Image

ബൈഡന് ആദ്യ പ്രഹരം - ക്യാബിനറ്റിലേക്കുള്ള നീരാ ടണ്ഠന്റെ നാമനിര്‍ദ്ദേശം പിന്‍വലിച്ചു .

പി പി ചെറിയാന്‍ Published on 03 March, 2021
ബൈഡന് ആദ്യ പ്രഹരം - ക്യാബിനറ്റിലേക്കുള്ള നീരാ ടണ്ഠന്റെ നാമനിര്‍ദ്ദേശം പിന്‍വലിച്ചു .
വാഷിംഗ്ടണ്‍ ഡിസി : ബൈഡന്‍ - കമലാ ഹാരിസ് ഭരണത്തില്‍ ഉയര്‍ന്ന റാങ്കില്‍ ഇരുപതില്‍പരം ഇന്ത്യന്‍ അമേരിക്കരെ നിയമിച്ചുവെങ്കിലും ക്യാബിനറ് റാങ്കുള്ള ഏക ഇന്ത്യന്‍ അമേരിക്കന്‍ നീരാ ടണ്ഠനെ മാനേജ്മെന്റ് ആന്‍ഡ് ബഡ്ജറ് ഡയറക്ടറായി നിയമിച്ചത് പിന്‍വലിച്ചു . യു.എസ് സെനറ്റില്‍ ബൈഡന് കനത്ത പ്രഹരമാണ് ലഭിച്ചത് .

ഡെമോക്രാറ്റിക്ക് പാര്‍ട്ടിയിലെ സെനറ്റര്‍മാര്‍ ഉള്‍പ്പെടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റര്‍മാര്‍ എല്ലാവരും നീരാ ടണ്ഠന്റെ നാമനിര്‍ദ്ദേശത്തെ എതിര്‍ത്തതോടെയാണ് വേറൊരു മാര്‍ഗവും ഇല്ലാതെ നീരാ ടണ്ഠനെ പിന്‍വലിക്കാന്‍ ബൈഡന്‍ നിര്‍ബന്ധിതനായത് . വോട്ടെടുപ്പില്‍ പരാജയപ്പെടുന്നതിനേക്കാള്‍ നല്ലതാണ് പിന്‍വലിക്കല്‍ എന്ന തന്ത്രമാണ് ബൈഡന്‍ പ്രയോഗിച്ചത് .

ഇരുപാര്‍ട്ടികളിലെ സെനറ്റര്‍മാരെക്കുറിച്ച് മോശമായ പരാമര്‍ശം ട്വിറ്ററിലൂടെ പ്രസിദ്ധീകരിച്ചതാണ് നീരക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കാന്‍ സെനറ്റര്‍മാര്‍ തീരുമാനിച്ചത് . പിന്നിയത് ഈ പരാമര്‍ശങ്ങള്‍ ട്വിറ്ററില്‍ നിന്നും പിന്‍വലിച്ചു എങ്കിലും സെനറ്റര്‍മാര്‍ വിട്ടുകൊടുക്കാന്‍ തയാറല്ലായിരുന്നു .

ബൈഡന്‍ നീരയുടെ നാമനിര്‍ദേശം പിന്‍വലിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടിയത് നീരാ ടണ്ഠന്‍ തന്നെ തന്റെ നാമനിര്‍ദേശംഒഴിവാക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടുവെന്നാണ് , നീരയുടെ അപേക്ഷ പരിഗണിച്ചതാണ് ഒഴിവാക്കുന്നതെന്ന് ബൈഡന്‍ പറയുന്നു .

ഇന്ത്യന്‍ അമേരിക്കക്കാര്‍ക്ക് അഭിമാനമായി മാറിയ നീരാ ടണ്ഠന്റെ നാമനിര്‍ദ്ദേശം പിന്‍വലിക്കല്‍ ഇന്ത്യന്‍ വംശജരില്‍ നിരാശ പടര്‍ത്തി ക്യാബിനറ് റാങ്കുള്ള ഏക ഇന്ത്യന്‍ അമേരിക്കന്‍ എന്ന ബഹുമതി ട്രമ്പിന്റെ ഭരണത്തില്‍ നിക്കി ഹെയ്ലി നേടിയിരുന്നു ബൈഡന്റെ ഭരണത്തില്‍ അത് ആവര്‍ത്തിക്കാനായില്ല 
Join WhatsApp News
പൗരൻ 2021-03-03 14:59:47
കലപില കൂട്ടി തരുണീ മണികൾ, പലപല ജോലിക്കായി നിരന്നു; അംഗനമാരുടെ ആസന രൂപം, സുന്ദര കൂമോ കണ്ട് രസിച്ചു; ഭുജം നീട്ടി കുചം തപ്പി, ഖജം തലോടാൻ എരിപിരി കൊണ്ടു; ജോലിക്കാരെ ഓരോന്നായി, കൂലി കൊടുക്കാൻ കൂമു ക്ഷണിച്ചു; നുണകൾ മാത്രം തുപ്പും ഫ്രീഡോ-ക, ണ്ണിണകൾ രണ്ടും പൂട്ടിയടച്ചു; പൃഷ്ഠം തപ്പും കൂമോ കുട്ടൻ, കഷ്ടം അയ്യോ ജയിലിലുമായി.
BV 2021-03-03 16:01:09
ഇന്ത്യക്കാരെ ഒരു പദവീലും കൊണ്ടുവരരുത്, അവർ കള്ളത്തരം കാണിക്കന്നവരും ഇംഗ്ലീഷും ഈ രാജ്യത്തിന്റെ ഹിസ്റ്ററിയും അറിയാത്തവരും ഐവി ലീഗ് കോളേജിൽ പഠിക്കാത്തവരുമാണ്. ഇന്ത്യൻ സയൻസിൽ വിശ്വസിക്കുന്നവരുമാണ്. വെളുമ്പരുടെ ഈ രാജ്യത്തെ വെളുമ്പർക്ക് മാത്രമേ രക്ഷിക്കാൻ കഴിയുകയേയുള്ളു. അവർക്കാണ് ഈ രാജ്യത്തെ ലോകത്തിന്റെ മുമ്പിൽ ഒന്നാമതു നിർത്താൻ വരം ലഭിച്ചത്. പൂച്ചയ്ക്ക് എന്താ പൊന്നുരുക്കുനടത്തു കാര്യം!
വായനക്കാരൻ 2021-03-03 16:05:22
ദ്വിതീയാക്ഷരപ്രാസം കൊള്ളാം. കട്ടയും പടവും മടക്കി കുമോ കാട് കയറും. അടുത്ത 72 മണിക്കൂർ നിർണ്ണായകം.
ഉറക്കുണ്ണീ വായ തുറക്കൂ 2021-03-03 16:27:14
മുഖം രക്ഷിക്കാൻ സ്ഥാനമൊഴിയുകയാണ് മുന്നിലുള്ള ഏക പോംവഴി. കൂമൂട്ട പ്രതികാരം ചെയ്യും എന്ന ഭയത്തിലാണ് പല സ്ത്രീകളും മുന്നോട്ട് വരാത്തത്, ജീവന് സുരക്ഷ ഉറപ്പാക്കാമെങ്കിൽ കുറച്ചധികം ജോലിക്കാർ പരാതികൊടുക്കാൻ മുന്നോട്ട് വരുമെന്ന് കേൾക്കുന്നു. ബെയ്‌ജിങ്‌ ബോയിയുടെ കൈകളിലും കറ പുരണ്ടിട്ടുണ്ട്, അതാണ് പുറത്താക്കി കൈവിലങ്ങു വെച്ച് തെരുവിലൂടെ നടത്തിക്കാത്തത്. ട്രംപ് ഭരണത്തിലുണ്ടായിരുന്നെങ്കിൽ ഇവനെ ഒക്കെ അടിച്ചു പുറത്താക്കി ചാണകം തളിച്ച് പട്ടണം ശുദ്ധീകരിച്ചേനെ.
CID Mooosa 2021-03-03 20:06:23
Utter defeat for all our democrazies and no comments as they have no knowledge of the politics of this country.Supporters and Bideners are barking like anything but no voice. Gas price was 2dollars nine cents per gallon now 2 dollar nintey nine cents.
ജിങ് പിംഗ് ജോ 2021-03-03 21:42:45
വലിയ താമസമില്ലാതെ വലിയ മുതലാളിക്ക് നിർബന്ധിത വിരമിക്കൽ കൊടുക്കും എന്ന് കേൾക്കുന്നു. പറയുന്നതെല്ലാം മണ്ടത്തരങ്ങളായതുകൊണ്ട്, കഴിക്കാനും കുടിക്കാനുമല്ലാതെ വാതുറന്നൊന്നും മിണ്ടരുതെന്നാണ് ഇഡ്ഡലി അമ്മായിയുടെ ഉത്തരവ്. ട്രംപിനോടെങ്ങാനും മിണ്ടാതിരിക്കാൻ പറഞ്ഞായിരുന്നെങ്കിൽ, ട്രംപിന്റെ കൈയിൽനിന്ന് മുഖമടച്ചടി കിട്ടിയേനെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക