Lawson Travels

ഇന്ത്യ കള്‍ച്ചറല്‍ ആന്‍ന്റ് എഡ്യുക്കേഷന്‍ സെന്റര്‍ വാര്‍ഷിക പൊതുയോഗം ഫെബ്രു : 27 ന് ചേരുന്നതാണ്

പി പി ചെറിയാന്‍ Published on 20 February, 2021
 ഇന്ത്യ കള്‍ച്ചറല്‍ ആന്‍ന്റ്  എഡ്യുക്കേഷന്‍ സെന്റര്‍ വാര്‍ഷിക പൊതുയോഗം ഫെബ്രു : 27 ന് ചേരുന്നതാണ്
ഡാളസ് : ഡാളസ് കേരള അസ്സോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഇന്ത്യ കൾച്ചറൽ ആൻന്റ്  എഡ്യുക്കേഷൻ വാർഷിക ജനറൽ ബോഡി യോഗം ഫെബ്രുവരി 27 ന് ഉച്ചതിരിഞ്ഞു  മൂന്നു മണിക്ക് ഗാർലന്റ് ബ്രോഡ് വേയിലുള്ള കേരള അസ്സോസിയേഷൻ കോണ്ഫ്രന്സ് ഹാളിൽ ചേരുന്നതാണെന്ന് സെക്രട്ടറി ജോർജ് ജോസഫ് അറിയിച്ചു . വാർഷിക റിപ്പോർട്ടും, കണക്കും സന്ദർഭോചിതമായി  അധ്യക്ഷൻ  അനുവദിക്കുന്ന വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്യുമെന്നും സിക്രട്ടറി അറിയിച്ചു .

സംഘടനയുടെ എല്ലാ അംഗങ്ങളും യോഗത്തിൽ വന്ന് പങ്കെടുക്കണമെന്ന് അപേക്ഷിക്കുന്നതായും സിക്രട്ടറി പറഞ്ഞു .

പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഫെബ്രുവരി 20 ന് നടക്കേണ്ടിയിരുന്ന  പൊതുയോഗമാണ്‌ ഫെബ്രുവരി 27 ലേക്ക് മാറ്റിയതെന്നും , ഇതൊരറിയിപ്പായി കണക്കാക്കണമെന്നും സിക്രട്ടറി അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക് IC&EC വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ് .



ലേഖകൻ : പി പി ചെറിയാൻ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക