Image

മെല്‍ബണ്‍ സീറോ മലബാര്‍ കത്തീഡ്രലില്‍ അല്‍ഫോന്‍സമ്മയുടെ തിരുനാള്‍ ഫെബ്രുവരി 7 ന്

Published on 05 February, 2021
മെല്‍ബണ്‍ സീറോ മലബാര്‍ കത്തീഡ്രലില്‍ അല്‍ഫോന്‍സമ്മയുടെ തിരുനാള്‍ ഫെബ്രുവരി 7 ന്

മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ അല്‍ഫോന്‍സമ്മയുടെ തിരുനാള്‍ ഫെബ്രുവരി ഏഴിന് (ഞായര്‍) ആഘോഷിക്കുന്നു.

റോക്‌സ്ബര്‍ഗ് പാര്‍ക്കിലുള്ള ഗുഡ് സമരിറ്റന്‍ ദേവാലയത്തിലാണ് തിരുനാള്‍ ദിനത്തിലെ തിരുക്കര്‍മങ്ങള്‍ വൈകുന്നേരം നാലിന് കത്തീഡ്രല്‍ വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ കൊടിയേറ്റു കര്‍മം നിര്‍വഹിക്കുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ പ്രത്യേകം അലങ്കരിച്ച പീഠങ്ങളില്‍ പ്രതിഷ്ഠിക്കും കഴുന്നും മുടിയും എഴുന്നള്ളിക്കാനും അടിമ വയ്ക്കാനുമുള്ള സൗകര്യവും ഉണ്ടായിരിക്കും.

അഞ്ചിന് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിക്കും. കത്തീഡ്രല്‍ ഇടവകയിലെ വിവിധ ഭവനങ്ങളില്‍ കൃഷി ചെയ്തുണ്ടാക്കിയ ഫലങ്ങള്‍ കാഴ്ചയായി സമര്‍പ്പിക്കും. തുടര്‍ന്നു വിശുദ്ധരുടെ തിരുശേഷിപ്പും തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ടള്ള ആഘോഷമായ പ്രദക്ഷിണം ഉണ്ടായിരിക്കും. സമാപന പ്രാര്‍ത്ഥകള്‍ക്ക് ശേഷം 2022ലെ തിരുനാള്‍ ഏറ്റു കഴിക്കുന്നവരുടെ പ്രസുദേന്തി വാഴ്ചയും നടക്കും. സ്‌നേഹവിരുന്നോടെ ആഘോഷങ്ങള്‍ സമാപിക്കും.

50 പ്രസുദേന്തിമാരാണ് ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടു ത്തു നടത്തുന്നത്. തിരുനാള്‍ മനോഹരമാക്കുവാന്‍ കത്തീഡ്രല്‍ വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, കൈക്കാരന്മാരായ ക്ലീറ്റസ് ചാക്കോ, ആന്റോ തോമസ്, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, പ്രസുദേന്തിമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓണ്‍ലൈന്‍ ബുക്കിംഗിലൂടെയാണ് തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കേണ്ടത്. സഹനത്തിന്റെയും സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും മാതൃകയായ വിശുദ്ധ അല്‍ഫോന്‍സമ്മയുടെ മദ്ധ്യസ്ഥതയിലൂടെ ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക