Image

ബ്രിസ്‌ബേന്‍ നോര്‍ത്ത് സെന്റ് അല്‍ഫോസാ ഇടവകയില്‍ സംയുക്ത തിരുനാള്‍

Published on 28 July, 2021
 ബ്രിസ്‌ബേന്‍ നോര്‍ത്ത് സെന്റ് അല്‍ഫോസാ ഇടവകയില്‍ സംയുക്ത തിരുനാള്‍


ബ്രിസ്‌ബേന്‍: ബ്രിസ്‌ബേന്‍ നോര്‍ത്ത് സെന്റ് അല്‍ഫോന്‍സാ ഇടവകയില്‍ ആണ്ടുതോറും നടത്തിവരുന്ന പരിശുദ്ധ ദൈവമാതാവിന്റെയും ഇടവക മധ്യസ്ഥയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ മേരി മക്ലപ്പിന്റെയും തിരുനാള്‍ 2021 ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 1 വരെ ഭക്ത്യാദരപൂര്‍വം ആഘോഷിക്കുകയാണ്. ജൂലൈ 23 മുതല്‍ ദിവസേന വൈകിട്ട് 7ന് വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ്.

ജൂലൈ 30 വെള്ളി: റവ. ഫാ. തോമസ് അരീക്കുഴിയുടെ മുഖ്യകാര്‍മികത്വത്തില്‍ പ്രസുദേന്തിവാഴ്ച, കൊടിയേറ്റ്, ലദീഞ്ഞ്, നൊവേന, വിശുദ്ധ കുര്‍ബാന.

ജൂലൈ 31 ശനി: തിരുസ്വരൂപം വെഞ്ചിരിപ്പ്, വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ്. തിരുകര്‍മ്മങ്ങള്‍ക്ക് റവ. ഫാ. ആന്േറാ ചിരിങ്കണ്ടത്തില്‍ നേതൃത്വം നല്‍കും.

ഓഗസ്റ്റ് 1 ഞായര്‍: വൈകിട്ട് 3ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന പ്രദക്ഷിണം, ലദീഞ്ഞ്, സ്‌നേഹവിരുന്ന് ചെണ്ടമേളം, വെടിക്കെട്ട്. തിരുകര്‍മ്മങ്ങള്‍ക്ക് റവ. ഡാലിഷ് കോച്ചേരിയില്‍, റവ. ഫാ. ജോസന്‍ കൊച്ചാനിച്ചോട്ടില്‍ നേതൃത്വം നല്‍കും.


ഇടവകവികാരി റവ. ഫാ. ജോര്‍ജ് മങ്കുഴിക്കരി ട്രസ്റ്റിമാരായ ജോണ്‍ മാത്യു, ജോമോന്‍ എടക്കര, ആന്‍സി ജോമോന്‍, തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ സന്തോഷ് മാത്യു തുടങ്ങിയവരുടെ നേതൃത്വത്തില്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നോര്‍ത്ത് ഗേറ്റ് സെന്റ് ജോണ്‍സ് ദേവാലയത്തില്‍ വച്ചാണ് തിരുനാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ബുക്കിംഗ് നടത്തേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

റവ. ഫാ. ജോര്‍ജ് മങ്കുഴിക്കരി 0401 180633
ജോണ്‍ മാത്യു- 0423 741833
ജോമോന്‍ എടക്കര- 0423 611097
ആന്‍സി ജോമോന്‍- 0470 647527

റിപ്പോര്‍ട്ട്: ജോളി കരുമത്തി

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക