പെര്‍ത്ത് : പെര്‍ത്തിലെ ആദ്യകാല മലയാളി തിരുവല്ല കവിയൂര്‍ പയ്യമ്പള്ളി പി.സി. എബ്രഹാം (ബേബി-88) നിര്യാതനായി. പെര്‍ത്ത് സര് ചാള്‍സ് ഗാര്‍ഡനര്‍(ചാര്‍ളിസ്) ഹോസ്പിറ്റല്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം സംഭവിച്ചത്. സംസ്കാരം പിന്നീട് പെര്‍ത്തില്‍ നടക്കും.
1970ല്‍ പെര്‍ത്തിലേക്ക് കുടിയേറിയ അദ്ദേഹം സ്കൂള്‍ ടീച്ചറായും തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയിലും ജോലി ചെയ്തിട്ടുണ്ട്. പെര്‍ത്തിലേക്ക് കുടിയേറിയ അദ്ദേഹത്തിന്റെ മാതാപിതാക്കളായ പി.സി. ചാക്കോയും അന്നാമ്മ ചാക്കോയും പെര്‍ത്തില്‍ ആണ് അന്ത്യവിശ്രമം കൊള്ളുന്നത്. ഭാര്യ: തങ്കം തൃശൂര്‍ കുന്നംകുളം ചീരന്‍ കുടുംബാംഗമാണ്. മക്കള്‍: ആന്‍ ആന്റണി, ജെയിംസ് എബ്രഹാം. മരുമക്കള്‍: ആന്റണി ഡ്യൂണെ, ആനിയമ്മ ജെയിംസ്.
റിപ്പോര്‍ട്ട്: ബിജു നാടുകാണി