Image

കോവിഡ് മുക്തരിയില്‍ മുടികൊഴിച്ചിലും, ഉത്കണ്ഠയും

Published on 02 March, 2021
കോവിഡ് മുക്തരിയില്‍ മുടികൊഴിച്ചിലും, ഉത്കണ്ഠയും
കോവിഡ് മുക്തരില്‍ മുടികൊഴിച്ചിലും ഉത്കണ്ഠയും വര്‍ധിക്കുന്നതായി ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു.

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്സലന്‍സിന്റെ അഭിപ്രായം അനുസരിച്ച് ദീര്‍ഘകാല കോവിഡ് 12 ആഴ്ചയിലധികം നീണ്ടു നില്‍ക്കാം. എന്നാല്‍ എട്ടാഴ്ചയില്‍ കൂടുതല്‍ രോഗലക്ഷണങ്ങള്‍ തുടര്‍ന്നാലും ദീര്‍ഘകാല കോവിഡായി പരിഗണിക്കാമെന്ന് മറ്റ് ചില പഠനങ്ങള്‍ പറയുന്നു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ കണക്ക് പ്രകാരം അഞ്ചില്‍ ഒരു കൊറോണ വൈറസ് രോഗിയും അഞ്ച് ആഴ്ചയില്‍ അധികം ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നു.

കോവിഡ് രോഗമുക്തരായവരില്‍ നാലിലൊന്ന് പേര്‍ക്കും വൈറസ് ബാധയുടെ ഫലമായി മുടി കൊഴിച്ചിലുണ്ടായതായി പഠന റിപ്പോര്‍ട്ട് പറയുന്നു. ചൈനയിലെ വുഹാനില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 1655 രോഗികളില്‍ 359 പേര്‍ക്കും (22 %) ഡിസ്ചാര്‍ജായി ആറു മാസത്തിന് ശേഷം മുടികൊഴിച്ചിലുണ്ടായി. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കോവിഡ് അനുബന്ധ മുടികൊഴിച്ചില്‍ കൂടുതലെന്നും പഠനം കൂട്ടിച്ചേര്‍ക്കുന്നു.

ക്ഷീണം, പേശികളുടെ ദുര്‍ബലത, ഉറക്ക പ്രശ്നം, ഉത്കണ്ഠ, വിഷാദം തുടങ്ങിയവയാണ് മുടികൊഴിച്ചിലിന് പുറമേ ദീര്‍ഘകാല കോവിഡ് വന്നവരില്‍ കാണപ്പെട്ട പ്രധാന ലക്ഷണങ്ങള്‍. പഠനത്തില്‍ നിരീക്ഷണ വിധേയമാക്കിയ ദീര്‍ഘകാല കോവിഡ് രോഗികളില്‍ 22 ശതമാനത്തിനാണ് മുടി കൊഴിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 26 ശതമാനം പേര്‍ക്ക് ഉറക്കപ്രശ്നങ്ങളും ഉത്കണ്ഠയും നിരീക്ഷിക്കപ്പെട്ടപ്പോള്‍ 23 ശതമാനം പേരില്‍ വിഷാദരോഗം പ്രത്യക്ഷപ്പെട്ടു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക