വീട്ടിലിരുന്നും കോവിഡ് പരിശോധിക്കാം, ടെസ്റ്റ് കിറ്റ് ഉടന്‍ യാഥാര്‍ഥ്യമാകും
Published on 19 February, 2021
ഇനി വീട്ടിലിരുന്നും കോവിഡ് പരിശോധിക്കാം. ബ്രിട്ടീഷ് ശാസ്ത്രജ്ഞരാണ് പുതിയ ടെസ്റ്റ് കിറ്റ് രൂപകല്‍പന ചെയ്തത്. ഉമിനീര്‍ പരിശോധനയിലൂടെ കോവിഡ് ഉണ്ടോ എന്ന് വീട്ടിലിരുന്നുതന്നെ അറിയാന്‍ സാധിക്കുന്ന ഒരു ടെസ്റ്റ് ആണ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചത്. കോവിഡ് ബാധിച്ചിട്ടുണ്ടോ എന്ന് രണ്ടു മണിക്കൂറിനുള്ളില്‍ അറിയാന്‍ സാധിക്കുന്ന ഈ പരിശോധന ഉടന്‍ യാഥാര്‍ഥ്യമാകും.
വെല്‍കം സാംഗര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഗവേഷകരാണ് ഈ ടെസ്റ്റ് വികസിപ്പിച്ചത്. ഇപ്പോഴുള്ള സ്വാബ് മെതേഡിനെക്കാള്‍ എളുപ്പത്തില്‍ സാമ്പിള്‍ ശേഖരിക്കാന്‍ ഇതിലൂടെ സാധിക്കുന്നു. മൂക്കിലെയോ തൊണ്ടയിലെയോ സ്രവങ്ങള്‍ ശേഖരിച്ച് പരിശോധിക്കുന്ന ഞഠജഇഞ ലാബ് പരിശോധന പോലെ കൃത്യമായ ഫലം നല്‍കുന്നതാണ് പുതിയ പരിശോധനയും. വീട്ടില്‍ വച്ചു നടത്തുന്ന ഗര്‍ഭപരിശോധന (ജൃലഴിമിര്യ ലേേെ) പോലെയാണ് ഈ ടെസ്റ്റിന്റെ റിസല്‍റ്റും കിട്ടുന്നത്.
പരിശോധനയുടെ രണ്ടാംഘട്ടത്തില്‍ സാമ്പിളിന് ഒരു ബാര്‍കോഡ് നല്‍കുകയും തുടര്‍ന്ന് അണുബാധയുണ്ടോ എന്ന് ഉറപ്പിക്കാന്‍ ഒരു പ്രത്യേക ജനിതക സീക്വന്‍സിങ്ങ് ഫസിലിറ്റിക്കു കൈമാറുകയും ചെയ്യും. ഈ പുതിയ ടെസ്റ്റ് കൃത്യതയുള്ളതും, കുറഞ്ഞതും, വേഗത്തിലുള്ളതും ഏതു സ്ഥലത്തു വച്ചും നടത്താവുന്നതും ആണ്.
പരിമിതമായ മെഡിക്കല്‍ റിസോഴ്സസ് ഉള്ള രാജ്യങ്ങളില്‍പ്പോലും വലിയ ഒരു വിഭാഗം ജനങ്ങളില്‍ ഈ രീതിയില്‍ പരിശോധന നടത്താനാകും എന്ന് 'സയന്‍സസ് അഡ്വാന്‍സസ് ' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല