Image

കാർത്ത (ഇള പറഞ്ഞ കഥകൾ -2: ജിഷ യു.സി)

Published on 02 August, 2021
കാർത്ത (ഇള പറഞ്ഞ കഥകൾ -2: ജിഷ യു.സി)
അന്ന്...
കുഞ്ചാണാട്ടാ
സഗായിക്കണം"
"ഇന്നലേം കേട്ടു ആ സബ്ദം
താമരക്കുളത്തിൻ്റെ ഒത്ത നടൂന്ന് "
"ഇക്ക് പേട്യാവുണ്
അത് ഓല്ടെ ശബ്ദം തന്നെ"
"ൻ്റെ ഓല്ടെ കൊയല് വായന"

കാർത്ത പേടിയോടെ രാവിലെത്തന്നെ കുഞ്ചാണൻ്റെ മുറ്റത്ത് ഈ റനായി വന്നു
വിറച്ചു നിന്ന് പറഞ്ഞു

അവളുടെ നീണ്ട മുടിയിൽ നിന്ന് വെള്ളം ഇറ്റുവീണു കൊണ്ടിരുന്നു
.മുട്ടോളമെത്തുന്ന ഇടതുർന്ന മുടിക്കിടയിൽ നിന്ന് ഒരു പരൽമീൻ നിലത്തു വീണ്
പിടഞ്ഞു ചത്തു

അവൾ മുങ്ങി നിവർന്ന പാടെ വരുന്ന വരവാണ്
അവളുടെ കെട്ടിയവൻ ഐക്കോര ഈ താമരക്കായലിൽ മറഞ്ഞു പോയത് എല്ലാവർക്കുമറിയാം

ഒരു മിണ്ടാപ്രാണി പുല്ലാങ്കുഴൽ മാന്ത്രികൻ ,ദുർബല ഹൃദയൻ ,കാർത്തയെ
അതിരറ്റു സ്നേഹിച്ചിരുന്ന അയാൾ ഒരു ദിവസം തൻ്റെ പാട്ടുകൾക്കൊപ്പം
താമരക്കായലിൻ്റെ കയത്തിൽ മറഞ്ഞു

കാർത്ത എന്ന വശ്യസുന്ദരി അയാളുടെ ഭാര്യയായി എത്തിയത് യാദൃശ്ചികമായി

ഐക്കോരയും കൂട്ടുകാരൻ ഇട്ടിരായനും താമരക്കായലപ്പുറം ആറ്റശ്ശേരിക്കാവിൽ
ഇട്ടിരായൻ്റെ അമ്മായിയുടെ വീട്ടിൽ അവരുടെ മകളുടെ കാർത്തയുടെ മംഗലത്തിന്
പോയി .

അതിസുന്ദരിയായിരുന്നു കാർത്ത .ഇട്ടിരായൻ്റെ അച്ഛൻ പെങ്ങളുടെ മകൾ .
ചെമ്പക നിറമുള്ള ഉടൽ. നിതംബം മറക്കുന്ന നീണ്ട തലമുടി .നീട്ടിയെഴുതിയ വലിയ
മിഴികൾ .ചിരിക്കുമ്പോൾ കവിളുകളിൽ തെളിയുന്ന നുണക്കുഴികൾ .
പോരാത്തതിന് നല്ല ഗായികയും .റേഡിയോയിലെ സിനിമാപ്പാട്ടുകൾ അതുപോലെ പാടും .
അവളുടെ അച്ച മരിച്ചതിൽപ്പിന്നെ
ഇട്യാണനെ ഇടക്കിടക്ക് പെങ്ങൾക്ക് തുണയായി ചെറുങ്ങോരൻ .. ഇട്യാണൻ്റെ അച്ച
പറഞ്ഞയക്കും .കല്യാണത്തൽത്തലേന്ന് തന്നെ അവൻ ഐക്കോരക്കൊപ്പം അമ്മായി
ചെറോട്ടിയുടെ വീട്ടിൽ എത്തി

"ആങ്ങള എപ്പ വരും ?"
"അൻ്റെ ഒപ്പം പോന്നൂടാര്ന്നോ ?"
ചെറോട്ടി ഇത്തിരി ദേഷ്യത്തിൽ ചോദിച്ചു

"അത്  അമ്മായേ..
അച്ച നാളെ വരും"
"ആ തട്ടാൻ വേലൂൻ്റെ കയ്യ്ന്ന് കാർത്തക്ക്ള്ള
 കാശാലി നാളെ കിട്ടു
അതേയ്"

തലേ ദിവസത്തെ കള്ള് സൽക്കാരവും കഴിഞ്ഞ് ഏറെ വൈകി എല്ലാവരും ഉറങ്ങാൻ .

"അയ്യോ .. ൻ്റെയ്യോൻ്റെ പെണ്ണിൻ്റെ മങ്ങലം മൊടങ്ങീലോ"
"ആ ചെറ്ക്കന്നാ ആദ്യം തന്നെ പറയാരുന്നില്ലേ ?
ഓൻ്റെ ഒരു..."
അമ്മായി നെഞ്ചത്തടിച്ചു കരയുന്നത് കേട്ടാണ് കൂട്ടുകാർ ഉറക്കമുണർന്നത്

"എന്ത്യേ മ്മായേ?"
 ഇട്യാണൻ നെഞ്ച് തല്ലി പൊളിക്കണ അമ്മായീൻ്റെ കയ്യു പിടിച്ചു വച്ച് ചോദിച്ചു

"ൻ്റെ ഇട്യാണാ..
ഈ പെണ്ണിനെ കെട്ടാം വന്നോനേയ്..
സണ്ഡനാത്രെ"

"ഓന് കല്യാണം വേണ്ടാന്ന്"
"അച്ഛേം അമ്മേം ഇത് മറച്ചു വച്ച് കല്യാണത്തിന് നിർപന്നിച്ചതാത്രെ"
"ഓന് ഇപ്പെണ്ണിനെ ചതിച്ചൂടാ ന്ന്"
"ഓൻ ഓൻ്റെ ചങ്ങായീൻ്റെ കയ്യിൽ കൊടുത്തയച്ചതാ..ദ്
"അയ്യോ ...ൻ്റെ പെണ്ണ് ൻ്റെ മംങ്ങലം.. എന്തൊരു കെട്ട പാഗ്യക്കാരിയാൻ്റെ കാർത്ത"
അവർ വീണ്ടും അലമുറ തുടങ്ങി

"ൻ്റെ അമ്മായ്യേ
നിർത്തി ങ്ങള്"
"ആ സണ്ണൻ കെട്ടാണെങ്കിലോ ?"
എന്താ ഓടെ ഗതി
ങ്ങള് ആലോയിക്കീം"
"ഇപ്പൊ ദങ്ങട്ട് മൊടങ്ങിത്രല്ലേള്ളൂ"
"ഓള്ക്ക് നീം കിട്ടും നല്ല ചെറ്ക്കനെ"

"അതല്ലടാ ഇട്യാണാ
മ്മളെ കുഞ്ചാണേട്ടം
ബളെ ജാതകം നോക്കി പറഞ്ഞത് എന്താന്നറിയോ
ഓള്ക്ക് പതിനാറ് തെകയും മുമ്പ് മങ്ങലം ഒക്കണം ണ്
ഇല്യാച്ചാൽ ഓള്ക്ക്  യോകല്യാന്ന്"

"ൻ്റെ ഇട്യാണാ ഞാം എന്താ നിചെയ്യാ
ഈ വര്ണ കന്നീല് ഓൾക്ക് പതിനേഴ് തെകയും
ദ് പ്പൊ ചിങ്ങം പാതിയായില്ലെ
ദ് ൻ്റെ എടേല് ഓൾക്ക് ആരെ കിട്ടാനാ"
"അയ്യോ ...ൻ്റെ പെണ്ണ് ..."

 വീണ്ടും അവർ തലതല്ലി നിലവിളിച്ചു.

ഇട്യാണൻ്റെ ഹൃദയം ആർദ്രമായി .പാവം അമ്മായി .അവര്ടെ കെട്ടിയവൻ അവറ
ചത്തതിനു ശേഷം ഈ പെണ്ണിനു വേണ്ടിയാണ് അവർ ജീവിക്കുന്നത് .വയസ്സാംകാലത്ത്
ഉണ്ടായ സന്താനഭാഗ്യമാണ് ആ ദമ്പതികളുടെ കാർത്ത്യായനി എന്ന മകൾ

നിറഞ്ഞ കണ്ണുനീരിനിടയിൽ തിണ്ണക്കപ്പുറം പുല്ലാങ്കുഴലൂതിയിരിക്കുന്ന
ഐക്കോരയുടെ ചിത്രം തെളിഞ്ഞു
ഇട്യാണൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു
"അതെ ഇവൻ ഇവനാണ് കാർത്തയുടെ മങ്ങലക്കാരൻ"

പിന്നെ എടിപിടിണ് കാര്യങ്ങൾ നീങ്ങി

നാട്ടിലേക്ക് ആളു പോയി ഐക്കോരയുടെ അപ്പൻ പൈത്തലും ,അമ്മ കുയിലിയും എത്തി
.മിണ്ടാൻ വയ്യാത്ത മകൻ്റെ വിവാഹം അവർക്ക് ഒരു വേദനയായിരുന്നു .ഈ അവസരം
അവർ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു .സുന്ദരിയായ മരുമക്കള നിറഞ്ഞ
മനസ്സുകൊണ്ട് വാരിപ്പുണർന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക