Image

സോമർസെറ്റ്‌ സെൻറ്‌ തോമസ് ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ജൂലൈ 2- മുതൽ 11 -വരെ

സെബാസ്റ്റ്യൻ ആൻ്റണി Published on 02 July, 2021
സോമർസെറ്റ്‌ സെൻറ്‌ തോമസ് ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ജൂലൈ 2- മുതൽ 11 -വരെ



 

"കർത്താവിന്റെ സന്നിധിയിൽ താഴ്മയുള്ളവരായിരിക്കുവിൻ അവിടുന്ന് നിങ്ങളെ
ഉയർത്തും" (യാക്കോബ്  4 -10)


ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെൻറ് തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും ഭാരതത്തിലെ ആദ്യ വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍ ജൂലൈ 2  മുതല്‍ ജൂലൈ 11 വരെ സംയുക്തമായി കൊണ്ടാടുന്നതായി ഇടവക വികാരി ഫാ.ആൻ്റണി  സേവ്യർ പുല്ലുകാട്ട് അറിയിച്ചു.

സി.ഡി.സി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ഈ വർഷത്തെയും തിരുനാൾ ആഘോഷങ്ങൾ നടത്തപ്പെടുക.
ജൂലൈ രണ്ടിന് വെള്ളിയാഴ്ച  വൈകിട്ട്‌   7:30-ന്‌  ആഘോഷമായ വിശുദ്ധ ദിവ്യബലി ഇടവക വികാരി ഫാ. ആൻ്റണി  സേവ്യർ പുല്ലുകാട്ടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടും. റവ.ഫാ. മീന  സഹകാർമ്മീകത്വം വഹിക്കും. തുടർന്ന് തിരുനാളിനു ആരംഭം കുറിച്ചുകൊണ്ടുള്ള കൊടിയേറ്റവും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. ഇന്നേ ദിവസത്തെ പ്രാർത്ഥന ചടങ്ങുകൾക്കു സെൻറ്. തെരേസാ ഓഫ് കൊൽക്കൊത്ത വാർഡ് കുടുംബാംഗങ്ങൾ നേതൃത്വം നൽകും.

ജൂലൈ മൂന്നിന് ശനിയാഴ്ച  വിശുദ്ധ തോമാശ്ശീഹായുടെ ദുക്റാന തിരുനാൾ (രക്തസാക്ഷിത്വ ദിനം) ഭക്ത്യാദരപൂർവം ആചരിക്കും. രാവിലെ 9 മണിക്ക് വിശുദ്ധ ദിവ്യബലിയും തുടർന്ന്  വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും, നിത്യസഹായ മാതാവിന്റെയും നൊവേനയും, എല്ലാ പിതാക്കന്മാർക്കായുമുള്ള  പ്രത്യേക പ്രാർത്ഥനകളും  നടത്തപ്പെടും. ഇന്നേ ദിവസത്തെ പ്രാർത്ഥനാ ചടങ്ങുകൾക്ക്  സെൻറ്‌.തോമസ് വാർഡ് കുടുംബാംഗങ്ങൾ നേതൃത്വം കൊടുക്കും.

ജൂലൈ നാലിന്‌  ഞായറാഴ്ച രാവിലെ 7.30-നും, 9 :30-നും, 11:30 നുമായി മൂന്നു ദിവ്യബലി ഉണ്ടായിരിക്കും. ദിവ്യബലിയോടനുബന്ധിച്ച്  വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും പതിവുപൊലെ നടത്തപ്പെടും. ഇന്നേദിവസം പ്രാർത്ഥനകൾക്ക് സെൻറ്‌. അൽഫോൻസാ വാർഡ് കുടുംബാംഗങ്ങൾ നേതൃത്വം നൽകും.

ജൂലൈ അഞ്ചിന് തിങ്കളാഴ്ചയിലെ തിരുകര്‍മ്മങ്ങള്‍  വൈകിട്ട്‌  7:30-ന് വിശുദ്ധ ദിവ്യബലിയോടെ ആരംഭിക്കും. തിരുക്കർമ്മങ്ങൾക്ക് റവ.ഫാ. കുര്യാക്കോസ് കുമ്പകീൽ നേതൃത്വം നൽകും.  ദിവ്യബലിയോടനുബന്ധിച്ചു വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും, ഇന്നേ ദിവസം കുഞ്ഞുങ്ങൾക്കുവേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകളും നടത്തപ്പെടും. ഈ ദിവസത്തെ  പ്രാർത്ഥനാ ചടങ്ങുകൾക്ക്  സെൻറ്‌. പോൾ വാർഡ് അംഗങ്ങള്‍ നേതൃത്വം നൽകും.

ജൂലൈ ആറിന് ചൊവാഴ്ച്ച വൈകിട്ട്‌ 7.30-ന് തിരുക്കര്‍മ്മങ്ങള്‍ ഇടവക വികാരി ഫാ. ആൻ്റണി  സേവ്യർ പുല്ലുകാട്ടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടും. തുടർന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും,രോഗാവസ്ഥയിൽ വിഷമിക്കുന്നവർക്കായി പ്രത്യേക രോഗശാന്തി ശുശ്രൂഷകളും നടത്തപ്പെടും. ഇന്നേ ദിവസത്തെ പ്രാര്‍ത്ഥനകള്‍ക്ക്‌ സെൻറ്‌. ആൻ്റണി വാർഡ് അംഗങ്ങൾ നേതൃത്വം നല്‍കും.

ജൂലൈ ഏഴിന് ബുധനാഴ്‌ച വൈകിട്ട് 7.30 -നുള്ള വിശുദ്ധ ദിവ്യബലി റവ. ഫാ.ജോർജ് എളമ്പാശ്ശേരിലിൻറെ  മുഖ്യ കാർമ്മികത്വത്തിൽ നടക്കും. തുടർന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും, ഗ്രാൻഡ് പേരൻസിനുള്ള പ്രത്യേക പ്രാർത്ഥനകളും നടത്തപ്പെടും.  ഈ ദിവസത്തെ പ്രാര്‍ത്ഥനകള്‍ക്ക്‌ സെൻറ്‌ ജോസഫ് വാർഡ് കുടുംബാംഗങ്ങങ്ങൾ നേതൃത്വം നല്‍കും.

ജൂലൈ എട്ടിന് വ്യാഴാഴ്ച തിരുകര്‍മ്മങ്ങള്‍  വൈകിട്ട്‌  7:30-ന് റവ. ഫാ.ഡേവിഡ് ചാലക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടും. ഇന്നേ ദിവസത്തെ പ്രാർത്ഥനകൾക്ക് സെൻറ്‌.മേരീസ് വാർഡിലെ കുടുംബാംഗങ്ങൾ നേതൃത്വം കൊടുക്കും. കുട്ടികൾക്കും യുവാക്കൾക്കുമായുള്ള പ്രത്യേക പ്രാർത്ഥനയോടൊപ്പം വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും പതിവുപോലെ നടത്തപ്പെടും.

ജൂലൈ ഒമ്പതിന് വെള്ളിയാഴ്ച വൈകിട്ട്‌ 7.30-ന് വിശുദ്ധ ദിവ്യബലിയും, തുടര്‍ന്ന്‌ അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയിലുള്ള നൊവേനയും, സെൻറ്‌. ജൂഡ്
നൊവേനയും ഉണ്ടായിരിക്കും. ഇന്നേദിവസം എല്ലാ അമ്മമാർക്കും വേണ്ടിയുള്ള പ്രാർത്ഥന നടത്തപ്പെടും.  ഇന്നേ  ദിവസത്തെ ചടങ്ങുകൾക്ക്‌ സെൻറ്‌. ജൂഡ് വാർഡ് അംഗങ്ങൾ നേതൃത്വം കൊടുക്കും.

ജൂലൈ പത്താം തിയതി ശനിയാഴ്ചയിലെ  തിരുക്കർമ്മങ്ങൾക്ക്  രാവിലെ 9-ന് റവ ഫാ, ഫിലിപ്പ് വടക്കേക്കരയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടും.
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും നിത്യസഹായ മാതാവിന്റെയും നൊവേനയും, ഇടവകയിലെയും മറ്റെല്ലാകുടുംബങ്ങൾക്കും വേണ്ടി പ്രത്യേക പ്രാർത്ഥനകൾ
നടക്കും. തിരുനാൾ പ്രാർത്ഥനകൾക്ക് സെൻറ്‌. ജോർജ് വാർഡ് കുടുംബാംഗങ്ങൾ നേതൃത്വം നൽകും.

ജൂലൈ പതിനൊന്നിന് ഞായറാഴ്‌ച പ്രധാന തിരുനാള്‍ ദിനത്തില്‍ ഉച്ചയ്ക്ക് രണ്ടുമണിക്ക് രൂപപ്രതിഷ്ഠയോടെ തിരുനാള്‍ ചടങ്ങുകള്‍ ആരംഭിക്കും. ആഘോഷമായ
വിശുദ്ധ ദിവ്യബലിക്ക്‌ ചിക്കാഗോ രൂപതയുടെ അഭിവന്ദിയ പിതാവ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ  മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടും. ഇടവക വികാരി
സഹകാർമികത്വം വഹിക്കും.  ദേവാലയത്തിലെ മുഖ്യ തിരുകര്‍മ്മങ്ങള്‍ക്കുശേഷം വിശുദ്ധരുടെ രൂപം വഹിച്ചുകൊണ്ടുള്ള നഗരികാണിക്കല്‍ പ്രദക്ഷിണവും,
തിരുശേഷിപ്പ്‌ വണക്കവും, അടിമ സമര്‍പ്പണവും, പ്രസുദേന്ധി വാഴ്ചയും നടക്കും.

ജൂലൈ പന്ത്രണ്ടിന് തിങ്കാളാഴ്‌ച വൈകിട്ട്‌ 7.30-ന്‌ വിശുദ്ധബലിയും,മരിച്ച ആത്മാക്കള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനകളും തുടര്‍ന്ന്‌ കൊടിയിറക്കവും നടക്കും.

ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തുന്നത്‌ വിൻസെൻറ് തോമസ് ആൻഡ് സിസിലി, ജെയ്സൺ അലക്സ് ആൻഡ് ബീന, ജോൺ ജോർജ് നടയിൽ ആൻഡ് സ്നേഹ സേവ്യർ,കുരിയൻ കല്ലുവാരപ്പറമ്പിൽ ആൻഡ് മേരിക്കുട്ടി എന്നീ കുടുംബാംഗങ്ങൾ ആണ്.

തിരുനാളിനോടനുബന്ധിച്ച്‌ ദേവാലയത്തിലെ വിവിധ ഭക്തസംഘടനകള്‍ നടത്തുന്ന സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നതാണെന്ന്‌ തിരുനാളിന്റെ മുഖ്യ സംഘാടകരായ ലാസർ ജോയ് വെള്ളാറ, അനീഷ് ജോർജ്  എന്നിവര്‍ അറിയിച്ചു. തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
 
തിരുനാള്‍ കര്‍മ്മങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കുകൊണ്ടും,വചനപ്രഘോഷണങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ശ്രവിച്ചും അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ആൻ്റണി  സേവ്യർ പുല്ലുകാട്ട് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

ലാസർ ജോയ് വെള്ളാറ (തിരുനാൾ കോർഡിനേറ്റർ) 2 0 1 -5 2 7-8 0 8 1, അനീഷ്
ജോർജ് (തിരുനാൾ കോർഡിനേറ്റർ), 469-955-5112, നെവിൻ ആൻ്റണി (തിരുനാൾ
കോർഡിനേറ്റർ) 908-230-8683, ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) (732)7626744,
സെബാസ്റ്റ്യൻ ആൻ്റണി (ട്രസ്റ്റി) 732-690-3934), ടോണി മാങ്ങൻ (ട്രസ്റ്റി)
(347) 721-8076, മനോജ് പാട്ടത്തിൽ (ട്രസ്റ്റി) (908 )400-2492.

വെബ്:www.stthomassyronj.org

സെബാസ്റ്റ്യൻ ആൻ്റണി 732-690-3934

 

www.worldcatholicnews.com
സോമർസെറ്റ്‌ സെൻറ്‌ തോമസ് ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ജൂലൈ 2- മുതൽ 11 -വരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക