Image

ദീര്‍ഘകാല കോവിഡ് രോഗികളുടെ അവയവങ്ങള്‍ക്ക് കേടുപാടുകള്‍ തുടരും

Published on 12 February, 2021
ദീര്‍ഘകാല കോവിഡ് രോഗികളുടെ അവയവങ്ങള്‍ക്ക് കേടുപാടുകള്‍ തുടരും
ദീര്‍ഘകാലം കോവിഡ് ബാധിതരായി തുടര്‍ന്നവരുടെ ശരീരത്തില്‍ കൊറോണ വൈറസ് അവശേഷിപ്പിക്കുന്നത് ഒരിക്കലും തീരാത്ത നാശനഷ്ടമാണെന്ന് ആരോഗ്യ വിദഗ്ധര്‍. വല്ല വിധേനയും കോവിഡ് നെഗറ്റീവ് ആയാലും ഇവരില്‍ 72 ശതമാനത്തിനും തങ്ങളുടെ അവയവങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള കേടുപാട് ഉണ്ടായിട്ടുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

പ്രായഭേദമന്യേ, ദീര്‍ഘകാല കോവിഡ് ബാധിതരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ട് ലക്ഷണങ്ങളാണ് ക്ഷീണവും ശ്വാസം മുട്ടലും. ശ്വാസം മുട്ടല്‍ ഇവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ വരെ ബാധിക്കുന്ന മട്ടിലുള്ളതാണ്.കടുത്ത കോവിഡ് രോഗബാധ നീര്‍ക്കെട്ടും നെഞ്ച് വേദനയും ദീര്‍ഘകാല ശ്വാസകോശ പ്രശ്നങ്ങളും ഉണ്ടാക്കും.

കോവിഡ് ബാധിതരില്‍ 78 ശതമാനവും എന്തെങ്കിലും തരത്തിലുള്ള ഹൃദ്രോഗ പ്രശ്നങ്ങളുമായി മടങ്ങിയെത്താറുണ്ടെന്ന് ജാമ കാര്‍ഡിയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകുക, രക്തയോട്ടം കുറയുക, ഹൃദയമിടിപ്പ് അസാധാരണ നിലയിലാകുക എന്ന് തുടങ്ങി ഹൃദയ സ്തംഭനം വരെ സംഭവിക്കാം. 20കളിലും 30കളിലുമുള്ള കോവിഡ് രോഗികള്‍ പോലും നിരന്തരമുള്ള ചെക്കപ്പും സ്ക്രീനിങ്ങുമെല്ലാം നടത്തണമെന്ന് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക