ഞങ്ങൾ ലൊബാട്സെ ട്രിപ്പ് പ്ലാൻ ചെയ്ത ദിവസമായിരുന്നു അന്ന്
അനിയത്തി ജോലി ചെയ്യുന്ന ഓഫീസിൽ നിന്ന് ഒരു മെസ്സേജ്
സഹപ്രവർത്തകയുടെ യാണ്
"ഐ വോണ്ട് ബി ഇൻ ടുമാറൊ,ഗോയിങ് ടു വാഷ് മൈ ഹെയർ"
(നാളെ ഞാൻ ലീവാണ്
എൻ്റെ തലമുടി ഒന്നു കഴുകണം)
ചിരി വന്നോ നിങ്ങൾക്ക് ?
തെറ്റിപ്പറഞ്ഞതല്ല കെട്ടോ
അങ്ങനെ ലീവ് എടുക്കുന്നവർ ധാരാളം
അവർ അത് മാസത്തിലോ മറ്റോ ചെയ്യുന്ന ഏറെ പ്രധാനപ്പെട്ട കാര്യമാണ്"
എന്ത് ?
കുളി ?...
അതെ .. കാരണം ഉണ്ട്
അവരുടെ തലയിൽക്കാണുന്നത് യഥാർത്ഥ തലമുടിയല്ല
അത് ഒരു തുന്നിച്ചേർക്കൽ വഴി ചെയ്തതാണ്.
മാർക്കറ്റിൽ നിന്നും വാങ്ങിക്കുന്ന തലമുടി പാക്കറ്റുകളിലെ മുടി ഇവരുടെ യഥാർത്ഥ സ്പ്രിംഗ് മുടിയോട് ചേർത്ത് പ്രത്യേക രീതിയിൽ തുന്നി വക്കുന്നു .
ഏറെ ശ്രമകരമായ പ്രക്രിയയാണ് ഇത് .
ഒരു തല ഇങ്ങനെ ഹെയർ ഡ്രസ്സിംഗ് ചെയ്യാൻ രണ്ടു മൂന്നു മണിക്കൂറുകളെങ്കിലും വേണമത്രെ.
വളരെ സൂക്ഷ്മമായി സമയമെടുത്ത് ചെയ്യേണ്ട ഒരു പണിയാണത്രെ ഈ വെപ്പു തലമുടി വയ്ക്കൽ
പ്രക്രിയ
ഓരോ ഇഴകളായി നമ്മൾ പിന്നിയിടും പോലെ ഒരു പ്രത്യേക രീതിയിൽ അവരുടെ യഥാർത്ഥ മുടിയോട് ചേർത്തു വയ്ക്കും .
.ചിലതരം നൂലുകൾ ,നാരുകൾ ഇവ കൃത്രിമ തല മുടിക്കായി ഉപയോഗിക്കുന്നു
പല വർണ മുടികൾ വിപണിയിൽ ഉണ്ട്
നീണ്ടതും ,ചുരുണ്ടതും രൂപത്തിൽ ,പല നീളത്തിൽ ഇവ കിട്ടും
കിട്ടുന്ന ശമ്പളത്തിൽ പകുതിയിലേറെ ഇവർ കേശാലങ്കാരത്തിനായി ചെലവാക്കുന്നു എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല .
ഏതാണ്ട് 300 പുലക്കും നും500 പുലക്കും ഇടയിൽ ഇതിനായി ചെലവാക്കുമത്രെ ഇവർ
യഥാർത്ഥത്തിൽ ഇവർക്ക് ചകിരി നാരു പോലെ പര പരയായ കുഞ്ഞിമുടികളാണ് .സ്പ്രിങ് ഒട്ടിച്ചു വച്ച പോലെ തലയിൽ അവിടവിടെയായിട്ടേ ഇവർക്ക് മുടി ഉള്ളൂ
അധികം പേരും തലയിൽ നമ്മുടെ തെരിക വച്ച മാതിരി മുടി തുന്നി വച്ചിരിക്കും .ഞങ്ങൾ ആദ്യം കരുതിയത് വിഗ്ഗ് ആണെന്നാ .പിന്നെ അടുത്തു കണ്ടപ്പോഴാണ് ഈ കേശ രഹസ്യം പിടികിട്ടിയത് .
മറ്റൊരു കാര്യം ഞങ്ങൾ ശ്രദ്ധിച്ചത് ,ഈ കേശാലങ്കാരത്തിനനുസൃതമായി ഇവരുടെ മുഖഛായാ മാറ്റം ആണ് നീണ്ടമുടിയുള്ള മാസം ഒരു മുഖം ,പിന്നിയിട്ട സമയം മറ്റൊരു മുഖം ..
ശരിക്കുള്ള ഛായ ഏതാണെന്ന് അറിയാൻ ഈ തുന്നിക്കെട്ട് മുഴുവനായും കളയേണ്ടി വരില്ലേ ?
ഈ തലമുടി സംഭവത്തിനൊപ്പം
ഒരനുഭവം പങ്കുവയ്ക്കട്ടെ
ഞങ്ങളുടെ സിംബാബ് വെ യാത്രക്ക് ഏതാണ്ട് പത്തു ദിവസം മുൻപ്..
സിംബാബ്വെയിലേക്ക് കടക്കണമെങ്കിൽ മഞ്ഞപ്പനി (Yellow fever) വാക്സിൻ നിർബന്ധമാണ്
ഞങ്ങൾ അതിനുള്ള തയ്യാറെടുപ്പിൽ ഒരു ക്ലിനിക്കിൽ എത്തി.
സുസ്മേര വദനനായി അറ്റൻ്റർ ഞങ്ങളെ സ്വാഗതം ചെയ്തു .
അവിടം ഒരു ഹോസ്പിറ്റൽ അന്തരീക്ഷം ആയി തോന്നിയില്ല. എന്നതത്ഭുതം. ചിത്രം വരച്ച ചുമരുകളും ,നല്ല ഒതുക്കത്തിൽ രണ്ടു മൂന്ന് സോഫ സെറ്റുകളും അടങ്ങിയ , ഇൻഡോർ പ്ലാൻ്റ്സ് ഭംഗിയിൽ ഒതുക്കിയ ഒരിടം
നമ്മുടെ നാട്ടിലെപ്പോലെ ഡെറ്റോളിൻ്റെയും മരുന്നു കളുടെയും മനം മടുപ്പിക്കുന്ന ഗന്ധമില്ല. തിക്കും തിരക്കുമില്ല.
ആംബുലൻസിൻ്റെ പേടിപ്പെടുത്തുന്ന ശബ്ദമില്ല. ആളുകൾ തീർത്തും നിശ്ശബ്ദർ
അങ്ങനെ വളരെ ശാന്തമായ വൃത്തിയുമുള്ള പരിസരം
ഞങ്ങൾ ഊഴമനുസരിച്ച് വാക്സിനായി കാത്തിരിക്കുകയായിരുന്നു അധികം തിരക്കില്ല .
എൻ്റെ ചെയറിനു പിന്നിൽ വന്ന് നിന്ന് ഒരു നേഴ്സ് എൻ്റെ തലമുടി മെല്ലെയൊന്ന് വലിച്ചു നോക്കി .
ആദ്യം ഞാൻ അത്ര ശ്രദ്ധിച്ചില്ല .
വീണ്ടും അത്യാവശ്യം ശക്തിയിൽ ഒരു വലി
വേദനിച്ച് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ വിടർന്നു ചിരിച്ച്, അത്ഭുതമൂറുന്ന ശബ്ദത്തിൽ ചോദിച്ചു
"ഈസ് ദിസ് ഒറിജിനൽ "?
"വാട്ട്.. ? "
ഞാൻ
"ഈസ് യുവർ ഹെയർ ഒറിജിനൽ ?"
പിന്നിയിട്ട മുടി കയ്യിലെടുത്ത് അവർ ചിരിച്ചു കൊണ്ട് വീണ്ടും
അനിയത്തി വീണ്ടും രക്ഷക്കെത്തി
"യെസ് മാഡം
ദിസീസ് ഹെർ ഒറിജിനൽ ഹെയർ"
"വൗ ..വണ്ടർഫുൾ!!"
"സച്ച് എ ലോംഗ് ഷെയർ"
"ഡു യു വാണ്ട് ടു സെൽ ഇറ്റ് ?"
ഏ ?
മുടി വിൽക്കുന്നോ എന്നോ ?
ഞാൻ വീണ്ടും കണ്ണു തള്ളി
:ചേച്ചീ .. ഇവിടെ അങ്ങനെയാണ് എന്നോടും ധാരാളം പേർ ചോദിച്ചിട്ടുണ്ട് .പേടിക്കണ്ട
ഇവർക്ക് തലമുടിയില്ലല്ലോ
അവർക്ക് മുടി എന്നു വച്ചാൽ സഹിക്കില്ല .വലിയ ആഗ്രഹമാണത്രെ ."
"അതാണ് വെപ്പുമുടിക്കായി നമ്മുടെ മുടി ചോദിക്കുന്നത്"
അയ്യോ പാവം അല്ലെ ?
എന്തൊരത്ഭുതം ഈ
തലമുടി വിശേഷം അല്ലെ ?
നാട്ടിൽ പെണ്ണുങ്ങൾ മുടി മുറിച്ച് കഴുത്തിനൊപ്പമാക്കുന്നു ,ചില സെലിബ്രെറ്റികൾ അടക്കം മുടി വരണ്ടി മൊട്ടയടിക്കുന്നു ...
ഇവിടെ ഒരു കൂട്ടർ മുടിക്കായി മോഹിച്ച്, വേദന സഹിച്ച് തലയിൽ മുടി തുന്നിച്ചേർക്കുന്നു വക്കുന്നു
ബഹുജനം പലവിധം
അല്ലെ ?
കേശവിശേഷം മോശമല്ലല്ലോ ?
