കോവിഡ് വാക്‌സീന്‍ എടുക്കുന്നതു മൂലമുള്ള ശാരീരിക അസ്വസ്ഥതകളില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യവിദഗ്ധര്‍. സ്വാഭാവിക പാര്‍ശ്വഫലങ്ങളാണിത്. പരമാവധി 3 ദിവസംകൊണ്ട് ഇതു മാറുമെന്നും വ്യക്തമാക്കി. പനി, ശരീരവേദന, വാക്‌സീന്‍ എടുത്ത ഭാഗത്ത് നേരിയ നീര്‍ക്കെട്ട്, വയറിളക്കം, ഛര്‍ദി തുടങ്ങിയവയാണ് പൊതുവായ പാര്‍ശ്വഫലങ്ങള്‍.
ഗുരുതര പ്രശ്‌നങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അസ്വസ്ഥതകള്‍ നീണ്ടുനിന്നാല്‍ വൈദ്യസഹായം തേടാം. വാക്‌സീന്‍ എടുത്തയുടന്‍ കടുത്ത ജോലികള്‍ ചെയ്യരുത്. അനാവശ്യ യാത്രകളും ഒഴിവാക്കണം.
പോഷകാഹാരങ്ങള്‍ കഴിക്കണം ധാരാളം വെള്ളം കുടിക്കണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.വാക്‌സീന്‍ എടുത്തശേഷമുള്ള ദിവസങ്ങളില്‍ മദ്യപാനവും പുകവലിയും ഒഴിവാക്കുന്നതാണ് സുരക്ഷിതം.
വിവിധ വാക്‌സീനുകള്‍ക്ക് ഏറെക്കുറെ സമാന പാര്‍ശ്വഫലങ്ങളാണുള്ളതെന്ന് ദുബായ് കരാമ ആസ്റ്റര്‍ ക്ലിനിക് ഇന്റേണല്‍ മെഡിസിന്‍ സ്‌പെഷലിസ്റ്റ് ഡോ.ശ്രീകുമാര്‍ ശ്രീധര്‍ മേനോന്‍. ചിലരില്‍ രണ്ടാമത്തെ ഡോസിലാണ് ഇതു കൂടുതല്‍ കാണുക. ശക്തികൂടിയ വേദന സംഹാരികളും മറ്റും ഒഴിവാക്കുന്നതാണു നല്ലത്. അലര്‍ജി, ശ്വാസം മുട്ടല്‍ എന്നിവ ഉണ്ടാകുന്നില്ലെന്ന് ഉറപ്പിക്കാന്‍ അരമണിക്കൂര്‍ നിരീക്ഷിച്ചശേഷമാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നു വിടുക. മുട്ട, ചെമ്മീന്‍ തുടങ്ങിയ ഭക്ഷണങ്ങളോട് ചിലര്‍ക്ക് അലര്‍ജിയുള്ളതുപോലെ വാക്‌സീനോടും ഉണ്ടാകാം. ഭക്ഷണത്തിലെയും മരുന്നുകളിലെയും ചില ഘടകങ്ങള്‍ അപൂര്‍വം ചിലരില്‍ അലര്‍ജിക്കു കാരണമാകാറുണ്ട്. വീട്ടിലെത്തിയ ശേഷമാണ് ഇങ്ങനെ ഉണ്ടാകുന്നതെങ്കില്‍ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ മടങ്ങിയെത്തി റിപ്പോര്‍ട്ട് ചെയ്യണം.
രണ്ടാമത്തെ ഡോസും എടുത്തശേഷം നിശ്ചിത ദിവസത്തിനകമാണ് വാക്‌സീന്റെ ഫലം പൂര്‍ണതോതില്‍ കിട്ടുക. ഓരോ വാക്‌സീനും ഇതു വ്യത്യാസമുണ്ട്. ആദ്യ ഡോസ് എടുത്ത് അവസാനിപ്പിക്കരുത്.
ന്മ വാക്‌സീന്‍ എടുത്തശേഷം രോഗം വന്നതായി പരാതിപ്പെടുന്നുണ്ടെങ്കില്‍ അതിനു മുന്‍പേ ശരീരത്തില്‍ വൈറസ് പ്രവേശിച്ചിരുന്നുന്നെന്നു മനസ്സിലാക്കാം. അതു വാക്‌സീന്റെ പോരായ്മയല്ല. ശരീരം പ്രതിരോധശേഷി ആര്‍ജിക്കാന്‍ നിശ്ചിതസമയം ആവശ്യമാണ്.