Image

അനുഗ്രഹനിറവില്‍ ബ്രിസ്‌ബേന്‍ യാക്കോബായ ഇടവക

Published on 23 June, 2021
 അനുഗ്രഹനിറവില്‍ ബ്രിസ്‌ബേന്‍ യാക്കോബായ ഇടവക

ബ്രിസ്‌ബേന്‍: സ്വന്തമായി ദൈവാലയം എന്ന യാക്കോബായ സുറിയാനി സഭാമക്കളുടെ ആഗ്രഹപൂര്‍ത്തീകരണമായി ബ്രിസ്‌ബേന്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയുടെ വിശുദ്ധ മൂറോന്‍ അഭിഷേക കൂദാശ അനുഗ്രഹകരമായി നടത്തപ്പെട്ടു. സുറിയാനി ഓര്‍ത്തഡോക്ള്‍സ് സഭയുടെ ഓസ്‌ട്രേലിയ ന്യൂസീലാന്‍ഡ് അതിഭദ്രാസങ്ങളുടെ മോര്‍ മിലിത്തിയോസ് മല്‍ക്കി മെത്രാപ്പോലീത്ത ചടങ്ങുകള്‍ക്ക് പ്രധാന കാര്‍മികത്വം വഹിച്ചു .

കൂദാശയുടെ ഒന്നാം ദിവസമായ ജൂണ്‍ 18നു വൈകിട്ട് നാലിന് പ്രധാന കവാടത്തിലെത്തിയ മെത്രാപ്പോലീത്തയെ വിശ്വാസികള്‍ ഭക്ത്യാദര പൂര്‍വം സ്വീകരിച്ച് പുതിയ ദൈവാലയത്തിലേക്കു ആനയിച്ചു . പാത്രിയര്‍ക്കല്‍ പതാക ഉയര്‍ത്തിയ ശേഷം അഭിവന്ദ്യ പിതാവ് ദൈവാലയം തുറക്കുകയും നിലവിളക്കില്‍ ദീപം കൊളുത്തി ആശീര്‍വദിക്കുകയും ചെയ്തു . തുടര്‍ന്ന് നടന്ന അനുഗ്രഹകരമായ വിശുദ്ധ മൂറോന്‍ കൂദാശക്ക് പരിശുദ്ധ യാക്കോബായ സുറിയാനി സഭയിലെയും സഹോദരി സഭകളിലെയും വൈദീക ശ്രേഷ്ഠര്‍ സഹകാര്‍മികരായി . പ്രാര്‍ഥനാ നിര്‍ഭരമായ ശുശ്രൂഷകളില്‍ നാനാജാതിമതസ്ഥരായ നൂറു കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത് .

മൂറോന്‍ കൂദാശക്ക് ശേഷം യൂത്ത് അസോസിയേഷന്‍ സംഘടിപ്പിച്ച റാഫിള്‍ ഡ്രോയുടെ നറുക്കെടുപ്പ് നടത്തപ്പെട്ടു . തുടര്‍ന്ന് പള്ളി അങ്കണത്തില്‍ കേരളത്തിന്റെ തനതു വാദ്യകലാരൂപമായ ചെണ്ടമേളം ബ്രിസ്‌ബേനിലെ മലയാളി കലാകാര·ാരുടെ നേതൃത്വത്തില്‍ നടന്നത് ആഘോഷങ്ങള്‍ക്കു ആവേശം പകര്‍ന്നു . പ്രശസ്ത ബോളിവുഡ് തെന്നിന്ത്യന്‍ ഗാനങ്ങളുടെ പശ്ചാത്തലത്തില്‍ അന്തരീക്ഷത്തില്‍ വര്‍ണവിസ്മയങ്ങള്‍ വാരി വിതറിയ ലേസര്‍ ഷോ നയനാനന്ദകരമായ അനുഭവമായി.

കൂദാശയുടെ രണ്ടാം ദിവസമായ ജൂണ്‍ 19 നു അഭിവന്ദ്യ മോര്‍ മിലിത്തിയോസ് മല്‍ക്കി മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിേ·ല്‍ കുര്‍ബാന അര്‍പ്പിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഭക്തിസാന്ദ്രമായ റാസയും, തുടര്‍ന്ന് പ്രൗഢഗംഭീരമായ പൊതുസമ്മേളനവും നടത്തപ്പെട്ടു.

വികാരി ഫാ. ലിലു വര്‍ഗീസ് പുലിക്കുന്നിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം മോര്‍ മിലിത്തിയോസ് മല്‍ക്കി മെത്രാപോലിത്ത ഉദ്ഘാടനം ചെയ്തു. ദൈവാലയം സ്വര്‍ഗത്തിലേക്കുള്ള ഗോവണിയാണെന്നും ആത്മീക പുതുക്കത്തിനുള്ള ഇടമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു . ബില്‍ഡിംഗ് കോഓഡിനേറ്റര്‍ ബിജു വര്‍ഗീസ് സ്വാഗതം ആശംസിച്ച യോഗത്തില്‍ ഭദ്രാസന കൗണ്‍സില്‍ ഭാരവാഹികള്‍ , ഫെഡറല്‍ ഗവണ്മെന്റ് എംപിമാര്‍, സ്റ്റേറ്റ് ഗവണ്മെന്റ് എംപിമാര്‍ , വിവിധ സിറ്റി കൗണ്‍സിലര്‍മാര്‍ , സഹോദരി സഭകളിലെ വൈദീകര്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു .


ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ എംപിയുടെ ആശംസാ സന്ദേശം യോഗത്തില്‍ പ്രോഗ്രാം കമ്മിറ്റി മെന്പര്‍ റോബിന്‍ ജോണ്‍ മുരീക്കല്‍ വായിച്ചു . ദൈവാലയ നിര്‍മാണത്തിന് ഭാഗവാക്കുകളായ ഇടവകയിലെ എല്ലാ അംഗങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ക്വിന്‍സ്ലാന്‍ഡ് പ്രീമിയര്‍ അനസ്റ്റീഷ്യ പാലുഷേയും ആശംസാ സന്ദേശം അയച്ചിരുന്നു .

ട്രസ്റ്റി ജോബിന്‍ ജേക്കബ് അവതരിപ്പിച്ച വിശ്വാസ പ്രഖ്യാപനം ഇടവകയ്ക്ക് പരിശുദ്ധ അന്ത്യോഖ്യ സിംഹാസനത്തോടുള്ള അചഞ്ചലമായ കൂറും വിധേയത്വവും അരക്കിട്ടുറപ്പിക്കുന്നതായി .
സെക്രട്ടറി ഷിബു എല്‍ദോ തേലക്കാട്ട് , ഇടവകയുടെ ആദ്യ സെക്രട്ടറി ജോയ് മാത്യു എന്നിവര്‍ പ്രസംഗിച്ചു . നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ച കോപ്ലാന്റ് ബില്‍ഡേര്‍സിന് ഇടവകയുടെ സ്‌നേഹോപഹാരം കൈമാറി . ദൈവാലയ നിര്‍മാണത്തിന് കഠിനാധ്വാനം ചെയ്ത എല്ലാ ബില്‍ഡിംഗ് കമ്മിറ്റി അംഗങ്ങളെയും മുന്‍ ഭാരവാഹികളെയും ആദരിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് റോയ് മാത്യു കൃതജ്ഞത അര്‍പ്പിച്ചു .

ക്വിന്‍സ്ലന്‍ഡ് സംസ്ഥാനത്തിലെ സുറിയാനി സഭയുടെ ആദ്യ ഇടവകയായ ദൈവാലയം 1.05 ഏക്കര്‍ സ്ഥലത്തു പാഴ്‌സനേജ് , മീറ്റിംഗ് റൂംസ് , പേരന്റസ് റൂം , കാര്‍ പാര്‍ക്കിംഗ് തുടങ്ങി എല്ലാവിധ അനുബന്ധ സൗകര്യങ്ങളോടും കൂടിയാണ് നിര്‍മിച്ചിരിക്കുന്നത് . ബ്രിസ്‌ബേന്‍ നഗരത്തില്‍ നിന്നും വെറും 25 കിലോമീറ്റര്‍ മാത്രം അകലെ ഹില്‍ക്രെസ്റ്റില്‍ ആണ് ദൈവാലയം സ്ഥിതി ചെയ്യുന്നത് .

പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നടത്തിയ ചടങ്ങുകള്‍ക്ക് വിവിധ സബ് കമ്മിറ്റികളുടെ കോര്‍ഡിനേറ്റര്‍മാരായ ഷിബു പോള്‍ , എല്‍ദോസ് പോള്‍, ബിജു ജോസഫ്, ഷാജി മാത്യു, ബേസില്‍ ജോസഫ് , ജോണ്‍സന്‍ വര്‍ഗീസ് , റോയ് മാത്യു , ബെനു ജോര്‍ജ് , സുനില്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി .

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക