നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷൻസ് (നൻമ യു എസ് എ) കേരളത്തിലെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 115 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സംഭാവന ചെയ്തു. കേരള സർക്കാരിൻറെ കീഴിലുള്ള കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ എം എസ് സി എൽ) വഴിയാണ് ഉപകരണങ്ങൾ അമേരിക്കയിൽ നിന്നും നാട്ടിലെത്തിച്ചത്. ആദ്യ ഘട്ടമായ 50 കോൺസെൻട്രേറ്ററുകൾ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തി. ബാക്കിയുള്ളവ അടുത്ത ആഴ്ച്ച നാട്ടിലെത്തും.
നൻമ ട്രസ്റ്റീ കൗൺസിലിൻറെയും യു.എസ്.എ. ഭാരവാഹികളുടെയും നേതൃത്വത്തിൽ അമേരിക്കൻ മലയാളികളുടെ സഹകരണത്തോടെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഒരു കോടിയോളം രൂപ കോവിഡ് അനുബന്ധ പ്രവർത്തനങ്ങൾക്കായി സമാഹരിച്ചിരുന്നു. നോർക്കയുടെയും കേരളസർക്കാരിൻറെയും സഹായങ്ങൾ, നാട്ടിലേക്കയക്കുന്നതിലുള്ള സാങ്കേതികത്വങ്ങൾ എളുപ്പമാക്കി.
നോർക്കയിലെ ഹരികൃഷ്ണൻ നമ്പൂതിരി, അജിത് കൊളശ്ശേരി, കെ എം എസ് സിഎലിലെ ഡോ. ദിലീപ് കുമാർ ,സലിം കെ എം എന്നിവർ കസ്റ്റംസ്,ഐജിഎസ്ടിയുമായി ബന്ധപ്പെട്ട സാങ്കേതിക സഹകരണങ്ങൾ നൽകി.