേഷണംതുടരുന്നൂ
മിന്നി മിന്നിയിന്നും,അനന്തം;
വടികുത്തിക്കുത്തിയാണേലും.
നെഞ്ച് പിളർന്നുതിരുന്നൂ ഗാന്ധി,
‘നേരിന്നു പൊരുതുകയല്ലേൽ മരിയ്ക്കാം’,
നേരിന്നു പൊരുതുവോരിന്നും
പാരിലുള്ളതാൽ, മരണം മരിക്കുന്നു.