Image

കരിങ്കുന്നം എന്റെ ഗ്രാമത്തിന് നവ സാരഥികള്‍,റോണി പച്ചിക്കര പ്രസിഡന്റ്

Published on 08 February, 2021
 കരിങ്കുന്നം എന്റെ ഗ്രാമത്തിന് നവ സാരഥികള്‍,റോണി പച്ചിക്കര പ്രസിഡന്റ്



മെല്‍ബണ്‍: മെല്‍ബണിലെ കരിങ്കുന്നം എന്റെ ഗ്രാമത്തിന്റെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസിഡന്റ് റോണി പച്ചിക്കര, സെക്രട്ടറി ജിബു മുളയാനിക്കുന്നേല്‍, ട്രഷറര്‍ ജിജിമോന്‍ കാരുപ്ലാക്കല്‍, വൈസ് പ്രസിഡന്റ് ജിഷ ജിജോ ചവറാട്ട്, ജോയിന്റ് സെക്രട്ടറി ഇന്ദിര ശ്രീജിത്ത് എന്നിവരെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു.

അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ കമ്മറ്റി രൂപരേഖ തയാറാക്കി വരുന്നു. നാട്ടിലും യുകെയിലും മെല്‍ബണിലും വിവിധ സംഘടനകളില്‍ പ്രവര്‍ത്തിച്ച് പരിചയസമ്പത്തുള്ളവരാണ് പുതിയ ഭാരവാഹികള്‍. പുതിയ കമ്മിറ്റിക്ക് മുന്‍ പ്രസിഡന്റ് ബിജിമോന്‍ കാരുപ്ലാക്കല്‍ പിന്തുണ വാഗ്ദാനം ചെയ്തു.

റിപ്പോര്‍ട്ട്: റ്റിജോ കരിംകുറ്റിയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക