പല്ലു० കീരിയു० (ബാല്യകാല സ്മരണകൾ 4: ഗിരിജ ഉദയൻ മുന്നൂർക്കോട്)

Published on 14 June, 2021
പല്ലു० കീരിയു० (ബാല്യകാല സ്മരണകൾ 4: ഗിരിജ ഉദയൻ മുന്നൂർക്കോട്)

കീരിയും പല്ലും  തമ്മിലെന്താ ബന്ധം  എന്നു ചോദിച്ചാൽ ഉണ്ട്. നിങ്ങളേ ഞാൻ ആ കഥയിലേക്ക് കൊണ്ടുപോവുകയാണ്..

ദാ അങ്ങോട്ടു നോക്കൂ അവിടേ ഓടിട്ട പഴയ ഒരു രണ്ടു നില തറവാട് കാണുന്നില്ലേ. അതാണ് കിഴ്യേപ്പാട്ട് എന്ന വീട്. പടി കടന്നു ചെന്നാൽ ആദ്യ० കാണുന്നത് കുളമാണ്. അവിടേ നിന്നും  കുറച്ചു പടികെട്ടുകൾ കയറിയാൽ വീടെത്തി. അവിടേയാണ് ഈ കഥയിലേ നായിക.

മുംബൈയിൽ നിന്നും  5 വയസ്സിൽ ജയന്തി ജനതയിൽ കയറി നാട്ടിലെത്തിയപ്പോൾ ഞാൻ വിചാരിച്ചു വെള്ളോലി തറവാട്ടിലേക്കോ അച്ഛന്റേ വീട്ടിലേക്കോ ആവുമെന്ന്. . എന്നാൽ അച്ഛനെടുത്ത പുതിയ വീട്ടലേക്കാണ് പറിച്ചു നട്ടത്. രണ്ടു ചേച്ചിമാർ അടക്കാപുത്തൂർ  ഹൈസ്കൂളിൽ  പഠിക്കുന്നു. ഞാനും  അനിയനും  വീട്ടിലും. അമ്മയേ സഹായിക്കാനും  ഞങ്ങളെ നോക്കാനുമായി തൊട്ടവീട്ടിലേ ജാനകിയമ്മ എത്തി.  കൊച്ചുകുഞ്ഞിന്റേ വായിൽ കൊള്ളാത്ത പേരുമായി വന്ന ഇവരേ ഞാൻ ആയമ്മ എന്നു വിളിച്ചു. 

ഈ വീടും പരിസരവു० മനസ്സിിൽ ഇഷ്ടപ്പെടാത്തതോ എന്തോ എന്നിലുള്ള വിഷമം ० കരച്ചിലു० വാശിയുമായി മാറി. പിറ്റേന്ന് മുതൽ ആയമ്മ എന്നേ തൊട്ടടുത്തുള്ള ശിവന്റേ അമ്പലത്തിലേക്ക് കൊണ്ടുപോവാൻ തുടങ്ങി. മാറ്റുംഗയിലേ കൊച്ചുഗുരുവായൂർ മാത്രം  കണ്ടിരുന്ന എനിക്ക് ശിവന്റേ അമ്പല० വല്ലാതേ അതിശയിപ്പിക്കുന്നതായിരുന്നു .പുറത്തു വലിയ ചുറ്റമ്പല०,  ആൽമരത്തിലേ വെള്ള പുഷ്പങ്ങൾ,  അമ്പലത്തിന്റേ ഉള്ളിലേ വിവിധതര० ഭഗവാൻമാരുടേ പ്രതിഷ്ഠ.. ഇവരെയെല്ലാം പൂജിക്കുന്ന വാരിയത്തേ ഇമ്പ്രാന്തിരി മുത്തച്ഛൻ എന്റെ പ്രിയപ്പെട്ട ഇമ്പ്രാച്ഛനായി. പൂമാല കെട്ടുന്ന ഇമ്പ്രാതിരിയുടേ ഭാര്യ പാപ്പി വാരസ്സിയാർ പാപ്പിയമ്മയു०, മകൾ ലീല വാരസ്സിയാർ എന്റേ പ്രിയപ്പെട്ട ലീലാമ്മയുമായി. 

പിന്നീട് അമ്പലത്തിൽ നിന്നും എന്നും  അവരുടേ വീട്ടിലേക്ക് . അവിടേ ലീലാമ്മയുടേ മക്കളായ പ്രഭ ചേച്ചിയു० സതീശ്ശേട്ടനു० മധുവു० സ്കൂളിൽ പോയിട്ടുണ്ടാകും. പിന്നീട് ഞാനാണ് ആ വീട്ടിലേ കുഞ്ഞ്. ഇമ്പ്രാച്ഛന്റെ കഥകൾ കേട്ടും  ലീലാമ്മ തൈരുകൂട്ടി ഒപ്പി വടിച്ച് വായിൽ തരുന്ന ഓരോ ഉരുളയു० ഇന്നും  മനസ്സിലുണ്ട്. അധിക ദിവസവു० എനിക്കിഷ്ടപ്പെട്ട ഇടിച്ചക്ക തോരനു० മുളകുഷ്യവു० ഉണ്ടാകു०. ഇടക്ക് ഓട്ടടയും ചക്ക പലഹാരവും നെയ്പായസവും ഉണ്ടാക്കി തരും. വൈകുന്നേരമാകുമ്പോഴേക്കും പ്രഭചേച്ചിയും, സതീശേട്ടനും, മധുവേട്ടനും സ്കൂളിൽ നിന്നുമെത്തും. തൊടിയിലെ മരത്തിൽ കെട്ടിയ ഊഞ്ഞാലിൽ ആട്ടിത്തരാൻ മധുവേട്ടനും, സതീശേട്ടനും, പ്രഭചേച്ചിയും മത്സരിക്കും.  അവരുടെ ഓമനയായ അനിയത്തി കുട്ടിയായിരുന്നു ഞാൻ. അങ്ങനെ സങ്കടപ്പെട്ട ദിവസങ്ങൾ സന്തോഷത്തിന്റേതായി. മുംബൈയിലേ കളികൂട്ടുകാരായ സേതു മാമിയുടേ മകൻ സുനിൽ ചേട്ടനേയു० സുധീറിനേയു० മറക്കാൻ തുടങ്ങി.

എന്നും  പല്ലു തേപ്പിക്കുന്നത് ആയമ്മയാണ്. കോൾഗേറ്റ്പൊടി ഇട്ട് തേച്ചാൽ വൃത്തിയാവില്ലെന്നു० പറഞ്ഞു ഉമികരികൊണ്ട് അമർത്തി തേപ്പിക്കും. ഒരു ദിവസം ० പല്ലു തേക്കുമ്പോഴാണ് ഒരു പാവത്തിന് ഇളക്കം  പോലേ. പല്ലു പറിച്ചെടുക്കാൻ ആരേയു० സമ്മതിക്കാതേ വലിയവായിൽ കരച്ചിൽ തന്നേ. ആയമ്മ കരച്ചിൽ മാറ്റാൻ വാര്യത്തേക്ക് തന്നേ കൊണ്ടുപോയി. ഇമ്പ്രാച്ഛൻ പതുക്കേ ദന്തിസ്റ്റിനേ പോലേ പല്ലു നോക്കാൻ തുടങ്ങി. 

അതിനിടയിലാണ് കീരിയുടേ കഥ പറയുന്നത്. കീരിയുടേ പല്ല് കാണാൻ നല്ല ഭ०ഗിയാണ്. നമ്മുടേ ആദ്യ० പറിക്കുന്ന പല്ല് കീരിക്ക് കൊടുക്കണം. അതും  ചാണകത്തിൽ പൊതിഞ്ഞ് മൂന്നുവട്ടം വീടിനെ വല० വെച്ച് ഓട്ടിൻ പുറത്തേക്ക് എറിയണം. വലം വെക്കുന്നതു മുതൽ എറിയുന്നതുവരേ പറയണം.' കീരീകീരീ നിന്റേ പല്ല് എനിക്ക് താ, എന്റേ പല്ല് നീയെടുത്തോ ' എന്തായാലു० വേദനയില്ലാതേ പല്ല് പറിച്ചു. ഞാൻ മൂന്നുവട്ടം ഓടി എന്റേ പല്ല് കീരിക്ക് കൊടുത്തു. അങ്ങനെ എല്ലാ പലും  ദന്തിസ്റ്റ് ഇമ്പ്രാച്ഛൻ പറിക്കും  ഞാൻ കീരിക്ക് കൊടുക്കു०. അങ്ങനെ എന്റേ പല്ലെല്ലാ० നല്ല ചന്തമുള്ള കീരിപല്ലായി.  ഇമ്പ്രാച്ചൻ എന്നെ കീരി എന്ന് വിളിക്കാൻ തുടങ്ങി. 

അങ്ങനെ തറവാട്ടിലേക്ക് താമസം  മാറിയപ്പോൾ ഏട്ടന്മാർക്കും  കീരിയായി. നാട്ടിലെ കുട്ടികൾപോലു० കീരി എന്ന് വിളിക്കാൻ തുടങ്ങിയപ്പോഴാണ് കാര്യ० കൈവിട്ടു പോയതറിഞ്ഞത്.  ആറ്റാശ്ശേരി എത്തിയാൽ കീരികൂയ് എന്ന് വിളിച്ച് കളിയാക്കുന്ന ചെക്കന്മാര് എനിക്ക് തലവേദനയായി. പിന്നീട് അവന്മാരേ ഒതുക്കലായി എന്റെ പണി. കല്യാണ० കഴിഞ്ഞ് ഒരുവർഷം  കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴും  പലരു० കീരി എന്ന എന്റേ ചെല്ലപ്പേര് മറന്നില്ല, എന്നു മനസ്സിലായി. അങ്ങനെ നാട്ടിൽ പോയാൽ ഇന്നും  ഞാൻ കീരി തന്നേ. 

ഇമ്പ്രാച്ഛന്റേ ഓർമ്മകളുമായി  ഇന്നും  എന്റേ പല്ലുകൾ ജീവിക്കുന്നു ഒരു കേടുപാടുമില്ലാതേ. കീരി പല്ലായി തന്നേ. എന്റെ പ്രിയപ്പെട്ട ഇമ്പ്രാച്ഛനും, പാപ്പിയമ്മയും,   ഇന്ന് ജീവിച്ചിരിപ്പില്ല. ലീലാമ്മ മക്കളുടെ കൂടെയാണ് താമസം. ഈ മഹാമാരി അവസാനിച്ചതിനു ശേഷം  മാമലകൾക്കപ്പുറത്ത് മരതക പട്ടണിഞ്ഞ എന്റെ വള്ളുവനാട്ടിലേക്ക് ഒരു യാത്ര പോകണം. സ്നേഹത്തിന്റെ മണം മതിതീരുവോളം നുകരാൻ . ലീലാമ്മയുടെ മടിയിൽ ഒരു കൊച്ചു ബാലികയായി ഒന്നു തലചായ്ക്കണം.❤️❤️

പല്ലു० കീരിയു० (ബാല്യകാല സ്മരണകൾ 4: ഗിരിജ ഉദയൻ മുന്നൂർക്കോട്)
Girija Udayan 2021-06-14 04:00:23
സ്നേഹം രേഖ❤️
Sudhir Panikkaveetil 2021-06-14 15:19:38
ഓർമ്മകൾ പുറകോട്ടുപോയി. ഗിരിജ എന്നു പേരുള്ളവരെ ഞങ്ങൾ സഹപാഠികൾ ഗിരി എന്ന് വിളിച്ചു. കുസൃതികൾ അതിനെ കീരിയാക്കി. ഇതിലെ കഥാപാത്രം കുട്ടി കീരി ശിവന്റെ അമ്പലത്തിലേക്ക് ചെല്ലുമ്പോൾ ശിവന്റെ കഴുത്തിലെ പാമ്പും നിലവിളിച്ചു കാണും കീരി പോകു ...അതറിയാതെ കുട്ടി കീരി ഓം നമ ശിവായ എന്ന് പ്രാർത്ഥിച്ചു നിന്നു. നീലകണ്ഠൻ പാമ്പിനെ സമാധാനിപ്പിച്ചുകാണും. ഭയപ്പെടാതെ ഇത് നമ്മുടെ ഗിരിജ ആണ്. പാർവതിയുടെ മറ്റൊരു പേരാണ് ഗിരിജ. ഗിരിജ മാഡം നല്ല ഓർമ്മകൾ, അവ നന്നായി അവതരിപ്പിച്ചു.
കലാലായ 2021-06-16 17:27:07
സൂപ്പർ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക