Image

ആലപ്പുഴയുടെ അനന്തസാധ്യതകൾ (സന്തോഷ് പിള്ള)

Published on 06 February, 2021
ആലപ്പുഴയുടെ അനന്തസാധ്യതകൾ (സന്തോഷ് പിള്ള)

കാലിഫോർണിയയിലെ ലോസാഞ്ചലസ്സിനടുത്തുള്ള സാന്റാ  മോണിക്ക കടൽപ്പാലം അനേകം വിനോദസഞ്ചാരികളെ ആകർഷിച്ചു കൊണ്ടേയിരിക്കുന്നു. 1600 അടി നീളത്തിൽ പസഫിക് സമുദ്രത്തിനുള്ളിലേക്ക് തള്ളി നിൽക്കുന്ന ഈ പാലത്തിനു മുകളിലായി,  ആകാശ തൊട്ടി, റെസ്റ്റോറന്റ്, ബാൻഡ്മേളം, വഴിവാണിഭം, മിനി സർക്കസ്സ് , കൗതുക വസ്തു വില്പന ശാലകൾ മുതലായ അനേകം സ്ഥാപനങ്ങൾ  പ്രവർത്തിക്കുന്നു. വേനൽകാലത്ത് , ഓരോ ദിവസവും, ആയിരക്കണക്കിന്  സന്ദർശകരാണ് ഇവിടെ എത്തുന്നത്. 1909ൽ പൂർത്തീകരിച്ച്   ഈ കടൽപ്പാലം, ആസ്വദിക്കാൻ 2018 ൽ, 840 ലക്ഷം  ജനങ്ങൾ എത്തിച്ചേർന്നു. 1.93 ബില്യൺ ഡോളറിൻറെ വരുമാനവും, 12600 ജോലി സാദ്ധ്യതകളും കടൽപ്പാലകാഴ്ചകൾ പ്രദാനം ചെയ്തു.

കിഴക്കിന്റെ വെനീസ്  എന്നറിയപെട്ടിരുന്ന ആലപ്പുഴയ്‌ക്കുമുണ്ടായിരുന്നു പ്രശസ്തമായ  ഒരു കടൽപ്പാലം.  1862 ൽ ക്യാപ്റ്റൻ ഹ്യൂഗ് ക്രോഫോർഡ്,  1000 അടി നീളത്തിൽ നിർമ്മിച്ച പാലം,  അനേകവർഷങ്ങൾ കപ്പലിലേക്ക് ചരക്കുകൾ കയറ്റി ഇറക്കുന്നതിന്  സഹായകരമായി  നിലനിന്നിരു ന്നു.  കൊച്ചി തുറമുഖം വികസിച്ചതുമൂലം,  ആലപ്പുഴയിൽ കപ്പലുകൾ വരാതെ ആവുകയും കടല്പാലത്തിന്റെ ആവശ്യം ഇല്ലാതാവുകയും ചെയ്തു. പക്ഷെ കടൽത്തീരം സന്ദർശിക്കുന്നവർക്കുള്ള  വിനോദ ഉപാധിയായി ഈ പാലം നിലനിർത്തിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു?  സന്ദർശകരിൽ നിന്നും ഒരു ഫീസ് ചാർജ് ചെയ്ത് പാലത്തിന്റെ സംരക്ഷണച്ചിലവ് നിർവഹിക്കുവാനും സാധിക്കുമായിരുന്നു. ബാല്യകാലത്തിൽ അനേകം മധുര സ്മരണകൾ സമ്മാനിച്ച കടൽത്തീരവും, പാലവും ഒരിക്കൽ കൂടി ആസ്വദിക്കുവാൻ അവിടെയെത്തിയപ്പോൾ,  ഞങ്ങളെ  നിങ്ങൾ നശിപ്പിച്ചു കളഞ്ഞല്ലോ എന്നലമുറയിട്ടു കരഞ്ഞുകൊണ്ട്  കടൽ പുറത്തവശേഷിക്കുന്ന, തുരുമ്പെടുത്ത,  കുറേ ഇരുമ്പു കുറ്റികൾ മാത്രമാണ് കാണുവാൻ സാധിച്ചത്.  ഇപ്പോൾ നിലനിൽക്കുന്ന ഇരുമ്പ് കുറ്റികളെ സംരക്ഷിച്ച് നിർത്തികൊണ്ട്  അവക്ക് മുകളിലൂടെ ,സാന്റാ  മോണിക്ക യിൽ കണ്ടതുപോലെ, ഒരു കടൽപ്പാലം പുനർനിർമ്മിക്കുകയാണെങ്കിൽ,   ജന്മനാടിന്റെ മുഖഛായയും, പ്രശസ്തിയും, സാമ്പത്തിക സ്ഥിതിയും, എത്രകണ്ട് മെച്ചപെടുമായിരുന്നു.

ബൈപാസ്സ്  യാഥാർത്ഥമായതോടെ  നാട്ടുകാരെല്ലാം  ഉത്സവലഹരിയിലാണ് . സാഗരത്തിന്റെ  സൗന്ദര്യം ആവോളം നുകരു വാനും, അസ്തമയ സൂര്യൻ കടലിൽ കലങ്ങി, അലിഞ്ഞില്ലാതാകുന്നത്  കാണുവാനുമായി ബൈപാസ്സിനു മുകളിൽ ഇപ്പോൾ വാഹനങ്ങൾ നിറുത്തി ഇടാറുണ്ട് . അപകടം ഒഴിവാക്കാനായി ഈ വാഹനങ്ങളെ പോലീസെത്തി ഓടിച്ചു വിടാറാണ് പതിവ്. എന്നാൽ കാഴ്ചകൾ ആസ്വദിക്കാനായി,   ബീച്ചിനു മുകളിൽ അനേകം നിലകളായി  പാർക്കിംഗ് ലോട്ടും, കടൽ കാണുവാനുള്ള ബൂത്തുകളും പണിത്  ബൈപാസ്സുമായി  ബന്ധിപ്പിക്കാവുന്നതാണ്.  സന്ദർശകരിൽ നിന്നും ഒരു ഫീസ് ചാർജ് ചെയ്ത്,  ഈ സംരംഭത്തിൻറെ നിർമ്മാണത്തിനും,   നിലനി ല്പിനും  ആവശ്യമായ തുക  സംഭരിക്കുവാനും സാധിക്കും.

പുരോഗമനത്തിന്റെ  കാര്യത്തിൽ  ആലപ്പുഴക്കെന്തോ  ഒരു ശാപംകിട്ടിയിട്ടുണ്ടോ  എന്നൊരു സംശയം?  തീരദേശ തീവണ്ടി  നടപ്പിലായി  കാണാൻ   ഓമനപ്പുഴ എന്ന പേരിൽ അറിയപെട്ടിരുന്ന  മാന്യ വ്യക്തി  ദശാബ്ദങ്ങൾ  നീണ്ട  പ്രക്ഷോഭമാണ്   നടത്തിയത്. ഇത്രയും ദൈർഖ്യമേറിയ ഒരു  ബൈപാസ്സ്  നിർമ്മാണം മറ്റെവിടെയെങ്കിലും  ഉണ്ടായിട്ടുണ്ടോ? പള്ളാത്തുരുത്തി,  നെടുമുടി,  കിടങ്ങറ,  തകഴി പാലങ്ങളുടെചരിത്രവും വ്യത്യസ്തമല്ല.  വിനോദ സഞ്ചാര മേഖലയിൽ ആലപ്പുഴുക്കുള്ള അനന്ത സാധ്യതകൾ കണക്കിലെടുത്തുകൊണ്ട്  ഇനിയെങ്കിലും  പുരോഗമനനിർമ്മാണ പ്രവർത്തനങ്ങൾ  അതിവേഗത്തിൽ  സംഭവിക്കട്ടെ എന്ന്  പ്രത്യാശിക്കുന്നു.

 

ആലപ്പുഴയുടെ അനന്തസാധ്യതകൾ (സന്തോഷ് പിള്ള)
ആലപ്പുഴയുടെ അനന്തസാധ്യതകൾ (സന്തോഷ് പിള്ള)

ആലപ്പുഴയുടെ അനന്തസാധ്യതകൾ (സന്തോഷ് പിള്ള)

Join WhatsApp News
Soman Kumar 2021-02-07 08:22:17
Thanks for the news.
Hima 2021-02-08 12:23:43
Excellent writing! Hope Alappuzha’s dream will come true soon!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക