ന്യു യോർക്ക്: ഒൻപതു മാസത്തിനു ശേഷം സുധാ കർത്താ വിരമിക്കുകയും ജേക്കബ് (രാജൻ) പടവത്തിനെ (ഫ്ലോറിഡ) ഫൊക്കാന പ്രസിഡന്റായി (2021-23) തെരെഞ്ഞെടുക്കുകയൂം ചെയ്തു. ചിക്കാഗോയിൽ നിന്നുള്ള വർഗീസ് പാലമലയിലാണ് ജനറൽ സെക്രട്ടറി.
ന്യു യോക്ക് ലഗ്‌വാര്ഡിയ മാരിയറ്റിൽ നടന്ന ഏകദിന കൺവൻഷനിൽ ഇലക്ഷനു ജോസഫ് കുര്യപ്പുറം മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണറും രാജു സഖറിയാ, ജോർജ് ഓലിക്കൽ എന്നിവർ കമ്മീഷണർമാരുമായിരുന്നു.
മറ്റു ഭാരവാഹികൾ: ഡോ. സുജ ജോസ് (എക്സി. വൈസ് പ്രസിഡന്റ്-ന്യു ജേഴ്‌സി) എബ്രഹാം വർഗീസ് (വൈസ് പ്രസിഡന്റ്-ഷിബു വെണ്മണി), എബ്രഹാം കളത്തിൽ (ട്രഷറർ-ഫ്ലോറിഡ) ജേക്കബ് ചെറിയാൻ (അസോസിയേറ്റ് സെക്രട്ടറി) ബാല എസ. വിനോദ് (അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി) അലക്‌സാണ്ടർ പൊടിമണ്ണിൽ (അസോസിയേറ്റ് ട്രഷറർ-റോക്ക് ലാൻഡ്) ജൂലി ജേക്കബ് (അഡീഷണൽ അസോസിയേറ്റ് ട്രഷറർ)
ഷീല ചേറു (വനിതാ ഫോറം ചെയർ)
നാഷണൽ കമ്മിറ്റി അംഗങ്ങൾ: വേണുഗോപാൽ പിള്ള, ഷാജി സാമുവൽ, പി.കെ. സോമരാജൻ, വിത്സൺ ടി. ബാബുക്കുട്ടി, ബിനു പോൾ, ക്രിസ് തോപ്പിൽ, ലൂക്കോസ് മാളികയിൽ, സെലീന ഓലിക്കൽ.
റീജിയണൽ വൈസ് പ്രസിഡന്റുമാർ: ജോസഫ് കുന്നേൽ (റീജിയൻ -1) ജോർജി തോമസ് (റീജിയൻ -3, ന്യു ജേഴ്‌സി) തോമസ് ജോർജ് (റീജിയൻ 5) ഷൈജു എബ്രഹാം (റീജിയൻ 8)
യോഗത്തിൽ സന്നിഹിതരായവരെ മാത്രമേ തെരെഞ്ഞെടുത്തിട്ടുള്ളൂവെന്നു ജോസഫ് കുര്യപ്പുറം പറഞ്ഞു
ഇലക്ഷൻ പൂർത്തിയായിട്ടില്ലെന്നും അവശേഷിക്കുന്ന സ്ഥാനങ്ങളിലേക്ക് വൈകാതെ നിയമനങ്ങൾ നടത്തുമെന്നും പുതിയ പ്രസിഡന്റ് രാജൻ പടവത്തിൽ പറഞ്ഞു. അടുത്ത കൺവൻഷൻ 2023-ൽ ഫ്‌ലോറിഡയിൽ നടത്തും.
എണ്ണത്തൽ കുറവെങ്കിലും കഴിവും കാതലുമുള്ള സംഘടനയായി പഴയ പ്രതാപത്തിലേക്കു തിരിച്ചു പോകാൻ നമുക്കാകുമെന്നു സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് സുധാ കർത്താ പറഞ്ഞു.
കഴിഞ്ഞ വർഷം കോവിഡ് ശക്തിപ്പെട്ടപ്പോൾ നാഷണൽ കമ്മിറ്റിയുടെയും ബോർഡ് ഓഫ് ട്രസ്റ്റിയുടെയും സംയുക്ത യോഗമാണ് ഇലക്ഷൻ ഒരു വർഷം നീട്ടാൻ തീരുമാനിച്ചതെന്ന് വിനോദ് കെയാര്കെ പറഞ്ഞു . ഇന്നാണ് ഒരു വർഷം തികയുന്നത്.
അന്ന് ആ തീരുമാനമെടുത്തവരിൽ ചിലർ അതിനു വിപരീതമായി പ്രവർത്തിച്ചു പിരിഞ്ഞു പോയി. മെരിലാൻഡിൽ അവർ കൊടുത്ത രണ്ട് കേസും തള്ളിപ്പോയി. ക്വീൻസ് കൗണ്ടിയിൽ കേസ് ഇപ്പോഴും തുടരുന്നു.
ഒരു തത്വത്തിന്റെ പേരിലാണ് തങ്ങൾ നിലകൊണ്ടതെന്നു എക്സി. വൈസ് പ്രസിഡന്റ് ഡോ സുജ ജോസ് പറഞ്ഞു.
ഫിലാഡൽഫിയയിലെ മിൽബേൺ ബോറോയിൽ കോൺസ്റ്റബിൾ ആയി തെരെഞ്ഞെടുക്കപ്പെട്ട പി.കെ. സോമരാജനെ ചടങ്ങിൽ ആദരിച്ചു. സിവിലിയൻ തലത്തിൽ പോലീസിന്റെ ചുമതലകൾ ആണ് കോൺസ്റ്റബിളിനുള്ളത്. ജനങ്ങളുമായി കൂടുതൽ ബന്ധപ്പെടാൻ ഇത് സഹായിക്കും
സാബു പാമ്പാടിയും ടീമും നടത്തിയ ഗാനമേളയോടെ പരിപാടികൾ സമാപിച്ചു.
രാവിലെ ആരംഭിച്ച കൺവെൻഷനിൽ രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും ഒട്ടേറെ പേർ പങ്കെടുത്തു.
ഫൊക്കാനയിൽ വിവിധ തലത്തിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന മുതിർന്ന നേതാവാണ് രാജൻ പടവത്തിൽ. സൗമ്യനും എല്ലാവരുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കുന്ന വ്യക്തിയും. വിവിധ സംഘടനകളിലും പ്രവർത്തിച്ചു വ്യക്തിമുദ്ര പതിപ്പിച്ചിട്ടിട്ടുണ്ട്. ചിക്കാഗോയിൽ വിവിധ മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നു ജനറൽ സെക്രട്ടറി വർഗീസ് പാലമലയിൽ.
more photos