Image

ഖുശ്ബുവിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ വീണ്ടും ഹാക്കിംഗ്

Published on 20 July, 2021
 ഖുശ്ബുവിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ വീണ്ടും ഹാക്കിംഗ്


നടിയും ബിജെപി നേതാവുമായ ഖുശ്ബുവിന്റെ ട്വിന്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. അക്കൗണ്ടിലെ ചിത്രം മാറ്റുകയും പേര് ബ്രയാന്‍ എന്നാക്കി മാറ്റുകയും ചെയ്തു. നടി പോസ്റ്റ് ചെയ്തിരുന്ന ട്വീറ്റുകള്‍ എല്ലാം നീക്കം ചെയ്തു. അക്കൗണ്ടിലെ കവര്‍ ചിത്രത്തിലും മാറ്റമുണ്ട്. 

2020 ഏപ്രിലിലും ഇതേ അനുഭവം ഖുശ്ബുവിന് ഉണ്ടായിട്ടുണ്ട്. അന്ന് അക്കൗണ്ട് ഹാക്ക് ചെയ്തപ്പോള്‍ ഇന്‍സ്റ്റാഗ്രാം വഴിയാണ് ഖുശ്ബു ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 48 മണിക്കൂറായി പാസ് വേര്‍ഡ് മാറ്റാന്‍ സാധിക്കുന്നില്ല എന്ന് കാണിച്ച് ആരാധകരുടെ സഹായവും നടി അന്ന് തേടിയിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക