StateFarm

രണ്ട് കുട്ടികളുടെ മാതാവിനെ ആക്രമിച്ച കേസ്സില്‍ രണ്ട് യുവതികള്‍ അറസ്റ്റില്‍

പി പി ചെറിയാന്‍ Published on 22 May, 2021
രണ്ട് കുട്ടികളുടെ മാതാവിനെ ആക്രമിച്ച കേസ്സില്‍ രണ്ട് യുവതികള്‍ അറസ്റ്റില്‍
റോക്ക്‌വാള്‍ (ഡാളസ്സ്): രണ്ട് ചെറി കുട്ടികളുമായി കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ മാതാവിനെ ആക്രമിച്ചു കവര്‍ച്ച നടത്തിയ കേസ്സില്‍ രണ്ട് യുവതികളെ മെയ് 20 വ്യാഴാഴ്ച ഡാളസ്സ് പോലീസ് പോലീസ് അറസ്റ്റ് ചെയ്തു.

റോക്ക്‌വാളിലുള്ള ലവ്‌സ് പാര്‍ക്കിംഗ് ലോട്ടിലായിരുന്ന സംഭവം. രണ്ട് വയസ്സും ഏഴ്മാസവും പ്രായമുളള കുട്ടികളൈ കാറില്‍ നിന്നും പുറത്തെടുത്ത്. ഷോപിംഗ്കാര്‍ട്ടില്‍ വെക്കുകയായിരുന്നു. ഇതിനിടയില്‍ മറ്റൊരു കാറില്‍ എത്തിയ രണ്ട് യുവതികള്‍ കാറില്‍ നിന്നും ചാടിയിറങ്ങി കാറിന്റെ ട്രക്ക് തുറന്ന് അതിനോട് ഈ മാതാവിനെ ചേര്‍ത്തു നിര്‍ത്തി മറ്റൊരു യുവതി ഇവരുടെ മുഖത്തേക്ക് പെപ്പര്‍ സ്‌പ്രേ ചെയ്തു. കയ്യിലുണ്ടായിരുന്നു വാലറ്റ് തട്ടിയെടുത്ത് ഇവരും അവര്‍ വന്ന നിസ്സാന്‍ അള്‍ട്ടിമ കാറില്‍ കയറി രക്ഷപ്പെട്ടു ഭാഗ്യം കൊണ്ടാണ് ഇവര്‍ രക്ഷപ്പെട്ടതെന്ന് അക്രമണത്തിന് ഇരയായ മാതാവിന്റെ കുടുംബാംരം അറിയിച്ചു. ഈ സംഭവത്തിന്റെ ഞെട്ടലില്‍ നിന്നും ഇതുവരെ മോചിതയായിട്ടില്ലെന്നും അവര്‍ പറഞ്ഞു.

സംഭവത്തിന് ശേഷം കാറില്‍ രക്ഷപ്പെട്ട പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു റോക്ക്‌വാന്‍ പോലീസും, ഡാളസ്സ് പോലീസും നടത്തിയ തിരച്ചലില്‍ അവരെ പിടികൂടുകയായിരുന്നു. പത്തൊമ്പതുവയസ്സുക്കാരായ ഡോസന്‍, ഫിന്നി എന്നിവരെ വ്യാഴാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തു ജയിലിലടച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക