Image

പുതിയ പാര്‍ട്ടി രൂപീകരിച്ചാല്‍ 46% റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെ പിന്തുണയ്ക്കുമെന്ന് റിപ്പോര്‍ട്ട്

പി പി ചെറിയാന്‍ Published on 22 February, 2021
പുതിയ പാര്‍ട്ടി രൂപീകരിച്ചാല്‍ 46% റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെ പിന്തുണയ്ക്കുമെന്ന് റിപ്പോര്‍ട്ട്

ന്യുയോര്‍ക്ക്: റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഉപേക്ഷിച്ചു ട്രംപ് പുതിയ പാര്‍ട്ടി രൂപീകരിക്കുകയാണെങ്കില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 46 ശതമാനവും ട്രംപിനൊപ്പം നില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി 21 ഞായറാഴ്ച സര്‍ലോക്ക യൂണിവേഴ്‌സിറ്റി (യുഎസ്എ) പുറത്തുവിട്ട  സര്‍വേയിലാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.  ട്രംപിന് വോട്ടു ചെയ്തവരാണ് സര്‍വേയില്‍ പങ്കെടുത്തത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 27 ശതമാനം മാത്രമേ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍  ഉറച്ചുനില്‍കൂ എന്നും, ശേഷമുള്ളവര്‍ ഇതുവരെ വ്യക്തമായ തീരുമാനത്തില്‍ എത്തിച്ചേര്‍ന്നിട്ടില്ലെന്നും സര്‍വെ ചൂണ്ടികാണിക്കുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഞങ്ങളുടെ ആവശ്യങ്ങള്‍ക്കു വേണ്ടിയല്ല നിലനില്‍ക്കുന്നതെന്നും, ട്രംപ് ഞങ്ങള്‍ക്കൊപ്പം നിന്ന് ഞങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി പോരാടുമെന്നും 47 ശതമാനം റിപ്പബ്ലിക്കന്‍സും വിശ്വസിക്കുന്നു. ചെറുകിട വ്യവസായങ്ങള്‍ക്ക് ട്രംപ് നല്‍കുന്ന പിന്തുണ വളരെ ശക്തമാണെന്ന് മില്‍വാക്കിയില്‍ നിന്നുള്ള ഒരു വ്യവസായി പറയുന്നു.
ഇതുവരെ ട്രംപ് ഒരു പ്രത്യേക പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. റിപ്പബ്ലിക്കന്‍ നേതൃത്വത്തംയും, സെനറ്റ് മൈനോറട്ടി ലീഡര്‍ മിച്ചു മെക്കോണലിനേയും അനിശിതമായി ട്രംപ് ഈയിടെ വിമര്‍ശിച്ചിരുന്നു.

ട്രംപിനെ കുറ്റക്കാരനാണെന്ന് പ്രഖ്യാപിക്കുന്ന പ്രമേയത്തിന് മിച്ചു മെക്കോണല്‍ എതിരായി വോട്ട് രേഖപ്പെടുത്തിയില്ലെങ്കിലും ജനുവരി 6ന് നടന്ന കാപ്പിറ്റോള്‍ കലാപത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ട്രംപിനാണെന്നും, ട്രംപിനെതിരെ ക്രിമിനല്‍ നടപടികള്‍ ഉണ്ടാകുമെന്നും മെക്കോന്നല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ എന്ന തന്റെ സ്വപ്ന സാക്ഷാത്കാരത്തിനും രാജ്യത്തിനു മുന്‍ഗണന നല്‍കുന്ന നയരൂപീകരണത്തിനും അമേരിക്കയെ ശക്തിപ്പെടുത്തുന്നതിനും ഞാന്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ടാകുമെന്ന് ട്രംപ്  മിച്ചു മെക്കോണലിന്റെ മുന്നറിയിപ്പിന് മറുപടി നല്‍കി.

Join WhatsApp News
Tom Abraham 2021-02-22 15:35:28
Trumps tax return , SC says can be seen by NY prosecutors. Does it mean all other big politicians s too.. Cuomo s too,
ഊസ 2021-02-22 14:51:34
46% ഉള്ളോ എല്ലാവരും വിചാരിച്ചതു 95% ആണെന്നാണു. ഇദ്ദേഹം പ്രസിഡന്റ് അല്ലാത് ഒരുകണക്കിന് ഒരു മാസം കഴിഞ്ഞു, അമേരിക്ക ഇപ്പോഴും ഈ ഭൂമുഖത്തുണ്ടെല്ലോ അതിൽ സന്തോഷിക്കുന്നു. ഇദ്ദേഹം ഇല്ലാതെ അമേരിക്കക്കെ ഒരു ദിവസം മുന്നോട്ടു പോകാൻ കഴിയുമെന്ന് കരുതിയാതെ ഇല്ല. ഡൗ ജോൺസും, ട്വിറ്ററും തകർന്നു തരിപ്പണവും ആയി!
സാധാരണക്കാരൻ 2021-02-22 16:44:20
ആർക്ക് കാണണം വേറെ വല്ലവരുടേയും IRS Tax Returns? അമേരിക്കയിൽ എല്ലാവരുടേയും Tax Return പരസ്യപ്പെടുത്തണം എന്നൊരു നിയമമുണ്ടെങ്കിൽ തീർച്ചയായും പരസ്യപ്പെടുത്തണം. നിയമപരമായ കാരണങ്ങളാൽ കോടതിക്ക് കാണണമെങ്കിൽ കാണട്ടെ, പൊതുജനങ്ങൾ കാണേണ്ട ഒരു കാര്യവുമില്ല. എൻറെ Tax Return ഞാൻ എന്തിനാ വല്ലവരേയും കാണിക്കുന്നത്? അത് എൻറെ വ്യക്തിപരമായ കാര്യം.
malayali democrat 2021-02-22 20:36:08
46 ശതമാനം അല്ല മാഷേ, 96%. (തൊണ്ണൂറ്റിയാറ് ശതമാനം) അതിന്റെ കൂടെ എല്ലാ മുൻ ഡെമോക്രാറ്റ്‌സും , അരിയാഹാരം തിന്നുന്ന എല്ലാ മലയാളികളും കൂടും. സ്റ്റിമുലെസ്സ് ചെക്ക് കിട്ടാതെ വരുമ്പോൾ ഇല്ലീഗൽ ഒഴികെ എല്ലാവരും ട്രംപിന്റെ കൂടെ കൂടും. ഹാ!! എന്തൊരു സംതോഷം!!! എന്തൊരു ആനന്ദം, !!! അമേരിക്ക, അമേരിക്ക, ഈ നാട് നമ്മുടെ നാട്. പാലും തേനും ഒഴുകുന്ന ട്രംപിന്റെ കനാൻ നാട്. ദൈവത്തിന്റെ സ്വന്തം ട്രംപിന്റെ കനാൻ നാട്. ഓ ഓ ഓ , ഹ ഹ ഹാആആആ !!!!!!!!!!!!!!!!!!!!!!!!!!!!!!! നമ്മടെ സ്വന്തം ട്രംപിന്റെ കനാൻ നാആആ നാട് ; ഹ , ഹ, ഹ, ഹോ ഹോ ഹോ !.............
Political Observer 2021-02-22 20:42:44
We have seen the political circus for too long. Both parties blame other parties for any issues while hiding their issues. I guess it is natural to expect that. Too much of our time and resources are taken only to come back to square one. The saga continues while we accept the outcome whether we like it or not. This is a no win situation for everybody. But, is there a solution for this historical crisis? I have few suggestions: 1. Put a term limit as ONE for two years as a probation period in which time, the ruling party has to show remarkable progress in areas of crucial issues such as economy, unemployment, immigration, healthcare, international relations etc. If they are successful with convincing evidence, they may continue for the next two years with the possibility of impeachment should they slack off. (Basically they are on probation for all the years they are in charge).This means there is no “honeymoon “ period 2. Alternate the next term with the same conditions to the other party. Same rules apply. They can choose to add any new areas of significance if necessary. Or they can choose the same areas of the previous administration but must deal with the same issues or more. 3. All 50 states have the opportunity to submit their suggestion. Their input must be recognized. A minimum of four areas must be there. It is not mandatory for a state to participate. 4.The administration must accept the salary (within the a middle class range), but have the option to donate it to a charity of their choice. 5. Air Force 1 and 2 can be used only for National or international travel purposes. (For personal use they can use their own private jets or public transportation). 6. Finally, there must be an age limit for politicians to be in leadership positions (My suggestion is between 35 and 65). 7. They must be biological parents (people who will not support abortion) For too long we are bystanders watching their political game. It must stop and meaningful solutions must replace the current system which only divides the people. Please feel free to add your own sensible comments or constructive criticism. (NO IDIOTS NEED TO WRITE ANY COMMENTS) This is the only way to avoid competition between the parties . By the way, if you want to see politics in a different medium, follow the “Simson” cartoons in E-malayalee 😀.
പൗരൻ 2021-03-05 14:25:51
റ്റാക്സ് റിട്ടേൺ കോപ്പി കിട്ടി, അതോടെ മിണ്ടാട്ടവും മുട്ടി. പട്ടിക്ക് മുഴുവൻ തേങ്ങാ കിട്ടിയപോലെ, ഇനി ഇരുന്ന് മോങ്ങാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക