StateFarm

ഡാളസ്സ് കേരള അസ്സോസിയേഷന്‍ ഉപന്യാസ മത്സരം- ഫെബ്രുവരി 22ന്

പി പി ചെറിയാന്‍ Published on 13 February, 2021
ഡാളസ്സ് കേരള അസ്സോസിയേഷന്‍ ഉപന്യാസ മത്സരം- ഫെബ്രുവരി 22ന്
ഗാര്‍ലന്റ് (ഡാളസ്സ്): കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സ് ഫെബ്രുവരി 22ന് ഉപന്യാസ മത്സരം സംഘടിപ്പിക്കുന്ന പ്രമേഹ രോഗ അവബോധം എന്ന വിഷയമാണ് എസ്സെ കോംപറ്റീഷന് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്.

ഡാളസ്സ് ഫോര്‍ട്ട്വര്‍ത്തിലുള്ള അസ്സോസിയേഷന്‍ മെമ്പര്‍മാരുടെ ഹൈസ്‌കുള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള യോഗ്യത. 1500 വാക്കുകളില്‍ ഉള്‍കൊള്ളുന്നതായിരിക്കണം ഉപന്യാസം. മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌ക്കോളാര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കും. ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാര്‍ത്ഥിക്ക് സംസ്ഥാന തലത്തില്‍ മെയ് 21-21 തിയ്യതികളില്‍ വാക്കൊയില്‍ (ടെക്‌സസ്സ്) സ്‌റ്റേറ്ര് ലയന്‍സ് ക്ലബ്ബ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിനുള്ള അവസരം ലഭിക്കും.

മത്സരത്തില്‍ പങ്കെടുക്കുവാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഫെബ്രുവരി 2ന് മുമ്പായി ഉപന്യാസം dfwilion@gmail.com ല്‍ അയച്ചു കൊടുക്കേണ്ടതാണെന്ന് കേരള അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി പ്രദീപ് നാഗനൂലില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹരിദാസ് തങ്കപ്പന്‍- 214 908 5686 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക